konnivartha.com: 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും ചരിത്രപ്രാധാന്യവും മറ്റ് പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്നുദ്ധരിച്ച് ചരിത്രസ്മൃതിയിൽ പ്രാവീണ്യം തെളിയിച്ച ഡോ. ജിതേഷ്ജിക്ക് അമേരിക്കൻ മെറിറ്റ് കൗൺസിൽ ‘ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി നൽകി ആദരിച്ചു. 2024 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും അമേരിക്കൻ ഇംഗ്ലീഷ് പ്രഭാഷണ പ്ലാറ്റ്ഫോമായ ടെഡ് എക്സ് ടോക്സിലും ഇരുപതിലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലും മുൻനിര ടെലിവിഷൻ ചാനൽ ഷോകളിലും ഡോ. ജിതേഷ്ജി തന്റെ ചരിത്രസംബന്ധിയായ ‘സൂപ്പർ മെമ്മറി & ബ്രയിൻ പവർ ഷോ’ അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. വേഗവരയിലെ ലോകറെക്കോർഡ് ജേതാവു കൂടിയായ ജിതേഷ്ജി 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യമലയാളി എന്ന സോഷ്യൽ മീഡിയ റെക്കോർഡ് നേട്ടത്തിനും ഉടമയാണ്. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ്’ തനതു കലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ ഇദ്ദേഹം…
Read Moreവിഭാഗം: Digital Diary
ലൈഫ് മിഷനിലൂടെ പത്തനംതിട്ട ജില്ലയില്‍ 13443 വീടുകള്‍ പൂര്‍ത്തീകരിച്ചു
konnivartha.com: ജില്ലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച് ലൈഫ് മിഷന്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തികരിച്ചത് 13443 വീടുകള്‍. ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1194 വീടുകളില്‍ 1176 എണ്ണം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ 2056 ഭവനം നിര്‍മിച്ചു. 48 വീടുകള്‍ നിര്‍മാണത്തിലാണ്. മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ജില്ലയില്‍ ഭൂമിയും വീടും ഇല്ലാത്ത 1149 ഗുണഭോക്താക്കളില്‍ 974 പേരുടെ ഭവന നിര്‍മാണം പൂര്‍ത്തിയായി. 175 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. പി. എം. എ (അര്‍ബന്‍) 1882 ഭവനങ്ങളും പി. എം. എ (ഗ്രാമീണ്‍) 1411 ഭവനങ്ങളും എസ്.സി, എസ്.റ്റി, മൈനോറിറ്റി വിഭാഗങ്ങളിലായി 1337 ഭവനങ്ങളും പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന് രണ്ടാം ഘട്ടത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യതൊഴിലാളി ഗുണഭോക്താക്കളില്‍ 1372 പേര്‍ക്ക് ഭവനനിര്‍മാണം പൂര്‍ത്തിയാക്കി. 370 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. ലൈഫ് 2020 ല്‍ 3235…
Read Moreതേന്‍മൂല്യ വര്‍ധിത ഉല്പന്ന നിര്‍മ്മാണ പരിശീലനശില്പശാല
konnivartha.com; വൈഎംസിഎ കുറിയന്നൂര്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി തേന്‍മൂല്യ വര്‍ധിത ഉല്പന്ന നിര്‍മാണ പരിശീലനശില്പശാല തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര് കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈഎംസിഎ പ്രസിഡന്റ് ടി സി മാത്യു അധ്യക്ഷനായി. വൈഎംസിഎ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കൃഷി ഓഫീസര്‍ ലതാ മേരി തോമസ്, ജോയ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Read Moreചരിത്ര നേട്ടവുമായി അടൂര്‍ ജനറല്‍ ആശുപത്രി
ചരിത്ര നേട്ടവുമായി അടൂര്‍ ജനറല്‍ ആശുപത്രി:സംസ്ഥാനത്ത് ആദ്യമായി എന്‍.ക്യു.എ.എസ്, ലക്ഷ്യ, മുസ്കാന് അംഗീകാരങ്ങള്‍ ഒരുമിച്ച് konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ, മുസ്കാന് എന്നീ അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ മൂന്ന് ദേശീയ അംഗീകാരങ്ങള്‍ ഒരു ആശുപത്രിക്ക് ഒരുമിച്ച് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജില്ലാതല ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനങ്ങളാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കി വരുന്നത്. മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു. എന്‍.ക്യു.എ.എസ്. 96.75% സ്കോറും, ലക്ഷ്യ വിഭാഗത്തില്‍ മറ്റേണിറ്റി ഓപ്പറേഷന് തിയേറ്ററിന് 99.53% സ്കോറും, ലേബര്‍ റൂമിന് 96.75% സ്കോറും, മുസ്കാന് 93.38% സ്കോറും നേടിയാണ് അടൂര്‍ ജനറല്‍ ആശുപത്രി ചരിത്രനേട്ടം കൈവരിച്ചത്. സര്‍വീസ്…
Read Moreപത്താമുദയ മഹോത്സവം: മൂന്നാം ഉത്സവം ഭദ്ര ദീപംതെളിയിച്ചു സമർപ്പിച്ചു
കോന്നി: ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ മൂന്നാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം മൂന്നാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. മാധ്യമ പ്രവർത്തകൻ വിനോദ് ഇളകൊള്ളൂർ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു.കെ എം എസ് ഡയറക്ടർ ബോർഡ് മെമ്പർ റ്റി ജി മധു, നന്നുവക്കാട് ശ്രീ മഹാദേവ ക്ഷേത്രം പ്രസിഡന്റ് എം കെ അശോകൻ,സാബു കുറുമ്പകര എന്നിവർ സംസാരിച്ചു. പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും വലിയ പടേനിയും ദ്രാവിഡ കലകളും ഏപ്രിൽ 23 ന്…
Read More“കേക്ക് സ്റ്റോറി”യുമായി സുനില്‍ വരുന്നു
konnivartha.com: മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്. ഏപ്രിൽ 19നാണ് ‘കേക്ക് സ്റ്റോറി’ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയുമായെത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് ‘കേക്ക് സ്റ്റോറി’ നിർമ്മിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്റണി, ജോണി ആന്റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ,…
Read Moreകോന്നിയില്‍ “പുസ്തക വിരുന്നുമായി” പുസ്തക വണ്ടി സഞ്ചാരം തുടങ്ങി
konnivartha.com: വായന ശാല സമൂഹത്തിലേക്ക് എന്ന ആശയത്തിൽ അധിഷ്ഠിതമായ കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുസ്തക വണ്ടി സഞ്ചാരം തുടങ്ങി. വായനയുടെ മാഹാത്മ്യം പ്രകീർത്തിക്കുന്ന മഹാന്മാരുടെ വചനങ്ങളും,വർണ്ണ ബലൂണുകളും,റിബനുകളും കൊണ്ട് കുട്ടികൾ തന്നെ അലങ്കരിച്ച വാഹനം ശരിക്കും സഞ്ചരിക്കുന്ന ഒരു വായനശാലയായി മാറുന്ന കാഴ്ചയാണ് കണ്ടത്. മങ്ങാരം,മാങ്കുളം, ഇളങ്ങവട്ടം, അട്ടച്ചാക്കൽ,വെട്ടൂർ എന്നീ കേന്ദ്രങ്ങളിൽ കാത്തുനിന്ന കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ശരിക്കുമൊരു പുസ്തക വിരുന്നാണ് ലഭ്യമായത്.സ്കൂൾ എസ് പി സി പ്രോജക്ടിൻ്റെ വായനശാലയിലെ പുസ്തകങ്ങളാണ് വീട്ടിലെ വായനക്കായി കുട്ടികൾക്ക് ലഭ്യമാക്കിയത്.പരിപാടിയുടെ ഔദ്യോഗിക ഉൽഘാടനം മങ്ങാരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ കവി കോന്നിയൂർ ബാലചന്ദ്രൻ നിർവഹിച്ചു .സ്കൂൾ പി ടി എ പ്രസിഡൻ്റ് അഡ്വ.പേരൂർ സുനിൽ അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ ഡി ഉദയകുമാർ, പ്രിൻസിപ്പാൾ ജി സന്തോഷ് ,പ്രഥമ അദ്ധ്യാപിക എസ് എം ജമീലാ ബീവി എന്നിവർ…
Read Moreകേരള സര്‍ക്കാര്‍ അറിയിപ്പുകള് ( 16/04/2025 )
പരിശീലന ക്ലാസ് പത്തനംതിട്ട ജില്ലയിലെ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയിമെന്റിലെ (കിലെ) സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2025-26 പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ് ജൂണ്‍ ആദ്യവാരം ആരംഭിക്കും. ഫീസ് 25000 രൂപ. യോഗ്യത ബിരുദം. www.kile.kerala.gov.in/kileiasacademy ഫോണ്‍- 0471 2479966, 8075768537. സീറ്റ് ഒഴിവ് പത്തനംതിട്ട ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കാലാവധി ആറ് മാസം. യോഗ്യത പ്ലസ് ടു/ ബിരുദം. ഫോണ്‍ – 7306119753. സൗജന്യ കലാപരിശീലനം സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്ക് കേരളനടനം, ചെണ്ട തുടങ്ങിയ സൗജന്യ കലാപരിശീലനത്തിന് അവസരം. പരിശീലന കാലവധി രണ്ട്…
Read More2023 ബാച്ച് ഐഎഎസ് ഓഫീസര്‍മാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു
നിലവില്‍ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും അസിസ്റ്റന്റ് സെക്രട്ടിമാരായി സേവനമനുഷ്ഠിക്കുന്ന 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രാഷ്ട്രപതി ഭവനിലെ സാംസ്കാരിക കേന്ദ്രത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. അസാധാരണ ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് അവര്‍ ഐഎഎസ് ഉദ്യോഗസ്ഥരായതെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഇത് അവരുടെ വ്യക്തിജീവിതത്തില്‍ പരിവര്‍ത്തനപരമായ മാറ്റങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ ദൃഢനിശ്ചയവും അര്‍പ്പണബോധവും കൊണ്ട്, നിരവധി ആളുകളുടെ ജീവിതത്തില്‍ പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. അവരുടെ സേവന മേഖലയും അധികാരവും വളരെ വിപുലമായതുകൊണ്ട് ആദ്യ നിയമനത്തില്‍ തന്നെ നിരവധി സഹപൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ അവര്‍ക്ക് കഴിയും. പിന്നോക്കാവസ്ഥയിലുള്ളവരുടെ ഉന്നമനത്തിന് പ്രത്യേക ശ്രമങ്ങള്‍ നടത്തണമെന്ന് രാഷ്ട്രപതി അവരെ ഉപദേശിച്ചു. അവരുടെ ഔദ്യോഗിക ജീവിതത്തില്‍ നിയമനം ലഭിച്ച സ്ഥലങ്ങള്‍ കുറച്ചുകാലങ്ങള്‍ക്കു ശേഷം സന്ദര്‍ശിക്കാനും അവരുടെ പ്രയത്നത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍…
Read Moreതോട്ടപ്പുഴശ്ശേരി കുടുംബശ്രീ സര്‍ഗോത്സവം
konnivartha.com: തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സര്‍ഗോത്സവം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ രാധ അധ്യക്ഷയായി. പ്രസിഡന്റ് അഡ്വ. ആര് കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിസിലി തോമസ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ റീന തോമസ്, വാര്‍ഡ് അംഗം രശ്മി ആര് നായര്‍, മെമ്പര്‍ സെക്രട്ടറി കെ.അപര്‍ണ എന്നിവര്‍ പങ്കെടുത്തു.
Read More