നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില് ബോയ്സ് പ്രീമെട്രിക് ഹോസ്റ്റലില് ”കുട്ടിപച്ചക്കറിത്തോട്ടം” ആശയമുയര്ത്തി പച്ചക്കറി തൈനടലും”കൃഷിയും കീടനാശിനിയും”എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചു. ഇലന്തൂര് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര് ആനന്ദ്എസ്വിജയ് അധ്യക്ഷനായി. നഗരസഭ കൗണ്സിലര് ഷീന രാജേഷ് ഉദ്ഘാടനം നിര്വഹിച്ചു. കൃഷി ഓഫീസര് എല്. ഷിബി ക്ലാസെടുത്തു. കൃഷിഭവന് അസിസ്റ്റന്റ് ഫീല്ഡ്ഓഫീസര് വി. ബിജു, ജി. ഗോപിക, ജോണ്സണ്,ആര്യസുധാകര്,കാവ്യ എന്നിവര് പങ്കെടുത്തു.
Read Moreവിഭാഗം: Digital Diary
പത്തനംതിട്ട ജില്ലാ ഇന്ഫര്മേഷന് ഓഫീസ് ഹരിതസ്ഥാപനം
ശുചിത്വ-മാലിന്യ സംസ്കരണം, ഊര്ജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിലൂടെ സമൂഹത്തിന് പരിസ്ഥിതിപാലന മാതൃകയായി എന്ന വിലയിരുത്തലോടെ ജില്ലാ ഇന്ഫര്മേഷന് ഓഫീസിനെ ഹരിത ഓഫീസായി തിരഞ്ഞെടുത്തു. മാനദണ്ഡങ്ങളുടെ കൃത്യത ഉറപ്പാക്കിയതിന് എ ഗ്രേഡ് നല്കി. നവകേരളം കര്മപദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മികവ് കണ്ടെത്തിയത്. ഹരിതകേരള മിഷന്റെ സര്ട്ടിഫിക്കറ്റ് ഓഫീസ് പ്രതിനിധി ആര്. രാജിമോള് ഗുരുകൃപ ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് നഗരസഭ അധ്യക്ഷന് സക്കീര് ഹുസൈനില്നിന്ന് സ്വീകരിച്ചു.
Read Moreസൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടന്നു
konnivartha.com: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടന്നുവരുന്ന കേന്ദ്രഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയിൽ ബുധനാഴ്ച ‘ഡിജിറ്റൽ ഇന്ത്യയും സൈബർ സുരക്ഷയും’ എന്ന വിഷയത്തിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു. ആലുവ സൈബർ പോലീസ് സ്റ്റേഷൻ സി ഐ വിപിൻദാസ് ക്ലാസ് നയിച്ചു.തുടർന്ന് ഭാരതീയ ന്യായ സംഹിതയെക്കുറിച്ച് അഡ്വക്കേറ്റ് സുരേന്ദ്രൻ കക്കാട് ക്ലാസ് നയിച്ചു. മജീഷ്യൻ ആർ.സി ബോസിന്റെ മാജിക് ഷോയും അരങ്ങേറി. നാഷണൽ ആയുഷ് മിഷന്റെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും തപാൽ വകുപ്പിന്റെ ആധാർ സേവനങ്ങൾക്കായുള്ള ക്യാമ്പും ഇതോടനുബന്ധിച്ച് നടന്നു. മെഡിക്കൽ ക്യാമ്പും ആധാർ സേവനങ്ങളും ഇന്നും (14.11.24) തുടരും.
