റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ 11 മുതൽ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. കാറ്ററിംഗ് യൂണിറ്റുകളിൽ വ്യാപക പരിശോധന: 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു വടക്കൻ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നോർത്ത് സോണിന്റെ കീഴിൽ വരുന്ന കോഴിക്കോട്, മലപ്പുറം കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ്…
Read Moreവിഭാഗം: Digital Diary
ദർശന നിർവൃതിയിൽ ഗിന്നസ് പക്രു
പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ചു ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചു. ശബരിമലയിൽ സുരക്ഷ ഒരുക്കുന്ന പോലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദർശനം സാധ്യമാക്കാനാകുന്നുണ്ട്. ശബരിമല മുഴുവൻ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പവിത്രം ശബരിമലയുടെ കൃത്യമായ നടത്തിപ്പ് വലിയ വ്യത്യാസമാണ് ശബരിമലയിൽ വരുത്തിയത്. അതോടൊപ്പം ഓരോ ഭക്തനും ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടുത്താതെ ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Read Moreപ്രായത്തെ തോൽപ്പിക്കുന്ന നൃത്ത സമർപ്പണവുമായി മാളികപ്പുറം
സന്നിധാനത്ത് അയ്യപ്പന് മുൻപിൽ ചുവടു വയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അറുപത്തിയാറിന്റെ നിറവിൽ നിൽക്കുന്ന ലത കിഴക്കേമന . അഞ്ചുവയസ്സ് മുതൽ നൃത്തം അഭ്യസിച്ചു വരുന്നു. അയ്യപ്പന് മുൻപിൽ ശ്രീധർമ്മ ഓഡിറ്റോറിയറ്റിൽ സ്വയം ചിട്ടപ്പെടുത്തിയ നൃത്തച്ചുവടുകൾ അവതരിപ്പിച്ചു .15 വർഷമായി മല ചവിട്ടുന്ന ഭക്തയാണ് തൃശൂർ സ്വദേശിനിയും നൃത്ത അധ്യാപികയുമായ ലത. റിട്ടയേർഡ് ഹെഡ് നേഴ്സ് ആയ ഇവർ ബന്ധുക്കളുടെ സംഘത്തോടൊപ്പം ആണ് അയ്യപ്പദർശനത്തിനു എത്താറ്. ഇത്തവണ ഒറ്റയ്ക്കാണ് മല ചവിട്ടി അയ്യന് മുൻപിൽ നൃത്തം അവതരിപ്പിച്ചത്. മുൻപ് ഗുരുവായൂരും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.ഏറെ കാലത്തെ സ്വപ്ന സാക്ഷത്കാരത്തിന്റെ ചാരിതാർഥ്യത്തോടെയാണ് മലയിറക്കം. മകൻ അഭിലാഷ് പ്രഭുരാജ് ,മരുമകൾ-നിഷ ,ചെറുമകൾ-ആര്യ .
Read Moreഎം എം കുമാർ; ശബരിമലയുടെ ബഹുഭാഷാ അനൗൺസർ
സന്നിധാനം മുതൽ പമ്പവരെ തീർഥാടകർക്കാവശ്യമായ കാര്യങ്ങൾ അനൗൺസ് ചെയ്യുന്നവരിലെ പ്രധാനി എം.എം. കുമാർ 25 വർഷം പൂർത്തിയാക്കുന്നു. കർണാടക ചിക്കമംഗലൂർ സ്വദേശിയായ ഇദ്ദേഹം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അനായാസം അനൗൺസ് ചെയ്യും . എല്ലാ വർഷവും മണ്ഡല മകര വിളക്ക് കാലത്ത് മുഴുവൻ ശബരിമലയിലുണ്ടാകും. അമ്മ രാധമ്മ മലയാളിയാണ്. അച്ഛന്റെ സ്വദേശം തമിഴ്നാട്. കുട്ടിക്കാലത്തേ കുടുംബം കർണാടകത്തിലാണ്. അതിനാൽ ഈ മൂന്ന് ഭാഷകളും നന്നായി അറിയാമായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും സ്കൂളിൽ നിന്ന് പഠിച്ചു. മറ്റ് ഭാഷകൾ തീർഥാടകരുമായുള്ള സമ്പർക്കത്തിലൂടെയും പഠിച്ചുവെന്ന് എം.എം. കുമാർ പറഞ്ഞു. 1999 ൽ സന്നിധാനത്തെത്തിയപ്പോഴാണ് വിവിധ ഭാഷകളിൽ അനൗൺസ് ചെയ്യുന്ന ഒരാളെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതും കുമാറിനെ ചുമതല ഏൽപ്പിക്കുന്നതും. മകരവിളക്ക് കഴിഞ്ഞ് ചിക്കമംഗലൂരുവിലേക്ക് മടങ്ങും. അവിടെ ചെറിയ ജോലിയുണ്ട്. ഭാര്യ പഞ്ചായത്തംഗമാണ്.…
Read Moreശബരിമല ക്ഷേത്ര സമയം /പൂജാ സമയം(24.11.2024)
രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും
Read Moreശബരിമല വാര്ത്തകള് /വിശേഷങ്ങള് (23/11/2024 )
