ജനതയുടെ ആവശ്യം : കോന്നിയിലെ വനം വകുപ്പിന്‍റെ കിരാത നടപടികള്‍ക്ക് എതിരെ കര്‍ഷകര്‍ സംഘടിക്കുന്നു

  konnivartha.com: വനം നിയമം എന്ന വാറോല കാട്ടി കര്‍ഷകരെ ഭീതിപ്പെടുത്തുന്ന വനം വകുപ്പിലെ കിരാതന്മാരായ വനം വകുപ്പ് ജീവനക്കാര്‍ക്ക് എതിരെ ശക്തമായ നിലയില്‍ ജനകീയ പ്രതിക്ഷേധം ഉയരുന്നു .ജനതയുടെ ജീവിക്കാന്‍ ഉള്ള അവകാശത്തിനു വേണ്ടി കോന്നി എം എല്‍ എ അഡ്വ. കെ യു  ജനീഷ് കുമാര്‍ ഉയര്‍ത്തിയ വാക്കുകള്‍ ജനകീയമായി ഉള്‍ക്കൊണ്ടു കൊണ്ട് നാടിന്‍റെ നാനാ ഭാഗത്ത്‌ നിന്നും കര്‍ഷകര്‍ ഉണര്‍ന്നു . കര്‍ഷകരുടെ ജനകീയ പ്രസ്ഥാനമായ സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം തന്നെ ജനകീയ കാര്യത്തില്‍ മുന്നില്‍ എത്തി . കോന്നി എം എല്‍ എയ്ക്ക് എല്ലാ പിന്തുണയും നല്‍കി . നാടിന്‍റെ നാനാ ഭാഗത്ത്‌ നിന്നും ജനകീയ പിന്തുണ ഏറി . ജനതയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കോന്നി എം എല്‍ എയ്ക്ക് ജനകീയ…

Read More

കെ യു ജനീഷ് കുമാർ എം എൽ എയുടെ പ്രതികരണം

konnivartha.com: പാടത്തെ ഫോറസ്റ്റ് ഓഫീസിലെ സംഭവം : കെ യു ജനീഷ് കുമാർ എം എൽ എയുടെ പ്രതികരണം konnivartha.com: പാടത്തെ ഫോറസ്റ്റ് ഓഫീസിലെ സംഭവത്തെക്കുറിച്ച്.തലപോയാലും ജനങ്ങള്‍ക്കൊപ്പം: കെ യു ജനീഷ് കുമാർ എം എൽ എ   konnivartha.com: നിരന്തരം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമത്തിനെതിരെ ജനങ്ങള്‍ ഒരു പ്രതിഷേധയോഗം നടത്തുകയുണ്ടായി. അതില്‍ പങ്കെടുക്കാനാണ് ആ ദിവസം അവിടെ എത്തുന്നത്. അപ്പോഴാണ് ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ ഗര്‍ഭിണിയായ ഭാര്യ വിളിച്ച്, കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് മരിച്ച കേസില്‍ അവരുടെ ഭര്‍ത്താവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിവരം പറയുന്നത്. അപ്പോള്‍ത്തന്നെ, ഉയര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. പ്രദേശവാസികൾ പറയുന്നത് പ്രകാരം, കാട്ടാന ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് “ഇന്നലെ മാത്രം 11 പേരെ” ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാട്ടാനയുടെ മരണത്തിന്റെ മറവില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സമീപ…

Read More

നിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം

 ജനകീയ  നടപടി : ജനങ്ങളുടെ ജനീഷ് കുമാര്‍ എം എല്‍ എ ഇടപെടും   konnivartha.com: നിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം :പാടം വനം വകുപ്പ് അധികൃതര്‍ക്ക് എതിരെ ജനരോക്ഷം : കോന്നി എം എല്‍ എ ഇടപെട്ട് നിരപരാധിയുടെ ജീവന്‍ രക്ഷിച്ചു .ഇല്ലെങ്കില്‍ ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ചിലപ്പോള്‍ ഇവിടെയും ആവര്‍ത്തിക്കും . കാട്ടാന ചരിഞ്ഞ സംഭവത്തില്‍ നിരപരാധിയായ അന്യ സംസ്ഥാന തൊഴിലാളികളെ പ്രതി ചേര്‍ത്ത് പീഡിപ്പിക്കാന്‍ ശ്രമം. യാതൊരു നിയമ നടപടികളും പാലിക്കാതെ നിരപരാധിയെ പാടം ഫോറസ്റ്റ് ഓഫീസില്‍ പിടിച്ചു കൊണ്ട് പോയി ഭേദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കാന്‍ ഉള്ള നീക്കം ആണ് എല്‍ എല്‍ എ ഇടപെട്ടു തടഞ്ഞത് konnivartha.com:കോന്നി വനം ഡിവിഷന്‍റെ കീഴില്‍ ഉള്ള നടുവത്ത് മൂഴി റെയിഞ്ചിലെ…

Read More

ബി എസ് സി ഫുഡ്‌ ടെക്നോളജി :കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ 9 റാങ്ക്

konnivartha.com: കേരള സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ്സ് വകുപ്പിന്റെ കീഴിൽ ഉള്ള കോന്നി പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡിയുടെ കോളേജ് ഓഫ് ഇൻഡിജീനീയസ് ഫുഡ് ടെക്നോളജിയിൽ റാങ്ക് നേട്ടം. ഈ കഴിഞ്ഞ ആറാം സെമസ്റ്റർബി എസ് സി ഫുഡ്‌ ടെക്നോളജി ബിരുദ പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ പത്ത് റാങ്കിൽ ഒമ്പതും നേടി ആണ് കോളേജ് ഉജ്ജ്വല വിജയം നേടിയത് .കോളേജിൽ നിന്നും പരീക്ഷ എഴുതിയ 40 കുട്ടികളിൽ നിന്നും ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി സി എഫ് ആര്‍ ഡി കോളേജിലെ ബി എസ് സി ഫുഡ്‌ ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് ആദ്യ പത്തു റാങ്കില്‍ ഒന്‍പതും നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. ആയിഷാ ഹുസൈന് ആണ് ഒന്നാം റാങ്ക്…

Read More

ഉയർന്ന ചൂട്:ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു ( 14/05/2025 )

  കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക konnivartha.com: കൊട്ടാരക്കര ,കോന്നി , ചെങ്ങന്നൂര്‍ ,ചെങ്ങനാശ്ശേരി ,മൂന്നാര്‍ ,തൃത്താല ,പൊന്നാനി എന്നിവിടെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി . തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത്…

Read More

Central Government Notifications ( 14/05/2025 )

PM reviews status and progress of TB Mukt Bharat Abhiyaan Prime Minister  Narendra Modi chaired a high-level review meeting on the National TB Elimination Programme (NTEP) at his residence at 7, Lok Kalyan Marg, New Delhi earlier today. Lauding the significant progress made in early detection and treatment of TB patients in 2024, Prime Minister called for scaling up successful strategies nationwide, reaffirming India’s commitment to eliminate TB from India. Prime Minister reviewed the recently concluded 100-Day TB Mukt Bharat Abhiyaan covering high-focus districts wherein 12.97 crore vulnerable individuals were…

Read More

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

  ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്Oര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.തുടർന്ന് പതിനെട്ടാം പടിക്കു താഴെ ആഴിയിൽ അഗ്നി പകരും. ഇടവമാസം ഒന്നിനു രാവിലെ 5 മണിക്ക് നട തുറക്കും. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി മേയ് 19ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Read More

മേരാ യുവ ഭാരത് – സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ അവസരം

  കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് സംരംഭത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ യുവജനങ്ങളെ ക്ഷണിക്കുന്നു. അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും നിർണായക പങ്കുവഹിക്കാൻ യുവ പൗരന്മാരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സംയോജിത ശ്രമത്തിന്റെ ഭാഗമാണിത്. പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, പൊതു അടിയന്തരാവസ്ഥകൾ, മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങൾ എന്നിവയിൽ സിവിൽ ഭരണകൂടത്തെ സഹായിക്കാൻ കഴിയുന്ന മികച്ച പരിശീലനം ലഭിച്ച, പ്രതികരണശേഷിയുള്ള, കരുത്തുറ്റ ഒരു സന്നദ്ധസേനയെ കെട്ടിപ്പടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. രക്ഷാപ്രവർത്തനം, ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ, പ്രഥമശുശ്രൂഷ, അടിയന്തര പരിചരണം, ഗതാഗത പരിപാലനം, ജനക്കൂട്ട നിയന്ത്രണം, പൊതു സുരക്ഷ, ദുരന്ത പുനരധിവാസ പ്രവർത്തനം, ​ഗവണ്മെൻ്റ് ഏജൻസികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഏജൻസികളുമായി ചേർന്ന് വളണ്ടിയർമാർക്ക് ഒരാഴ്ച്ചത്തെ വിദഗ്ദ്ധ പരീശീലനം നൽകും. മൈ ഭാരത് യുവ വളണ്ടിയർമാർക്കും…

Read More

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

  ശബരിമല:ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ഇടവമാസം 1 ന് രാവിലെ 5 മണിക്ക് നട തുറക്കും. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർത്ഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മെയ് 19 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.

Read More

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം

  konnivartha.com: തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിൽ വൻ തീപിടുത്തം. പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യം സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാത്രിയോടെയാണ് സംഭവം. കെട്ടിടത്തിൽ ഒന്നാകെ തീ ആളിപടർന്ന് പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. ചങ്ങനാശ്ശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിക്കുകയും ചെയ്യുന്നുണ്ട്. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടാകുന്നതിനാൽ തന്നെ തീ അണയ്ക്കുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്. ഗോഡൗണിന് തൊട്ടടുത്തുള്ള ഔട്ട്ലെറ്റിലേക്കും തീപടര്‍ന്നു. അപകടത്തിൽ ഗോഡൗണും ബിവറേജസ് ഔട്ട്ലെറ്റും പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഗോഡൗണിന് സമീപത്ത് ജവാൻ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്.

Read More