The 22-hour countdown for the launch of an earth imaging satellite on-board a PSLV rocket commenced here on Saturday, ISRO sources said. The lift-off for the PSLV-C61 is scheduled to take place at 5.59 am from the first launch pad at this space port on May 18, which is also the 101st mission for the Bengaluru-headquartered space agency. “The countdown started by 7.59 am on Saturday. Total 22 hours countdown,” sources told PTI. ഐഎസ്ആർഒയുടെ 101-ാമത് ദൗത്യം: പിഎസ്എൽവി-സി61 വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. പിഎസ്എൽവി റോക്കറ്റിൽ എർത്ത് ഇമേജിംഗ് ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള 22 മണിക്കൂർ കൗണ്ട്ഡൗൺ…
Read Moreവിഭാഗം: Digital Diary
Prime Minister congratulates Neeraj Chopra for achieving his personal best throw
The Prime Minister, Narendra Modi, has congratulated Neeraj Chopra for breaching the 90 m mark at Doha Diamond League 2025 and achieving his personal best throw. “This is the outcome of his relentless dedication, discipline and passion”, Shri Modi added. The Prime Minister posted on X; “A spectacular feat! Congratulations to Neeraj Chopra for breaching the 90 m mark at Doha Diamond League 2025 and achieving his personal best throw. This is the outcome of his relentless dedication, discipline and passion. India is elated and proud.” ജാവലിൻ ത്രോയിൽ മികച്ച…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 17/05/2025 )
കരാര് നിയമനം എന്റെ കേരളം പദ്ധതിയിലേക്ക് സിഡിറ്റില് കരാര് അടിസ്ഥാനത്തില് രണ്ട് വീഡിയോഗ്രാഫര് (പ്രൊഡക്ഷന് സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റര് എന്നിവരുടെ ഒഴിവുകളുണ്ട്. വിശദ വിവരങ്ങള് www.cdit.org, www.careers.cdit.org വെബ്സൈറ്റുകളില് ലഭ്യമാണ്. www.careers.cdit.org ലൂടെ ഓണ്ലൈനായി അപേക്ഷിക്കണം. അവസാന തീയതി മേയ് 23. ടിപ്പര് ലോറികള്ക്ക് നിയന്ത്രണം / ഇളവ് ദേശീയപാത-66 ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്ക്കായുളള ടിപ്പര് വാഹനങ്ങള് സ്കൂള് സമയങ്ങളില് വേഗനിയന്ത്രണം ഉള്പ്പെടെയുളള എല്ലാ സുരക്ഷാ മുന്കരുതലുകളും ഉറപ്പാക്കി ഓടണമെന്ന് ജില്ലാ കലക്ടര് എസ് പ്രേംകൃഷ്ണന്. 43 ടിപ്പര് ലോറികള്ക്ക് ഗതാഗതനിയന്ത്രണത്തില് ഇളവ് അനുവദിച്ചു. രാവിലെ 8.30 മുതല് 10 വരെയും വൈകുന്നേരം മൂന്നു മുതല് 4.30 വരെയും നിരോധിച്ചുകൊണ്ടുളള സമയക്രമീകരണങ്ങളില് നിന്നാണ് ലോറികളെ ഒഴിവാക്കിയത്. ഉത്തരവ് വാഹനങ്ങളില് പതിപ്പിക്കണം. ട്രാഫിക് നിയമങ്ങള് കര്ശനമായി പാലിച്ച് സ്കൂള് സമയത്ത് വേഗത കുറയ്ക്കണം. വാഹനങ്ങളുടെ അശ്രദ്ധയാലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്ക്ക് കമ്പനി അധികൃതര്ക്കാണ് ഉത്തരവാദിത്തം.…
Read Moreപത്തനംതിട്ട : ‘എന്റെ കേരളം’ പ്രദര്ശന വിപണന മേള:വിശേഷങ്ങള് ( 17/05/2025 )
മാതൃശിശു സംരക്ഷണം: അറിവ് പകര്ന്ന് ആരോഗ്യവകുപ്പ് സെമിനാര് ഗര്ഭകാലഘട്ടത്തിലെ പരിരക്ഷയും കരുതലും ചര്ച്ച ചെയ്ത് ആരോഗ്യ വകുപ്പിന്റെ സെമിനാര്. ശബരിമല ഇടത്താവളത്തില് ‘എന്റെ കേരളം’ പ്രദര്ശന വിപണന മേളയില് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ‘മാതൃ -ശിശു സംരക്ഷണം നൂതന പ്രവണതകള്’ സെമിനാര് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എല് അനിതാകുമാരി ഉദ്ഘാടനം ചെയ്തു. മാതൃശിശു മരണ നിരക്ക് കുറവും ആയുര്ദൈര്ഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പ്രസവം ആശുപത്രിയില് തന്നെ ആക്കണം. കുട്ടിക്ക് ആവശ്യമായ കുത്തിവയ്പ്പ് കൃത്യസമയത്ത് നല്കണം. ഗര്ഭകാലഘട്ടത്തിലും പ്രസവസമയത്തും ആരോഗ്യം സംരക്ഷിക്കണമെന്നും മുന്കരുതലുകള് സ്വീകരിക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് മെഡിക്കല് ഓഫീസര് പറഞ്ഞു. ‘മാതൃ – ശിശു സംരക്ഷണം കേരളത്തില് വെല്ലുവിളികളും പരിഹാര മാര്ഗങ്ങളും’ വിഷയത്തില് കൊല്ലം സര്ക്കാര് മെഡിക്കല് കോളജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം പ്രൊഫസര് ഡോ. എസ് ചിന്ത ക്ലാസ് അവതരിപ്പിച്ചു.…
Read Moreഅപകടഭീഷണി ഉയര്ത്തുന്ന വൃക്ഷങ്ങള് ഉടന് മുറിച്ചു മാറ്റണം
konnivartha.com: കാലവര്ഷത്തിന്റെ ഭാഗമായി അപകട സാധ്യത ഒഴിവാക്കുന്നതിലേക്ക് സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുളള അപകടഭീഷണി ഉയര്ത്തുന്ന വൃക്ഷങ്ങളും ശാഖകളും അടിയന്തരമായി മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ടവര് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര് എസ് പ്രേംകൃഷ്ണന് അറിയിച്ചു. വീഴ്ച വരുത്തിയാല് നാശനഷ്ടങ്ങള്ക്കുളള ബാധ്യത ഭൂഉടമസ്ഥര്ക്കായിരിക്കുമെന്നും കലക്ടര് അറിയിച്ചു.
Read Moreകുമ്പഴയില് നിര്മ്മിക്കുന്ന മല്സ്യമാര്ക്കറ്റിന്റെ നിര്മ്മാണ ഉദ്ഘാടനം നടന്നു
എല്ലാ മേഖലയും സ്പര്ശിക്കുന്ന വികസനമാണ് പിണറായി വിജയന് സര്ക്കാര് ജില്ലയില് നടത്തുന്നതെന്ന് മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്. മധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച സ്റ്റേഡിയം ഉള്പ്പെടെ പത്തനംതിട്ടയിലെ വികസനം ചൂണ്ടികാട്ടിയാണ് മന്ത്രിയുടെ പ്രസ്താവന. ഫിഷറീസ് വകുപ്പ് കുമ്പഴയില് നിര്മിക്കുന്ന മല്സ്യമാര്ക്കറ്റിന്റെ നിര്മാണ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. കുമ്പഴയുടെ ചിരകാല സ്വപ്നമാണ് മല്സ്യമാര്ക്കറ്റിലൂടെ പൂവണിയുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. കുമ്പഴ ലിജോ ഓഡിറ്റോറിയത്തില് മാര്ക്കറ്റിന്റെ ശിലാഫലകം അനാച്ഛാദനം മന്ത്രി സജി ചെറിയാന് നിര്വഹിച്ചു. രണ്ടാം പിണറായി വിജയന് സര്ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായിരുന്നു സംസ്ഥാനത്തെ മാര്ക്കറ്റുകളുടെ വികസനം. തദ്ദേശ സ്ഥാപനം കൈമാറുന്ന കെട്ടിടം ഏറ്റെടുത്ത് മല്സ്യമാര്ക്കറ്റുകള് ഉള്പ്പെടെ നവീകരിക്കലാണ് ലക്ഷ്യം. സാങ്കേതിക തടസം മൂലം തുടക്കത്തില് മന്ദഗതിയിലായ കുമ്പഴയിലെ പദ്ധതി പുതിയ ഭരണ സമിതി…
Read Moreകേരളത്തില് ശക്തമായ കാറ്റിന് സാധ്യത
നാളെ (മെയ് 18) മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത ഇതിന്റെ ഫലമായി കേരളത്തിൽ മെയ് 20 ന് ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും മെയ് 18 മുതൽ 23 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Moreഅറബിക്കടലിൽ ന്യുനമർദ്ദ സാധ്യത:കാലവർഷം വ്യാപിച്ചു
തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലും ആൻഡമാൻ ദ്വീപുകൾ, ആൻഡമാൻ കടൽ എന്നിവയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മെയ് 21-ഓടെ ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22-ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ മെയ് 20 ന് ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും, മെയ് 18 മുതൽ 21 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
Read Moreവാർത്തകൾ/വിശേഷങ്ങൾ ഒറ്റ നോട്ടത്തിൽ 2025 | മെയ് 17 | ശനി
വാർത്തകൾ/വിശേഷങ്ങൾ ഒറ്റ നോട്ടത്തിൽ 2025 | മെയ് 17 | ശനി Www.konnivartha.com ചരക്ക് ലോറി കൾക്കായി അതിർത്തി തുറന്നു. ◾/ പഹല്ഗാം ഭീകരവാദ ആക്രമണത്തിന് പിന്നാലെ അടച്ച അട്ടാരി വാഗ ബോര്ഡര് 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. കേന്ദ്രസര്ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് 150 ഓളം ചരക്കു ലോറികള് ലാഹോറിനും വാഗയ്ക്കുമിടയില് കുടുങ്ങിയിരുന്നു. വെടിനിര്ത്തല് ധാരണ നിലവില് വന്നതോടെയാണ് അഫ്ഗാന് ചരക്കുവാഹനങ്ങള്ക്ക് മാത്രമായി അതിര്ത്തി തുറന്നത്. കരയിലൂടെയുള്ള ചരക്കുഗതാഗതത്തിന് മാത്രമാണ് അനുമതിയെന്നും അഫ്ഗാനിസ്ഥാനില് നിന്ന് എത്തിയ എട്ട് ട്രക്കുകള് മാത്രമാണ് അതിര്ത്തി കടന്നതെന്നുമാണ് അധികൃതര് വിശദമാക്കുന്നത് ◾/ ഒഡിഷയില് മിന്നലേറ്റ് ആറ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 9 പേര് കൊല്ലപ്പെട്ടു. ഇന്നലെ ഒഡിഷയിലെ വിവിധ ജില്ലകളില് അനുഭവപ്പെട്ട കനത്ത മഴയിലാണ് സംഭവം.…
Read More