എയ്ഡ്സ് ബോധവല്‍ക്കരണം;ജില്ലാതല മാരത്തണ്‍ മത്സരം സംഘടിപ്പിച്ചു

  അന്താരാഷ്ട്ര യുവജനദിനത്തിന് മുന്നോടിയായി ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച് ഐവി /എയ്ഡ്സ് നെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാതല മാരത്തണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ പ്രോഗ്രാം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.... Read more »

ദൈവവിചാരം ദാനകര്‍മത്തിലേക്ക് നയിച്ചപ്പോള്‍ നാടാകെ കൈകോര്‍ക്കുന്നു ദുരന്തബാധിതര്‍ക്കായി

  konnivartha.com: ഉള്ളുലയ്ക്കുന്ന കാഴ്ചകളില്‍ നിസംഗമാകാതെ സഹായിക്കാനുള്ള മനസ് നല്‍കിയതിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് പത്തനംതിട്ട സ്വദേശി ഭാരതിയമ്മയുടെ സാക്ഷ്യം. നിത്യവൃത്തിക്ക് അമ്പലനടയിലെ തൊഴിലിടം തുണയായപ്പോള്‍ പാതിവരുമാനമായ 3000 രൂപ വയനാടിനായി പകുത്തു നല്‍കുകയായിരുന്നു ആയിരം പൂര്‍ണചന്ദ്രന്മാരിലധികം കണ്ട് 84 ആണ്ടുകള്‍ പിന്നിട്ട ഭാരതിയമ്മ. ജില്ലാ... Read more »

ചരിത്രബോധമില്ലാതെ വളരുന്ന തലമുറ ഇന്ത്യൻ ജനാധിപത്യത്തിനു വൻഭീഷണിയാവും : ഡോ. ജിതേഷ്ജി

  konnivartha.com: ഡോക്ടറും എഞ്ചിനീയറുമാകാൻ ശ്രമിക്കലാണ് വിദ്യാഭ്യാസത്തിന്റെ പരമപ്രധാന ലക്ഷ്യമെന്ന് തെറ്റിദ്ധരിക്കുന്നവരുടെ ലോകത്ത്  ചരിത്രബോധമില്ലാതെ വളരുന്ന തലമുറ ഇന്ത്യൻ ജനാധിപത്യത്തിനു വരുംനാളുകളിൽ വൻഭീഷണിയാവുമെന്ന് പ്രമുഖ ചരിത്രവിചിന്തകൻ ഡോ. ജിതേഷ്ജി പറഞ്ഞു. രാജ്യത്തിന്റെ മഹനീയചരിത്രം മംഗൾ പാണ്ഡെയും ഭഗത് സിംഗും ഉദ്ദം സിംഗും ചന്ദ്രശേഖർ ആസാദും... Read more »

അരുവാപ്പുലത്തെ ഈ കുടുക്കയില്‍ ഉണ്ട് വയനാട്ടിലേക്ക് ഉള്ള സ്നേഹ വീട്

  konnivartha.com:  സ്റ്റഡി ടേബിൾ പിന്നെ വാങ്ങാം നമ്മക്കിപ്പോ വീടുണ്ടല്ലോ വീടില്ലാത്തോർക്ക്ഇത് കൊടുക്കാം’ മൂന്നാം ക്ലാസുകാരി ഹൃദ്യ മൂന്നുവർഷമായി സൂക്ഷിച്ചു വച്ച കുടുക്കയിലെ പണം ഡിവൈഎഫ്ഐ വയനാട് ദുരിത ബാധിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിലേക്ക് നൽകി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും അരുവാപ്പുലം പഞ്ചായത്ത്... Read more »

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു

  ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവെച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായകയോ​ഗം ചേർന്നു. പെട്രാപോളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു. അതിര്‍ത്തിയിലുള്ളവര്‍ക്ക് ബി.എസ്.എഫ് ജാഗ്രതാ നിര്‍ദേശം നല്‍കി.ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള... Read more »

കുവൈറ്റിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു

      കുവൈറ്റ്: പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറ സ്വദേശി അലങ്കാരത്ത് ഷാജുദ്ധീൻ എ. കെ. (47 ) ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മരണപെട്ടു.ഭാര്യ: സബീന. മക്കൾ: ആലിയ ഫാത്തിമ, സ്വാലിഹ ഫാത്തിമ. മാതാവ്: ആയിഷ. പിതാവ്: ഖസീം. അൽഗാനിം കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു ഷാജുദ്ധീൻ. Read more »

വയനാട് മുണ്ടക്കൈ: ഏഴാംദിനം നടന്ന തെരച്ചിലില്‍ ആറ് മൃതദേഹങ്ങൾ കണ്ടെത്തി

    വയനാട് മുണ്ടക്കൈയിൽഏഴാംദിനം നടന്ന തെരച്ചിലില്‍ ആറ് മൃതദേഹങ്ങൾ കണ്ടെത്തി എന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു . ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 226 ആയി. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ ഒന്നും മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും... Read more »

കാണാതായ ലോറി ഡ്രൈവറെ കോന്നിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  konnivartha.com: കാണാതായ ലോറി ഡ്രൈവറെ കോന്നിയിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി .കോന്നി തേക്ക് തോട് മൂര്‍ത്തിമണ്ണ് അയനിവിളയില്‍ വി .വിനോദ് കുമാ( 49) റിനെ ആണ് കോന്നി ആഞ്ഞിലികുന്നിലെ ഉപയോഗ ശൂന്യമായ പാറകുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . ഒരു... Read more »

കാറും ബൈക്കും കൂട്ടി ഇടിച്ചു :രണ്ടു യുവാക്കള്‍ മരണപ്പെട്ടു

  അടൂര്‍ ബൈപ്പാസ്സില്‍ ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു യുവാക്കള്‍ മരണപ്പെട്ടു .അടൂര്‍ നിവാസി ടോംസി വര്‍ഗീസ്‌ ( 23 ) പത്തനംതിട്ട വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ ജിത്തു രാജ് ( 23 )എന്നിവര്‍ ആണ് മരിച്ചത് . അടൂര്‍ വട്ടത്തറ പടിയില്‍ ആണ്... Read more »

ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി നിയമനം

  konnivartha.com: കുടുംബശ്രീ പത്തനംതിട്ട ജില്ലയില്‍ 5 ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്രായം 40 അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മൂന്നുവര്‍ഷമാണ്പദ്ധതിയുടെ കാലാവധി. ഈ കാലയളവില്‍... Read more »