കോന്നി വാര്ത്ത : പോപ്പുലർ ഫിനാൻസ് കുടുംബങ്ങളുടെ നിയന്ത്രണത്തില് കോന്നി ടൌണില് പ്രവര്ത്തിച്ചിരുന്ന പോപ്പുലർ മാർജിൻഫ്രീ കടയിലെ മുഴുവന് സാധനങ്ങളും സർക്കാർ ഏറ്റെടുത്തു.കോന്നി തഹസിൽദാർ കെ.ശ്രീകുമാർ , പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരാണ് സാധനങ്ങൾ കണ്ടുകെട്ടിയത് . കോടികണക്കിന് രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ പ്രധാന ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഇവരുടെ എല്ലാ സ്ഥാപനവും അടച്ചിരുന്നു . പോപ്പുലര് ഫിനാസിന്റെ എല്ലാ ശാഖകളും ബന്ധപ്പെട്ട ജില്ലാ കളക്ടര്മാര് ഏറ്റെടുത്തിരുന്നു . കോന്നി ടൌണില് ഏതാനുംവര്ഷം മുന്നേ തുടങ്ങിയ പോപ്പുലര് മാര്ജിന് ഫ്രീ മാര്ക്കറ്റ് എന്ന സ്ഥാപനം പ്രധാനമായും പലചരക്ക് സാധനങ്ങളാണ് വിറ്റു വന്നിരുന്നത് . രണ്ടു മാസമായി ഈ സ്ഥാപനം പ്രവര്ത്തിക്കുന്നില്ല . ഇതില് ഉള്ള മുട്ടയും മാംസവും അഴുകിയ നിലയിലായിരുന്നു. ദുര്ഗന്ധം മാറുവാന്…
Read Moreവിഭാഗം: Business Diary
പോപ്പുലർഫിനാൻസ് കേസിൽ രണ്ട് പ്രതികൾ കൂടി
കോന്നി വാര്ത്ത : പോപ്പുലർ ഫിനാൻസ് ഉടമയും ഒന്നാം പ്രതിയുമായ റോയി ഡാനിയേലിന്റെ മാതാവും പോപ്പുലര് കമ്പനിയുടെ ചെയര്പേഴ്സനുമായ കോന്നി വകയാർ ഇണ്ടിക്കാട്ടില് വീട്ടിൽ മേരിക്കുട്ടി ഡാനിയേല്, കേസിലെ രണ്ടാം പ്രതി പ്രഭ ഡാനിയലിന്റെ സഹോദരൻ കൊല്ലം പൊളയത്തോട് അമ്പനാട്ട് വീട്ടിൽ സാമുവൽ എന്ന അമ്പനാട്ട് പ്രകാശ് എന്നിവരെ യഥാക്രമം ആറും ഏഴും പ്രതികളാക്കിയാണ് പോലീസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മേരിക്കുട്ടി ഇപ്പോള് ഓസ്ട്രേലിയയില് മകളോടൊപ്പമാണ് താമസം. സന്ദര്ശക വിസയിലാണ് പോയതെങ്കിലും ഇതുവരെ തിരികെ എത്തിയിട്ടില്ല. ഇവരുടെ മകളുടെ ഭര്ത്താവാണ് വര്ഗീസ് പൈനാടന്. പോപ്പുലര് ഫിനാന്സിലെ പണം ഓസ്ട്രേലിയയിലേക്ക് കടത്തിയതിനു പിന്നില് വര്ഗീസ് പൈനാടന് ആണെന്നാണ് നിക്ഷേപകരുടെ ആരോപണം. ഇയാളെ പ്രതി ചേര്ക്കണമെന്നും ആവശ്യം ഉയര്ന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിവരെ കേസിലെ അഞ്ചാംപ്രതി ഡോ. റിയയെ കോന്നി പോലീസ് കസ്റ്റഡിയിൽ…
Read Moreരണ്ട് ഇന് സീരീസ് സ്മാര്ട്ട് ഫോണുകളുമായി മൈക്രോമാക്സ്
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന് സ്മാര്ട്ട്ഫോണ് നിര്മാതാവായ മൈക്രോമാക്സ് ഇന്ഫോമാറ്റിക്സ് തങ്ങളുടെ പുതിയ സ്മാര്ട്ട് ഫോണ് ബ്രാന്ഡുകള് വിപണിയിലിറക്കി. മികച്ച ഫീച്ചറുകളോടെയുള്ള ഇന് നോട്ട്1, ഇന് 1ബി എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. 4 ജിബി + 64 ജിബി, 4ജിബി + 128ജിബി എന്നീ ശ്രേണികളില് പച്ച, വെള്ള നിറങ്ങളിലുമാണ് ഇന് നോട്ട് 1 വിപണിയിലെത്തിയിരിക്കുന്നത്. 