അറിവുത്സവം : തൊഴിലാളികളുടെ കലാമത്സരങ്ങൾ നടന്നു

  konnivartha.com: സി ഐ ടി യു സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ “സി ഐ ടി യു സന്ദേശം” 50-)o വാർഷികത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെച്ച് സെപ്റ്റംബർ 28,29 തീയതികളിൽ തൊഴിലാളികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന “അറിവുത്സവം” ക്യാമ്പയിന്റെ മുന്നോടിയായി പത്തനംതിട്ട ജില്ലാ തല മത്സരങ്ങൾ നടന്നു. സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ. സി. രാജാഗോപാലൻ അധ്യക്ഷൻ ആയിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ,ജില്ലാ നേതാക്കളായ രാജേഷ് ആർ. ചന്ദ്രൻ, ആർ. അജയകുമാർ, കെ. എൻ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. പ്രസംഗം, ലേഖനം, ചെറുകഥ രചന, കവിതാ രചന, മുദ്രാവാക്യ രചന, ചലച്ചിത്ര ഗാനം മത്സരം എന്നീ ഇനങ്ങളിൽ ആണ് മത്സരം നടന്നത്.

Read More

നായർസ് വെൽഫെയർ ഫൌണ്ടേഷൻ വിദ്യാസഹായനിധി കൈമാറി

  konnivartha.com: പത്തനംതിട്ട കോന്നി മുതുപേഴുങ്കൽ സ്വദേശ്ശിനി കാവ്യ പ്രേംകുമാറിന്റെ Bsc Nursing പഠനത്തിന് നായർസ് വെൽഫെയർ ഫൌണ്ടേഷൻ അനുവദിച്ച വിദ്യാസഹായനിധി,കാവ്യയുടെ ഭവനത്തിൽ എത്തി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗം ശ്രീകുമാർ ഗോകുലം കാവ്യ പ്രേംകുമാറിന് കൈമാറി . നായർസ് വെൽഫെയർ ഫൌണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം വിനോദ് കുമാർ കുന്നത്തേത്തു , വിനോദ് റോയൽ , സദാശിവൻ നായർ, പ്രേംകുമാർ എന്നിവര്‍ സംസാരിച്ചു . നായർസ് വെൽഫെയർ ഫൌണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം വിനോദ് കുന്നത്തേത്ത് കാവ്യയുടെ തുടർവർഷങ്ങളിലെ പഠനത്തിന് ആവിശ്യമായ ഫീസ് നൽകുമെന്നും , നായർസ് വെൽഫെയർ ഫൌണ്ടേഷൻ സ്ഥാപിച്ചു രണ്ടു വർഷത്തിനുള്ളിൽ ഇതുൾപ്പെടെ 17 കുട്ടികളുടെ പഠനം വിദ്യാസഹായനിധിയിലൂടെ ഏറ്റെടുത്തു എന്നും , അഞ്ചോളം കുടുംബങ്ങൾക്ക് അന്ന സുഭിക്ഷ എന്ന പദ്ധതിപ്രകാരം എല്ലാ മാസവും 3000 രൂപ വീതം നൽകുന്നതായും ,പന്ത്രണ്ടോളം കുടുംബങ്ങൾക്ക്…

Read More

പി എം വിശ്വകർമ്മ പദ്ധതി വാർഷികാഘോഷവും സർട്ടിഫിക്കറ്റ് വിതരണവും നാളെ (സെപ്റ്റംബർ 20)

  konnivartha.com: പി എം വിശ്വകർമ്മ പദ്ധതി നടപ്പിലാക്കിയതിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും 2024 സെപ്റ്റംബർ 20 ന് (വെള്ളി) കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. തിരുവനന്തപുരത്ത് കഴക്കൂട്ടം നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമണിൽ (ആർ ഡി എസ് ഡി ഇ കേരള & ലക്ഷദ്വീപ്) രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ പി എം വിശ്വകർമ്മ പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കരകൗശല വിദഗ്ധരുമായി കേന്ദ്ര സഹമന്ത്രി ആശയവിനിമയം നടത്തും. പി എം വിശ്വകർമ്മയുടെ കീഴിൽ ദേശീയ തലത്തിലുണ്ടായ പുരോഗതി അടയാളപ്പെടുത്തുന്നതിനായി മഹാരാഷ്ട്രയിലെ വാർധയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയ പി.എം വിശ്വകർമ്മ പരിപാടിയുടെ തത്സമയ പ്രദർശവും തദവസരത്തിൽ ഉണ്ടാകും. പി എം വിശ്വകർമ്മ പദ്ധതിയിലൂടെ കേരളത്തിലുണ്ടായ നേട്ടങ്ങളും ഫലങ്ങളും സംബന്ധിച്ച റിപ്പോർട്ട്…

