konnivartha.com: ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ബ്ലോഗേഴ്സ് /സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ആവര്‍ത്തിച്ചു . ഇന്ത്യ പാകിസ്താന് വിഷയം രൂക്ഷമായ സാഹചര്യത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ അടിക്കടി മുന്നറിയിപ്പുകള്‍ നല്‍കുന്നത് . സോഷ്യൽ മീഡിയ ബ്ലോഗേഴ്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചിലര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ രാജ്യത്തിന് എതിര് ആണ് .അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു . ആ ചാനലുകളെ നിരോധിക്കുന്നത് അടക്കമുള്ള നിയമ നടപടികള്‍ ഉണ്ടാകും . സോഷ്യല്‍ മീഡിയ പൂര്‍ണ്ണമായും നിരീക്ഷണത്തില്‍ ആണ്.
Read Moreവിഭാഗം: Digital Diary
തൊഴിൽ തട്ടിപ്പിനെതിരെ തപാൽ വകുപ്പ് ജാഗ്രത നിർദേശം നല്കി
konnivartha.com: തപാൽ വകുപ്പിന്റെ തൃശ്ശൂർ ആർഎംഎസിൽ സോർട്ടിംഗ് അസിസ്റ്റന്റ് ആയി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് എളങ്കുന്നപ്പുഴ വലിയപറമ്പിൽ ഹൗസിൽ താമസിക്കുന്ന മേരി ദീന, ഗീവർ കെ റെജി എന്നീ രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തു. ഈ പശ്ചാത്തലത്തിൽ തപാൽ വകുപ്പിന്റെ മധ്യ മേഖല(കൊച്ചി) പൊതുജനങ്ങൾക്കായി അറിയിപ്പ് പുറപ്പെടുവിച്ചു. 1. തപാൽ വകുപ്പ് (ഇന്ത്യ പോസ്റ്റ്),നിയമന പ്രക്രിയയ്ക്ക് നിർദ്ദിഷ്ട അപേക്ഷാ ഫീസ് ഒഴികെ യാതൊരു ഫീസും ഈടാക്കുന്നില്ല. 2. നിയമന പ്രക്രിയ പൂർണ്ണമായും സുതാര്യമാണ്. എല്ലാ ഔദ്യോഗിക അറിയിപ്പുകളും അച്ചടി മാധ്യമങ്ങൾ/ ഡിജിറ്റൽ മാധ്യമങ്ങൾ / ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് പ്രസിദ്ധീകരിക്കുന്നത്. 3.തൊഴിൽ ഏജന്റുമാരായോ ഇടനിലക്കാരായോ പ്രവർത്തിക്കാൻ ഇന്ത്യ പോസ്റ്റ് ഒരു വ്യക്തിയെയും ഏജൻസിയെയും അധികാരപ്പെടുത്തുന്നില്ല. 4. സംശയാസ്പദമായ രീതിയിൽ ഉണ്ടാകുന്ന ജോലി ഓഫറുകളെയോ അത്തരം ഏജന്റുമാരെയോ കുറിച്ച് പൊതുജനങ്ങൾക്ക്…
Read Moreസംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ കേന്ദ്രനിര്‍ദ്ദേശം
രാജ്യം കടുത്ത നീക്കത്തിന് തയ്യാറെടുക്കുന്നു; സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ കേന്ദ്രനിര്‍ദ്ദേശം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി.മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിൽ ആകും മോക് ഡ്രിൽ നടത്തുക. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കാനും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും ഏകോപിതവുമായ പ്രതികരണങ്ങൾ ഉറപ്പാക്കാൻ ആണ് ഡ്രിൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 05/05/2025 )
ദേശീയ ഭക്ഷ്യഭദ്രത നിയമം: അവലോകന യോഗം ചേര്‍ന്നു ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഭക്ഷ്യകമ്മിഷന് ചെയര്‍പേഴ്സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ നേതൃത്വം നല്കി. എഡിഎം ബി ജ്യോതി അധ്യക്ഷയായി. വകുപ്പുകളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വന്യമൃഗശല്യം കാരണം അങ്കണവാടികളില്‍ എത്താന്‍ സാധിക്കാത്ത ജില്ലയിലെ ഗോത്രവര്‍ഗമേഖലയിലെ കുട്ടികള്‍ക്ക് പോഷക ആഹാരം നേരിട്ട് എത്തിച്ചു നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളില്ല. മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ കടകള്‍ ഏറ്റെടുക്കുവാന്‍ താല്പര്യമില്ലാത്ത സാഹചര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര് ജയശ്രീ, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കുറ്റൂരില്‍ മെയ് ഒമ്പതിന് മോക്ഡ്രില്‍ റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ് ഒമ്പതിന്…
Read Moreസര്‍ട്ടിഫിക്കറ്റ് വിതരണം
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ പിഎംകെവിവൈ, ഐലൈയ്ക്ക് സ്കീമുകളില്‍ പഠിച്ച വിവിധ ബാച്ചുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ അധ്യക്ഷനായി. കുന്നന്താനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. മധുസൂദനന് നായര്‍, അസാപ്പ് സിഎസ്പി സൗത്ത് സോണ്‍ മെന്റര്‍ ബാലു വേണുഗോപാല്‍, അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ജൂനിയര്‍ എക്സിക്യൂട്ടീവ് ശ്രീലക്ഷ്മി എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreമൈലപ്ര ഗ്രാമപഞ്ചായത്ത് അറിയിപ്പ്
konnivartha.com: മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്സിനേഷന് നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് അറിയിച്ചു. നായകളെ വീടുകളില്‍ പൂട്ടിയിട്ട് വളര്‍ത്തണമെന്നും അല്ലെങ്കില്‍ ഉടമസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0468 222234
Read Moreവികസിത കേരളം പത്തനംതിട്ട ജില്ലാ കൺവെൻഷന് നടന്നു
സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം പത്തനംതിട്ട ജില്ലാ കൺവെൻഷന്‍ഉദ്ഘാടനം കുമ്പഴ ലിജോ ഓഡിറ്ററിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം വികസനം എന്നത് നാട്ടിൽ വരുത്തിക്കാണിക്കുന്നപാർട്ടിയാണ് എൻ.ഡി.എ എന്നും എൽ.ഡി.എഫും കോൺഗ്രസും ഇന്ന് കുടുംബവാഴ്ചയുടെ പാർട്ടികളായിമാറിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വേണ്ടി എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രസർക്കാർ നടത്തുന്ന വികസനം ജാതി,മത ചിന്തകൾക്ക് അതീതമാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം പ്രശ്ന പരിഹാരത്തിനുൾപ്പെടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേതഗതി ബില്ലിനെതിരെ വോട്ടുബാങ്ക് നോക്കി കോൺഗ്രസ് ഒത്തുകളിച്ചെന്നും അദ്ദേഹം പറഞ്ഞു. 10 കൊല്ലം ഭാരതം ഭരിച്ച കോൺഗ്രസ് അഴിമതിയും സ്വജനപക്ഷപാതവും അല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും പിന്നീട് നരേന്ദ്ര മോദി സർക്കാരിനു കൊടുത്ത അവസരത്തിൽ രാജ്യത്തിനുണ്ടായ കുതിപ്പിന്റെ ഫലമാണ് ലോകത്തുതന്നെ നാലാം സ്ഥാനത്തെത്താൻ…
Read Moreഅഞ്ഞൂറിന്റെ കള്ളനോട്ട് ശേഖരവുമായി ഒരാള്‍ പിടിയില്‍
അഞ്ഞൂറിന്റെ കള്ളനോട്ട് ശേഖരവുമായി അന്യ സംസ്ഥാന തൊഴിലാളിയെ കഴക്കൂട്ടത്തു വെച്ച് പോലീസ് പിടിയിലായി.ആസാം സ്വദേശി പ്രേം കുമാർ ബിസ്വാസ് (26)ആണ് അറസ്റ്റിലായത്. അഞ്ഞൂറിന്റെ 58 കള്ളനോട്ടുകള്‍ പിടിച്ചിട്ടുണ്ട് എന്നാണു അറിയുന്നത് . കള്ളനോട്ടുകള്‍ കേരളത്തില്‍ വ്യാപകമായി വിതരണം ചെയ്തു .
Read Moreഗതാഗതം തടസ്സപ്പെടുത്തി കോന്നിയില്‍ ലോറിയിൽ നിന്ന് സാധനങ്ങള്‍ ഇറക്കുന്നു
konnivartha.com: ഗതാഗത പരിഷ്കാരം ഉയര്‍ന്നിട്ടും ഡ്രൈവര്‍മാരില്‍ ചിലര്‍ക്ക് വിവരം ഇല്ലായ്മ തുടരുന്നു . കോന്നിയിലെ ഗതാഗത നിയന്ത്രണം ഇപ്പോഴും” കൈക്രീയകളില് “തുടരുന്ന കോന്നി പോലീസ് ഈ വാഹനം മണിക്കൂര്‍ ഇങ്ങനെ വിലങ്ങനെ ഇട്ടു സാധനങ്ങള്‍ ഇറക്കിയെങ്കിലും ഗതാഗതം തടസ്സപെട്ടു എങ്കിലും യാതൊരു നടപടിയും എടുത്തില്ല . കോന്നിയിലെ സ്ഥിരം പരിപാടി ഇതാണ് .തിരക്കുള്ള അവസരങ്ങളില്‍ റോഡു മര്യാദകള്‍ ഒന്നും പാലിക്കാതെ മറ്റുള്ള വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തി ഇതേ പോലെ ആണ് വാഹനം നിര്‍ത്തുന്നത് .സാധനങ്ങള്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നത് വരെ മറ്റു വാഹനങ്ങള്‍ക്ക് തടസം ആണ് . ഇത്തരം അവസ്ഥയെക്കുറിച്ച് പലകുറി പരാതി ഉയര്‍ന്നിട്ടും പോലീസ് സംവിധാനം ഉണര്‍ന്നിട്ടില്ല . വലിയ വ്യാപാരികള്‍ ആണ് ഇത്തരം നിയമ ലംഘനം നടത്തുന്നത് . ഈ വാഹനം പിടിച്ചെടുത്തു പിഴ ഈടാക്കണം . ഇത് അനുവദിച്ചു കൊടുക്കുന്ന അധികാരികള്‍ ആണ്…
Read Moreദേശീയ ഭക്ഷ്യഭദ്രത നിയമം: അവലോകന യോഗം ചേര്‍ന്നു
KONNIVARTHA.COM: ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഭക്ഷ്യകമ്മിഷന് ചെയര്‍പേഴ്സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ നേതൃത്വം നല്കി. എഡിഎം ബി ജ്യോതി അധ്യക്ഷയായി. വകുപ്പുകളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വന്യമൃഗശല്യം കാരണം അങ്കണവാടികളില്‍ എത്താന്‍ സാധിക്കാത്ത ജില്ലയിലെ ഗോത്രവര്‍ഗമേഖലയിലെ കുട്ടികള്‍ക്ക് പോഷക ആഹാരം നേരിട്ട് എത്തിച്ചു നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളില്ല. മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ കടകള്‍ ഏറ്റെടുക്കുവാന്‍ താല്പര്യമില്ലാത്ത സാഹചര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര് ജയശ്രീ, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു
Read More