പ്രധാന റോഡ് സൈഡില് പ്രവാസി മലയാളികളുടെ നേതൃത്വത്തില് 15 ഏക്കര് സ്ഥലത്ത് കൃഷി ചെയ്ത വിളവെത്തിയ 7000 ഏത്തവാഴ കുലകള് ഉടന് വില്പനയ്ക്ക് താല്പര്യം ഉള്ളവര് മാത്രം ഉടന് ബന്ധപ്പെടുക സ്ഥലം : കോന്നി അരുവാപ്പുലം ഫോണ് : 8078054679
Read Moreവിഭാഗം: Business Diary
പോപ്പുലര് ഫിനാന്സ് തട്ടിപ്പ്: സി ബി ഐ അന്വേഷണം അറിയിക്കണം
പോപ്പുലര് ഫിനാന്സ് തട്ടിപ്പു കേസില് അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില് ഉടന് തീരുമാനം അറിയിക്കാന് സി ബി ഐയോട് നിര്ദേശിച്ച് ഹൈക്കോടതി. വെള്ളിയാഴ്ച തീരുമാനം അറിയിക്കണമെന്നാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്. അന്വേഷണ കാര്യത്തില് തീരുമാനം ഇന്നും സി ബി ഐ കോടതിയെ അറിയിച്ചിരുന്നില്ല. കേന്ദ്ര പേഴ്സണല് മന്ത്രാലയത്തില് നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് സി ബി ഐ പറയുന്നത്. ഇത് മൂന്നാം തവണയാണ് തീരുമാനം അറിയിക്കാന് സി ബി ഐയോട് കോടതി ആവശ്യപ്പെടുന്നത്.
Read Moreപോപ്പുലര് നിക്ഷേപക തട്ടിപ്പ് :ഒന്നാം പ്രതി തോമസ് ഡാനിയല് വീണ്ടും അറസ്റ്റില്
കോന്നി വാര്ത്ത ഡോട്ട് കോം : കോന്നി ആസ്ഥാനമായ പോപ്പുലര് ഫിനാന്സ് നടത്തിയ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള് കോടതിയുടെ റിമാന്റില് മാവേലിക്കര സബ് ജയിലില് ഉള്ള പോപ്പുലര് ഗ്രൂപ്പ് ഉടമയും ഒന്നാം പ്രതിയുമായ തോമസ്സ് ഡാനിയല് എന്ന റോയി ഡാനിയലിനെ തിരുവനന്തപുരം മെഡിക്കല് കോളേജ് പോലീസ് അറസ്റ്റ് ചെയ്തു . തിരുവനന്തപുരം മെഡിക്കല് കോളേജ് പോലീസില് നിക്ഷേപകര് നല്കിയ വഞ്ചനാ കുറ്റ പരാതിയില് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത് . ഇന്ന് രാവിലെ മെഡിക്കല് കോളേജ് പോലീസ് മാവേലിക്കര ജയില് എത്തി റിമാന്റ് പ്രതിയായ തോമസ് ഡാനിയലിനെ കണ്ടു ചോദ്യം ചെയ്തു .ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . അഡ്വ ഗോപീ കൃഷ്ണന് മുഖേന നല്കിയ കേസില് ആണ് നടപടി . തിരുവനന്തപുരം ജില്ലയില് മാത്രം 85 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പരാതി…
Read Moreപോപ്പുലര് ഫിനാന്സ് നിക്ഷേപക തട്ടിപ്പ് : തിരുവനന്തപുരത്തെ പരാതിയില് നാളെ അറസ്റ്റ്
കോന്നി വാര്ത്ത ഡോട്ട് കോം : കോന്നി വകയാര് കേന്ദ്രമായുള്ള പോപ്പുലര് ഫിനാന്സ് നടത്തിയ 2000 കോടിരൂപയുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ പോലീസ് സ്റ്റേഷനുകളില് നിക്ഷേപകര് നല്കിയ പരാതിയെ തുടര്ന്നു തിരുവനന്തപുരം മെഡിക്കല് കോളേജ് പോലീസ് രജിസ്റ്റര് ചെയ്ത കേസില് പോപ്പുലര് ഉടമയായ ഇപ്പോള് മാവേലിക്കര ജയിലില് റിമാന്റില് ഉള്ള ഒന്നാം പ്രതി തോമസ് ഡാനിയല് എന്ന റോയി തോമസ്സിന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും . അഡ്വ : ഗോപീ കൃഷ്ണന് മുഖേന നല്കിയ കേസ്സില് ആണ് നടപടി . തിരുവനന്തപുരം ജില്ലയില് മാത്രംനൂറുകണക്കിനു പരാതി ഉണ്ട് .പാളയം ബ്രാഞ്ചില് 30 കോടി , കേശവദാസപുരം ബ്രാഞ്ചില് 25 കോടിയുടെ ഇടപാട് ഉണ്ട് . ഇവിടെ 40 കേസുകള് പോലീസ് രജിസ്റ്റര് ചെയ്തു .ഇതില് എല്ലാം ഉടന് അറസ്റ്റ് രേഖപ്പെടുത്തും . 7…
Read Moreബിഷപ്പ് കെ പി യോഹന്നാനെതിരെ സി ബി ഐ , ഇഡി അന്വേഷണത്തിന് സാധ്യത