Read Moreചിറ്റാർ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രി നിർമ്മാണ പ്രവർത്തി ടെൻഡർ ചെയ്തു
konnivartha.com: ചിറ്റാർ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രി നിർമ്മാണ പ്രവർത്തി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ചെയ്തതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. നവംബർ 26നാണ് ടെൻഡർ ഓപ്പണിങ് ഡേറ്റ്.പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ 32 കോടി രൂപ ചിലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്പെഷ്യൽ ആശുപത്രിയാണ് ചിറ്റാറിൽ നിർമ്മിക്കുന്നത്. അഞ്ചു നിലകളയായി ക്രമീകരിച്ചിരിക്കുന്ന ആശുപത്രി കെട്ടിടം 3 ഘട്ടങ്ങളിലായിട്ടാണ് പ്രവർത്തി നടപ്പിലാക്കുന്നത്.ആശുപത്രിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി 7 കോടിരൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭ്യമായത്.ആദ്യഘട്ടത്തിൽ ഒരു ഫ്ലോറിൽ പതിനൊന്നായിരം ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള രണ്ടു നിലകളാണ് നിർമ്മിക്കുക. ഗ്രൗണ്ട് ഫ്ലോറിൽകാഷ്വാലിറ്റി, ഹെൽപ്പ് ഡെസ്ക്, ഗൈനക്ക് ഓ പി റൂമുകൾ, പീഡിയാട്രിക് ഒ. പി റൂമുകൾ ,ഡോക്ടേഴ്സ് റൂമുകൾ, നഴ്സസ് റെസ്റ്റിംഗ് റൂമുകൾ, ഫീഡിങ് റൂം, അനസ്തേഷ്യ…
Read Moreഅഗ്നിവീര് റിക്രൂട്ട്മെന്റ് റാലി (ആര്മി) സമാപിച്ചു:മെറിറ്റ് ലിസ്റ്റ് 2025 മാര്ച്ചില് പ്രസിദ്ധീകരിക്കും
കേരളത്തിലെ ഏഴ് തെക്കന് ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) ഉദ്യോഗാര്ഥികള്ക്കായി കൊടുമണ് ഇ.എം.എസ് സ്റ്റേഡിയത്തില് നടത്തിയ അഗ്നിവീര് റിക്രൂട്ട്മെന്റ് റാലി (ആര്മി) സമാപിച്ചു. ബെംഗളൂരുവിലെ ഹെഡ്ക്വാര്ട്ടേഴ്സ് റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തില് തിരുവനന്തപുരത്തെ ആര്മി റിക്രൂട്ടിംഗ് ഓഫീസാണ് നവംബര് ആറ് മുതല് റാലി സംഘടിപ്പിച്ചത്. റിക്രൂട്ട്മെന്റിന്റെ മെറിറ്റ് ലിസ്റ്റ് 2025 മാര്ച്ചില് പ്രസിദ്ധീകരിക്കും 2000-ത്തിലധികം ഉദ്യോഗാര്ത്ഥികള് കഴിഞ്ഞ ഒരാഴ്ചയായി നടന്ന റാലിയില് പങ്കെടുത്തു (തിരുവനന്തപുരം -568, കൊല്ലം-730, കോട്ടയം-54, പത്തനംതിട്ട-154, ആലപ്പുഴ-350, ഇടുക്കി-31, എറണാകുളം-63). സോള്ജിയര് നഴ്സിംഗ് അസിസ്റ്റന്റ്/ ശിപായി ഫാര്മ, മത അധ്യാപകര് എന്നീ വിഭാഗങ്ങളിലായി 158 ഉദ്യോഗാര്ഥികളും ഹാജരായി. റിക്രൂട്ട്മെന്റ് റാലി വിജയിപ്പിച്ചതില് മുഖ്യപങ്ക് വഹിച്ച ഉദ്യോഗസ്ഥരെ ബാംഗ്ലൂര് റിക്രൂട്ടിംഗ് സോണ് ആസ്ഥാനം അഡീഷനല് ഡയറക്ടര് ജനറല്, മേജര് ജനറല് ഹരി ഭാസ്കരന് പിള്ള ഉപഹാരം നല്കി ആദരിച്ചു.