Read More

അരുവാപ്പുലം ആവണിപ്പാറ നഗര്‍ പാലം :വനം വകുപ്പ് അനുമതി നല്‍കി: വിജില്‍ ഇന്ത്യ മൂവ്മെന്റ്

  konnivartha.com: കോന്നി അരുവാപ്പുലം ആവണിപ്പാറ നിവാസികള്‍ക്ക് അക്കരെ ഇക്കരെ കടക്കാന്‍ അച്ചന്‍ കോവില്‍ നദിയ്ക്ക് കുറുകെ പാലം വേണം എന്ന ആവശ്യത്തില്‍ മേല്‍ വനം വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടും പാലം നിര്‍മ്മാണം തുടങ്ങിയില്ല .ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജില്‍ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കണ്‍വീനര്‍ വയലാത്തല സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നിന്നുള്ള മറുപടി ലഭിച്ചു . ആവണിപ്പാറയില്‍ പാലം നിര്‍മ്മിക്കാന്‍ 2015-16 സാമ്പത്തിക വര്‍ഷം നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32,00,000 രൂപ ആലുവ പി ഐ റ്റിയ്ക്ക് അനുവദിച്ചിരുന്നു . വനം വകുപ്പിന്‍റെ അനുമതി ലഭിക്കാതെ പദ്ധതി നടപ്പിലായില്ല . 2024-25 വര്‍ഷം പത്തനംതിട്ട റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫീസറുടെ പ്രവര്‍ത്തന പരിധിയില്‍ ആവണിപ്പാറ നഗറില്‍ വനം വകുപ്പ് അനുമതി നല്‍കിയ 0.0243ഹെക്ടര്‍ ഭൂമിയില്‍ 3.5 മീറ്റര്‍ വീതിയില്‍…

Read More

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ

  ശാസ്ത്ര ഗവേഷണങ്ങൾക്കായുള്ള ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ ആദ്യ മൊഡ്യൂളിൻ്റെ വിക്ഷേപണത്തോടെ സ്ഥാപിതമാകും ഗഗൻയാൻ തുടർ ദൗത്യങ്ങൾക്കും, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ രൂപീകരണത്തിനും കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം : ഗഗൻയാൻ – മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള ഇന്ത്യൻ പദ്ധതി പരിഷ്കരിച്ചു. ബിഎഎസിൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണവും അനുബന്ധ ദൗത്യങ്ങളും ഉൾപ്പെടുത്തി ബഹിരാകാശ നിലയ പദ്ധതിയിലേക്ക് കൂടുതൽ ദൗത്യങ്ങൾ ഉൾപ്പെടുത്തി മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള പദ്ധതി തുടരും ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണം ഉൾപ്പെടുത്തി ഗഗൻയാൻ ദൗത്യത്തിന്റെ വിപുലീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ (ബിഎഎസ്-1) ആദ്യ മൊഡ്യൂൾ വികസിപ്പിക്കുന്നതിനും, ബിഎഎസ് നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും സാധൂകരിക്കുന്നതിനുമുള്ള ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനും…

Read More

എന്‍ പി എസ് വാത്സല്യ പദ്ധതി കേരളത്തിലും തുടക്കമായി

  konnivartha.com: കുട്ടികളുടെ ഭാവിക്കായി സാമ്പത്തിക കരുതല്‍ ഉറപ്പാക്കുന്ന എന്‍ പി എസ് വാത്സല്യ പദ്ധതിക്ക് കേരളത്തിലും തുടക്കമായി. ചെറിയ പ്രീമിയത്തിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വലിയ പദ്ധതിയാണ് എന്‍ പി എസ് വാത്സല്യ പദ്ധതിയെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി കണ്‍വീനറും കാനറാ ബാങ്ക് ജനറല്‍ മാനേജറുമായ പ്രദീപ് കെ എസ് അഭിപ്രായപ്പെട്ടു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കാനറാ ബാങ്ക് സര്‍ക്കിള്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതി ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിവിധ പൊതുമേഖലാ ബാങ്കുകളിലേയും നബാര്‍ഡിലേയും പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 40 ലേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിന്റെ തത്സമയ…

