Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

ആധുനിക സൗകര്യങ്ങളോടു കൂടിയ പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്റെ പുതിയ മിനി എമര്‍ജന്‍സി വാഹനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിവിധ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന റോപ്പുകള്‍, ആറ് ടണ്‍ വരെ ഭാരം വലിക്കാന്‍ സാധിക്കുന്ന വിഞ്ച്, റോഡ് അപടങ്ങളിലും കെട്ടിടതകര്‍ച്ചകളിലും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന... Read more »

സാംക്രമികേതര രോഗങ്ങള്‍ ഫലപ്രദമായി കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ – സ്വകാര്യമേഖലകളുടെ പങ്കാളിത്തം വളരെ ആവശ്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തിരുവല്ലയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദേശീയ വിഭവ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ... Read more »

ദേശീയ ഗ്രിഡില്‍ നിന്നുളള വൈദ്യുതി ലഭ്യതയില്‍ കുറവുളളതിനാല്‍ ഇന്ന് (28.04.2022) വൈകിട്ട് 6.30 നും 11.30 നും ഇടയില്‍ 15 മിനിറ്റ് നേരം വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കെ. എസ്. ഇ. ബി അറിയിച്ചു. നഗരപ്രദേശങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തില്‍... Read more »

konnivartha.com : കോന്നി മാരൂർപാലത്തെ അംഗനവാടി ജോലിയിൽ നിന്നും വിരമിക്കുന്ന ഉഷടീച്ചർക്കും ഹെല്‍പ്പര്‍ പത്മാവതിഅമ്മയ്ക്കും ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആദരവ് നൽകി.സെക്രട്ടറി റിയാസ് ,രതീഷ് മാരൂർപാലം,നീതിഷ്,അയ്യപ്പദാസ്,അശ്വിൻ ,അഭിലാഷ്,ദുർഗ്ഗ തുടങ്ങിയവര്‍ സംസാരിച്ചു . Read more »

ആറന്മുള കിടങ്ങന്നൂര്‍ അംഗനവാടി ബഡ്സ് സ്‌കൂള്‍ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മായാലുമണ്‍ ഗവ. എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിലൂടെ ആശ്വാസം പകര്‍ന്നുനല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആറന്മുള... Read more »

തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമായി ആറന്മുള ടേക് എ ബ്രേക്ക് പദ്ധതി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള സത്രക്കടവിനു സമീപം ആറന്മുള പഞ്ചായത്ത് ടേക്ക് എ ബ്രേയ്ക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുള വള്ളസദ്യയ്ക്കും,... Read more »

മറയൂരിലെ വൈറസ് രോഗം ബാധിച്ച ചന്ദനമരങ്ങൾ വനം വകുപ്പിന്റെ വർക്കിംഗ് പ്ലാൻ പ്രകാരം വേരോടെ നശിപ്പിച്ച് രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. മറയൂരിലെ ചന്ദനക്കാടുകളെ ‘സാൻഡൽ വുഡ് സ്പൈക്ക് ഡിസീസ് ‘ എന്ന വൈറസ് രോഗം... Read more »

konnivartha.com : കോന്നി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ ചിറ്റൂരില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ പുന്നമൂട്ടില്‍ തെക്കേതില്‍ ബാലന്‍റെ മകള്‍ അര്‍ച്ചന ബാലനെ സ്ഥാനാര്‍ഥിയാക്കുവാന്‍ യു ഡി എഫ് തീരുമാനിച്ചു .വാര്‍ഡ് അംഗമായിരിക്കെ ബാലന്‍ അന്തരിച്ചിരുന്നു . ഇതിനെ തുടര്‍ന്നാണ് ചിറ്റൂര്‍ വാര്‍ഡില്‍... Read more »

സംസ്ഥാന സര്‍ക്കാരിന്റെ ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതിയിലൂടെ ഏഴംകുളം ചിത്തിര കോളനിയും സമഗ്ര വികസനത്തിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വകുപ്പിന് കീഴില്‍ ഒരുകോടി രൂപ അനുവദിച്ചത് വഴിയാണ് കോളനിയില്‍ വികസനപ്രവൃത്തികള്‍ക്ക് അവസരം ഒരുങ്ങുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.... Read more »

ഇന്ത്യാപോസ്റ്റ് വഴി ചില സർവേകൾ, ക്വിസുകൾ എന്നിവയിലൂടെ സർക്കാർ സബ്‌സിഡികൾ നൽകുന്നതായുള്ള വാട്ട്‌സ് ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സന്ദേശങ്ങളും; URL-കൾ/ഹൃസ്വ URL-കൾ/വെബ്‌സൈറ്റുകളുടെ അഡ്രസ്സുകൾ എന്നിവ വിവിധ ഇമെയിലുകൾ/ എസ്എംഎസുകൾ വഴി പ്രചരിക്കുന്നതായി അടുത്ത നാളുകളിൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സർവേകളുടെ... Read more »