പത്തനംതിട്ട ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/07/2022)

എന്റെ നഗരം, ശുചിത്വ നഗരം മേഖലതല ശില്‍പ്പശാലകള്‍ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും എന്റെ നഗരം, ശുചിത്വ നഗരം എന്ന പേരില്‍ നഗരസഭകള്‍ക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച മേഖലാതല ശില്‍പ്പശാലകള്‍ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മേയര്‍മാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നഗരസഭ തലത്തില്‍ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂരില്‍ നടക്കുന്ന മേഖല ശില്‍പ്പശാലയില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രതിനിധികളും എറണാകുളത്ത് നടക്കുന്ന ശില്‍പ്പശാലയില്‍ തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ പ്രതിനിധികളും തിരുവനന്തപുരത്ത് നടക്കുന്ന ശില്‍പ്പശാലയില്‍ ആലപ്പുഴ, പത്തനംതിട്ട,…

Read More

പത്തനംതിട്ട ജില്ലാതല കാന്‍സര്‍ രജിസ്റ്റര്‍ ഉടന്‍ തയാറാക്കും

    konnivartha.com : ജില്ലാതല കാന്‍സര്‍ രജിസ്റ്റര്‍ ഉടന്‍ തയാറാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കാന്‍സര്‍ സെന്റര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം കണ്ടെത്താനും തുടര്‍ നടപടികള്‍ക്കുമായാണ് രജിസ്റ്റര്‍ തയാറാക്കുക. എല്ലാം ഒരു കുടക്കീഴില്‍ എത്തിക്കുകയാണ് ലക്ഷ്യം. അതിനായി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണം.രജിസ്റ്റര്‍ തയാറാക്കുന്നതിനായി ജില്ലയിലെ എല്ലാ ആശുപത്രികളും സഹകരിക്കണം. അവബോധം സൃഷ്ടിക്കുവാനും, നേരത്തേ തന്നെ രോഗനിയന്ത്രണം നടത്തുവാനും, ആവശ്യമായ ചികിത്സ ഉറപ്പാക്കുവാനും ബ്രഹത്തായ പദ്ധതി തയ്യാറാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയായും ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറും, റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ തലവന്‍, സര്‍ക്കാര്‍…

Read More

അച്ചന്‍ കോവിലില്‍ തേക്ക് മരം വീണ് വീട് പൂർണമായി തകർന്നു

  konnivartha.com : കനത്ത കാറ്റിലും മഴയിലും അച്ചന്‍ കോവിൽ ദേവസ്വത്തിലെ തേക്ക് മരം വീണു വീട് പൂർണമായി തകർന്നു.അച്ചൻകോവിൽ ഊനാട്ടു കോയിക്കൽ അമ്പിനാഥൻ പിള്ളയുടെ വീടാണ് തകർന്നത്. അച്ചന്‍ കോവിൽ ദേവസ്വത്തിലെ വർഷങ്ങൾ പഴക്കമുള്ള തേക്കു മരമാണ് വീണത്. മഴ സമയത്ത് വീട്ടുകാർ പുറത്ത് ആയിരുന്നതിനാൽ ആർക്കും അപകടങ്ങൾ ഉണ്ടായില്ല.വർഷങ്ങളായി ദേവസ്വം ബോർഡ് ഈ മരങ്ങൾ വെട്ടി മാറ്റാം എന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ലെന്നും ഇനിയും ഇതുപോലെ അപകടാവസ്ഥയിലുള്ള തേക്ക് മരങ്ങളാണ് പ്രദേശത്തെ വീടുകൾക്ക് സമീപം നിൽക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.

Read More

ശക്തമായ മഴ , ജാഗ്രതാ നിര്‍ദേശം: മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള (യല്ലോ അലര്‍ട്ട്) മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലും കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് നിലവില്‍ 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മുഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നതും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതുമാണ്. ഇപ്രകാരം തുറന്നു വിടുന്ന ജലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം എന്നതിനാലും കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും, പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ…

Read More

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്:ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്

  konnivartha.com : ആവിഷ്‌കരിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും പൊതുജനങ്ങള്‍ക്ക് കൃത്യമായി സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച പദ്ധതികളില്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചു. 96 ശതമാനം നികുതി പിരിച്ചു. ഓണ്‍ലൈന്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പേയ്‌മെന്റും വാതില്‍പ്പടി സേവനങ്ങളും ചെറുകോല്‍ പഞ്ചായത്ത് ജനങ്ങള്‍ക്ക് നല്‍കുന്നു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് സംസാരിക്കുന്നു: അടിസ്ഥാന സൗകര്യവികസനം പൊതുജനങ്ങള്‍ കൂടുതല്‍ സന്ദര്‍ശിക്കുന്ന കുടുംബാരോഗ്യകേന്ദ്രം, അങ്കണവാടികള്‍, സ്‌കൂള്‍, വെറ്ററിനറി ആശുപത്രി തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കുന്നു. പഞ്ചായത്തിലെ ജീവനക്കാരില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായും കൃത്യമായും സേവനം ലഭ്യമാക്കുന്നുണ്ട്. മാലിന്യ സംസ്‌കരണം ശുചിത്വത്തിനും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്ത് പ്രഥമ പരിഗണന നല്‍കുന്നു. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുന്നതിന് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനൊപ്പം വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മ്മസേന പ്രവര്‍ത്തിക്കുന്നു.…

Read More

പമ്പ ത്രിവേണിയിലെ ഹില്‍ടോപ്പ് ഞുണങ്ങാര്‍ പാലം എന്നിവയുടെ നിര്‍മാണം അവസാനഘട്ടത്തില്‍

    ഹില്‍ടോപ്പിന്റെ സംരക്ഷണ പ്രവര്‍ത്തികളും ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. പമ്പാ ത്രിവേണിയിലെ പ്രളയത്തില്‍ തകര്‍ന്ന ജലസേചന നിര്‍മിതികളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ നദികള്‍ക്ക് കുറുകെയുള്ള വിവിധ തടയണകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. വിവിധ സ്ഥലങ്ങളില്‍ എംഎല്‍എ-എഡിഎഫ് പദ്ധതിയിലും എസ്ഡിആര്‍എഫിലും ഉള്‍പ്പെടുത്തി അന്‍പതോളം കടവുകളുടെ പുനരുദ്ധാരണം നടത്തി. ഇതിനു പുറമേ 30 കടവുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടന്നു വരുകയാണ്. വരട്ടാര്‍, ആദി പമ്പ നദികളുടെ മണ്‍പുറ്റുകള്‍ നീക്കം ചെയ്ത് നദിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തികള്‍ നടത്തിവരുന്നു. വരട്ടാറിന് കുറുകെ ആനയാര്‍, പുതുക്കുളങ്ങര, തൃക്കയില്‍, വഞ്ചിപ്പോട്ടില്‍ എന്നീ നാല് പാലങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഇതില്‍ പുതുക്കുളങ്ങര പാലം നിര്‍മാണം പൂര്‍ത്തിയായി. ആനയാര്‍, തൃക്കയില്‍ പാലങ്ങളുടെ നിര്‍മാണം നടന്നു വരുകയാണ്. വഞ്ചിപ്പോട്ടില്‍ പാലത്തിന്റെ ഡിസൈന്‍ ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കും.

Read More

പത്തനംതിട്ട ജില്ലയിലെ കോവിഡ് മരണങ്ങളിലേറെയും അനുബന്ധ രോഗങ്ങള്‍ ഉളളവരും, വാക്സിന്‍ സ്വീകരിക്കാത്തവരും

  konnivartha.com : ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുളള ബോധവല്‍ക്കരണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി നിര്‍വഹിച്ചു. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വാക്സിനേഷന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.സന്തോഷ്‌കുമാര്‍, എം.സി.എച്ച് ഓഫീസര്‍ ഇന്‍-ചാര്‍ജ് ഷേര്‍ലി ചാക്കോ, ടെക്നിക്കല്‍ അസിസ്റ്റന്റ് കോശി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ വി.ആര്‍ ഷൈലാഭായി, ആര്‍.ദീപ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ഇതുവരെയുളള കണക്കുകള്‍ നോക്കിയാല്‍ 60 വയസിനു മുകളിലുളള 44 ശതമാനം പേര്‍ മാത്രമേ മുന്‍ കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുളളൂ. 18 വയസിനു മുകളില്‍ മുന്‍കരുതല്‍ ഡോസ് എടുത്ത് ഒരു ശതമാനവും 45 നും 59 വയസിനുമിടയില്‍ ഇത് രണ്ട് ശതമാനവുമാണ്. ജില്ലയിലെ കോവിഡ്…

Read More

NASA Reveals Webb Telescope’s First Images of Unseen Universe

  James Webb’s telescope has delivered the most beautiful and deepest and sharpest infrared image of the distant universe so far. It’s not just a random picture of space, it’s the center as we can see the hint of a spherical object which is traced out by the curved and distorted galaxies. We have seen new objects that we haven’t seen, from the Hubble telescope. The new view of the Universe is possible because Webb is huge, with a mirror twice the size of Hubble. James Webb’s telescope’s first image…

Read More

ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ “ടൈം മാസിക” പട്ടികയില്‍ ഇടംപിടിച്ച് കേരളം

On the southwest coast of India, Kerala is one of India’s most beautiful states. With spectacular beaches and lush backwaters, temples, and palaces, it’s known as “God’s own country” for good reason മുകളില്‍ വിവരിച്ച കാര്യങ്ങള്‍ പറഞ്ഞത് ലോകത്ത് എണ്ണം പറഞ്ഞ് അറിയപ്പെടുന്ന മാസികയായ “ടൈം “ആണ് . അതും ജൂലൈ ലക്കത്തില്‍ . കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയില്‍ ഇടംപിടിച്ച് കേരളം. ടൈം മാസിക 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.ഇന്ത്യയുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളം രാജ്യത്തിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണെന്ന് ടൈം മാസിക വിലയിരുത്തുന്നു. അതിശയകരമായ ബീച്ചുകളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൊണ്ട് കേരളം സമ്പന്നമാണെന്ന് ടൈം…

Read More

പത്തനംതിട്ടയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ലൈംഗികപീഡനം : പ്രതി അറസ്റ്റിൽ

  പത്തനംതിട്ട :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെവീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പന്തളം,കടയ്ക്കാട്‌ മത്തായി വീട്ടിൽ മുഹമ്മദ് ഹനീഫ റാവുത്തർഅൻസാരി(48)യെയാണ് അടൂർ പോലീസ് പിടികൂടിയത്.കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം.പീഡനവിവരം പോലീസിൽ പരാതിപ്പെട്ടതിനെതുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസ് എടുത്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി, മൊബൈൽ ഫോൺ ഉപയോഗിക്കാഞ്ഞതും, വീട്ടുകാരെയോ, സുഹൃത്തുക്കളെയോ ബന്ധപ്പെടാഞ്ഞതും അന്വേഷണത്തിന്റെ തുടക്കത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും,. പ്രതിയുടെ നീക്കം തിരിച്ചറിയാൻ കഴിയാതെവരികയും ചെയ്തു. തുടർന്ന്, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം, അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് അന്വേഷണം നീണ്ടു. അങ്ങനെയാണ് ശാസ്താംകോട്ട ഭരണിക്കാവിൽ ഇയാൾ ഒളിവിൽ കഴിഞ്ഞുവരുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി യുടെ നേതൃത്വത്തിലുള്ള…

Read More