Read More

ഗോൾഡൻ ബോയ്സ് : 24-മത് വാർഷിക ആഘോഷവും സ്നേഹ പ്രയാണവും നടന്നു

  konnivartha.com: മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണംഎന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്‍റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സ്നേഹപ്രയാണം 601-ാം ദിനസംഗമത്തിന്‍റെ ഉദ്ഘാടനവും കല -സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്‍റെ 24-മത് വാർഷികവും കുടുംബ സംഗമവും ഓണഘോഷവും അദ്ധ്യാപകനും ഗോൾഡൻ ബോയ്സ് അട്ടച്ചാക്കലിന്റെ സെക്രട്ടറിയുമായ ബിനു.കെ എസ് നിർവഹിച്ചു. ഫോക്ലോർ അവാർഡ് ജേതാവും പ്രചോദക പ്രഭാഷകനുമായ ആദർശ് ചിറ്റാർ കുടുംബാംഗങ്ങളുമൊത്ത് പാട്ട് വാർത്തമാനം എന്ന പ്രോഗ്രാം അവതരിപ്പിച്ചു. റോബിൻ കാരാവള്ളിൽ,ബൈജു, രാജേഷ് പേരങ്ങാട്ട്, വിഷ്ണു മെഡികെയർ,സുനിൽ ഖാൻ,സിജോഎന്നിവർ സംസാരിച്ചു.ഗോൾഡൻ ബോയ്സ് അട്ടച്ചാക്കലിന്‍റെ നേതൃത്വത്തിൽ അന്നദാനവും നടന്നു.

Read More

വയനാടിനൊപ്പം:മാതൃകയായി കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബ്

  konnivartha.com: കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്‍റെ ഈ വർഷത്തെ ഓണം വയനാടിനൊപ്പം എന്ന ആശയത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ലബ് അംഗങ്ങള്‍ സ്വരൂപിച്ച തുക പത്തനംതിട്ട ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണന് കൈമാറി.സെക്രട്ടറി മനോജ്‌ വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി

Read More

നിപ: തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ, മാസ്ക് ധരിക്കാൻ നിർദേശം

  തിരുവാലി നടുവത്ത് കഴിഞ്ഞ ആഴ്ച യുവാവ് മരിച്ചത് നിപ ബാധിച്ചാണെന്ന് പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചു,ഈ സ്ഥലങ്ങളിൽ പ്രോട്ടോക്കോൾപ്രകാരമുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നു ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിൻ്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു

Read More

കല്ലേലികാവിൽ തിരുവോണത്തെ വരവേറ്റ് ഉത്രാടപ്പൂയൽ കൊണ്ടാടി

  കോന്നി :നൂറ്റാണ്ടുകളായി ദ്രാവിഡ ജനത ആചാരിക്കുന്ന തിരുവോണത്തെ വരവേറ്റ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു. സർവ്വ ചരാചാരങ്ങൾക്കും അന്നം നൽകി ഉണർത്തിച്ച് തിരുവോണ വരവറിയിച്ചു. തഴുതാമ പായ വിരിച്ചു നാക്കില നീട്ടിയിട്ട് അന്നവും തൊടു കറികളും വെള്ളവും കലശവും ഇളനീരും വെച്ചു ഊരാളി മല വിളിച്ചു ഉണർത്തി ദേശത്തേക്ക് ദീപം കാണിച്ചു ആരതി ഉഴിഞ്ഞ് ഉത്രാടപ്പൂയൽ സമർപ്പിച്ചു. കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ കല്ലേലി, കാവ് ശില്പി ഷാജി സ്വാമി നാഥൻ, പി ആർ ഒ ജയൻ കോന്നി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

Read More