പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/04/2025 )

ജലവിതരണം പൂര്‍ണമായി മുടങ്ങും പത്തനംതിട്ട നഗരത്തില്‍ കല്ലറക്കടവ് പാലത്തിന് സമീപം ജലഅതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഏപ്രില്‍ 11 വരെ നഗരസഭാപരിധിയില്‍ ജലവിതരണം പൂര്‍ണമായും തടസപ്പെടുമെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.   അറ്റാച്ച്‌മെന്റ് ചെയ്തു നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് നടത്തിയതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.     മാലിന്യ സംസ്‌കരണത്തില്‍ പന്തളത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയം : മന്ത്രി വീണാ ജോര്‍ജ് മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം…

Read More

മാലിന്യ സംസ്‌കരണത്തില്‍ പന്തളത്തിന്‍റെ  പ്രവര്‍ത്തനം ശ്രദ്ധേയം : മന്ത്രി വീണാ ജോര്‍ജ്

konnivartha.com: മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം ബ്ലോക്കിലെ ശുചിത്വ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.   സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിന് ബ്ലോക്കില്‍ പലയിടത്തും സംവിധാനം ഒരുക്കി. സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ശുചിമുറി, സോക്ക് പിറ്റ് , കമ്പോസ്റ്റ് പിറ്റ് തുടങ്ങിയവ നിര്‍മിച്ച്   കൃത്യമായ ശുചീകരണ പ്രവര്‍ത്തനമാണ് നടപ്പാക്കി. പദ്ധതി വിഹിതം 100 ശതമാനത്തിലധികം വിനിയോഗിച്ച  ബ്ലോക്കാണ് പന്തളം. കാമ്പയിന്റെ ഭാഗമായി ബ്ലോക്കില്‍ നടന്ന ശുചിത്വ സംരംക്ഷണ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. പ്രഖ്യാപനത്തിന് മുന്നോടിയായി  ഹരിതകര്‍മസേനാംഗങ്ങള്‍ പങ്കെടുത്ത ശുചിത്വ സന്ദേശ റാലി നടന്നു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോന്‍ അധ്യക്ഷനായി.…

Read More

പത്തനംതിട്ട നഗരത്തില്‍ ജലവിതരണം പൂര്‍ണമായി മുടങ്ങും( ഏപ്രില്‍ 11 വരെ)

  konnivartha.com: പത്തനംതിട്ട നഗരത്തില്‍ കല്ലറക്കടവ് പാലത്തിന് സമീപം ജലഅതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന്‍റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഏപ്രില്‍ 11 വരെ നഗരസഭാപരിധിയില്‍ ജലവിതരണം പൂര്‍ണമായും തടസപ്പെടുമെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

നിക്ഷേപതട്ടിപ്പ് : സ്ഥാവര ജംഗമ വസ്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

konnivartha.com: നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് നടത്തിയതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു. ഏതാനും വര്‍ഷമായി പത്തനംതിട്ട ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ നിക്ഷേപതട്ടിപ്പുകള്‍ നടന്നത് . കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് ആണ് ഏറ്റവും കൂടുതല്‍ പണം തട്ടിയത് .രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് ഉണ്ടെന്നു ആണ് വിവിധ അന്വേഷണ സംഘങ്ങളുടെ പ്രാഥമിക കണ്ടെത്തല്‍ . നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ലക്ഷങ്ങള്‍ കവര്‍ന്നു . ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയും തട്ടിപ്പ് നടത്തി . കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് കേരള സര്‍ക്കാരിന്‍റെ സ്ഥാപനത്തോടുള്ള…

Read More

നൂറിലധികം കവർച്ച കേസുകളിലെ പ്രതി പിടിയിൽ

നൂറിലധികം കവർച്ച കേസുകളിലെ പ്രതി കണ്ണൂരിൽ പിടിയിൽ. ആലപ്പുഴ ചെന്നിത്തല സ്വദേശിയായ തീപ്പൊരി പ്രസാദാണ് അറസ്റ്റിലായത്.കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ് ഐ വി വി ദീപ്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ കവർച്ച കേസ് പ്രതിയാണ്. പഴയ ബസ് സ്റ്റാൻ്റ് ഭാഗത്ത് പട്രോളിങ്ങിനിടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പ്രസാദിനെ പിടികൂടിയത്.

Read More

ഇടിമിന്നലേറ്റു: ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  konnivartha.com: കോട്ടയം മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിതാ തൊഴിലുറപ്പ് തൊഴിലാളികളായ ഏഴ് പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ അഞ്ചുപേരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും രണ്ട് പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു

Read More

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ : ളാഹയില്‍ ഒരു മണിക്കൂറിൽ 45 എം എം മഴ

konnivartha.com: കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു .നാളെയും കനത്ത മഴ സാധ്യത ഉണ്ടെന്ന് ഉള്ളതിനാല്‍ മഞ്ഞ അലേര്‍ട്ട് നിലനില്‍ക്കും . ളാഹയില്‍ ഒരു മണിക്കൂറിൽ 45 എം എം മഴ രേഖപ്പെടുത്തി . കൊല്ലം, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു . മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. PUNALUR 63.4mm KOTTAYAM 10.0mm AWS ARG STATIONS LAHA ( PATHANAMTHITTA DIST ) 57.5 mm KOTTAYAM ( KOTTAYAM DIST ) 43 mm KONNI ( PATHANAMTHITTA DIST ) 41.5 mm UDUMBANNOOR ( IDUKKI DIST ) 40.5 mm ANAYIRANKAL DAM ( IDUKKI DIST )…

Read More

കോന്നി മെഡിക്കൽ കോളേജ് റോഡിന്‍റെ  നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി

  konnivartha.com:കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യും ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐ എ എസ് എന്നിവർ വിലയിരുത്തി . 14 കോടി രൂപ അനുവദിച്ച് അതി വേഗത്തിലാണ് മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്.വട്ടമൺ മുതൽ മെഡിക്കൽ കോളേജ് റോഡ് വരെയുള്ള റോഡ് ഇല്ലാത്ത ഭാഗത്ത് 12 മീറ്റർ വീതിയിൽ റോഡ് ഇരു സൈഡിലും സംരക്ഷണഭിത്തികൾ നിർമ്മിച്ചു മണ്ണിട്ടുയർത്തി രൂപപ്പെടുത്തി.പ്രധാനപ്പെട്ട രണ്ടു വലിയ കലുങ്കുകളുടെ നിർമ്മാണപ്രവർത്തികൾ അന്തിമഘട്ടത്തിലാണ്.രണ്ടു പൈപ്പ് കൽവർട്ട്കളുടെ നിർമ്മാണം പൂർത്തികരിച്ചിട്ടുണ്ട്. 4 മീറ്റർ വീതിയുണ്ടായിരുന്ന വട്ടമൺ കുപ്പക്കര റോഡ് 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത് പൂർത്തികരിച്ചിട്ടുണ്ട്. ഇവിടെ 5.5 മീറ്റർ വീതിയിലാണ് ടാറിങ് പ്രവർത്തികൾ ചെയ്യുന്നത്.റോഡിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയിടുന്ന പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.ഇതിനായി…

Read More

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

konnivartha.com: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം.   കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ഇൻഫർമേഷൻ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള വിവിധ സോഫ്റ്റ്‌വെയറുകൾക്ക് പകരമായി കെ-സ്മാർട്ട് വിന്യസിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക, സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് കെ-സ്മാർട്ടിലൂടെ യാഥാർത്ഥ്യമാകുന്നത്. 2024 ജനുവരി ഒന്നു മുതൽ കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും…

Read More

പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ്‌ നിർബന്ധമാക്കി

  പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം നടത്തുമ്പോൾ കരുതണം.ഒരു പെർമിറ്റ്‌ പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെർമിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും.ഓയിൽ കമ്പനികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം…

Read More