2 ജിബി + 32 ജിബി/ 4 ജിബി+64 ജിബി എന്നീ ശ്രേണികളില് പര്പ്പ്ള്, നീല, പച്ച എന്നീ നിറങ്ങളിലാണ് ഇന് 1ബി ലഭ്യമാകുക. ഈ ഫോണുകളുടെ രജിസ്ട്രേഷന് ഫ്ളിപ്പ്കാര്ട്ട്, micromaxinfo.com എന്നീ സൈറ്റുകളില് ആരംഭിച്ചു. നവംബര് 24-ന് ഇന് നോട്ട് 1-ന്റെയും നവംബര് 26-ന് ഇന് 1ബി-യുടെയും വില്പന ഈ സൈറ്റുകളിലൂടെ ആരംഭിക്കും. തുടര്ന്ന് മറ്റ് റീട്ടെയില് ഔട്ട്ലെറ്റുകളിലും ഫോണുകള് ലഭ്യമാകുമെന്ന് മൈക്രോമാക്സ് അധികൃതര്…
Read Moreജി എസ്റ്റിയുടെ പേരിൽ ഉദ്യോഗസ്ഥർ പകൽ കൊള്ള നടത്തുന്നു : ഫർണീച്ചർ മാനുഫാക്ചേർസ് &മർച്ചൻസ് വെൽഫെയർ അസോസിയേഷൻ
കോന്നി വാര്ത്ത : രാജ്യത്തെ ലക്ഷകണക്കിന് വരുന്ന വ്യാപാരി വ്യവസായികളെ തകർക്കുന്നതും ,കുത്തക കോർപറേറ്റുകൾക്ക് രാജ്യത്തെ അടിയറവു വെക്കുന്നതുമായ അശാസ്ത്രീയവും അപ്രായോഗികവുമായ നികുതി, സാമ്പത്തിക പരിഷ്കാരങ്ങളിൽ നിന്നുംജി എസ് റ്റി വകുപ്പും കേന്ദ്ര, സംസ്ഥാന ഗവണ്മെന്റ് കളും പിന്തിരിയണമെന്ന് ആവശ്യപെട്ടു കൊണ്ടും, GST വകുപ്പിന്റെ തെറ്റായ പരിഷ്കാരങ്ങൾക്കെതിരേ ഫർണീച്ചർ മാനുഫാക്ചർസ് &മർച്ചൻസ് വെൽഫെയർ അസോസിയേഷൻ (FuMMA )കേന്ദ്ര GST ഓഫീസിനു മുൻപിൽ ഏകദിന ഉപവാസ സമരം നടത്തി. ഉപവാസ സമരം ആന്റോ ആന്റണി MP. ഉൽഘാടനം ചെയ്തു.വ്യാപാരികൾ തകർച്ചയുടെ വക്കിൽ ആണന്നും അടുപ്പിച്ച് 4 പ്രഹരങ്ങൾ നേരിടേണ്ടി വന്നതാണ് എന്ന് എം.പി ആൻ്റാ ആൻറണി പറഞ്ഞു. ജി എസ്റ്റിയുടെ പേരിൽ ഉദ്യോഗസ്ഥർ പകൽ കൊള്ളയാണ് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സിഡി മോഹൻദാസ് അധ്യക്ഷത വഹിച്ചു ,ജനറല് :സെക്രട്ടറി സജീവ് സ്വാഗതം. ജോസഫ്…
Read Moreപോപ്പുലര് കേസ്: ഒരു കേസില് കൂടി അറസ്റ്റ്
കോന്നി വാര്ത്ത ഡോട്ട് കോം : പോപ്പുലര് കേസിലെ അഞ്ചുപ്രതികളെയും കോന്നി പോലീസ് രജിസ്റ്റര് ചെയ്ത പുതിയ കേസില് അറസ്റ്റ് രേഖപ്പെടുത്തിയതായും, കസ്റ്റഡി അപേക്ഷ സമര്പ്പിച്ചതായും ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ് അറിയിച്ചു. കോന്നി പോലീസ് സ്റ്റേഷനില് പ്രതികള്ക്കെതിരെ മൂന്നാമത്തെ കേസിലാണ് ഇപ്പോള് അറസ്റ്റ് രേഖപ്പെടുത്തിയത്. 56 ലക്ഷത്തിന്റെ സാമ്പത്തികത്തട്ടിപ്പു സംബന്ധിച്ച പരാതിയില് എടുത്ത കേസാണ് ഏറ്റവും പുതിയത്. ഇതുസംബന്ധിച്ചു കോടതിയില് കസ്റ്റഡിക്ക് അപേക്ഷിച്ചതായും ഉത്തരാവുകുന്ന മുറയ്ക്കു പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും, ഇതുവരെയുള്ള അന്വേഷണത്തില് യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. അന്വേഷണം മികച്ചനിലയില് തുടര്ന്നുവരികയാണെന്നും, അന്വേഷണസംഘത്തിന് സമയാസമയം നിര്ദേശങ്ങള് നല്കിവരുന്നതായും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
Read Moreപഴകുളം ഹോര്ട്ടികോര്പ്പ് വിപണിക്ക് പുതിയ കെട്ടിടം
