മുദ്രാബാങ്ക് വായ്പയെക്കുറിച്ചു നിരവധി ആളുകൾ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകുന്ന മുദ്ര ബാങ്ക് വായ്പ ആർക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ? എന്നിങ്ങനെ നിരവധി സംശയങ്ങളും നിലവിൽ ഉണ്ട്. ഇത് എന്താണെന്നു നോക്കാം മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ദേശസാത്കൃത സ്വകാര്യബാങ്കുകളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും. ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന് ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ് രീതി താഴെ പറയും പ്രകാരമാണ്.ശിഷു 50,000 രൂപ വരെയുള്ള വായ്പകൾ…
Read Moreവിഭാഗം: Business Diary
കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്
കേന്ദ്ര ഏജൻസിയുമായി കരാർ ഒപ്പുവച്ചു ജെ കെ / കൊച്ചി വാര്ത്ത : കേരളത്തിന്റെ വ്യാവസായിക സാമ്പത്തിക മേഖലയിൽ ചരിത്രപരമായ നാഴികക്കല്ലാകുന്ന കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്. കേന്ദ്രസർക്കാരിന്റെ നിയുക്ത ഏജൻസിയായ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പു വച്ചു. വ്യാവസായിക ഇടനാഴി പ്രദേശങ്ങളും നിർദ്ദിഷ്ട പദ്ധതികളും വികസിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പങ്ക് നിർവചിക്കുന്ന കരാറുകളാണ് ഒപ്പു വച്ചത്. കൊച്ചി -ബംഗളൂരു വ്യാവസായിക പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസി കിൻഫ്രയാണ്. നിക്ഡിറ്റ് (നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.സഞ്ജയ് മൂർത്തിയും സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വ്യാവസായിക ഇടനാഴി പദ്ധതിയുടെ പ്രത്യേക ചുമതലയുള്ള അൽകേഷ് കുമാർ ശർമ്മയും, കിൻഫ്ര എം.ഡി. സന്തോഷ്…
Read Moreജലജീവന്മിഷന് പദ്ധതി; അപേക്ഷകള് നല്കാം
ജലജീവന്മിഷന് പദ്ധതിയിലുള്പ്പെടുത്തി കുടിവെള്ള ഹൗസ്കണക്ഷന് ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം വള്ളിക്കോട് പഞ്ചായത്ത് ഓഫീസില് നിന്നും=(23) മുതല് വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള് ആധാര്കാര്ഡ്, റേഷന് കാര്ഡ് എന്നിവയുടെ പകര്പ്പ് സഹിതം ഈ മാസം 30നകം വള്ളിക്കോട് പഞ്ചായത്ത് ഓഫീസില് നല്കണമെന്ന് പഞ്ചായത്ത് സെക്രട്ടി അറിയിച്ചു.
