മലന്തേനീച്ചകള്‍ /കടന്നലുകൾ ആക്രമിച്ചാല്‍ മരണം ഉറപ്പ്: വന മേഖലയിലൂടെ ഉള്ള യാത്ര ശ്രദ്ധിക്കുക

konnivartha.com: ആനയും പുലിയും കടുവയുമൊക്കെ സർവ്വ സാധാരണമായി മനുഷ്യരെ കൊല്ലുന്ന നാട്ടിൽ, കടന്നൽ ആക്രമണത്തിൽ മനുഷ്യർ മരണപ്പെടുന്ന വാർത്തകൾ നമുക്കത്ര പരിചിതമല്ല. പക്ഷെ, അറിഞ്ഞിടത്തോളം ഇത്തരം മരണങ്ങളും അതിദാരുണമാണ്. ഇന്നലെ ഊട്ടി ഗൂഡല്ലൂർ ഭാഗത്ത് ട്രിപ്പ് പോയി കൊല്ലപ്പെട്ട സാബിറിന്റെ കൈയ്യാണ് ചിത്രത്തിൽ. കടന്നലുകൾ / തേനീച്ചകൾ കുത്താത്ത ഒരുഭാഗം പോലുമില്ല ശരീരത്തിൽ എന്നാണ് അറിയാൻ കഴിഞ്ഞത്. ചില ആളുകൾക്കൊക്കെ അത്ഭുതമാണ്, കടന്നാൽ കുത്തിയാൽ / തേനീച്ചകൾ കുത്തിയാൽ ആളുകൾ മരിക്കുമോ എന്നൊക്കെ ശങ്കയുണ്ട്. സാധാരണ ഇത്തരം ചെറുജീവികളെ നമ്മൾ വിലവെക്കില്ല, പക്ഷെ അവരുടെ ആക്രമണ, പ്രതിരോധ രീതി അറിഞ്ഞു കഴിഞ്ഞാൽ അത്ഭുതപ്പെടും. കേരളത്തിൽ കണ്ടുവരുന്നത് നാല് തരം തേനീച്ചകളെയാണ്. അതിൽ മലന്തേനീച്ചകളാണ് ഏറ്റവും അപകടകാരികൾ. ഇവയാണ് സാബിറിനെ ആക്രമിച്ചതെന്ന് പറയുന്നു. കടന്നലുകളും വിവിധതരത്തിലുണ്ട്, ഒരുവിധമെല്ലാം ആക്രമണ സ്വഭാവം കാണിക്കുന്നതാണ്. ഏതെങ്കിലും തരത്തിൽ ഇവയുടെ കൂടിളക്കിയാൽ ചുറ്റിനും…

Read More

കോന്നിയില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ നിയമപരമായി വെടിവെച്ചു

konnivartha.com: കോന്നി പഞ്ചായത്തിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശം ഉണ്ടാക്കുന്നതും കൃഷി നശിപ്പിക്കുന്നതുമായ കാട്ടു പന്നികളെ സംബന്ധിച്ച് അപേക്ഷ നല്‍കിയവരുടെ വസ്തുവില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് നിയമം അനുസരിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ അറിയിച്ചു . ഇത്തരം കാട്ടുപന്നികളെ പഞ്ചായത്ത് അറിഞ്ഞു വെടിവെക്കാന്‍ വെടിക്കാരനെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു . പൊതുജനവും കൃഷിക്കാര്യവും 9 അപേക്ഷകൾ ഇതിനോടകം നല്‍കി . അപേക്ഷകരുടെ വസ്തുവില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് മറവു ചെയ്തു വരുന്നു . കൃഷിയിടത്തില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ നിയമപരമായി വെടിവെക്കാന്‍ ആവശ്യമുള്ള കർഷകർ പഞ്ചായത്തില്‍ അപേക്ഷ തന്നാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു

Read More

അരുവാപ്പുലത്ത് ഹരിതകര്‍മ്മസേന അംഗങ്ങളെ ആദരിച്ചു

konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കുന്ന ഹരിത കര്‍മ്മസേന അംഗങ്ങളെ ആദരിച്ചു.കൂടുതല്‍ മികവോടെ പ്രവര്‍ത്തനം തുടരുന്നതിനായി എല്ലാ ഹരിതകർമ സേന അംഗങ്ങൾക്കും കുട, ഗ്ലൗ, മാസ്ക്, ഫസ്റ്റ് എയ്ഡ് എന്നീവയും വിതരണം ചെയ്തു. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിനല്‍കുന്നതിന് 1.73ലക്ഷം രൂപയാണ് വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയത്. വാതില്‍പ്പടി ശേഖരണം മെച്ചപ്പെടുത്തുന്നതിന് ഹരിതസഹായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഹരിതകര്‍മ്മസേന പ്രവര്‍ത്തിക്കുന്നത്. എല്ലാമാസവും ഗ്രാമപഞ്ചായത്തില്‍ 100% വാതില്‍പടിശേഖരണം നടത്തുന്ന ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറുകള്‍ നല്‍കി ആദരിച്ചു.ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സഹായ ഉപകരണങ്ങളുടെ വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ,വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സുധീർ, ഗ്രാമപഞ്ചായത്ത്…

