ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 45 പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധ തരം ചിപ്സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധനയുണ്ടാകും. പാക്കറ്റുകളിൽ നൽകുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ ലേബൽ വിവരങ്ങളും പരിശോധിക്കും. വീഴ്ചകൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 24 മണിക്കൂറും പരിശോധന…
Read Moreവിഭാഗം: Digital Diary
ജില്ലാ കലക്ടര്ക്കായി നിര്മിച്ച വസതിയുടെ ഉദ്ഘാടനം നടന്നു
ഹരിതചട്ടം പാലിച്ച് സങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റമറ്റതും ഗുണമേന്മയുള്ളതുമായ നിര്മാണരീതികള് സജീവമാക്കുകയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പത്തനംതിട്ട കുലശേഖരപതിയില് ജില്ലാ കലക്ടര്ക്കായി പൊതുമരാമത്ത് വകുപ്പ് നിര്മിച്ച വസതിയുടെ ഉദ്ഘാടനം ഓണ്ലൈനായി നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ഹരിതചട്ടപ്രകാരം നിര്മിച്ച പൊതുമരാമത്ത് വകുപ്പിന്റെ ആദ്യകെട്ടിടമാണിത്. പ്രാദേശികമായി ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കള്, കാര്ബണ് വികിരണം കുറയ്ക്കാന് സഹായിക്കുന്ന ലോ വോളടൈല് പെയിന്റ് എന്നിവ ഉപയോഗിച്ചാണ് നിര്മാണ പ്രവര്ത്തികള് നടത്തിയിട്ടുള്ളത്. സോളാര് പാനലുകള്, വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന് സഹായിക്കുന്ന ലോ ഫ്ളോ പ്ലമിംഗ് എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ സിവില് വര്ക്കുകള്ക്ക് ശേഷം മറ്റ് വര്ക്കുകള്ക്കായി പൊളിയ്ക്കുന്നത് ഒഴിവാക്കാന് കോമ്പോസിറ്റ് ടെന്ഡറാണ് സര്ക്കാര് നല്കുന്നതെന്നും പറഞ്ഞു. ജില്ലയില് പുതിയ മിനിസിവില് സ്റ്റേഷനായി ബജറ്റില് പണം അനുവദിച്ചിട്ടുണ്ടെന്ന് ചടങ്ങില് അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്…
Read Moreകോന്നി സെൻട്രൽ ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് സെൻട്രൽ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ പ്രകാശന കര്മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനി സാബു നിര്വ്വഹിച്ചു . വൈസ് പ്രസിഡണ്ട് റോജി എബ്രഹാം അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാർ ലതികാ കുമാരി, രഞ്ജു മഹേഷ് , സോമൻ ചക്കാനിക്കൽ, ഫൈസൽ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു
Read Moreഇന്ത്യയിൽ എം പോക്സ് ഇല്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം
ഇന്ത്യയിൽ ആർക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിരുന്നു.മങ്കിപോക്സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്. എന്നാൽ തുടർന്ന് നടന്ന പരിശോധനയിൽ യുവാവിന്റെ ഫലം നെഗറ്റീവ് ആയി.മനുഷ്യരിലും മറ്റു ചില മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് കുരങ്ങുവസൂരി അല്ലെങ്കിൽ വാനരവസൂരി എന്നറിയപ്പെടുന്ന മങ്കിപോക്സ്.വീർത്ത ലിംഫ് നോഡുകൾ, കുമിളകൾ രൂപപ്പെടുകയും പിന്നീട് പുറംതോട് രൂപപ്പെടുകയും ചെയ്യുന്ന ചുണങ്ങ് എന്നിവയാണ് ലക്ഷണങ്ങൾ.അണുബാധയുണ്ടായി 5 മുതൽ 21 ദിവസംത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.
Read Moreഎസ് ഡി പിഐ കോന്നി നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു
നിസാം കോന്നി പ്രസിഡന്റ്, മുഹമ്മദ് ഷാ സെക്രട്ടറി konnivartha.com: എസ് ഡി പിഐ കോന്നി നിയോജക മണ്ഡലം പ്രതിനിധിസഭ സംസ്ഥാന സെക്രട്ടറിയേറ്റംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിസാം കോന്നി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2024- 27 കാലയളവിലേക്കുള്ള മണ്ഡലം ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. ഭാരവാഹികൾ: നിസാം കോന്നി(പ്രസിഡന്റ്), മുഹമ്മദ് ഷാ (സെക്രട്ടറി), സബീർ എച്ച്, അബ്ദുൽ അഹദ് (വൈസ്. പ്രസിഡന്റുമാർ), അബ്ദുൽ നാസർ, സിറാജ്, അനീഷ ഷാജി (ജോയിന്റ് സെക്രട്ടറിമാർ), ഷരീഫ് ജമാൽ (ട്രഷറർ) അനസ് ബി (കമ്മിറ്റിയംഗം). ജില്ലാ വൈസ് പ്രസിഡന്റ് ബിനു ജോർജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഡി ബാബു, ജില്ലാ കമ്മിറ്റി അംഗം ഷൈജു ഉളമ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. നിസാം കോന്നി (പ്രസിഡന്റ്) മുഹമ്മദ്…
Read Moreപുതിയ മരച്ചീനി ഇനങ്ങൾ പുറത്തിറക്കി