Read Moreപോപ്പുലര് ഫിനാന്സ്സിന്റെ കണ്ണൂരിലെ എല്ലാ ശാഖകളും ഏറ്റെടുക്കാന് ഉത്തരവ്
കോന്നി വാര്ത്ത : പോപ്പുലര് ഫിനാന്സ്സിന്റെ കണ്ണൂര് ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടാന് കണ്ണൂര് ജില്ലാ കലക്ടര് ഉത്തരവിട്ടു. ഹൈക്കോടതി നിര്ദേശപ്രകാരമാണ് നടപടി. ബ്രാഞ്ചുകളിലെ സ്വര്ണം, പണം, ബാങ്ക് രേഖകള്, ചെക്ക്, പണയ വസ്തുക്കള്, സര്ക്കാര് സെക്യൂരിറ്റീസ് തുടങ്ങിയവയും സ്ഥലങ്ങള്, വീട്, കെട്ടിടങ്ങള് ഉള്പ്പെടെയുള്ള പോപ്പുലര് ഫിനാന്സ് ലിമിറ്റഡിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും വസ്തുവകകള് വാങ്ങാനോ വില്ക്കാനോ കൈമാറ്റം ചെയ്യാനോ മറ്റ് ഇടപാടുകള് നടത്താനോ പാടില്ലെന്നും ഉത്തരവില് പറയുന്നു. പോപ്പുലര് ഫിനാന്സ്, അനുബന്ധ സ്ഥാപനങ്ങള്, കമ്പനി ഡയറക്ടര്മാര്, പങ്കാളികള്, മനേജ്മെന്റ്, ഏജന്റുമാര് എന്നിവര് കൈകാര്യം ചെയ്യുന്ന ചിട്ടി കമ്പനികള്, കോ ഓപ്പറേറ്റീവ് സൊസൈറ്റികള്, ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള് എന്നിവയിലെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചതായും ഉത്തരവില് പറയുന്നു. 2013 ലെ കേരള പ്രൊട്ടക്ഷന് ഓഫ് ഇന്ററസ്റ്റ് ഓഫ് ഡെപ്പോസിറ്റേഴ്സ് ഇന് ഫിനാന്ഷ്യല്…
Read Moreഅങ്ങാടിക്കല് സര്വീസ് സഹകരണ ബാങ്കിന്റെ ഫിഷ് സ്റ്റാള് തുറന്നു
മത്സ്യഫെഡ് ഫിഷ് സ്റ്റാളുകള് പരമ്പരാഗത മത്സ്യമേഖലയ്ക്ക് ഗുണം ചെയ്യും: മന്ത്രി മേഴ്സിക്കുട്ടിയമ്മ കോന്നി വാര്ത്ത : പരമ്പരാഗത മത്സ്യതൊഴില് മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുന്ന രീതിയിലാകും മത്സ്യഫെഡ് ഫിഷ് സ്റ്റാളുകളുടെ പ്രവര്ത്തനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യഫെഡ് ഫിഷ് സ്റ്റാളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്ലൈനിലൂടെ കൊടുമണ് സപ്ലൈകോ ബില്ഡിംഗില് നിര്വഹിക്കുകയായിരുന്നു മന്ത്രി. ലേലത്തില് നടക്കുന്ന വെട്ടിപ്പുകള് തടഞ്ഞുകൊണ്ട് ഇടനിലക്കാരില്ലാതെ ഹാര്ബറുകളില് നിന്നും നേരിട്ട് മത്സ്യം മാര്ക്കറ്റുകളിലേക്ക് എത്തിക്കുന്ന പ്രവര്ത്തന രീതിയാണ് അവലംബിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില് നടന്ന ചടങ്ങില് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഈ പ്രതികൂല സാഹചര്യത്തിലും മാലിന്യ രഹിത മത്സ്യം ജനങ്ങളില് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു സഹകരണവകുപ്പ് പ്രവര്ത്തിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. 140 മണ്ഡലങ്ങളിലും മത്സ്യഫെഡ് ഫിഷ് സ്റ്റാളുകളുടെ പ്രവര്ത്തനം വിപുലീകരിക്കുന്നതിനു എല്ലാ…