കോന്നി വാര്ത്ത : പഴകുളം ഹോര്ട്ടികോര്പ്പ് വിപണിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര് എംഎല്എ നിര്വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തില് നിന്നും 20 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ കെട്ടിടം നിര്മിച്ചത്. പള്ളിക്കല് പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ച യോഗത്തില് ജില്ലാ പഞ്ചായത്ത് മെമ്പര് റ്റി. മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മായ ഉണ്ണികൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡന്ഡ്് എ.പി. സന്തോഷ്, വാര്ഡ് മെമ്പര് ഷാജി അയത്തികോണില്, പള്ളിക്കല് സാശ്രയ കര്ഷക സമിതി പ്രസിഡന്റ് പി. ഉത്തമന്, വിഎഫ്പിസികെ ജില്ലാ മാനേജര് ബിന്ദുമോള് മാത്യു, പഴകുളം സര്വീസ് സഹകരണ ബാങ്ക് പ്രസിഡന്ഡ് ആര്. സുരേഷ്, റ്റി.എസ്. രാമചന്ദ്രന്, ആര്. സുമേഷ്, ജി. അജികുമാര് എന്നിവര് ചടങ്ങില് സംസാരിച്ചു.
Read Moreപോപ്പുലര് തട്ടിപ്പ് കേസില് കുറ്റപത്രം വൈകി; പ്രതികള്ക്ക് ജാമ്യം ലഭിക്കും
പോപ്പുലര് തട്ടിപ്പ് കേസില് കുറ്റപത്രം വൈകി; പ്രതികള്ക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാന് നിര്ദേശം കോന്നി വാര്ത്ത ഡോട്ട് കോം : പോപ്പുലര് ഫിനാന്സ് നിക്ഷേപക തട്ടിപ്പ് കേസിലെ പ്രതികള്ക്ക് ജാമ്യം ലഭിക്കും .പോലീസ് അനാസ്ഥയെ തുടര്ന്നു കേസ്സില് കുറ്റപത്രം കോടതിയില് സമര്പ്പിച്ചില്ല . പോപ്പുലര് ഫിനാന്സ് തട്ടിപ്പില് ജാമ്യാപേക്ഷയുമായി പത്തനംതിട്ട വിചാരണക്കോടതിയെ സമീപിക്കാന് പ്രതികള്ക്ക് ഹൈക്കോടതി നിര്ദേശം നല്കി . 60 ദിവസം കഴിഞ്ഞിട്ടുംപോലീസ് കുറ്റപത്രം സമര്പ്പിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്ദേശം. കേസില് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്പ്പിക്കാത്ത സാഹചര്യത്തില് സ്വാഭാവിക ജാമ്യത്തിന് അര്ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികളായ റോയ് ഡാനിയേല്, ഭാര്യ പ്രഭ, മകള് റിബ, റിയ എന്നിവരാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി കുറ്റപത്രം സമര്പ്പിച്ചോ എന്ന് സര്ക്കാര് അഭിഭാഷകനോട് ആരാഞ്ഞു. കുറ്റപത്രം സമര്പ്പിച്ചിട്ടില്ലെന്നാണ് അഭിഭാഷകന് പ്രതികരിച്ചത് .…
Read Moreപോപ്പുലര് ഫിനാന്സ് തട്ടിപ്പ്: സിബിഐ എവിടെ
കോന്നി വകയാര് കേന്ദ്രമായുള്ള പോപ്പുലര് ഫിനാന്സ്സ് ഉടമകള് നടത്തിയ കോടികളുടെ തട്ടിപ്പ് സംബന്ധിച്ചു സി ബി ഐ അന്വേഷണം വേണം എന്ന കേരള സര്ക്കാര് ഉത്തരവ് കേന്ദ്രം പരിഗണിക്കുന്നില്ല . കേരള സര്ക്കാര് നിര്ദേശത്തില് കേന്ദ്ര സര്ക്കാരിന് ഹൈക്കോടതിയില് മൗനം.കേന്ദ്ര സര്ക്കാരിന് സംസ്ഥാനം കത്തെഴുതി ഒരു മാസം കഴിഞ്ഞിട്ടും കേന്ദ്ര സര്ക്കാര് ഹൈക്കോടതിയില് ഇനിയും നിലപാടറിയിച്ചിട്ടില്ല.