Read More

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

  തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ചക്രവാതച്ചുഴിയിൽ നിന്നും തെക്കൻ കേരളത്തിന് മുകളിൽ വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. അതോടൊപ്പം അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റിന്‍റെ സംയോജന ഫലമായി കേരളത്തിൽ ഏപ്രിൽ 3 മുതൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 03/04/2025 : പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് 04/04/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 05/04/2025 : ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് 06/04/2025 : മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5…

Read More

സൂര്യ ചിത്രം “റെട്രോ”യുടെ കേരളാ വിതരണാവകാശം വൈക മെറിലാൻഡ് റിലീസ് കരസ്ഥമാക്കി

  കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ് റിലീസ് കരസ്ഥമാക്കി . എൺപത്തി രണ്ടോളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസ് വൻ തുകയ്ക്കാണ് റെട്രോയുടെ കേരളാ വിതരണാവകാശം കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെ നായികയായെത്തുന്ന റെട്രോയിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരും നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. മേയ് ഒന്നിന് റെട്രോ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ…

Read More

കോന്നി മെഡിക്കൽ കോളേജ് :ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിര്‍മ്മിക്കും

konnivartha.com: കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് അഡ്വ. കെ…

Read More

ഉര്‍വശി നായികയാകുന്ന ‘എൽ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന്

  konnivartha.com: എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവ്വശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി” മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു.   എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമയായ എൽ ജഗദമ്മ ഏഴാം ക്ലാസ് ബിയിൽ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.…

Read More

തേനീച്ചക്കൂട്ടത്തിന്‍റെ കുത്തേറ്റ് മരണപ്പെട്ടു

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മരണപ്പെട്ടു . കോഴിക്കോട് തിരുവള്ളൂര്‍ വള്ള്യാട് പുതിയോട്ടില്‍ മുഹമ്മദ് സാബിര്‍(25) ആണ് മരിച്ചത്. വള്ള്യാട് തെരോടന്‍കണ്ടി ആസിഫി(27)നെ സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗൂഡല്ലൂരിലെ വ്യൂ പോയിന്റായ ‘നീഡില്‍ പോയിന്റി’ന് സമീപത്തെ പാറക്കെട്ടില്‍ നില്‍ക്കവെയാണ് വിനോദയാത്രസംഘത്തെ തേനീച്ചക്കൂട്ടം ആക്രമിച്ചത്.സാബിര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

Read More

വഖഫ് ഭേദഗതിബില്ല് ലോക്‌സഭയില്‍ പാസായി:സ്പീക്കര്‍ ഓം ബിര്‍ള പ്രഖ്യാപനം നടത്തി

The Waqf (Amendment) Bill passed in Lok Sabha; 288 votes in favour of the Bill, 232 votes against the Bill വഖഫ് ഭേദഗതിബില്ല് ലോക്‌സഭയില്‍ പാസായി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപനം നടത്തിയത്. 288 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. 232 പേര്‍ ബില്ലിനെ എതിര്‍ത്തു. 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും രണ്ട് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പ് പ്രക്രിയയ്ക്കും ശേഷമാണ് വഖഫ് ഭേദഗതിബില്ല് പാസായത്.ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് വഖഫ് ഭേദഗതിബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങിയത്. ഇത് രാത്രി 12 മണിവരെ നീണ്ടു. കേരളത്തില്‍നിന്നുള്ള പ്രതിപക്ഷ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ ഭേഗദതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളുകയും ഇ.ടി. ബഷീര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികളും തള്ളിപ്പോവുകയും ചെയ്തിരുന്നു.ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകള്‍…

Read More

ശബരിമലയില്‍ തിരു ഉത്സവത്തിന് കൊടിയേറി

  konnivartha.com: ശബരിമല അയ്യപ്പസ്വാമിയുടെ തിരു സന്നിധിയില്‍ പത്ത് ദിവസത്തെ ഉത്സവത്തിന് രാവിലെ 9.45നും 10.45നും മധ്യേ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു.ശബരിമലയില്‍ ഇനി ഉത്സവ നാളുകള്‍ . മേടവിഷു -മഹോത്സവ പൂജകൾക്കായി ശബരിമല നട ഇന്നലെ വൈകിട്ട് തുറന്നിരുന്നു . തന്ത്രി കണ്ടരര് രാജീവര്, കണ്ടരര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട് നടക്കുന്നത് . ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാല്‍ തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കും .

Read More