Read Moreഡിജിറ്റൽ മാർക്കറ്റിങ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയും ഐ ഹൈവ് ടെക്നോളജിയും ചേർന്ന് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ അവസാനം തുടങ്ങുന്ന ഈ ഓൺലൈൻ കോഴ്സിൽ ആദ്യം രജിസ്റ്റർ ചെയുന്ന 25 പേർക്കാണ് അവസരം. https://asapkerala.gov.in/course/digital-marketing/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999630. കോഡിങ് സ്കിൽസ് ഓൺലൈൻ കോഴ്സ് സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ കോഡിങ് സ്കിൽസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (NCVET) സർട്ടിഫിക്കേഷനോടുകൂടിയുള്ള ഓൺലൈൻ കോഴ്സിലേക്ക് ആദ്യം രജിസ്റ്റർ ചെയുന്ന 25 പേർക്കാണ് അവസരം. https://asapkerala.gov.in/course/coding-skills/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999601.
Read Moreപത്തനംതിട്ട : അറിയിപ്പുകള് ( 8/11/2024 )
നിയമസേവന ദിനം: ക്ലാസ് സംഘടിപ്പിച്ചു നിയമസേവന ദിനത്തോടനുബന്ധിച്ച് ജില്ലാ നിയമസഹായ വേദിയുടെ ആഭിമുഖ്യത്തില് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് വിവിധ സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് ക്ലാസ് സംഘടിപ്പിച്ചു. സൗജന്യ നിയമസഹായം ഭരണ ഘടന ഉറപ്പുനല്കുന്നതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സബ് കലക്ടര് സുമിത് കുമാര് ഠാക്കൂര് വ്യക്തമാക്കി. ലോക്അദാലത്തിന്റെ പ്രധാന്യം ആശംസ പ്രസംഗത്തില് പത്തനംതിട്ട ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് ഡി എസ് നോബല് വിശദീകരിച്ചു. കേസുകളുടെ കാലതാമസം ഒഴിവാക്കാന് ലോക്അദാലത്തിന് സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.ജില്ലാ നിയമസഹായ വേദി സെക്രട്ടറി ബീന ഗോപാല് അധ്യക്ഷയായി. എഡിഎം ബി ജ്യോതി, അഡ്വ. സീന എസ് നായര്, ജില്ല വനിത സംരക്ഷണ ഓഫീസര് എ നിസ എന്നിവര് പങ്കെടുത്തു. അഡ്വക്കേറ്റുമാരായ എ ഷെബീര് അഹമ്മദ്, പി വി കമലാസനന് നായര്, കെ കല, ഷോനു രാജ് എന്നിവര് ക്ലാസ് നയിച്ചു. അന്താരാഷ്ട്ര ബാലികാ ദിനം…
Read Moreനിയമസേവന ദിനം: ക്ലാസ് സംഘടിപ്പിച്ചു
നിയമസേവന ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ നിയമസഹായ വേദിയുടെ ആഭിമുഖ്യത്തില് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് വിവിധ സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് ക്ലാസ് സംഘടിപ്പിച്ചു. സൗജന്യ നിയമസഹായം ഭരണ ഘടന ഉറപ്പുനല്കുന്നതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സബ് കലക്ടര് സുമിത് കുമാര് ഠാക്കൂര് വ്യക്തമാക്കി. ലോക്അദാലത്തിന്റെ പ്രധാന്യം ആശംസ പ്രസംഗത്തില് പത്തനംതിട്ട ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് ഡി എസ് നോബല് വിശദീകരിച്ചു. കേസുകളുടെ കാലതാമസം ഒഴിവാക്കാന് ലോക്അദാലത്തിന് സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജില്ലാ നിയമസഹായ വേദി സെക്രട്ടറി ബീന ഗോപാല് അധ്യക്ഷയായി. എഡിഎം ബി ജ്യോതി, അഡ്വ. സീന എസ് നായര്, ജില്ല വനിത സംരക്ഷണ ഓഫീസര് എ നിസ എന്നിവര് പങ്കെടുത്തു. അഡ്വക്കേറ്റുമാരായ എ ഷെബീര് അഹമ്മദ്, പി വി കമലാസനന് നായര്, കെ കല, ഷോനു രാജ് എന്നിവര് ക്ലാസ് നയിച്ചു.
