കോവിഡ് : അനാവശ്യ ഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു: മന്ത്രി വീണാ ജോർജ്

  konnivartha.com: കേരളത്തിൽ കോവിഡ് കേസുകൾ കൂടുതലാണ് എന്ന നിലയിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് തീർത്തും തെറ്റായ കാര്യമാണ്. നവംബർ മാസത്തിൽത്തന്നെ കോവിഡ് കേസുകളിൽ ചെറുതായി വർദ്ധനവ് കണ്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിർദേശം നൽകി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സാമ്പിളുകൾ ഹോൾ ജിനോം സീക്വൻസിംഗ് പരിശോധനയ്ക്ക് അയയ്ക്കാൻ മന്ത്രിതല യോഗത്തിൽ അന്നുതന്നെ തീരുമാനിച്ചിരുന്നു. നവംബർ മുതൽ ഹോൾ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു വരുന്നു. അതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെഎൻ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആൾക്കാണ് ഇത് കണ്ടെത്തിയത്. അവർ ഗൃഹ ചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി. അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരിൽ ജെഎൻ 1…

Read More

കോവിഡ് JN.1 വകഭേദം 11 രാജ്യങ്ങളിൽ

  കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നു. ശാസ്ത്രജ്ഞർ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇത് വാക്സിൻ പ്രതിരോധത്തെ മറികടന്നേക്കുമെന്നും അവർ പറയുന്നു. സെപ്റ്റംബർ മാസം ആദ്യമാണ് കൊറോണയുടെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത്. ഇതിപ്പോൾ യു എസ് ഉൾപ്പെടെ 11 രാജ്യങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആളുകളുടെ ശരീരത്തിൽ പ്രവേശിക്കുന്നതിലും അവരെ രോഗത്തിന് കീഴടക്കുന്നതിലും ഈ സ്‌പൈക്ക് പ്രോട്ടീൻ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വൈറസുകൾക്ക് എതിരെ നിർമിക്കുന്ന വാക്സിനുകൾ ആദ്യം കീഴ്പ്പെടുത്തേണ്ടതും ഈ സ്‌പൈക്ക് പ്രോട്ടീനുകളെയാണ്. അതിനാൽ കൊറോണയ്ക്ക് എതിരെ നിർമ്മിച്ച വാക്സിനുകൾ BA. 2.86 നും JN.1 നും എതിരെ പ്രവർത്തിക്കണം. അതിനാൽ 2023-2024 ൽ പുറത്തിറങ്ങിയ കോവിഡ് -19 പ്രതിരോധ വാക്സിനുകൾ BA.…

Read More

ലോകത്തിന്റെ പലഭാഗങ്ങളിലും വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു

  konnivartha.com: ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു . ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. ആണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്. എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദമാണ് യു കെയിലും അമേരിക്കയിലും തീവ്രവ്യാപനത്തിന് കാരണമായിരിക്കുന്നത്. വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു . തീവ്രവ്യാപനശേഷിയുള്ള ഈ വകഭേദം XBB-യെ അപേക്ഷിച്ച് 20 മുതല്‍ 45 ശതമാനത്തോളം വ്യാപനശേഷിയുള്ളതാണ് എന്ന് വിദഗ്ധര്‍ പറയുന്നു തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയവയൊക്കെയാണ് എറിസിന്റെയും ലക്ഷണങ്ങള്‍.

Read More

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ:പ്രതിരോധശേഷി കൂട്ടാൻ കടൽപായൽ ഉൽപന്നം

  konnivartha.com: കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപായലിൽ നിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). SARS-CoV-2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആൻറി വൈറൽ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നത്തിനുണ്ട്. കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോ-ആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് കടൽമീൻ ഇമ്യുണോ-ആൽഗിൻ എക്‌സട്രാക്റ്റ് എന്ന് പേരുള്ള ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നത്. പൂർണമായും പ്രകൃതിദത്ത ചേരുവകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഉൽപ്പന്നത്തിന് യാതൊരു വിധ പാർശ്വഫലങ്ങളുമില്ലെന്നത് വിശദമായ പ്രി-ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻറ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ കാജൽ ചക്രവർത്തി പറഞ്ഞു. SARS-CoV-2 ഡെൽറ്റ വകഭേദങ്ങൾ ബാധിച്ച കോശങ്ങളിൽ വൈറസ് ബാധയുടെ വ്യാപ്തി കുറയക്കാനും അമിതമായ അളവിലുള്ള സൈറ്റോകൈൻ ഉൽപാദനം നിയന്ത്രിച്ച് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഈ ഉൽപന്നം സഹായകരമാകുന്നതായി പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം…

Read More

പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി ബാധ ഇപ്പോഴും തുടരുന്നു

  ജില്ലയിൽ ഡെങ്കിപ്പനി ബാധ ഇപ്പോഴും തുടരുന്നതിനാൽ ആഴ്ചയിലൊരിക്കൽ ഉള്ള ഡ്രൈ ഡേ പ്രവർത്തനങ്ങൾ തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു. വെള്ളിയാഴ്ച സ്ക്കൂളുകളിലും, ശനിയാഴ്ച സർക്കാർ , സ്വകാര്യ ഓഫീസുകളിലും പൊതുസ്ഥലത്തും , ഞായറാഴ്ച വീടുകളിലും എന്ന വിധമാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ശ്രദ്ധയോടെയുള്ള നിരീക്ഷണത്തിൽ കൊതുകിന്റെ കൂത്താടികളെ കണ്ടെത്തി നശിപ്പിക്കുക, കൂത്താടി ഉണ്ടാകാനുള്ള സാഹചര്യം ഇല്ലാതാക്കുക എന്നിവയാണ് ഡ്രൈ ഡേ ആചരണത്തിലെ പ്രധാന പ്രവർത്തനങ്ങൾ. ജില്ലയിൽ നിലവിൽ ഡെങ്കിപ്പനി വ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളെ ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളായി കണ്ടെത്തി ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സീതത്തോട് പഞ്ചായത്തിലെ കൊച്ചുകോയിക്കൽ, തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ, ആനിക്കാട് പഞ്ചായത്തിലെ മാരിക്കൽ , പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ മുണ്ടുകോട്ടയ്ക്കൽ, തൈക്കാവ്, കൊടുമൺ പഞ്ചായത്തിലെ ഐക്കാട്, ചിരണിക്കൽ , എരുത്വാക്കുന്ന്, കടമ്മനിട്ട പഞ്ചായത്തിലെ വലിയ…

Read More

കോവിഡ് ഡാറ്റകൾ ചോർന്നിട്ടില്ല, അവകാശവാദങ്ങൾ തെറ്റ്

konnivartha.com : രാജ്യത്ത് കോവിഡ് വാക്സിനേഷൻ സ്വീകരിച്ച ഗുണഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി അവകാശപ്പെടുന്ന ചില മാധ്യമ റിപ്പോർട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോ-വിൻ പോർട്ടലിൽ നിന്നുള്ള വിവരങ്ങളുടെ, കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ച ഗുണഭോക്താക്കളിൽ നിന്നു ശേഖരിച്ച എല്ലാ വിവരങ്ങളുടെയും, ചോർച്ച ആരോപിക്കുന്നവയാണ്. വാക്സിൻ എടുത്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ‘ടെലിഗ്രാം (ഓൺലൈൻ മെസഞ്ചർ ആപ്ലിക്കേഷൻ) ബോട്ട്’ ഉപയോഗിച്ച് ശേഖരിക്കാൻ സാധിക്കുന്നതായി സമൂഹ മാധ്യമമായ ട്വിറ്ററിലെ ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. ഗുണഭോക്താവിന്റെ മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകി വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ  ഈ ബോട്ടിലൂടെ സാധിച്ചതായാണു റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കോ-വിൻ പോർട്ടൽ, ഡാറ്റാ സ്വകാര്യതയ്ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെ പൂർണമായും സുരക്ഷിതമാണ്. കൂടാതെ, കോ-വിൻ പോർട്ടലിൽ, വെബ് ആപ്ലിക്കേഷൻ ഫയർവാൾ,…

Read More

കോവിഡ്-19: പുതിയ വിവരങ്ങൾ (08 MAY 2023)

  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 439 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 25,178 പേർ.സജീവ കേസുകൾ ഇപ്പോൾ 0.06% ആണ്.രോഗമുക്തി നിരക്ക് ഇപ്പോൾ 98.76% ആണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,861 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,44,14,599 ആയി.   കഴിഞ്ഞ 24 മണിക്കൂറിൽ 1,839 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49%.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.17%.ആകെ നടത്തിയത് 92.77 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 73,760 പരിശോധനകൾ. COVID-19 UPDATE 220.66 cr Total Vaccine doses (95.21 cr Second Dose and 22.87 cr Precaution Dose) have…

Read More

കോവിഡ്-19: പുതിയ വിവരങ്ങൾ: കേരളമാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത് ( 03 MAY 2023 )

  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 2,459 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 40,177 പേർ.സജീവ കേസുകൾ ഇപ്പോൾ 0.09% ആണ്. മെയ് 3, 2023, രാവിലെ 8 മണിയുടെ കണക്കുകൾ പ്രകാരം, 9,014 കോവിഡ് കേസുകളോടെ കേരളമാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.രോഗമുക്തി നിരക്ക് ഇപ്പോൾ 98.73% ആണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 7,698 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,84,955ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 3,720 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.47%.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.46%.ആകെ നടത്തിയത് 92.70 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,50,735 പരിശോധനകൾ

Read More

കോവിഡ്-19: പുതിയ വിവരങ്ങൾ: 6,379 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,77,257 ആയി( 02/05/2023)

  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 2,180 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 44,175പേർ. സജീവ കേസുകൾ ഇപ്പോൾ 0.10% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,379 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,77,257 ആയി.രോഗമുക്തി നിരക്ക് ഇപ്പോൾ 98.72% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,325 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 2.29% പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 3.87%ആകെ നടത്തിയത് 92.69 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,45,309 പരിശോധനകൾ.

Read More

കോവിഡ്-19: പുതിയ വിവരങ്ങൾ ( 01 MAY 2023)

  COVID-19 UPDATE 220.66 cr Total Vaccine doses (95.21 cr Second Dose and 22.87 cr Precaution Dose) have been administered so far under Nationwide Vaccination Drive 172 doses administered in last 24 hours India’s Active caseload currently stands at 47,246 Active cases stand at 0.11% Recovery Rate currently at 98.71% 6,037 recoveries in the last 24 hours increases Total Recoveries to 4,43,70,878 4,282 new cases recorded in the last 24 hours Daily positivity rate (4.92%) Weekly Positivity Rate (4.00%) 92.67 cr Total Tests conducted so far; 87,038 tests conducted in…

Read More