നന്മയുടെ നേരറിവുകളിലൂടെ മാര്‍ ക്രിസോസ്റ്റം

  സജി പുല്ലാട് തിരുവല്ല: പമ്പയുടെ കൈവഴിയായ വരട്ടാറിന്റെ പുനരുജ്ജീവനത്തിലൂടെ മണ്‍മറഞ്ഞുപോകുന്ന നന്മകള്‍ നാട്ടില്‍ വീണ്ടും ഉണരുകയാണെന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഓതറയില്‍ വച്ചു നടന്ന തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് മെത്രാപ്പോലീത്ത മനസ്സു തുറന്നത്. ഓതറ ഇക്കോ സ്പിരിച്വാലിറ്റി സെന്ററില്‍ കാഴ്ച ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. മെത്രാപ്പോലീത്തയുടെ ബാല്യകാല അനുഭവങ്ങള്‍ ചേര്‍ത്ത് ഓതറ സ്വദേശിയും നോവലിസ്റ്റുമായ ഇ.വി. റെജിയാണ് “എന്റെ ബാല്യകാല സ്മരണകള്‍’ എന്ന കൃതി രചിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ ബ്ലെസിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി പ്രകാശന കര്‍മം നിര്‍വഹിച്ചു. റവ. തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാമി സത് സ്വരൂപാനന്ദ മുഖ്യ പ്രഭാഷണം നടത്തി. സിനിമ സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദ്, പ്രൊഫ. മാമ്മന്‍ ജോര്‍ജ്, സുകു,…

Read More

സ്വാമിയുടെ ലിംഗം മുറിച്ചു; പിണറായി ചിരിച്ചു

രാജു മൈലപ്ര അങ്ങനെ അവസാനം പിണറായി വിജയന്‍ ബലംപിടുത്തമൊന്നുമില്ലാതെ ആത്മാര്‍ത്ഥമായി മനസ്സുതുറന്നു ചിരിക്കുന്നതു കാണുവാന്‍ മലയാളികള്‍ക്ക് ഭാഗ്യമുണ്ടായി. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനമാണ് വേദി. കാര്യമായ കാര്യങ്ങളിലേക്ക് കടക്കുന്നതിനു മുമ്പായി പീഢനത്തിനിരയായ പെണ്‍കുട്ടി, ലിംഗപൂജ നടത്തിയ ശ്രീഹരിസ്വാമിയുടെ, ഹരിക്കുട്ടനെ മുറിച്ചെടുത്ത സംഭവം പത്രപ്രവര്‍ത്തകര്‍ എടുത്തിട്ടു. “സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ?’ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി “ശക്തമായ നടപടി ഉണ്ടാല്ലോ, ഇനി അതിനു പിന്തുണ നല്‍കിയാല്‍ മതിയെന്ന്’ -ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടി നല്‍കി. ബലാത്സംഗം നടത്തുവാന്‍ വരുന്ന ധീരന്മാരുടെ ആയുധം മുറിച്ചുമാറ്റുവാന്‍ പെണ്‍കുട്ടികള്‍ തയാറായാല്‍ ഇടയ്ക്കിടെ നമ്മുടെ മുഖ്യന്റെ മുഖം പൂര്‍ണ്ണചന്ദ്രനെപ്പോലെ പ്രകാശിക്കുന്നതു കാണാന്‍ പറ്റും. ഇതിനു മുമ്പ് നടന്ന ഇത്തരം ചില നാറ്റക്കേസുകളില്‍ ഇത്തരം മുറിച്ചുമാറ്റല്‍ നടന്നിരുന്നെങ്കില്‍, കേരളത്തിലെ പല രാഷ്ട്രീയ നേതാക്കന്മാരും, ഇന്നു മുറിയന്മാരായി നടക്കേണ്ട ഒരു അവസ്ഥ വന്നേനെ! ഈ സംഭവത്തിലെ…

Read More

സേവാദര്‍ശന്‍ കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി : സേവാദര്‍ശന്‍ കുവൈറ്റ് 2017-2018 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തു. മുന്‍ പ്രസിഡന്റ് അജയകുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ച ചടങ്ങില്‍ വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖയില്‍ ചര്‍ച്ചയും നടന്നു. ഇരുന്നൂറുപേരോളം അടങ്ങുന്ന ഭാരവാഹികളെ പ്രഖ്യാപിക്കുകയും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സഞ്ജുരാജ് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രസിഡന്റ് സഞ്ജുരാജ്, വൈസ് പ്രസിഡന്റ് ജയകുമാര്‍, ജനറല്‍ സെക്രട്ടറി പ്രവീണ്‍, ട്രഷറര്‍ അജയകുമാര്‍, പ്രോഗ്രാം സെക്രട്ടറി സനല്‍കുമാര്‍, വെല്‍ഫെയര്‍ സെക്രട്ടറി രാധാകൃഷ്ണന്‍, സാംസ്‌കാരിക വിഭാഗം സെക്രട്ടറി സുന്ദരരാമന്‍, പബ്ലിക് റിലേഷന്‍ വിഭീഷ് എന്നിവരടങ്ങുന്നതാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി. ഉപദേശക സമിതി അംഗങ്ങളായി കിരണ്‍കുമാര്‍, രാജരാജന്‍, എസ്.മോഹന്‍കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Read More

ലാൽ കെയേഴ്‌സിനോടൊപ്പം മോഹൻലാൽ ജന്മദിനം ആഘോഷിച്ചു

ബഹ്റൈനിലെത്തിയ മോഹന്‍ലാല്‍ തന്‍റെ ജന്മ ദിനം ലാൽ ആരാധകരുടെ സംഘടനയായ ബഹ്റൈന്‍ ലാല്‍ കെയേര്‍സിനോടൊപ്പം ആവേശകരമായി ആഘോഷിച്ചു. ലാൽ കെയെർസ് ഒരുക്കിയ ആഘോഷ പൂര്‍വ്വം നടന്ന ചടങ്ങില്‍ മോഹൻലാൽ കേക്ക് കട്ട് ചെയ്തതിനു ശേഷം തന്റെ ഈ വർഷത്തെ ജന്മദിനത്തിലെ ആദ്യത്തെ ആഘോഷപരിപാടി ആണ് ഇതെന്നും പറഞ്ഞു . അഞ്ചാം വർഷത്തിലേക്കു കടക്കുന്ന ബഹ്‌റൈൻ ലാൽ കെയേഴ്‌സിനും, അംഗങ്ങൾക്കും മോഹൻലാൽ തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ബഹ്‌റൈൻ ലാൽ കെയെർസ് അംഗങ്ങൾ എല്ലാവരുടെയും പിറന്നാൾ ആശംസകൾ ഉൾപ്പെടുത്തിയ പിറന്നാൾ ആശംസാ കാർഡ് മോഹൻലാലിന് കൈമാറി. മോഹന്‍ലാലിനെ കൂടാതെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, മെഗാ ഷോ ചീഫ് കോഡിനേറ്റര്‍ മുരളീധരന്‍ പള്ളിയത്ത് എന്നിവരും സന്നിഹിതരായിരുന്നു ലാല്‍ കെയര്‍ ബഹ്റൈന്‍ പ്രെസിഡന്റ് ജഗത് കൃഷ്ണ കുമാര്‍, സെക്രെട്ടറി എഫ്.എം. ഫൈസല്‍, എന്നിവര്‍ ലാൽ കെയെർസിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ…

Read More

കൊച്ചി മെട്രോ: പ്രധാനമന്ത്രി എത്തുമ്പോള്‍ ഓടും

കൊച്ചി മെട്രോ പ്രധാനമന്ത്രിതന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതാണ് ഉചിതമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തിന്റെ തീയതി ഉടന്‍ അറിയാനാകും. ഇക്കാര്യത്തില്‍ യാതൊരു വിധ ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. ആലുവ എംഎൽഎ അൻവർ സാദത്താണു കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ഇതിനു നൽകിയ മറുപടിയിലാണ് പ്രധാനമന്ത്രി തന്നെ മെട്രോ ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Read More

ലാ ലിഗ കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കി

മാഡ്രിഡ്: മലാഗയെ എതിരില്ലാത്ത രണ്ടു ഗോളിന് കെട്ടുകെട്ടിച്ച് ലാ ലിഗ കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സേമയും മിന്നും ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ മലാഗ കളിക്കളത്തിലെ കാഴ്ച്ചക്കാര്‍ മാത്രമായി മാറി. ലീഗിലെ 38 കളികളും പൂര്‍ത്തിയായപ്പോള്‍ റയലില്‍ നേടിയത് 93 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് 90 പോയിന്റുമായി തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോയ്ക്ക് 78 പോയിന്റാണുള്ളത്. അവസാന മത്സരം തോല്‍ക്കാതിരുന്നാല്‍ പോലും കിരീടം എന്ന ലക്ഷ്യവുമായിറങ്ങിയ റയല്‍ പക്ഷേ അങ്ങനെ പേരിനു ജയിക്കാനായല്ല വന്നതെന്ന തരത്തിലാണ് ആദ്യം മുതല്‍ കളിച്ചത്. വിജയത്തോടെ കിരീടനേട്ടം ആഘോഷിക്കുമെന്ന് തീരുമാനിച്ചുറപ്പിച്ചതുപോലെയായിരുന്നു അവരുടെ ഓരോ നീക്കങ്ങളും. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മലാഗന്‍ പ്രതിരോധക്കോട്ട നെടുകെപിളര്‍ന്ന് ഇസ്‌കോ നല്‍കിയ പാസ് റൊണാള്‍ഡോ തെല്ലും പിഴക്കാതെ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി 55-ാം മിനിറ്റില്‍ കരിം ബെന്‍സേമയും…

Read More

ഏറ്റവും ദോഷകരമായി ബാധിക്കുന്ന ആപ്പ്

യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പാണ് ഇൻസ്റ്റഗ്രാം, എന്നാൽ ഈ ആപ്പ് മറ്റൊരു കുപ്രസിദ്ധി കൂടി നേടിയിരിക്കുന്നു. യുവജനങ്ങളുടെ മനസിനെ ഏറ്റവും മോശകരമായി ബാധിക്കുന്ന ആപ്പ് ഇൻസ്റ്റാഗ്രാം എന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്.14 മുതല്‍ 24 വരെ വയസ്സുള്ള യുവാക്കളില്‍ നടത്തിയ പഠനത്തിലാണ് ഏറ്റവും നെഗറ്റീവ് ആയി ഇന്‍സ്റ്റഗ്രാം ആളുകളെ ബാധിക്കുന്നു എന്ന് കണ്ടെത്തിയത്. ഏകാന്തത, ഡിപ്രെഷന്‍, ഭയം, ഉറക്കം, റാഗിങ് എന്നീ സ്വഭാവങ്ങള്‍ വരുത്തുന്നതില്‍ മറ്റു സോഷ്യല്‍ മീഡിയകളേക്കാളേറെ പങ്ക് വഹിക്കുന്നത് ഇന്‍സ്റ്റഗ്രാം ആണ് എന്നാണ് പഠനം പറയുന്നത്. ഏറ്റവും ദോഷകരമായി ബാധിക്കുന്ന രണ്ടാമത്തെ ആപ്പ് ആണ് സ്‌നാപ്ചാറ്റ്. സ്വയം പ്രകടിപ്പിക്കുന്നതിന് നല്ല ആപ്പ് ആണ് സ്‌നാപ്ചാറ്റ് എന്ന് പഠനം പറയുന്നു. എന്നാല്‍ ഇതിന്റെ ഉപയോഗം ഒറ്റപ്പെടുമെന്ന ഭയം സൃഷ്ടിക്കുന്നു എന്നതാണ് പ്രശനം. അതേ സമയം ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും വൈകാരികമായ പിന്തുണക്കും ഫേസ്ബുക്ക് നല്ലതാണെന്ന് പഠനം കണ്ടെത്തി.…

Read More

ഭീകരതയുടെ ഇരയാണ് ഇന്ത്യ

റിയാദ്: ഭീകരതയുടെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിയാദില്‍ ഞായറാഴ്ച നടന്ന അറബ് ഇസ്ലാമിക്ക് അമേരിക്കന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ രാജ്യക്കാരും തങ്ങളുടെ മണ്ണില്‍ ഭീകര സംഘടനകളുടെ താവളങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം. പാക്കിസ്ഥാന്റെ പേര് എടുത്തു പറയാതെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ഭീകരതയ്‌ക്കെതിരെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അറബ്-ഇസ്ലാമിക് നേതാക്കളോടായി അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന് അമേരിക്കയുടെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. വിശ്വാസപരമായോ സാംസ്‌ക്കാരികപരമായോ മതപരമായോ അല്ല ഈ യുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് മനുഷ്യ ജീവന്‍ വച്ച് പന്താടുന്ന ക്രിമനലുകള്‍ക്കെതിരെയുള്ള യുദ്ധമാണിതെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ മതത്തിലുള്ള ജനവിഭാഗത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഭീകരര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി.