ശബരിമല ക്ഷേത്ര സമയം (24.11.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും സന്നിധാനത്ത് കാണാതാകുന്നവർക്ക് സഹായമായി അനൗൺസ്മെന്റ് സംവിധാനം സന്നിധാനത്ത് തിരക്കിൽ കാണാതാകുകയോ ഒറ്റപ്പെട്ട് പോകുകയോ ചെയ്യുന്നവർക്ക് സഹായമാണ് നടപ്പന്തലിനു സമീപത്തെ ദേവസ്വം ബോർഡിന്റെ അനൗൺസ്മെന്റ് സംവിധാനം. ഈ തീർഥാടന കാലത്ത് ഇതുവരെ 260 ഓളം പേരെ ഇതുപയോഗിച്ച് കണ്ടെത്തി. പോലീസിൽ റിപ്പോർട്ട് ചെയ്യുന്ന മിസിംഗ് കേസുകളിൽ അടിയന്തരമായി അനൗൺസ്മെന്റ് നടത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥരടക്കം ഇവിടെയുണ്ട്. കാണാതാകുന്നവരുടെ ഭാഷയിൽ തന്നെ അനൗൺസ്മെന്റ് നടത്താനാകും. സന്നിധാനം മുതൽ പമ്പ വരെ കേൾക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്,…
Read Moreശബരിമലയില് ഭിക്ഷാടനം നടത്തിയവരെ അടൂര് മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു
ശബരിമല : പമ്പയുടെ പരിസര പ്രദേശങ്ങളിലും, മര കൂട്ടം ഭാഗത്തും അലഞ്ഞ് തിരിഞ്ഞ് തീര്ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നവിധം ഭിക്ഷാടനം നടത്തിവന്ന തമിഴ്നാട്, മധുര സ്വദേശിനി സുബ്ബലക്ഷ്മി (78), തേനി സ്വദേശിനി സുബ്ബത്തായ് (64), കുമളി സ്വദേശിനി പാര്വ്വതി (80), എന്നിവരെയും മാനസിക വെല്ലുവിളി നേരിടുന്നതും ,ആരോ പമ്പയിൽ എത്തിച്ചതോ കൂട്ടം തെറ്റിയതോ ആയ ചെങ്ങന്നൂര് മുണ്ടൻകാവ് സ്വദേശിയെന്ന് കരുതപ്പെടുന്ന ബിനു (46) എന്നിവരെ പമ്പ- സന്നിധാനം പോലീസിന്റെ സഹായത്തോടെ ജില്ലാ സാമൂഹ്യ നീതി വകുപ്പ് കണ്ടെത്തി അടൂര് മഹാത്മ ജനസേവനകേന്ദ്രത്തിന് സംരക്ഷണാര്ത്ഥം കൈമാറി. അനധികൃത കച്ചവടക്കാരായി എത്തുന്ന തമിഴ്നാട് സ്വദേശികളായ വയോധികൾ ഭക്തജനങ്ങൾക്ക് മുമ്പിൽ ഭിക്ഷാടനക്കാരാവുകയാണ്.പത്തോളം വരുന്ന സംഘമായാണ് ഇവർ എത്തിയിട്ടുള്ളത്, ഇവരെ സഹായിക്കുവാനും താമസ സൗകര്യവും ഭക്ഷണവും നല്കുവാനുംഇവിടെ ആളുകൾ ഉണ്ട്, പോലീസിന്റെ ശ്രദ്ധയില്പ്പെട്ടതോടെ ചിലര് ഒളിച്ചു കടന്നു. തുടര്ന്ന് സാമൂഹ്യ ക്ഷേമ വകുപ്പില് വിവരം…
Read Moreവയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. ആദ്യ ഫല സൂചനകൾ ഒന്പത് മണിയോടെ അറിയാം.പാലക്കാട് എൻഡിഎ-എൽഡിഎഫ്,യുഡിഎഫ് മുന്നണികൾ ശുഭ പ്രതീക്ഷയില് ആണ് . പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് നേതാക്കള് പറയുന്നു . ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.
Read Moreതദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ
ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ ഇടയില്ലാത്തതിനാലാണിത്. തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി. ഈ നിർദേശം ഡിസംബർ 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആൾമാറാട്ടത്തിനെതിരെയുള്ള മുൻകരുതൽ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോധ്യമായാൽ ഇടതു കൈയ്യിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതിൽ മായാത്ത മഷി പുരട്ടേണ്ടതുണ്ട്.…
Read Moreമുനമ്പം ഭൂമി തർക്കം: ജുഡീഷ്യൽ കമ്മീഷനെ നിയമിക്കും
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ പരിഹാരം കാണാനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷൻ. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നാണ് സർക്കാർ കാണുന്നതെന്ന് നിയമ വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്പേളനത്തിൽ പറഞ്ഞു. റവന്യു മന്ത്രി കെ. രാജൻ, വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ സന്നിഹിതരായിരുന്നു. ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശം സർക്കാർ സംരക്ഷിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ വഖഫ് ബോർഡ് നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും…
Read More