konnivartha.com/ വടശേരിക്കര: ഐക്യ കർഷക സംഘം വടശ്ശേരിക്കര പഞ്ചായത്ത് കൺവൻഷൻ നടത്തി. റാന്നി മണ്ഡലം പ്രസിഡന്റ് ഷിബു തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് രവി പിള്ള കോന്നി ഉത്ഘാടനം ചെയ്തു. പഞ്ചായത്തിലെ ചെറുകിട കർഷകർ നേരിടുന്ന വെല്ലുവിളികൾ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. റബ്ബർ വിലയിടിവ് താങ്ങാനാകാതെ കർഷകർ വലയുകയാണ്. ഉത്പാദന ചെലവ് ലഭിക്കുന്ന വിലയേക്കാൾ കൂടുതലാണ്. ഇതുമൂലം റബ്ബർ കർഷകരുടെ തോട്ടങ്ങളിൽ ടാപ്പിംഗ് മുടങ്ങിയതിനാൽ തോട്ടങ്ങളിലെ അടിക്കാടുകളിൽ കാട്ടുപന്നികൾ പെറ്റുപെരുകി മറ്റു കർഷകരുടേയും തൊഴിലാളികളുടേയും ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്. പഞ്ചായത്ത് അധികൃതർ തോട്ടം ഉടമകളോട് കാടുകൾ തെളിച്ചിടാൻ നിർദ്ദേശിക്കുകയോ, പഞ്ചായത്തു നേരിട്ട് തൊഴിലുറപ്പു തൊഴിലാളികളെകൊണ്ട് തെളിപ്പിക്കുകയോ വേണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിൽ ഐക്യ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ശക്തമായപ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി ജോൺസ്…
Read Moreവിഭാഗം: Digital Diary
കോന്നി എസ്. എൻ. ഡി. പി യോഗം കോളേജില് ദേശീയ സെമിനാര്
konnivartha.com: കോന്നി എസ്. എ. എസ്. എസ്. എൻ. ഡി. പി യോഗം കോളേജിന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേർഴ്സുമായി സഹകരിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോളേജിൽ ദേശീയ സെമിനാർ നടത്തും. ജനാധിപത്യ സംരക്ഷണത്തിൽ മാധ്യമങ്ങളുടെയും കോടതിയുടെയും പങ്ക് എന്നതാണ് വിഷയം. തിങ്കൾ രാവിലെ 10ന് കെ. യു. ജനീഷ് കുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. എസ്. എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അധ്യക്ഷനായിരിക്കും. എം. ജി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ, സ്കൂൾ ഓഫ് ഗാന്ധിയൻ തൊട്സ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ ഡോ. ബിജു ലക്ഷ്മണൻ എന്നിവർ മുഖ്യ പ്രസംഗങ്ങൾ നടത്തും. മുതിർന്ന മാധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ, അഡ്വ. സീനാ. എസ്. നായർ, സബ് ജഡ്ജ് സി. ആർ. രാജശ്രീ, മാധ്യമ…
Read Moreഅയോധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ രാവിലെ 11.30 മുതൽ ( ജനുവരി 22 )
konnivartha.com: പ്രാണപ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ അയോധ്യ കനത്ത സുരക്ഷാവലയത്തില് .പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ക്ഷേത്രപരിസരത്തേക്ക് പ്രവേശിപ്പിക്കില്ല.പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും. അതിഥികളോട് രാവിലെ 11 ന് മുന്പ് എത്തുവാന് നിർദേശിച്ചിട്ടുണ്ട്. 11.30 മുതൽ 12.30 വരെ ഒരുമണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്.
