കൊവിഡ് 19 പ്രതിരോധ മരുന്നിനുള്ള പ്രാഥമിക മൂലധനം ലഭ്യമാക്കി ജൈവസാങ്കേതികവിദ്യ വകുപ്പ്

https://www.facebook.com/www.konnivartha/photos/a.1004233302981586/4185198458218372/

Read More

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഒഴിവ്( സ്റ്റാഫ് നഴ്‌സ്, അറ്റന്‍ഡര്‍, സെക്യൂരിറ്റി ഗാര്‍ഡ്, സ്വീപ്പര്‍ )

https://www.facebook.com/www.konnivartha/photos/a.1004233302981586/4180951308643087/

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നയാളും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. (കോന്നി വാര്‍ത്ത ഡോട്ട് കോം ) വിദേശത്തുനിന്ന് വന്നവര്‍ 1) ഒമാനില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 28 വയസുകാരന്‍. 2) ഒമാനില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 54 വയസുകാരന്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 3) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഏഴംകുളം, ഏനാത്ത് സ്വദേശിയായ 46 വയസുകാരന്‍. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 4) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 56 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്. 5) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 69 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്. 6) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള…

Read More

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കോഴഞ്ചേരിയില്‍ തുടങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ അഞ്ചാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റലില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രൗണ്ട് ഫ്ളോര്‍ ഉള്‍പ്പടെ ആറു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ 350 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാല് ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ്, നാല് സ്റ്റാഫ് നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, അഞ്ച് ഗേഡ് രണ്ട് ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാര്‍ എന്നിങ്ങനെ 15 ജീവനക്കാരെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. രോഗികള്‍ക്കും, ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ജീവനക്കാര്‍ക്കായും റെഡ് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെ രണ്ടു മേഖലകളായി സി.എഫ്.എല്‍.ടി.സിയെ തിരിച്ചിട്ടുണ്ട്. രോഗികള്‍ കിടക്കുന്ന ഭാഗം റെഡ് സോണ്‍. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ഉപയോഗിക്കുന്നതിനാണ് ഗ്രീന്‍ സോണ്‍. എക്സ്‌റേ യൂണിറ്റും, ലാബ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗബാധ ഗുരുതരമായവര്‍ക്ക് വേണ്ടി ഓക്സിജന്‍ സാകര്യങ്ങളോടു കൂടിയ…

Read More

വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി

  ( വാഹനങ്ങളില്‍ കൊണ്ടു നടന്നുളള മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും വീട് വീടാന്തരം കയറിയുളള മത്സ്യ, പച്ചക്കറി വില്‍പ്പനയും വഴിയോരങ്ങളിലെ മത്സ്യം, പച്ചക്കറി വില്‍പ്പന) കോന്നി വാര്‍ത്ത ഡോട്ട് കോം : സമ്പര്‍ക്കം മൂലമുളള കോവിഡ് രോഗബാധ തടയുന്നതിന്‍റെ ഭാഗമായി വാഹനങ്ങളില്‍ കൊണ്ടു നടന്നുളള മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും വീട് വീടാന്തരം കയറിയുളള മത്സ്യ, പച്ചക്കറി വില്‍പ്പനയും വഴിയോരങ്ങളിലെ മത്സ്യം, പച്ചക്കറി വില്‍പ്പനകളും 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനത്തിന് പ്രാബല്യമുണ്ട്. ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവിയും അതത് ഇന്‍സിഡന്റ് കമാണ്ടര്‍മാരും(തഹസീല്‍ദാര്‍) സ്വീകരിക്കും. ജില്ലയിലെ സമ്പര്‍ക്കംമൂലമുളള രോഗബാധ പരിശോധിച്ചതില്‍ നിന്നും കൂടുതല്‍ വ്യക്തികള്‍ക്കും മത്സ്യ/പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നോ ഇത്തരം വ്യാപാരത്തില്‍…

Read More

കോന്നിയിലെ രണ്ടു വാര്‍ഡുകള്‍ ഇന്നലെ കോവിഡ് കണ്ടെയ്ൻമെന്റ് സോൺ ഇന്ന് മുതല്‍ അതീവ ജാഗ്രതയുള്ള കോവിഡ് ഹോട്ട്സ്പോട്ട്

കോവിഡ് : കോന്നി ടൌണ്‍ പ്രദേശം (വാര്‍ഡ് 16 ) കണ്ടെയ്മെന്‍റ് സോണിനേക്കാള്‍ ഉപരിയായി ഇന്ന് കോവിഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു . മണിയന്‍പാറ ( വാര്‍ഡ് 1 ) ഈ ഗണത്തിലാണ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ വാര്‍ഡ് ഒന്നും ( മണിയന്‍പാറ ) വാര്‍ഡ് 16 കോന്നി ടൌണ്‍ പ്രദേശവും കഴിഞ്ഞ ദിവസം കോവിഡ് കണ്ടെയ്മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇന്ന് കോവിഡ് ഹോട്ട് സ്പോട്ടായി മാറിയിരിക്കുന്ന വിവരം വളരെ ഗൌരവത്തോടെ കാണേണ്ടതാണ് . കോവിഡ് കണ്ടെയ്മെന്‍റ് സോണ്‍ ,കോവിഡ് ഹോട്ട് സ്പോട്ടും രണ്ടും രണ്ട് വിഭാഗം ആണ് . ഇന്ന് വൈകിട്ട് മുഖമന്ത്രി പിണറായി വിജയന്‍റെ കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ആണ് പുതിയ കോവിഡ് ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചത് . ഇക്കാര്യം…

