കോന്നി വാര്ത്ത : റാന്നി ട്രൈബല് ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണ പരിധിയില് വരുന്ന ചാലക്കയം, മൂഴിയാര്, കൊക്കാത്തോട്, മണ്ണീറ എന്നിവിടങ്ങളില് താമസിക്കുന്ന ജില്ലയിലെ 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ഗുണനിലവാരമുള്ള പാത്രങ്ങള് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികള്/സ്ഥാപനങ്ങളില് നിന്നും ടെണ്ടര് ക്ഷണിച്ചു. ടെണ്ടര്ഫോം വിതരണംചെയ്യുന്ന തീയതി: ഈ മാസം 30 മുതല് നവംബര് 12 ഉച്ചയ്ക്ക് രണ്ട് വരെ.ടെണ്ടര് സ്വീകരിക്കുന്ന അവസാന തീയതി: നവംബര് 12വൈകിട്ട് മൂന്ന് വരെ. ഫോണ് : 04735 227703, ഇ- മെയില് [email protected].
Read Moreവിഭാഗം: Business Diary
പോപ്പുലര് നിക്ഷേപക തട്ടിപ്പ് ഉടമകളുടെ പാപ്പര് ഹര്ജി പരിഗണിക്കുന്നത് മാറ്റി
കോന്നി വാര്ത്ത : 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ശേഷം പാപ്പരായി പ്രഖ്യാപിക്കണം എന്നുള്ള കോന്നി വകയാര് ഇണ്ടികാട്ടില് തോമസ് ഡാനിയല് (റോയി ) യുടെ പാപ്പര് ഹര്ജി പത്തനംതിട്ട കോടതി നവംബര് 9 ലേക്ക് മാറ്റി . പാപ്പാര് ഹര്ജി പിന് വലിക്കാന് ഉള്ള അപേക്ഷ നല്കിയെങ്കിലും കോടതി പരിഗണിച്ചില്ല . നിരവധി നിയമ വശങ്ങള് ഇതിന് പിന്നില് ഉണ്ട് . ആദ്യം പാപ്പരായി പ്രഖ്യാപിക്കണം എന്നുള്ള ഹര്ജി നല്കുകയും മറ്റ് കേസുകള് ഉണ്ടായതോടെ ജാമ്യം ലഭിക്കാന് ഉള്ള തടസം നീങ്ങാന് ഹര്ജി പിന് വലിക്കുന്നു എന്നുള്ള അപേക്ഷ നല്കിയതോടെ റോയി ഈ കേസ്സില് കൂടുതല് കുടുങ്ങും . 1500 പരാതികളില് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില് എഫ് ഐ ആര് ഇട്ടു . പത്തനംതിട്ട കോടതിയില് പാപ്പര് ഹര്ജി പിന്…
Read Moreആക്സിസ് ബാങ്ക് ശാഖാ മാനേജരെ സസ്പെന്ഡ് ചെയ്തു
ആക്സിസ് ബാങ്ക് കരമന ശാഖാമാനേജരെ സസ്പെന്ഡ് ചെയ്തു.ശേഷാദ്രി അയ്യരെയാണ് സസ്പെന്ഡ് ചെയ്തത്.തിരുവനന്തപുരം സ്വര്ണക്കടത്ത് സംഘത്തിന്റെ ഇടപാടില് ബന്ധപ്പെട്ടു എന്ന് ആരോപിച്ചാണ് സസ്പെന്ഷന്. സ്വപ്ന സുരേഷിനും യു എ ഇ കോണ്സുലേറ്റിനും ഈ ബാങ്കില് അക്കൗണ്ടുകള് ഉണ്ട്. ഈ അക്കൗണ്ടുകള് കേന്ദ്രീകരിച്ച് നിരവധി അനധികൃതമായ ക്രമക്കേടുകള് നടന്നിരുന്നതായി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും വിജിലന്സും കണ്ടെത്തിയിരുന്നു.സ്വര്ണക്കടത്ത് കേസ്, ലൈഫ്മിഷന് ക്രമക്കേട് എന്നിങ്ങനെ രണ്ട് കേസുകളിലും അന്വേഷണ പരിധിയിലുള്ള ആളാണ്. അന്വേഷണ ഏജന്സികള് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Read Moreആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള തീയതി നീട്ടി
2019- 2020 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള തീയതി നീട്ടി. 2020 ഡിസംബർ 31 വരെയാണ് അവസാന തീയതി.മുൻപ് നവംബർ 30 വരെയായിരുന്നു റിട്ടേൺ ഫയൽ സമർപ്പിക്കാനുളള അവസാന തീയത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പല തവണ ആദായനികുതി റിട്ടേൺ ഫയൽ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകിയിരുന്നു.
Read Moreകൊല്ലം- എഗ്മോർ എക്സ്പ്രസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ചെന്നൈ എഗ്മോർ- കൊല്ലം എക്സ്പ്രസ് പുന:രാംഭിക്കും. ചെങ്കോട്ട പാതവഴിയുള്ള തീവണ്ടി സർവ്വീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് അനുമതി നൽകി. കൊടിക്കുന്നിൽ എംപിയാണ് ഇക്കാര്യം അറിയിച്ചത്.പ്രത്യേക തീവണ്ടിയായി ഓടിക്കാനാണ് റെയിൽവേ ബോർഡ് അനുമതി നൽകിയിരിക്കുന്നത്. അനുമതി ലഭിച്ച സാഹചര്യത്തിൽ സർവ്വീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. പ്രധാന ദീർഘദൂര തീവണ്ടികൾ പ്രത്യേക തീവണ്ടികളായി ഓടിക്കുന്നതിന്റെ ഭാഗമായാണ് അനുമതി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ ദീർഘദൂര സർവ്വീസ് ഉൾപ്പെടെ റെയിൽവേ നിർത്തിവെച്ചിരുന്നു.
Read Moreഅരുവാപ്പുലം ബാങ്ക് ഫിഷ്മാർട്ടില് തിരക്കേറുന്നു
കോന്നി വാര്ത്ത : അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് നടത്തുന്ന മത്സ്യഫെഡ് ഫിഷ്മാർട്ടില് തിരക്കേറുന്നു . വിവിധങ്ങളായ നല്ല മത്സ്യങ്ങള് ഇവിടെ നിന്നും ലഭിക്കുമെന്നതിനാല് ആവശ്യക്കാര് ഏറി . മത്സ്യ ഫെഡ് നേരിട്ട് മീനുകള് എത്തിച്ച് വരുന്നു . ഏതാനും ദിവസം മുന്പാണ് തുടക്കം കുറിച്ചത് . ആദ്യ ദിനം തന്നെ മികച്ച വരുമാനം ലഭിച്ചു . എല്ലാ അവധി ദിവസങ്ങളിലും ഞായറാഴ്ചയും അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് നടത്തുന്ന മത്സ്യഫെഡ് ഫിഷ്മാർട്ട് തുറന്നു പ്രവർത്തിക്കും ഞായര് ഒഴികെ എല്ലാ ദിവസവും രാവിലെ 7 മുതല് വൈകിട്ട് 7 വരെയും ഞായര് ഉച്ചയ്ക്ക് വരെയുമാണ് പ്രവര്ത്തനം .ഫോൺ :964575 3910
Read Moreപോപ്പുലര് ഫിനാന്സ് തട്ടിപ്പ് :അഞ്ചാം പ്രതി പോലീസ് കസ്റ്റഡിയില്
കോന്നി വാര്ത്ത : പോപ്പുലര് ഫിനാന്സ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി ഡോ :റിനു വിനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില് വിട്ടു . ആലപ്പുഴ അഡീ .സെക്ഷന് കോടതിയാണ് പോലീസ് അപേക്ഷ പരിഗണിച്ച് നടപടി സ്വീകരിച്ചത് . കോവിഡ് ബാധയെ തുടര്ന്നു ഇവര് ചികില്സയില് ആയിരുന്നു . പോലീസ് കസ്റ്റഡിയില് എടുത്ത നിലബൂരിലെ വീട്ടില് എത്തിച്ചുള്ള തെളിവെടുപ്പാണ് പോലീസ് ഉദേശിക്കുന്നത് . പോപ്പുലര് ഫിനാന്സ് കേന്ദ്ര ഓഫീസായ കോന്നി വകയാറിലും അതിന്റെ 286 ശാഖകളിലൂടെയും 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പാണ് നടന്നതെന്ന് പോലീസ് കരുതുന്നു . 125 കോടി രൂപയുടെ ആസ്തി പോലീസ് അന്വേഷണത്തില് കണ്ടെത്തി . 12 കാറുകള് പോലീസ് പിടിച്ചെടുത്തു . അന്യ സംസ്ഥാനങ്ങളില് പോപ്പുലര് ഉടമകള് വാങ്ങിയ വസ്തു വകകളില് ചിലത് പോലീസ് കണ്ടെത്തിയിരുന്നു . മുഖ്യ പ്രതി…
Read Moreനികുതി അടയ്ക്കല് ഉള്പ്പെടെ 72 സേവനങ്ങളുമായി പോസ്റ്റ് ഓഫീസുകളിലെ പൊതുസേവന കേന്ദ്രങ്ങള് ഒരുങ്ങി
നികുതി അടയ്ക്കല് ഉള്പ്പെടെ 72 സേവനങ്ങളുമായി പോസ്റ്റ് ഓഫീസുകളിലെ പൊതുസേവന കേന്ദ്രങ്ങള് ഒരുങ്ങി കോന്നി വാര്ത്ത ഡോട്ട് കോം : രാജ്യത്തെ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലെ പൊതുസേവനകേന്ദ്രങ്ങൾ വഴി നികുതി അടയ്ക്കാനും മൊബൈൽ ഫോൺ റീചാർജ് ഉൾപ്പടെ 72 സേവനങ്ങൾക്കുള്ള സൗകര്യം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പിഴത്തുക , വൈദ്യുതി ബില്ല് , വെള്ളക്കരം, ടെലിഫോൺ ബില്ല് , ഇൻഷുറൻസ് പ്രീമിയം, പാചകവാതക സിലിണ്ടർ ബുക്കിംഗ് , പാസ്പോർട്ട് പുതുക്കൽ ,ഫാസ്റ്റാഗ് എടുക്കൽ , ഡി ടി എച് റീചാർജ് തുടങ്ങിയ സൗകര്യങ്ങളും ഈ സേവനങ്ങളിൽ ഉൾപ്പെടും. സർക്കാർ നികുതികൾ അടയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ പോസ്റ്റൽ വകുപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ , റവന്യൂ തുടങ്ങി എല്ലാ വകുപ്പുകളുടെയും നികുതി അടയ്ക്കാനാകും .19 സംസ്ഥാനങ്ങളിൽ ഈ സേവനങ്ങൾ പോസ്റ്റ് ഓഫീസുകൾ…
Read Moreകേരള ചിക്കൻ സൂപ്പർവൈസർ: അപേക്ഷ ക്ഷണിച്ചു: 5 ഒഴിവുകള്
കോന്നി വാര്ത്ത : കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് കമ്പനി ലിമിറ്റഡ് കമ്പനിയിലേക്ക് ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ ജില്ലയിൽ 5 ഒഴിവുകളാണുള്ളത്. പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സ്. വേതനം 20000. അപേക്ഷ ഫോമുകൾ keralachicken.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്നവ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. അപേക്ഷകൾ അയക്കേണ്ട വിലാസം – ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ,680003. അപേക്ഷകൾ 2020 നവംബർ 4 മണിക്ക് ലഭിക്കണം.
Read Moreമുദ്ര ലോൺ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
മുദ്രാബാങ്ക് വായ്പയെക്കുറിച്ചു നിരവധി ആളുകൾ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകുന്ന മുദ്ര ബാങ്ക് വായ്പ ആർക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ? എന്നിങ്ങനെ നിരവധി സംശയങ്ങളും നിലവിൽ ഉണ്ട്. ഇത് എന്താണെന്നു നോക്കാം മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ദേശസാത്കൃത സ്വകാര്യബാങ്കുകളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും. ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന് ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ് രീതി താഴെ പറയും പ്രകാരമാണ്.ശിഷു 50,000 രൂപ വരെയുള്ള വായ്പകൾ…
Read More