Read More15-ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കമായി
konnivartha.com:നാനാതത്വത്തിൽ ഏകത്വമാണ് ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം കൈമനത്ത് ബിഎസ്എൻഎൽ റീജിയണൽ ടെലികോം ട്രെയിനിങ് സെൻററിൽ 15-ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ നിലകൊള്ളുന്നത് ഭാരതമെന്ന ഒരേയൊരു വികാരമാണെന്ന് ഗവർണർ പറഞ്ഞു. കേവലം നഗര പ്രദേശങ്ങൾ മാത്രമല്ല ഗ്രാമീണ മേഖലകൾ കൂടി ചേർന്നതാണെന്ന് ഭാരതം. ജാതി, മതം, ജന്മദേശം എന്നിവയെല്ലാം വ്യത്യസ്തമാണെങ്കിലും ഭാരതീയർ എന്ന നിലയിൽ നാം ഒന്നിച്ചു നിൽക്കുന്നു. കേരളത്തിന് മഹാത്തായ ഒരു പാരമ്പര്യമുണ്ട്. സ്ത്രീകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സമൂഹമാണ് കേരളത്തിലുള്ളത്. സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കേരളം സന്ദർശിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജന സംഘം ഇതൊരു വിനോദയാത്രയായി മാത്രം കരുതരുത്. മറിച്ച് കേരളത്തിന്റെ സംസ്കാരത്തെ അടുത്ത് അറിയാനും അതിൽ നിന്ന്…
Read Moreകെ ആർ ടി എ സംസ്ഥാന സമ്മേളനം: പോസ്റ്റർ പ്രചരണത്തിന് തുടക്കം
konnivartha.com: കെ ആർ ടി എ (കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ) സംസ്ഥാന സമ്മേളനം പോസ്റ്റർ പ്രചരണത്തിന് റാന്നിയിൽ തുടക്കമായി.കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം എഫ്. അജിനി പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആർ. റ്റി.എ ജില്ലാ എക്സിക്യൂട്ടീവ് സീമ എസ്.പിള്ള, ഹിമമോൾ സേവ്യർ, റിയ മോൾ റോയ്, കെ.എസ്.ടി.എ ഭാരവാഹികളായ ഷാജി എ. സലാം, ഷാജി തോമസ് എന്നിവർ പങ്കെടുത്തു. മതനിരപേക്ഷ സമൂഹം, ഭിന്നശേഷി സൗഹൃദ നവകേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കെആർ. ടി. എ അഞ്ചാമത് സംസ്ഥാന സമ്മേളനം ജനുവരി 25,26 തീയതികളിൽ കൊല്ലത്ത് നടക്കുന്നു. പൊതുസമ്മേളനം സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും .പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ മനോജ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി പതാകജാഥ, പ്രകടനം, പൊതുസമ്മേളനം , സാംസ്കാരിക…
Read Moreചാന്ദ്രയാൻ മൂന്ന്: വിക്രം ലാൻഡറില് നിന്നും സിഗ്നലുകൾ ലഭിച്ചു തുടങ്ങി
konnivartha.com: ലാൻഡറിൽ നാസ നിർമിച്ച പേ ലോഡായ ലേസർ റിട്രോഫ്ലക്ടർ അറേയിൽ നിന്നാണ് സിഗ്നലുകൾ ലഭിച്ചു തുടങ്ങി.ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലൊക്കേറ്ററായി പ്രവർത്തനം തുടങ്ങി. ലാൻഡർ ചന്ദ്രേപരിതലത്തിൽ എവിടെയാണന്ന് കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണിത്. നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററിന് ഡിസംബർ 13നാണു ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയത്. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ പ്രവർത്തിക്കുന്ന ഏക എൽആർഎയാണിത്.ചന്ദ്രൻ്റെ ഭ്രമണം, ആന്തരിക ഘടന, ഗുരുത്വാകർഷണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും എൽആർഎയിൽ നിന്നു ലഭ്യമാകും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് ഏറെ ഗുണപ്രദമാകും എൽആർഎയുടെ കണ്ടെത്തലുകൾ.
Read Moreആര് വൈ എഫ്ഫ് കേരളാ സൈക്കിൾ റൈഡേഴ്സിന് യാത്ര അയപ്പ് നല്കി
konnivartha.com: ആര് വൈ എഫ്ഫ് കേരളാ സൈക്കിൾ റൈഡേഴ്സിന് കോന്നിയിൽ ആര് എസ് പി ടൗൺ കമ്മറ്റിയും,ഐക്യ കർഷക സംഘവും സംയുക്തമായി യാത്ര അയപ്പ് നല്കി ആര് വൈ എഫ്ഫ് ജനുവരി 19 മുതൽ 29വരെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന കേരള സൈക്കിൾ റൈഡിൽ പങ്കെടുക്കുന്ന .രാജി ദിനേശിനും(RYF ജില്ലാ പ്രസിഡന്റ്)സ.ദേവദർശനുംആര് എസ് പികോന്നി ടൗൺ കമ്മറ്റി ഒരുക്കിയ യാത്ര അയപ്പ് സമ്മേളനം ടൗൺ കമ്മറ്റി സെക്രട്ടറി ഡാനിയേൽ ബാബു മഞ്ഞകടംബിന്റെ അദ്ധ്യക്ഷതയിൽ ,ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രവി പിള്ള ഉദ്ഘാടനം ചെയ്തു. അനിത ബിജു,ശശിധരൻ നായർ,ഗീത രവി,ശ്രീകുമാർ അട്ടച്ചാക്കