ഉരുൾപൊട്ടൽ ദുരന്തം: രക്ഷാപ്രവർത്തനത്തിന് 1167 പേരുടെ സംഘം

  വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ നിലവിൽ 1167 പേരുൾപ്പെടുന്ന സംഘത്തെയാണ് രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 10 സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ സമീപ ജില്ലയിൽ നിന്ന് ഉൾപ്പെടെയുള്ള 645 അഗ്നിസേനാംഗങ്ങളും, 94 എൻ.ഡി.ആർ.എഫ് അംഗങ്ങളും, 167 ഡി.എസ്.സി അംഗങ്ങളും, എം.ഇ.ജിയിൽ നിന്നുള്ള 153 പേരും ഉൾപ്പെടുന്നു. കോസ്റ്റ് ഗാർഡ് അംഗങ്ങളും ഇന്നലെ എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കുക, താൽക്കാലിക കയർ പാലത്തിലൂടെ റെസ്‌ക്യൂ ടീമിനെ എത്തിക്കുക എന്നീ കാര്യങ്ങൾക്ക് പ്രധാന പരിഗണനയാണ് നൽകുന്നത്. റോഡ് തടസം ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരൽ മലയുമാണ്. ചികിത്സയും പരിചരണവും നൽകാൻ ആവശ്യമായ മെഡിക്കൽ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്താൻ കെ-9…

Read More

വയോജന ക്ഷേമ പദ്ധതി നിര്‍വഹണം; ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു

  വയോജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരുന്ന വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരേയും ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങളെയും ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ വയോജന ക്ഷേമ പദ്ധതി നിര്‍വഹണം സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹാഫ് ഡേ ഓറിയന്റേഷന്‍ പ്രോഗ്രാം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വയോജന കമ്മിറ്റി മെമ്പര്‍മാര്‍, കണ്‍സീലിയേഷന്‍ ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ വയോജന ക്ഷേമ പദ്ധതി നിര്‍വഹണം സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷംല ബീഗം, രജിസ്‌ട്രേഷന്‍, ആരോഗ്യം, പോലീസ്, കുടുംബശ്രീ, എഡ്യൂക്കേഷന്‍, തദ്ദേശ സ്വയംഭരണം, ഹോമിയോ, ആയുര്‍വേദം എന്നീ വകുപ്പ് ഉദ്യോഗസ്ഥര്‍, കണ്‍സീലിയേഷന്‍ ഓഫീസര്‍മാര്‍, വയോജന കമ്മിറ്റി മെമ്പര്‍മാര്‍, വയോജന ക്ഷേമ സ്ഥാപന പ്രതിനിധികള്‍…

Read More

‘ടെഡ് എക്‌സിൽ ‘ സെലിബ്രിറ്റി സ്പീക്കറായി ഡോ. ജിതേഷ്ജി വരുന്നു

  konnivartha,com: അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമ മുതൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ പ്രഭാഷകരായി തിളങ്ങിയ അന്താരാഷ്ട്ര പ്രഭാഷണ പ്ലാറ്റ്ഫോമായ ‘ടെഡ് എക്സ് ടോക്സിൽ’ ( tedxtalks )സൂപ്പർ മെമ്മറൈസറും ബ്രയിൻ പവർ ഗുരുവും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്ര പ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി സെലിബ്രിറ്റി സ്പീക്കറായി എത്തുന്നു. 2024 ആഗസ്റ്റ് 10 ആം തീയതി ഒഡീഷയിലെ ഭുവനേശ്വറിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി യൂണിവേഴ്‌സിറ്റി ( KIIT University ) കാമ്പസ്സിൽ സംഘടിപ്പിക്കുന്ന ടെഡ് ടോക്സിന്റെ എട്ടാം എഡീഷനിലാണ് ഡോ. ജിതേഷ്ജി മുഖ്യപ്രഭാഷകനായി എത്തുന്നത് . പി എസ് സി / യു പി എസ് സി ചോദ്യങ്ങളടക്കം ഒരു ലക്ഷത്തിലേറെ വ്യത്യസ്ത ഇൻഫർമേഷനും ഡേറ്റയും ‘ചാറ്റ് ജി പി റ്റി’ യെ വെല്ലുന്ന വേഗത്തിൽ ഓർമ്മയിൽ നിന്ന് പറയുന്ന 366…

Read More

വയനാട് : 51 പേരുടെ പോസ്റ്റ്‌ മോര്‍ട്ടം നടപടികൾ പൂർത്തീകരിച്ചു

      വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്നു. ജില്ലകളുടെ പൊതു സാഹചര്യവും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ജില്ലകളുടെ പ്രവർത്തനങ്ങൾ പ്രത്യേകമായും ചർച്ച ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു. ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവർത്തകന് വീതം ചുമതല നൽകാൻ നിർദേശം നൽകി. പകർച്ചവ്യാധി പ്രതിരോധത്തിനായി നടപടികൾ സ്വീകരിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കാൻ നിർദേശം നൽകി. സ്റ്റേറ്റ് ആർആർടി യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാൻ വയനാടിലുള്ള ഫോറൻസിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറൻസിക് ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു.…

Read More

വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചു

  ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനമായി ആചരിച്ചതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, സോഷ്യല്‍ ഫോറസ്ട്രി, വിദ്യാഭ്യാസ വകുപ്പ്, എന്‍.ഡി.ആര്‍.എഫ് എന്നിവ സംയുക്തമായി ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്്ഘാടനം പത്തനംതിട്ട കാതലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബീന എസ് ഹനീഫ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ പി.ബി ബിജു, കാതലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്ജ്, എന്‍.ഡി.ആര്‍.എഫ് ടീമിന്റെ കമാന്‍ഡര്‍-ഇന്‍സ്‌പെക്ടര്‍ വൈ. പ്രദീഷ്, സബ് ഇന്‍സ്‌പെക്ടര്‍ ഡി.വി. പട്ടീല്‍, കാതലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗ്രേയ്സ് മാത്യു, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദിനി പിസി സേനന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വൃക്ഷങ്ങള്‍ നടുന്നതിന്റേയും പരിസ്ഥിതി…

Read More

വയനാട് മുണ്ടക്കൈ ദുരന്തം: വസ്ത്രം , കുടിവെള്ളം ,ഭക്ഷണം എന്നിവ ആവശ്യം ഉണ്ട്

  konnivartha.com: വയനാട് മുണ്ടക്കൈലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് വസ്ത്രം , കുടിവെള്ളം ,ഭക്ഷണം എന്നിവ ആവശ്യം ഉണ്ട് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു . ഇവ എത്തിച്ചു നല്‍കുവാന്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു . സഹായം നല്‍കുവാന്‍ താല്പര്യം ഉള്ള സന്നദ്ധ സംഘടനകള്‍ വ്യക്തികള്‍ എന്നിവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം :ഫോണ്‍ : 8848446621 Those who can donate clothes, food etc for the disaster affected area in Wayanad are requested to contact 8848446621. Unused clothes and packaged food items only are accepted now.

Read More

ആഗസ്റ്റ്‌ രണ്ട് വരെയുള്ള എല്ലാ പി.എസ്.സി. പരീക്ഷകളും മാറ്റിവെച്ചു

  കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 31 മുതല്‍ ആഗസ്റ്റ്‌ രണ്ട് വരെ പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പി.എസ്.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Read More

കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് അവധി (30-07-2024)

  കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ (30-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അടിയന്തിര ഘട്ടങ്ങളിൽ ടോൾ ഫ്രീ നമ്പർ 1077 ഉപയോഗപ്പെടുത്തുക

Read More

കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുകള്‍ ( 29/07/2024 )

അതി ശക്തമായ മഴ : മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 29/07/2024: മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 29/07/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് 30/07/2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 31/07/2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 01/08/2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്…

Read More