കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒറ്റത്തവണയായി നൽകും

  കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ സഹായം നൽകും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ. എസ് ആർ ടി.സി ഉണ്ടാക്കും.... Read more »

അന്താരാഷ്ട്ര യോഗ ദിനം 2024

  പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് യോഗ. യോഗ മനസ്സിൻ്റെയും ശരീരത്തിൻ്റെയും, ചിന്തയുടെയും പ്രവർത്തനത്തിൻ്റെയും ഐക്യത്തെ ഉൾക്കൊള്ളുന്നു എല്ലാ വർഷവും ജൂൺ 21 ന് ലോകം ഒന്നിച്ച് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ഈ ആഗോള പ്രതിഭാസം പുരാതന ഇന്ത്യൻ യോഗാഭ്യാസത്തെയും ശാരീരികവും... Read more »

ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

  ഇടുക്കി അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് കൊല്ലപ്പെട്ടത്. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. വിനോദസഞ്ചാരിയെ ആനപ്പുറത്ത് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ബാലകൃഷ്ണനെ തട്ടി... Read more »

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 20/06/2024 )

അപേക്ഷ ക്ഷണിച്ചു സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാനപൗൾട്രി വികസന കോർപ്പറേഷന്റെ പേട്ടയിൽ പ്രവർത്തിക്കുന്ന കെപ്കോ റസ്റ്റോറന്റിൽ കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി തസ്തികയിലേക്ക് കരാർ നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം, മറ്റ് പ്രധാന വിശദാംശങ്ങൾ എന്നിവയ്ക്ക്... Read more »

കണിച്ചാർ, മൂടാടി എന്നിവിടെ ഓട്ടോമാറ്റിക് ദിനാവസ്ഥാ നിരീക്ഷണ ഉപകരണം സ്ഥാപിച്ചു

  konnivartha.com: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണ്ണൂർ ജില്ലയിൽ കണിച്ചാർ ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ജില്ലയിൽ മൂടാടി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഓട്ടോമാറ്റിക് ദിനാവസ്ഥാ നിരീക്ഷണ ഉപകരണം സ്ഥാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലിവിങ് ലാബ്കളാണ് കണ്ണൂർ ജില്ലയിൽ കണിച്ചാർ ഗ്രാമ... Read more »

നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം :ജല നിരപ്പ് ഉയരാന്‍ സാധ്യത ( 20/06/2024 )

  മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കാം പത്തനംതിട്ട ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പ് പ്രകാരവും കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി... Read more »

പൊടിപ്പെണ്ണ് ( 85 ) നിര്യാതയായി

  കോന്നി വകയാര്‍ മുതുപേഴുങ്കല്‍ ചൂരകുന്ന് പാറചരുവില്‍ പരേതനായ ആദിച്ചന്‍റെ ഭാര്യ പൊടിപ്പെണ്ണ് ( 85 ) നിര്യാതയായി. സംസ്കാരം നാളെ ( 21/06/2024 )ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടു വളപ്പില്‍ മക്കള്‍ : ഇന്ദിര ,രാധാമണി ,കൃഷ്ണന്‍കുട്ടി കൊച്ചുമകന്‍ :വിനീത്   Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/06/2024 )

ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ  (ഹോമിയോ) ആവശ്യത്തിലേക്കായി ഏഴ് സീറ്റര്‍ ടാക്‌സി വാഹനം ( ഡ്രൈവര്‍ സഹിതം) ജൂലൈ ഒന്നു മുതല്‍ മൂന്നുമാസ കാലയളവിലേയ്ക്ക്  വാടകയ്ക്ക് നല്‍കാനായി താത്പര്യമുള്ള കക്ഷികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പരിഗണിക്കില്ല.... Read more »

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 20/06/2024)

  കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.... Read more »

ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

  konnivartha.com: പത്താം അന്താരാഷ്ട്ര യോ​ഗ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പേരൂർക്ക‌‌ട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ സംയോജിത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ‌യോ​ഗ നമുക്കും സമൂഹത്തിനും എന്ന... Read more »