Read Moreപിയാജിയോയുടെ ഇലക്ട്രിക് ഓട്ടോ ആപേ ഇ -സിറ്റി വിപണിയിൽ
കോന്നി വാര്ത്ത : പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ – സിറ്റി തിരുവനന്തപുരം വിപണിയിലിറക്കി.പുകരഹിതവും ഏതാണ്ട് പൂർണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബ്സിഡിയറിയായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുന്നത്. ആധുനിക ലിഥിയം അയോൺ ബാറ്ററി, ഓട്ടോമാറ്റിക് ഗിയർ ബോക്സ്, മികച്ച കരുത്ത്, ,മികച്ച ടോർക്ക് എന്നിവ ഇ-സിറ്റിയുടെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.ഗിയറും ക്ലെച്ചും ഇല്ല; സേഫ്റ്റി ഡോർ, പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട ക്ലസ്റ്റർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. വിപണിയിലിറക്കൽ ചടങ്ങിൽ പിയാജിയോ വെഹിക്കിൾസ് പ്രൈവറ് ലിമിറ്റഡിലെ എം.ആർ . നാരായണനും പിയാജിയോയുടെ തിരുവനന്തപുരത്തെ ഡീലർ സ്വാമി റെജിൻ കെ. ദാസും സംബന്ധിച്ചു.മാറ്റിവയ്ക്കാവുന്ന ബാറ്ററിയോടുകൂടിയ പ്രഥമ ത്രിചക്ര വാഹനമാണ് ഇ- സിറ്റി.സാൻ മൊബിലിറ്റിയുടെ സഹകരണത്തോടുകൂടിയാണ് മാറ്റിവയ്ക്കാവുന്ന ബാറ്ററി അവതരിപ്പിച്ചത്. കൂടാതെ ബാറ്ററി…
Read Moreമത്സ്യകൃഷിക്കായുള്ള അപേക്ഷ ക്ഷണിച്ചു
കോന്നി വാര്ത്ത : പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയുടെ കീഴില് റീസര്ക്കുലേറ്ററി അക്വാകള്ച്ചര് സിസ്റ്റം (ആര്.എ.എസ്.) മത്സ്യകൃഷിയ്ക്കായുള്ള അപേക്ഷകള് ക്ഷണിച്ചു. ജല ആവശ്യകത കുറഞ്ഞ നൂതനമായ കൃഷിരീതിയാണ് ആര്.എ.എസ്. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്ത്താന് സാധിക്കുന്നു എന്നതാണ് പ്രത്യേകത. നൈല് തിലാപ്പിയ ആണ് നിക്ഷേപിക്കുന്നത്. 100 ക്യുബിക് മീറ്റര്ഏരിയായുള്ള ആര്.എ.എസ് ന്റെ മൊത്തം ചെലവ് ഏഴര ലക്ഷം രൂപയാണ്. 40ശതമാനം സബ്സിഡി ലഭിക്കും. ആറ്മാസം കൊണ്ടാണ് വിളവെടുപ്പ്. ഒരു വര്ഷം രണ്ട് വിളവെടുപ്പ് സാധ്യമാണ്. സംസ്ഥാനത്താകെ 400 യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. താല്പര്യമുള്ള അപേക്ഷകര് പത്തനംതിട്ട ജനറല് ആശുപത്രിക്ക് സമീപം പ്രവര്ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഒക്ടോബര് 27-ാം തീയതിക്കകം അപേക്ഷ സമര്പ്പിക്കണമെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്അറിയിച്ചു. ഫോണ്: 0468-2223134.