Read More

കോവിഡ് വ്യാപനം വര്‍ധിച്ചു: സഹായം ആവശ്യമുണ്ട്

Pathanamthitta  District Administration to take immediate action to start First Line Treatment Centers: People can make donations കൂടുതല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ അടിയന്തരമായി തുടങ്ങാന്‍ നടപടിയുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം: ജനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാം: കട്ടിലുകള്‍, കിടക്ക, ബെഡ് ഷീറ്റ്, തലയണ, തോര്‍ത്ത്, പുതപ്പ്, സര്‍ജിക്കല്‍ മാസ്‌ക്, പി. പി. ഇ കിറ്റ്, എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍, സ്റ്റീല്‍ പാത്രങ്ങള്‍, സ്റ്റീല്‍ ഗ്ലാസുകള്‍, സ്റ്റീല്‍ സ്പൂണ്‍, ജഗ്, മഗ്, ബക്കറ്റ്, സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, ചെറിയ ബിന്നുകള്‍, കസേര, ബെഞ്ച്, സാനിറ്ററി പാഡുകള്‍, ഡയപ്പര്‍, പേപ്പര്‍, പേന, മാസ്‌ക്, കുടിവെളളം, എമര്‍ജന്‍സി ലാംപ്, മെഴുകുതിരി തുടങ്ങിയവയാണ് സിഎഫ്എല്‍ടിസികളിലേക്ക് അടിയന്തരമായി ആവശ്യമുള്ളത്(അടൂര്‍ താലൂക്ക് ഓഫീസ് – 04734 224826, കോഴഞ്ചേരി താലൂക്ക് ഓഫീസ് – 0468 2222221, കോന്നി താലൂക്ക്…

Read More

പത്തനംതിട്ട ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള് പ്രസിദ്ധീകരിച്ചു ജില്ലയിലെ താലൂക്ക്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള്‍ ആനിക്കാട്- 9747930590, 9847648043, ആറന്മുള- 9496157204, 8281685584, അരുവാപ്പുലം- 9496469289, 9745092977 , അയിരൂര്‍- 9446950383, 9496793338, ഇലന്തൂര്‍- 9497266735, 9747980333, ചെറുകോല്‍ 9400201489, 7558861355 , ചെന്നീര്‍ക്കര- 9497334717, 9496267771, ഏനാദിമംഗലം- 8606613984, 9539642341, ഏറത്ത്- 9562531947 , 9846120070, ഇരവിപേരൂര്‍- 9496740624, 9947240348 , ചിറ്റാര്‍- 8606711159, 9447500052, ഏഴംകുളം- 8281874710, 8943837187, എഴുമറ്റൂര്‍- 9072052624, 9061307838 , കടമ്പനാട്- 9539330087, 9846135826, കടപ്ര- 9497615709, 9562714383, കലഞ്ഞൂര്‍- 9947284241, 9495288497 , കല്ലൂപ്പാറ- 9747831396, 9446040779, കവിയൂര്‍- 9446526930, 9745389537, കൊടുമണ്‍- 9745058004, 9496427354, കോയിപ്രം- 9447128242, 9995194974, കോന്നി- 9947985132 , 9447115731, കോട്ടാങ്ങല്‍- 9447890277, 9747989834, കുളനട- 9496798293,…

Read More

സമൂഹവ്യാപനം ഒഴിവാക്കാന്‍ എല്ലാവരുടെയും സഹകരണം അനിവാര്യം

  കോന്നി വാര്‍ത്ത ഡോട്ട് കോം : സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിനായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. അടിസ്ഥാന രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കുന്നവര്‍ക്ക് ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, കൈകഴുകല്‍ എന്നിവയോട് ഉദാസീന സമീപനം പുലര്‍ത്തുന്നവര്‍ രോഗബാധിതരാകാന്‍ സാധ്യതയുണ്ട്. രോഗനിര്‍ണയത്തിനായി വിവിധ തരത്തിലുള്ള പരിശോധനകള്‍ ജില്ലയില്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. ആര്‍.റ്റി.പി.സി.ആര്‍ (റിയല്‍ ടൈം റിവേഴ്‌സ് റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേയ്‌സ് പോളിമറൈസ്ഡ് ചെയിന്‍ റിയാക്ഷന്‍) പരിശോധന- ക്വാറന്റൈനിലുള്ള ആളുകള്‍ക്ക് രോഗമുണ്ടോ എന്ന് അറിയുന്നതിനും രോഗം ഭേദമായോ എന്ന് അറിയുന്നതിനും സാധാരണ നടത്തുന്ന പരിശോധനയാണിത്. അതത് ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും നിര്‍ദേശിക്കുന്നതനുസരിച്ച് വേണം ഈ പരിശോധനയ്ക്ക് ഹാജാരാകാന്‍. പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, കോന്നി, മല്ലപ്പള്ളി, തിരുവല്ല താലൂക്ക് ആശുപത്രികള്‍, സി.എഫ്.എല്‍.റ്റി.സികളായ റാന്നി…

Read More