Read More

ബ​ഹി​രാ​കാ​ശ​ത്ത് ക​ണ്ടെ​ത്തി​യ പു​തി​യ ബാ​ക്ടീ​രി​യ​യ്ക്ക് ക​ലാ​മി​ന്‍റെ പേ​ര്”സോ​ളി​ബാ​സി​ല​സ് ക​ലാ​മി”

ഡോ.​എ.​പി.​ജെ.​അ​ബ്ദു​ൾ ക​ലാ​മി​ന് നാ​സ​യു​ടെ അംഗീകാരം . ബ​ഹി​രാ​കാ​ശ​ത്ത് ക​ണ്ടെ​ത്തി​യ പു​തി​യ ബാ​ക്ടീ​രി​യ​യ്ക്ക് ക​ലാ​മി​ന്‍റെ പേ​ര് ന​ൽ​കി​ക്കൊണ്ട് നാ​സ ലോ​ക​പ്ര​ശ​സ്ത ശാ​സ്ത്ര​ഞ്ജ​നോ​ടു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു. ഭൂ​മി​യി​ൽ ഇ​തേ​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​ത്ത​തും അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ (ഐ​എ​സ്എ​സ്) ക​ണ്ടെ​ത്തി​യ​തു​മാ​യ ബാ​ക്ടീ​രി​യ​യ്ക്ക് സോ​ളി​ബാ​സി​ല​സ് ക​ലാ​മി എ​ന്നാ​ണ് പേ​ര്ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ൽ​ഷ​ൻ ല​ബോ​റ​ട്ടി​യി​ലെ (ജെ​പി​എ​ൽ) ശാ​സ്ത്ര​ജ്ഞ​രാ​ണ് ക​ണ്ടെ​ത്ത​ലി​ന് പി​ന്നി​ൽ. ബ​യോ​ടെ​ക്നോ​ള​ജി ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന​താ​ണ് പു​തി​യ ബാ​ക്ടീ​രി​യ​യു​ടെ ക​ണ്ടു​പി​ടി​ത്തം. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് മു​ന്പ് അ​ബ്ദു​ൾ ക​ലാം നാ​സ​യി​ൽ പ​രി​ശീ​ല​നം നേ​ടി​യ വ്യക്തിയാണ്. …………. agni agnus digital reporter konnivartha.com    

Read More

പ്രതിപക്ഷനേതാവിന്‍റെ നീക്കം ‘നിരീക്ഷിക്കാൻ’ രഹസ്യാന്വേഷണ പൊലീസ്: ഫോണ്‍ വിവരങ്ങളും “ചോര്‍ത്തുന്നതായി “സംശയം

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാർത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ചിലെ രണ്ട് പോലീസ്സുകാര്‍ നുഴഞ്ഞു കയറി .രമേശ് ചെന്നിത്തലയുടെ സര്‍ക്കാരിനെതിരായ പ്രസ്താവനകള്‍ അപ്പപ്പോള്‍ പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസ്സില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും തത്സമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്തു .രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലീസുകാർ പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍ റെക്കോര്‍ഡ്‌ ചെയ്യുകയും ചെയ്തു.വാര്‍ത്താ സമ്മേളങ്ങള്‍ രഹസ്യ സ്വഭാവം ഇല്ലാത്തത് ആണെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം “കവര്‍ “ചെയ്യാന്‍ രഹസ്യാന്വേഷണ വിഭാഗം തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് എന്നാണ് ആരോപണം . സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ടുപ്രതിപക്ഷ നേതാവ് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പോലിസ്സുകാരുടെ സാന്നിധ്യം .വാർത്താ സമ്മേളനത്തിന്റെ കുറിപ്പു വിതരണം ചെയ്തപ്പോഴാണു മാധ്യമപ്രവർത്തകരല്ലാത്ത രണ്ടു പേര്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ ഇരിക്കുന്നത്…

Read More