konnivartha.com: കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പു മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വർഗ വിള ഗവേഷണ സ്ഥാപനം 2024-25 വർഷത്തെ കിഴങ്ങുവിള പദ്ധതിക്ക് തുടക്കം കുറിച്ചു. അഖില ഭാരതീയ കിഴങ്ങുവിള ഗവേഷണ ഏകോപന പദ്ധതിയുടെ ഭാഗമായി, കാർഷിക വികസന കർഷകക്ഷേമ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചേർത്തല പുല്ലംകുളം ഓഡിറ്റോറിയത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കാർഷിക സെമിനാറും നടീൽ വസ്തുക്കളുടെ വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ കേന്ദ്ര കിഴങ്ങുവർഗ വിള ഗവേഷണ സ്ഥാപനം വികസിപ്പിച്ച മരച്ചീനിയുടെ പുതിയ ഇനങ്ങളായ ശ്രീ അന്നം, ശ്രീ മന്ന എന്നിവയും പി പ്രസാദ് പുറത്തിറക്കി. കേന്ദ്ര കിഴങ്ങുവിള സ്ഥാപനം ഡയറക്ടർ ഡോ. ജി. ബൈജു പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വി. ജി. മോഹനൻ…
Read Moreകോന്നിയിലെ വാഹനാപകടങ്ങൾ : കാരണം പരിശോധിച്ചു റിപ്പോർട്ട് നല്കാന് എം എല് എ യുടെ നിര്ദേശം
konnivartha.com: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളുടെ കാരണം പരിശോധിച്ചു അപകടങ്ങൾ ഉണ്ടാകുന്നത് പരിഹരിക്കുന്നതിനായി വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ കെ എസ് ടി പി അധികൃതർക്ക് എംഎൽഎ നിർദ്ദേശം നൽകി. സംസ്ഥാനപാതയുടെ ആധുനിക നിലവാരത്തിലുള്ള നിർമ്മാണം പൂർത്തിയായതിനു ശേഷം എല്ലാദിവസവും തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നത് കോന്നി താലൂക് വികസന സമിതിയിൽ ചർച്ച ഉയർന്നപ്പോഴാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ കെ.എസ്.ടി.പി അധികൃതരോട് എംഎൽഎ നിർദ്ദേശിച്ചത്. ടെണ്ടർ പൂർത്തിയായ കോന്നി മെഡിക്കൽ കോളേജ് റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുവാൻ പൊതുമരാമത്ത് അധികൃതരോട് എംഎൽഎ നിർദേശിച്ചു. വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയത് മൂലം പുനലൂർ മൂവാറ്റുപുഴ റോഡിൽ കൊല്ലൻ പടി ജംഗ്ഷനിലുൾപ്പെടെ രൂപപ്പെട്ട കുഴികൾ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കെ എസ് ടി പി അധികൃതർക്ക് എംഎൽഎ നിർദ്ദേശം…
Read Moreഅതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും
അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രജിസ്റ്റർ ചെയ്യുന്നവർക്ക് ആധാർ അധിഷ്ഠിതമായ യുണീക്ക് നമ്പർ നൽകി വിവിധ ഏജൻസികൾക്ക് വിവരങ്ങൾ ലഭ്യമാക്കും. രജിസ്ട്രേഷന്റെ ഉത്തരവാദിത്വം തൊഴിൽദാതാവിനായിരിക്കും. സ്ഥിരമായ തൊഴിൽദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും തൊഴിൽ തേടുന്നവരുടെ രജിസ്ട്രേഷൻ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥൻ നിർവഹിക്കണം. ജോലിയിൽ നിന്നോ താമസസ്ഥലത്ത് നിന്നോ വിട്ട് പോകുമ്പോൾ തൊഴിൽദാതാവ് / താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥൻ തന്റെ രജിസ്ട്രേഷൻ അക്കൗണ്ടിൽ നിന്ന് ഇവരെ ഒഴിവാക്കണം. പുതിയ സ്ഥലത്ത് ജോലിക്കോ താമസത്തിനോ ചെല്ലുമ്പോൾ തൊഴിലാളിയുടെ യൂണീക് നമ്പർ ഉപയോഗിച്ച് പുതിയ ഉടമയുടെ കീഴിൽ രജിസ്ട്രേഷൻ പുതുക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. തൊഴിൽദാതാവ്, ലേബർ കോൺട്രാക്ടർമാർ, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ ലേബർ ഓഫീസിൽ തങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത്…
Read Moreഹരിതകർമ സേനാംഗങ്ങൾക്ക് ആയിരം രൂപ ഓണം ഉത്സവബത്ത
konnivartha.com: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകർമ സേനാംഗങ്ങൾക്ക് ഓണം ആഘോഷിക്കാൻ സർക്കാരിന്റെ പിന്തുണ. ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. 2023-ലും ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയിൽ ഈ വർഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കാരിന് കത്തു നൽകിയത് പരിഗണിച്ചാണ് നടപടി.
Read Moreരണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഓണ സമ്മാനം:1700 കോടി അനുവദിച്ചു
konnivartha.com: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനു പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്. ബുധനാഴ്ച മുതൽ ഇത് ഗുണഭോക്താക്കളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. അനുവദിച്ച രണ്ടു ഗഡുവിൽ ഒരെണ്ണം കുടിശികയാണ്. പണഞെരുക്കം കാരണമുണ്ടായ ക്ഷേമ പെൻഷൻ കുടിശിക ഈ വർഷവും അടുത്ത വർഷവുമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ നയങ്ങൾ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും ഓണക്കാലത്ത് ഒരു ഗഡു…
Read More