ആന്ധ്രാപ്രദേശ് (ഐ.ഐ.ടി. തിരുപ്പതി), കേരളം (ഐ.ഐ.ടി. പാലക്കാട്), ഛത്തീസ്ഗഢ് (ഐ.ഐ.ടി. ഭിലായ്), ജമ്മു കശ്മീർ (ഐ.ഐ.ടി. ജമ്മു), കർണാടക (ഐ.ഐ.ടി. ധാർവാഡ്) എന്നീ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്ഥാപിതമായിട്ടുള്ള അഞ്ച് പുതിയ ഐ.ഐ.ടികളുടെ അക്കാദമിക, അടിസ്ഥാന സൗകര്യ ശേഷികൾ (ഘട്ടം-ബി നിർമ്മാണം) വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി. 2025-26 മുതൽ 2028-29 വരെയുള്ള നാലു വർഷക്കാലയളവിൽ ഇതിനായി 11,828.79 കോടി രൂപയുടെ ചെലവുവരും. ഈ ഐ.ഐ.ടികളിൽ (പ്രൊഫസർ തലത്തിൽ അതായത് ലെവൽ 14നും അതിനു മുകളിലും) ഫാക്കൽറ്റികളുടെ 130 തസ്തികകൾ സൃഷ്ടിക്കുന്നതിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. വ്യവസായ-അക്കാദമിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി അഞ്ച് പുതിയ അത്യാധുനിക ഗവേഷണ പാർക്കുകളും നിലവിൽ വരും. നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും: ആദ്യ വർഷം 1364 വിദ്യാർത്ഥികൾ രണ്ടാം വർഷം 1738 വിദ്യാർത്ഥികൾ…
Read Moreവിഭാഗം: Digital Diary
കര വ്യോമ നാവികസേനകള്‍ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി
കര വ്യോമ നാവികസേനകള്‍ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത നിലനിർത്താനാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പാകിസ്താനോടും നേപ്പാളിനോടും ചേർന്നുള്ള അതിർത്തി സംസ്ഥാനങ്ങൾക്കാണ് നിർദേശം. എസ്ഡിആർഎഫ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, എൻസിസി തുടങ്ങിയ ദുരിതാശ്വാസ, രക്ഷാസേനകളോട് ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും മാധ്യമ പ്ലാറ്റ്ഫോമുകളിൽ ദേശവിരുദ്ധ പ്രചാരണം ഉണ്ടായാൽ ശക്തമായ നടപടി ഉണ്ടാകും . ദുർബലമായ സ്ഥലങ്ങളിൽ തടസ്സമില്ലാത്ത ആശയവിനിമയവും സുരക്ഷയും നിലനിർത്തണമെന്നും നിർദേശം നൽകി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ പാക് സേനയുടെ കനത്ത ഷെല്ലാക്രമണമുണ്ടായി. ആക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇന്ത്യൻ സേന കനത്ത തിരിച്ചടി നൽകിയതോടെ പാക് സേന പിന്മാറി. പുലർച്ച രണ്ടര മുതൽ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്സേന നടത്തിയത് കനത്ത ഷെല്ലാക്രമണമാണ് നടത്തിയത്.…
Read More4 ബെഡ്‌റൂം വീടും 12 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്
തിരുവനന്തപുരം വെഞ്ഞാറന്‍മൂട് ജംഗ്ഷന് 1.50 കി.മീ ഉള്ളില്‍ ആലന്തറയില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മോഡേണ്‍ രീതിയില്‍ പണികഴിപ്പിച്ച 4 ബെഡ്‌റൂം വീടും 12 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക് phone:079028 14380, 09847203166 A modern 4 bedroom house with all amenities and 12 cents of land is for sale in Alanthara, 1.50 km from Venjaramoodu Junction, Thiruvananthapuram phone:079028 14380, 09847203166
Read Moreപഹല്‍ഗാം സൂത്രധാരന്‍ ഭീകരന്‍ സജ്ജാദ് ഗുള്‍ കേരളത്തിലും പഠിച്ചു
പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ലഷ്‌കറിന്‍റെ നിഴല്‍ സംഘടനായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ദി റെസിസ്റ്റന്റ് ഫ്രണ്ട് തലവന്‍ അമ്പതുകാരനായ ഷെയ്ക്ക് സജ്ജാദ് ഗുളാണ് ആക്രമണത്തിന്‍റെ സൂത്രധാരനെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. സജ്ജാദ് ഗുള്‍ ഭീകരവാദിയാകുന്നതിന് മുമ്പ് കേരളത്തില്‍ പഠിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിലവില്‍ ഉള്ള കണ്ടെത്തല്‍ . ശ്രീനഗറില്‍ പഠിച്ച് ബെംഗളൂരുവില്‍ എംബിഎയും കഴിഞ്ഞതിന് ശേഷം സജ്ജാദ് ഗുള്‍ കേരളത്തില്‍ വന്ന് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ട് എന്നാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി റ്റി ഐ ) റിപ്പോര്‍ട്ട് . ശ്രീനഗറില്‍ പഠിച്ച് ബെംഗളൂരുവില്‍ എംബിഎയും കഴിഞ്ഞതിന് ശേഷമാണ് ഇയാള്‍ കേരളത്തില്‍ എത്തി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന് ചേര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട് . ലാബ് പഠന ശേഷം ശ്രീനഗറില്‍ തിരിച്ചെത്തിയ സജ്ജാദ് ഗുള്‍ മെഡിക്കൽ ലാബ് തുറക്കുകയും ഇതിനൊപ്പം തീവ്രവാദികള്‍ക്ക്…
Read Moreസ്പർശ് സർവീസ് സെന്റർ കോഴിക്കോട് പ്രവർത്തനമാരംഭിച്ചു
ഡിഫൻസ് പെൻഷൻകാരുടെയും ഡിഫൻസ് ഫാമിലി പെൻഷൻകാരുടെയും പരാതി പരിഹാര ഓഫീസായ സ്പർശ് സർവീസ് സെന്റർ കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ടി. ജയശീലൻ, കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വലകെട്ടു നിലം റോഡിലുള്ള വിമുക്ത ഭട ഭവനിൽ സ്പർശ് സർവീസ് സെന്റർ (എസ് എസ് സി) ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ 12 സ്പർശ് സർവീസ് സെന്ററുകൾ സ്ഥാപിതമായെന്ന് ടി. ജയശീലൻ പറഞ്ഞു. ഇടുക്കിയും മലപ്പുറവും ഒഴികെയുള്ള മറ്റ് 12 ജില്ലകളിലാണ് സ്പർശ് സർവീസ് സെന്ററുകൾ പ്രവർത്തിക്കുന്നത്. കോഴിക്കോടുള്ള പെൻഷൻകാർക്ക് മാത്രമല്ല, കോഴിക്കോടിനോട് ചേർന്നുള്ള സമീപ പ്രദേശത്തുള്ളവർക്കും എസ് എസ് സി കോഴിക്കോട് പ്രയോജനപ്പെടും. പ്രതിരോധ പെൻഷൻകാരുടെയും പ്രതിരോധ കുടുംബ പെൻഷൻകാരുടെയും സംശയങ്ങൾക്കും പരാതികൾക്കും ഒറ്റത്തവണ പരിഹാരമായി പ്രവർത്തിക്കുന്ന ഒരു സമർപ്പിത ഓഫീസാണ് സ്പർശ് സർവീസ് സെന്റർ (എസ്‌എസ്‌സി). വാർഷിക തിരിച്ചറിയൽ,…
Read Moreപത്തനംതിട്ട കലക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു. മൂന്ന് ഘട്ടങ്ങളിലായിരുന്നു മോക്ഡ്രില്‍. വ്യോമാക്രമണം, തീപിടുത്തം, കെട്ടിടം തകരല്‍ എന്നീ അപകടസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയായിരുന്നു ലക്ഷ്യം. വ്യോമാക്രമണ ഭീഷണി മുന്‍നിര്‍ത്തി വൈകിട്ട് നാലിന് അപായ സൂചന നല്‍കുന്ന ആദ്യ സൈറണ്‍ തുടര്‍ച്ചയായി മൂന്ന് തവണ മുഴങ്ങി. മൈക്കിലൂടെ നിര്‍ദേശം ലഭിച്ചതോടെ കലക്ടറേറ്റ് ജീവനക്കാര്‍ ഓഫീസിനുള്ളില്‍ വാതിലുകളും ജനലുകളും അടച്ച് വെളിച്ചം പൂര്‍ണമായും കെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറി. വ്യോമാക്രമണം ഉണ്ടാകുമ്പോള്‍ ശത്രുവിനെ വഴിതെറ്റിക്കാനായി കെട്ടിടങ്ങള്‍ പൂര്‍ണമായി മറച്ച് സംരക്ഷിക്കുന്ന ‘കാമൊഫ്‌ളോജും’ അവതരിപ്പിച്ചു. തീപിടുത്തതില്‍ നിന്ന് എങ്ങനെ രക്ഷ നേടാം എന്നതായിരുന്നു രണ്ടാംഘട്ടം. 4.30 ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ താല്‍കാലികമായി ഒരുക്കിയ സുരക്ഷിത ഇടത്തേക്ക് മാറി. കെട്ടിടം തകരുമ്പോള്‍ ഉള്ളില്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/05/2025 )
കലക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു. മൂന്ന് ഘട്ടങ്ങളിലായിരുന്നു മോക്ഡ്രില്‍. വ്യോമാക്രമണം, തീപിടുത്തം, കെട്ടിടം തകരല്‍ എന്നീ അപകടസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയായിരുന്നു ലക്ഷ്യം. വ്യോമാക്രമണ ഭീഷണി മുന്‍നിര്‍ത്തി വൈകിട്ട് നാലിന് അപായ സൂചന നല്‍കുന്ന ആദ്യ സൈറണ്‍ തുടര്‍ച്ചയായി മൂന്ന് തവണ മുഴങ്ങി. മൈക്കിലൂടെ നിര്‍ദേശം ലഭിച്ചതോടെ കലക്ടറേറ്റ് ജീവനക്കാര്‍ ഓഫീസിനുള്ളില്‍ വാതിലുകളും ജനലുകളും അടച്ച് വെളിച്ചം പൂര്‍ണമായും കെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറി. വ്യോമാക്രമണം ഉണ്ടാകുമ്പോള്‍ ശത്രുവിനെ വഴിതെറ്റിക്കാനായി കെട്ടിടങ്ങള്‍ പൂര്‍ണമായി മറച്ച് സംരക്ഷിക്കുന്ന ‘കാമൊഫ്‌ളോജും’ അവതരിപ്പിച്ചു. തീപിടുത്തതില്‍ നിന്ന് എങ്ങനെ രക്ഷ നേടാം എന്നതായിരുന്നു രണ്ടാംഘട്ടം. 4.30 ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ താല്‍കാലികമായി ഒരുക്കിയ…
Read Moreകനത്ത മഴ :തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ( 07/05/2025)
konnivartha.com: കനത്ത മഴ സാധ്യതയെ തുടര്‍ന്ന് മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.07/05/2025: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreകേരളത്തില്‍ മോക്ക് ഡ്രിൽ അവസാനിച്ചു: സുരക്ഷിതം
konnivartha.com: സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കേരളത്തിൽ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും നടന്നു . 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിച്ചു .ഇതോടെ കേരളം അലേര്‍ട്ടായി . സൈറൺ ശബ്ദം കേട്ട ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടന്നത് . 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങി .സയറണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവർത്തിപ്പിച്ചു.
Read Moreമോക്ക് ഡ്രിൽ ആരംഭിച്ചു
വൈകുന്നേരം 4 മണിയ്ക്ക് മോക്ക് ഡ്രിൽ ആരംഭിച്ചു.- സൈറൺ ശബ്ദം കേള്‍ക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ
Read More