Read Moreഅരുവാപ്പുലം ഫാര്മേഴ്സ് ബാങ്കിന് അനുവദിച്ച ഫിഷ് മാര്ക്കറ്റിന്റെ ഉദ്ഘാടനം നടന്നു
കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സ്യ മാര്ക്കറ്റുകള് ആരംഭിക്കും: മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അരുവാപ്പുലം ഫാര്മേഴ്സ് ബാങ്കിന് അനുവദിച്ച ഫിഷ് മാര്ക്കറ്റിന്റെ ഉദ്ഘാടനം നടന്നു കോന്നി വാര്ത്ത : സംസ്ഥാന സര്ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സ്യ ഫെഡ് മത്സ്യ മാര്ക്കറ്റുകള് ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം ഫാര്മേഴ്സ് സര്വീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യഫെഡ് ഫിഷ് മാര്ക്കറ്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്ഫറന്സിലൂടെ നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വൈവിധ്യവും ഗുണമേന്മയും ശുചിത്വവുമുള്ള മത്സ്യം ന്യായവിലയ്ക്ക് ജനങ്ങള്ക്ക് ലഭ്യമാക്കുകയെന്നുള്ളതാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില് ഈ പദ്ധതി ഏറ്റെടുക്കാന് തയാറായ ആറു മണ്ഡലങ്ങളില് ഒരു മണ്ഡലമാണ് കോന്നിയെന്നും മന്ത്രി പറഞ്ഞു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി. അഡ്വ.കെ യു ജനീഷ് കുമാര് എംഎല്എ…
Read Moreആറ് പുതിയ ഫിഷ് മാർട്ടുകൾ കൂടി 21 മുതൽ
കോന്നി വാര്ത്ത : മത്സ്യഫെഡിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലെ ആറ് സഹകരണ ബാങ്കുകളുമായി ചേർന്ന് ആറ് പുതിയ ഫിഷ് മാർട്ടുകൾ ഒക്ടോബർ 21 മുതൽ പ്രവർത്തനമാരംഭിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ ഫിഷ് മാർട്ട് ആരംഭിക്കുന്ന പദ്ധതി പ്രകാരമാണ് പുതിയ ഫിഷ് മാർട്ടുകൾ ആരംഭിക്കുന്നത്. ഫിഷ് മാർട്ടുകളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. കൊല്ലം ജില്ലയിലെ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്, പൂവത്തൂർ ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക്, പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം സർവീസ് സഹകരണ ബാങ്ക്, അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക്, എറണാകുളം ജില്ലയിലെ വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്, കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ കൗണ്ടറുകളുമായി ചേർന്നാണ് പുതിയ മാർട്ടുകൾ പ്രവർത്തനമാരംഭിക്കുന്നത്. ഫിഷ് ലാന്റിംഗ് സെന്ററുകളിൽ…
Read Moreശബരിമലയിലെ വ്യാപാരികളുടെ സമരം സെക്രട്ടറിയേറ്റ് പടിക്കല് തുടങ്ങുന്നു
കോന്നി വാര്ത്ത : നിലക്കല് മുതല് ശബരിമല സന്നിധാനം വരെ 250 ല് പരം വ്യാപാര സ്ഥാപനങ്ങളാണ് 2019-2020 തീര്ത്ഥാടന വര്ഷത്ത സര്ക്കാര് ലേല വ്യവസ്ഥ പാലിച്ചു കൊണ്ട് പ്രവര്ത്തിക്കുന്നത്. ദേവസ്വം കലണ്ടര് പ്രകാരമുളള 142 പ്രവൃത്തി ദിവസങ്ങളില് 70 ദിവസം മാത്രമാണ് പ്രവര്ത്തിക്കുവാന് സാധിച്ചത്. കോവിഡ് മൂലം 72 പ്രവൃത്തി ദിവസങ്ങള് നഷ്ടപ്പെട്ടിരിക്കുന്നു. 150 കോടി രൂപയാണ് കുത്തക ലേലത്തിലൂടെ ബോര്ഡിന് വ്യാപാരികളില് നിന്ന് ലഭിച്ചത്. വ്യാപാര നഷ്ടം മൂലം വ്യാപാരികള് കടക്കെണിയിലായി കടകള് അടച്ചിടേണ്ടി വന്നതു മൂലം വില്ക്കാന് കഴിയാതെ വന്ന കാലാവധി കഴിഞ്ഞ സാധനങ്ങളുടെ നഷ്ടം, തൊഴില് നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബസംരംക്ഷണചെലവ്, വന്യമൃഗങ്ങളുടെ ആക്രമണത്തിലും പ്രതികൂലമായ കാലാവസ്ഥയിലും നഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങളിലെ വ്യാപാരികള് പ്രതികൂലമായ സാഹചര്യങ്ങള് തരണം ചെയ്യാന് കഴിയാതെ ആത്മഹത്യാ വക്കിലാണ്. 2020 2021 വര്ഷത്തെ തീര്ത്ഥാടന…
Read More