പ്രതികള് നിക്ഷേപം വിദേശത്തേക്ക് കടത്തിയ സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാനം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയത്.കേരള പോലീസ് 1368 കേസുകള് രജിസ്റ്റര് ചെയ്തതായും പരാതികളില് വെവ്വേറെകേസ് എടുക്കുന്നില്ലെന്ന പരാതി ശരിയല്ലന്നും സ്റ്റേറ്റ് അറ്റോര്ണി കെ.വി.സോഹന് അറിയിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം,പാലക്കാട്, വയനാട്, തൃശൂര്, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണുര്, കാസര്കോഡ് ജില്ലകളിലാണ് ഇത്രയും കേസുകള്. 2019 ലെ ബാനിംഗ് ഓഫ് അണ്റഗുലേറ്റഡ് ഡെപ്പോസിറ്റ് ആക്ട് പ്രകാരംനടപടികള്ക്കായി ആഭ്യന്തര സെക്രട്ടറിയെ…
Read Moreഎം ശിവശങ്കറിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു
കള്ളപ്പണം വെളുപ്പിക്കല് കേസില് എം ശിവശങ്കറിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറിനെ ഇന്ന് എറണാകുളം സെഷന്സ് കോടതിയില് ഹാജരാക്കും സ്വര്ണക്കടത്ത് കേസില് മുന്കൂര് ജാമ്യാപേക്ഷകള് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എം ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തത്. എന്ഫോഴസ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര് ചെയത് കേസുകളില് ശിവശങ്കര് നല്കിയ മുന്കൂര് ജാമ്യാപേക്ഷകള് തള്ളുകയും അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ ഇഡി യുടെയും കസ്റ്റംസിന്റെയും ഉദ്യോഗസ്ഥര് ആശുപത്രിയിലെത്തുകയായിരുന്നു.
Read More12 കമ്പനികളെ പുറത്താക്കിയെന്ന വാര്ത്ത അടിസ്ഥാനരഹിതം- സ്മാര്ട്ട്സിറ്റി കൊച്ചി
കോന്നി വാര്ത്ത : വാടക കുടിശ്ശിക വരുത്തിയതിന് സ്മാര്ട്ട്സിറ്റി കൊച്ചിയില് നിന്നും 12 കമ്പനികളെ പുറത്താക്കിയെന്ന് ചില മാധ്യമങ്ങളില് വന്ന വാര്ത്ത അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് സ്മാര്ട്ട്സിറ്റി മാനേജ്മെന്റ് വ്യക്തമാക്കി. ഇന്ന് വരെ ഒരു തരത്തിലുള്ള പുറത്താക്കല് നടപടികളും സ്മാര്ട്ട്സിറ്റി ആരംഭിച്ചിട്ടില്ല. തുടര്ച്ചയായ കരാര് ലംഘനങ്ങള്ക്ക് 3 കമ്പനികള്ക്ക് കരാര് വ്യവസ്ഥകള് പ്രകാരം ലീസ് ടെര്മിനേഷന് നോട്ടീസ് നല്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മറ്റ് 6 കമ്പനികള്ക്ക് വാടക കുടിശ്ശിക തീര്ക്കാന് ആവശ്യപ്പെട്ട് നോട്ടീസ് നല്കുകയുമാണ് ചെയ്തതെന്നും സ്മാര്ട്ട്സിറ്റി കൊച്ചി പുറത്തിറക്കിയ വാര്ത്താക്കുറിപ്പില് വ്യക്തമാക്കി. സ്മാര്ട്ട്സിറ്റിയില് പ്രവര്ത്തിക്കുന്ന ഒരു കമ്പനിയുടെ സിഇഒ കഴിഞ്ഞ ദിവസം ന്യൂസ് ചാനലുകളിലൂടെ തന്റെ കമ്പനിയെ പുറത്താക്കിയെന്ന് ആരോപിച്ചു. എന്നാല് ആ കമ്പനിക്ക് യാതൊരു വിധ നോട്ടീസും നല്കിയിട്ടില്ലെന്നതാണ് വസ്തുത. പുറത്താക്കിയിട്ടില്ലാത്ത ഒരു കമ്പനിയുടെ പ്രതിനിധി മാധ്യമങ്ങള്ക്ക് മുന്നില് തന്റെ കമ്പനിയെ…
Read More