Read Moreഭരണഭാഷാവാരാഘോഷം സമാപിച്ചു:സംഗീതസാന്ദ്രമായി സമാപന സമ്മേളനം
മലയാളം പാട്ടുകളിലൂടെ ഭാഷയുടെ അഴകും അര്ത്ഥവ്യാപ്തിയും വിശദമാക്കി ജില്ലാ ഇന്ഫര്മേഷന് ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന് കലക്ട്രേറ്റ് കോണ്ഫറന്സ് ഹാളില് സമാപനം. പ്രശ്നോത്തരി നയിച്ച ആലപ്പുഴ എസ്. ഡി. കോളജ് അധ്യാപകന് ഡോ. എസ്. സജിത്ത് കുമാറാണ് മലയാള ചലച്ചിത്രഗാനങ്ങള് പാടിയിണക്കിയുള്ള അറിവുകള് സമ്മാനിച്ചത്. ജില്ലാ കലക്ടര് എസ്. പ്രേംകൃഷ്ണന് ഉദ്ഘാടനം നിര്വഹിച്ചു. ഭാഷാപുരസ്കാരം നേടാനായ ജില്ലയുടെ മികവ് വരുംവര്ഷങ്ങളിലും നിലനിറുത്തുന്നതിന് ഉദ്യോഗസ്ഥര് ഒറ്റക്കെട്ടായി പ്രവര്ത്തിക്കണമെന്ന് പറഞ്ഞു. എ. ഡി. എം. ബീന എസ്. ഹനീഫ് അധ്യക്ഷയായി. സാക്ഷരതാ മിഷന് ജില്ലാ കോ-ഓഡിനേറ്റര് ഇ. വി. അനില്, ജില്ലാ ഇന്ഫര്മേഷന് ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര് രാഹുല് പ്രസാദ് എന്നിവര് സംസാരിച്ചു. നിലത്തെഴുത്ത് ഗുരു പത്തനംതിട്ട കൊടുന്തറ സ്വദേശി മീനാക്ഷി അമ്മയെ ജില്ലാ കലക്ടര് ആദരിച്ചു. പ്രശ്നോത്തരിയില് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്…
Read Moreവിവരാവകാശത്തിന്റെ ചിറകരിയരുത്: കമ്മീഷണര്
രാജ്യത്ത് വിവരാവകാശ നിയമത്തിന്റെ ചിറകരിയാന് ശ്രമങ്ങള് നടക്കുന്നുവെന്നും ജനപക്ഷ നിയമം സംരക്ഷിക്കാന് ഉദ്യോഗസ്ഥര് ജാഗ്രത പുലര്ത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര് ഡോ. എ. അബ്ദുല് ഹക്കിം. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്ഫര്മേഷന് ഓഫീസും ജില്ലാ ഭരണകൂടവും ചേര്ന്ന് സംഘടിപ്പിച്ച സെമിനാര് കലക്ട്രേറ്റ് കോണ്ഫറന്സ് ഹാളില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തില് ചിന്തിക്കുന്നവര് മലയാളത്തിലാണ് ചോദ്യങ്ങള്ക്ക് മറുപടി നല്കേണ്ടത് എന്നും ചോദ്യോത്തര വേളയില് വ്യക്തമാക്കി. ജില്ലാ കലക്ടര് എസ്. പ്രേംകൃഷ്ണന് അധ്യക്ഷനായി. സബ് കലക്ടര് സുമീത് കുമാര് ഠാക്കൂര്, എ. ഡി. എം ബീന എസ്. ഹനീഫ്, വിദ്യാഭ്യാസ ഉപഡയറക്ടര് അനില, ഡെപ്യൂട്ടി കലക്ടര്മാരായ ബി. ജ്യോതി, ജേക്കബ് ടി. ജോര്ജ്, ജില്ലാ ഇന്ഫര്മേഷന് ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര് രാഹുല് പ്രസാദ് തുടങ്ങിയവര് പങ്കെടുത്തു.
Read More