തദ്ദേശ തിരഞ്ഞെടുപ്പ് : ഇവിഎം കമ്മീഷനിങ് ആരംഭിച്ചു

Spread the love

 

തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കമ്മീഷനിങ് കേന്ദ്രങ്ങളായ അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍, കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്നിവ സന്ദര്‍ശിച്ചു. കമ്മീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ച സ്ട്രോങ് റൂമും ജില്ല കലക്ടര്‍ പരിശോധിച്ചു.

അടൂര്‍ നഗരസഭയിലെ 29 വാര്‍ഡിലെയും ഇലന്തൂര്‍ ബ്ലോക്കിലെ 103 വാര്‍ഡിലെയും കമ്മീഷനിങ് പൂര്‍ത്തിയായി. തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇവിഎം മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ ക്രമനമ്പര്‍, പേരും ചിഹ്നവും അടങ്ങുന്ന സ്ലിപ്പ് സ്ഥാപിച്ച് സീല്‍ ചെയ്യുന്നതാണ് കമ്മിഷനിങ്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നം ഉള്‍പ്പെടുന്ന ബാലറ്റ് പേപ്പര്‍ സജ്ജീകരിക്കും.

മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെയും പന്തളം, പത്തനംതിട്ട നഗരസഭകളിലെയും ഡിസംബര്‍ നാലിനും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, തിരുവല്ല നഗരസഭ എന്നിവയുടെ ഇവിഎം കമ്മീഷനിങ് ഡിസംബര്‍ അഞ്ചിനും നടക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts