കന്യാകുമാരി തീരത്ത് (05-04-2025) രാവിലെ 11.30 മുതൽ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ (0.8 മുതൽ 1.2 മീറ്റർ വരെ) കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തണം. മത്സ്യബന്ധന യാനങ്ങൾ…
Read Moreവിഭാഗം: Digital Diary
സര്ക്കാര് അറിയിപ്പുകള് ( 05/04/2025 )
അധ്യാപക നിയമനം വടശ്ശേരിക്കര മോഡല് റസിഡന്ഷ്യല് സ്കൂളില് കരാര് അടിസ്ഥാനത്തില് ഹൈസ്കൂള് ടീച്ചറെ (ഹിന്ദി) നിയമിക്കുന്നു. പി.എസ്.സി നിയമന യോഗ്യതയുള്ളവരാകണം അപേക്ഷകര്. സ്കൂളില് താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവരാകണം. പട്ടികവര്ഗകാര്ക്ക് മുന്ഗണന. യോഗ്യത , പ്രായം തെളിയിക്കുന്ന രേഖകളുടെ പകര്പ്പ് സഹിതം ട്രൈബല് ഡവലപ്മെന്റ് ഓഫീസര്, ട്രൈബല് ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്, റാന്നി 689672 വിലാസത്തില് അപേക്ഷിക്കണം. അവസാന തീയതി ഏപ്രില് 15. ഫോണ് : 04735 -227703. നഴ്സിങ്ങ് ജോബ് ഡ്രൈവ് വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില് കല്ലൂപ്പാറ ഐ എച്ച് ആര്ഡി കോളജ് ഓഫ് എഞ്ചിനീയറിങ്ങില് വെര്ച്വല് ജോബ് ഡ്രൈവ് ഇന്ന്(ഏപ്രില് 5) രാവിലെ 9.30 ന് ആരംഭിക്കും. ഡിഡബ്ല്യൂഎംഎസ് പോര്ട്ടലില് രജിസ്റ്റര് ചെയ്തവര്ക്ക് പങ്കെടുക്കാം. 20 മുതല് 27വരെ പ്രായമുള്ള ബി എസ് സി നഴ്സിങ്ങ്/ ജിഎന്എം ഡിപ്ലോമ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. കേരള നോളജ് എക്കോണമി…
Read Moreസ്ലാബ് തെന്നി ഓടയില് വീണു : കൊല്ലന്പടിയില് ഒരാള്ക്ക് പരിക്ക്
konnivartha.com: പുനലൂര് മൂവാറ്റുപുഴ റോഡില് അശാസ്ത്രീയമായി നിര്മ്മിച്ച ഓടയുടെ മുകളില് ഇട്ട സ്ലാബ് തെന്നി ഒരാള് ഓടയില് വീണു .കാലിനു പൊട്ടല് ഉണ്ടായി . കോന്നി കൊല്ലന്പടിയില് ഉള്ള ഓടയില് ആണ് മണിമലതെക്കേതില് എം ആര് മുരളി (73) വീണത് .ഉടന് തന്നെ ആശുപത്രിയില് എത്തിച്ചു .കാലിനു പൊട്ടല് ഉണ്ട് . കെ എസ് ടി പി റോഡു പണികള് തുടങ്ങിയപ്പോള് മുതല് കൊല്ലന്പടിയിലെ ഓട നിര്മ്മാണം അശാസ്ത്രീയം ആണെന്ന് നാട്ടുകാര് കരാര് എടുത്ത കമ്പനി ചുമതല ഉള്ള ജീവനക്കാരനോട് പറഞ്ഞിരുന്നു . ഓടയുടെ മുകളില് ഇടുന്ന ഉറപ്പിച്ചു നിര്ത്താന് കഴിഞ്ഞിട്ടില്ല . ഇതിനു മുകളിലൂടെ ആരെങ്കിലും നടന്നാല് സ്ലാബ് തെറ്റി ഓടയില് വീഴും .ഇവിടെ രണ്ടു സ്ഥലത്ത് ഇതേ അവസ്ഥ ആണ് .മുന്പും ആളുകള് ഇതില് വീണിട്ടും കരാര് കമ്പനി പുതുക്കി പണിതില്ല .…
Read Moreവടശ്ശേരിക്കര മോഡല് റസിഡന്ഷ്യല് സ്കൂളില് അധ്യാപക നിയമനം
വടശ്ശേരിക്കര മോഡല് റസിഡന്ഷ്യല് സ്കൂളില് കരാര് അടിസ്ഥാനത്തില് ഹൈസ്കൂള് ടീച്ചറെ (ഹിന്ദി) നിയമിക്കുന്നു. പി.എസ്.സി നിയമന യോഗ്യതയുള്ളവരാകണം അപേക്ഷകര്. സ്കൂളില് താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവരാകണം. പട്ടികവര്ഗകാര്ക്ക് മുന്ഗണന. യോഗ്യത , പ്രായം തെളിയിക്കുന്ന രേഖകളുടെ പകര്പ്പ് സഹിതം ട്രൈബല് ഡവലപ്മെന്റ് ഓഫീസര്, ട്രൈബല് ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്, റാന്നി 689672 വിലാസത്തില് അപേക്ഷിക്കണം. അവസാന തീയതി ഏപ്രില് 15. ഫോണ് : 04735 -227703.
Read Moreപന്തളം തെക്കേക്കരയുടെ ‘ഉജ്ജീവനം’
ഇരുകണ്ണിനും കാഴ്ചതകരാറുളള ഒരിപ്പുറം ചിലമ്പൊലിയില് സിന്ധുവിനും വൃക്കരോഗി പൊങ്ങലടി കരന്തകര വിജയനും കുടുംബശ്രീ ‘ഉജ്ജീവനം’ പദ്ധതിയിലൂടെ ഉപജീവനമൊരുക്കി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. തൊഴില് സംരംഭത്തിന് സിന്ധുവിന് 50000 രൂപയ്ക്ക് സ്റ്റേഷനറി കട അനുവദിച്ചു. കുടുംബശ്രീ ഉല്പന്നങ്ങളായ മുളക്, മഞ്ഞള്, മല്ലി പൊടി, വെളിച്ചെണ്ണ തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഭവന രഹിതയായ സിന്ധുവിന് വീട് നിര്മാണത്തിന് പഞ്ചായത്ത് സ്ഥലവും നല്കി. ലൈഫില് ഉള്പ്പെടുത്തി വീടിന്റെ നിര്മാണവും പുരോഗമിക്കുന്നു. നിലവില് താമസിക്കുന്ന വീട്വാടകയും പഞ്ചായത്ത് നല്കുന്നു. ഇരു വൃക്കകളും തകരാറിലായ വിജയന്റെ കുടുംബത്തിന് 50000 രൂപ അനുവദിച്ച് രണ്ട് ആടുകളും കൂടും നിര്മിച്ച് നല്കി. അതിദാരിദ്ര്യ നിര്മാര്ജനപദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്ക്ക് ഉപജീവനത്തിന് മാര്ഗമൊരുക്കുന്നതാണ് ഉജ്ജീവനം. കുടുംബശ്രീ സി.ഡി.എസ് മൈക്രോ എന്റര്പ്രൈസ് കണ്സള്ട്ടന്റാണ് പദ്ധതി തയ്യാറാക്കിയത്. സമ്പൂര്ണ ദാരിദ്ര്യ നിര്മാര്ജനമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പറഞ്ഞു.
Read Moreബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു കോന്നി നിവാസിയായ യുവാവ് മരണപ്പെട്ടു
Konnivartha. Com :ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞതിനെ തുടർന്ന് കോന്നി വികോട്ടയം നിവാസിയായ യുവാവ് മരണപ്പെട്ടു. വി കോട്ടയം ചെറുവേലി ശ്രീനാഥ് (32 )ആണ് മരണപ്പെട്ടത്. പത്തനംതിട്ടയിലെ സ്വകാര്യ ഫൈനാൻസ് കമ്പനിയിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി ബൈക്ക് വി കോട്ടയം മാളികപ്പുറം അമ്പലത്തിന് സമീപം വെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു. ആശുപതിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. അച്ഛൻ പരേതനായ ഗോപിനാഥൻ നായർ അമ്മ ശ്രീദേവി ഏക സഹോദരി ശ്രീ ലക്ഷ്മി
Read More2500 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു
ഇന്ത്യന് നാവികസേനയുടെ പശ്ചിമ കമാന്ഡിനു കീഴില് പ്രവര്ത്തിക്കുന്ന മുന്നിര യുദ്ധക്കപ്പലായ ഐഎന്എസ് തര്ക്കാഷിൻറെ നേതൃത്വത്തിൽ നടത്തിയ ദൗത്യത്തിൽ, പശ്ചിമ ഇന്ത്യന് മഹാസമുദ്രത്തിഇത് വെച്ച് 2500 കിലോഗ്രാമിലധികം മയക്കുമരുന്നു കണ്ടെത്തുകയും വിജയകരമായി പിടികൂടുകയും ചെയ്തു. സമുദ്രസംബന്ധമായ കുറ്റകൃത്യങ്ങള് ചെറുക്കുന്നതിനും പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യന് നാവികസേനയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ നടപടി. 2025 ജനുവരി മുതല് സുരക്ഷാ പ്രവര്ത്തനങ്ങള്ക്കായി ഇന്ത്യന് മഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വിന്യസിച്ചിരിക്കുന്ന ഐഎന്എസ് തര്ക്കാഷ്, ബഹ്റൈന് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന കമ്പൈന്ഡ് മാരിടൈം ഫോഴ്സിന്റെ ( സിഎംഎഫ്) ഭാഗമായ കമ്പൈന്ഡ് ടാസ്ക് ഫോഴ്സ് (സിടിഎഫ്) 150 ന് സജീവ പിന്തുണ നല്കുന്നു. ബഹുരാഷ്ട്ര സേനകളുടെ സംയുക്ത ഓപ്പറേഷനായ അന്സാക് ടൈഗറില് (Anzac Tiger ) പങ്കെടുത്തു വരികയായിരുന്നു ഈ കപ്പല്. പട്രോളിംഗിനിടെ 2025 മാര്ച്ച് 31ന് ഇന്ത്യന് നാവികസേനയുടെ P8I വിമാനത്തില്…
Read Moreസീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ/പ്രോഗ്രാമർ
പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ/പ്രോഗ്രാമർ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലത്തേക്ക് (മികവിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി ദീർഘിപ്പിക്കുന്നതാണ്) നിയമനം നടത്തുന്നതിനായി താഴെപ്പറയുന്ന യോഗ്യതയുള്ളവർക്കായി ഏപ്രിൽ 7ന് രാവിലെ 11ന് പരീക്ഷാ ഭവനിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. നിശ്ചിത യോഗ്യതയുളളവർ അന്നേ ദിവസം അസൽ രേഖകൾ സഹിതം ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത: എം.ടെക് (ഐ.ടി/സി.എസ്)/ എം.സി.എ/ എം.എസ്.സി (ഐ.ടി/സി.എസ്), ബി.ടെക് (ഐ.ടി/സി.എസ്) എന്നിവയിൽ ഏതെങ്കിലും റെഗുലർ ഫുൾടൈം കോഴ്സുകൾ പാസ്സായിരിക്കണം. (കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്.) അഭിലഷണീയ യോഗ്യതകൾ: കമ്പ്യൂട്ടർ നെറ്റ്വർക്കിലുള്ള പരിജ്ഞാനം, ഡി.ബി.എം.എസ്, നെറ്റ്വർക്ക് ഓപ്പറേറ്റിങ് സിസ്റ്റംസ്. ടെക്നിക്കൽ: PHP, PostgreSQL, MySQL, Laravel, Codelgniter. പ്രവൃത്തി പരിചയം : 1.സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ-യോഗ്യത നേടിയ ശേഷം 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. 2.പ്രോഗ്രാമർ: അഭിലഷണീയം. പ്രായപരിധി- 50…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 04/04/2025 )
ജൈവവൈവിധ്യ കോണ്ഗ്രസ് സംസ്ഥാന ജൈവവൈവിധ്യ ബോര്ഡും വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിച്ച വിദ്യാര്ഥികളുടെ ജൈവവൈവിധ്യ കോണ്ഗ്രസ് തിരുവല്ലയില് മുനിസിപ്പാലിറ്റി ചെയര്പേഴ്സണ് അനു ജോര്ജ് ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര് ബി. ആര് അനില അധ്യക്ഷയായി. ജൈവവൈവിധ്യ കോര്ഡിനേഷന് കമ്മിറ്റി അംഗം ഡോ. മാത്യു കോശി പുന്നക്കാട് , ജില്ലാ കോര്ഡിനേറ്റര് അരുണ് സി. രാജന്, കോട്ടയം ജില്ലാ കോര്ഡിനേറ്റര് ഡോ. തോംസണ് ഡേവിസ,് തിരുവല്ല അസിസ്റ്റന്റ് എജ്യുക്കേഷന് ഓഫീസര് വി. കെ മിനി കുമാരി, കോഴഞ്ചേരി അസിസ്റ്റന്റ് എജുക്കേഷന് ഓഫീസര് പി. ഐ അനിത, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം അധ്യാപിക ഡോ. കെ. ഷീജ എന്നിവര് പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന-ജില്ലാതലത്തില് ജൂനിയര്, സീനിയര് വിഭാഗങ്ങളിലായി പ്രോജക്ട് അവതരണം , പെന്സില് – ജലഛായ ചിത്രരചനാമത്സരം, പുരയിട ജൈവവൈവിധ്യ സംരക്ഷണം എന്നിവയും ശാസ്ത്ര വിഷയങ്ങളിലെ…
Read Moreകോന്നി പഞ്ചായത്ത് : റൂമുകൾ , സ്റ്റാളുകൾ എന്നിവ ലേലം ചെയ്തു നല്കും
konnivartha.com: കോന്നി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നിലവിൽ ഒഴിഞ്ഞു കിടക്കുന്ന ഷോപ്പിംഗ് റൂമുകൾ നാരായണപുരം ചന്തയിലെ സ്റ്റാളുകൾ എന്നിവ ലേലം ചെയ്തു നല്കുന്നു . ലേല നടപടി ഏപ്രിൽ മാസം 22 ചൊവ്വാഴ്ച പകൽ 11. 30ന് പഞ്ചായത്ത് കോൺഗ്രസ്ഹാളില് നടക്കും .ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്. notice2 notice1
Read More