ആര് . അജിരാജകുമാര് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ മറവില് 6000 കോടി രൂപ വിദേശത്ത് നിന്നും അനധികൃതമായി നാട്ടിലെത്തിച്ച ബിഷപ്പ് കെ പി യോഹന്നാനെതിരെ കേന്ദ്രം സി ബി ഐ അന്വേഷണത്തിനൊരുങ്ങുന്നു. അമേരിക്കയിലുള്ള യോഹന്നാനെ നാട്ടിലെത്തിച്ച് കൂടുതല് ചോദ്യം ചെയ്യാന് എന്ഫോഴ്സ്മെന്റ് ഡയറ്ടറേറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്ദേശം നല്കികഴിഞ്ഞു. ഡിസംബറില് ഇന്ത്യയില് മടങ്ങിയെത്താമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും കേന്ദ്ര ഏജന്സികളോട് ദൂതന്മാര് മുഖാന്തിരം യോഹന്നാന് സാവകാശം ആവശ്യപ്പെട്ടതായാണ് വിവരം. ഇതിനിടെ, കോടികളുടെ തിരിമറി നടത്തിയ കെ പി യോഹന്നാനെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായതോടെ മധ്യസ്ഥന്മാര് മുഖേന സ്വയം പ്രഖ്യാപിത ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന് കേന്ദ്ര സര്ക്കാരിലെ ഉന്നതരുമായി മധ്യസ്ഥന്മാര് നിരന്തരം ബന്ധപ്പെടുന്നുവെന്ന വാര്ത്തകളും പുറത്തുവരുന്നു. പ്രമുഖ ഇടനിലക്കാരനും രാഷ്ട്രീയ പ്രമുഖനുമാണ് യോഹന്നാന് വേണ്ടി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടത്. കണക്കില്പെടാത്ത കോടിക്കണക്കിന് രൂപയുടെ തിരിമറി കണ്ടെത്തിയതോടെ…
Read Moreഅരുവാപ്പുലം ഫാർമേഴ്സ് ബാങ്കിന്റെ ശാഖകള് വഴി സാധാരണവായ്പ നല്കും
കോന്നി വാര്ത്ത : കോവിഡ് വ്യാപനംമൂലം കഷ്ടപ്പെടുന്ന കർഷകർക്ക് ആട്, കോഴി,താറാവ്, പശുക്കിടാവ് എന്നിവയെ വാങ്ങി വളർത്തി വരുമാനമുണ്ടാക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നാല് ശാഖകൾ വഴി മൂന്ന് വർഷ കാലാവധിയുള്ള സാധാരണവായ്പ നൽകുന്നതിന് ബാങ്ക് ഭരണ സമിതി യോഗം തീരുമാനിച്ചു. ബാങ്കിൽ അംഗത്വമുള്ളവർ ബ്രാഞ്ചുമായി ഉടൻ ബന്ധപ്പെടേണ്ടതാണ്.ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു.രഘുനാഥ് ഇടത്തിട്ട,കെ പി നസീർ, വിജയവിൽസൺ, മോനിക്കുട്ടി ദാനിയേൽ, അനിത ട കുമാർ, ജോജു വർഗ്ഗീസ്,കെ പി പ്രഭാകരൻ, റ്റി .ശ്യാമള, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് ഫിഷ്മാർട്ട് ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണ്.ഫോൺ : 9446363111
Read Moreസംസ്ഥാനത്ത് കരിമീന്, കാളാഞ്ചി, പൂമീന് ഹാച്ചറി വരുന്നു
സിബയും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവെച്ചു സംസ്ഥാനത്ത് കരിമീന്, കാളാഞ്ചി, പൂമീന് എന്നിവയുടെ വിത്തുല്പാദന കേന്ദ്രം വരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സാങ്കേതിക സഹായത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് വിത്തുല്പാദന കേന്ദ്രം വരുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓടയത്താണ് മള്ട്ടി സ്പീഷീസ് ഹാച്ചറി സ്ഥാപിക്കുന്നത്. കേരളത്തിലെ ഓരുജല മത്സ്യകര്ഷകര്ക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്. അയല് സംസ്ഥാനങ്ങളില് ഉല്പാദിപ്പിച്ച മത്സ്യക്കുഞ്ഞുങ്ങളാണ് നിലവില് കേരളത്തിലെ കര്ഷകര് കൃഷിക്കായി ഉപയോഗിക്കുന്നത്. വിത്തുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്ഗമെന്ന നിലക്കാണ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ താല്പര്യമപ്രകാരം ഫിഷറീസ് വകുപ്പ് സിബയുടെ വിത്തുല്പാദന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന് മുന്നോട്ടുവന്നത്. ആദ്യപടിയായി, സിബയും ഫിഷറീസ് വകുപ്പിന് കീഴിലെ അഡാക്കും (ഏജന്സി ഫോര് ഡവലപ്മെന്റ് ഓഫ് അക്വാകള്ച്ചര്) ധാരണാപത്രം ഒപ്പുവെച്ചു. വര്ഷം മുഴുവന് പ്രവര്ത്തിക്കുന്ന…
Read Moreസ്വകാര്യ ബസ്സുകൾക്ക് നികുതി ഇളവ്
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോൺട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും ഒക്ടോബർ ഒന്നിന് തുടങ്ങിയ ക്വാർട്ടറിലെ വാഹന നികുതി അൻപത് ശതമാനം ഒഴിവാക്കി സർക്കാർ തീരുമാനമായതായി ഗതാഗത വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ബാക്കി വരുന്ന അൻപത് ശതമാനം നികുതി അടയ്ക്കുന്നതിനുളള സമയപരിധി സ്റ്റേജ് കാര്യേജുകൾക്ക് 2020 ഡിസംബർ 31 വരെയും കോൺട്രാക്റ്റ് കാര്യേജുകൾക്ക് 2020 നവംബർ 30 വരെയും നീട്ടി ഉത്തരവായിട്ടുണ്ട്.
Read Moreകേരളത്തില് നിന്നും നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കും
കടൽ കടക്കാൻ കേരളത്തിന്റെ നേന്ത്രക്കായ; ട്രയൽ കയറ്റുമതി അടുത്ത മാർച്ചിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകൾ കടൽകടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികളാണ് പുരോഗമിക്കുകയാണ്. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോകോൾ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയൽ കയറ്റുമതി നടത്തുക. കേരളത്തിലെ കയറ്റുമതി ഏജൻസിയുമായി ബന്ധപ്പെട്ട് 20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കർഷകർക്കും കയറ്റുമതിക്കാർക്കും വേണ്ട സൗകര്യങ്ങൾ വിഎഫ്പിസികെ ഒരുക്കും. ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാൾ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടൽ മാർഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തിൽ ഒരു കണ്ടൈനർ (10 ടൺ) നേന്ത്രക്കായ അടുത്ത വർഷം മാർച്ചിൽ കയറ്റി അയയ്ക്കും. ഇത് വിജയിച്ചാൽ കേരളത്തിലെ ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതോടൊപ്പം കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും. തൃശൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട…
Read Moreബിലീവേഴ്സ് ചര്ച്ചിലെ ആദായ നികുതി വകുപ്പ് പരിശോധന തുടരുന്നു
ബിലീവേഴ്സ് ചർചിൽ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടി രൂപയോളം കണക്കിൽപ്പെടാത്ത പണം എന്നു പ്രാഥമിക നിഗമനം . 57 ലക്ഷം രൂപ കാറിൽ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് കേള്ക്കുന്നത് . ബിലീവേഴ്സ് ചർച്ച് ചാരിറ്റിക്ക് എത്തിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി ആധായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 6000 കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം നൽകിയതായി അധികൃതർ കണ്ടെത്തി. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു. ഇന്നലെ രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ…
Read More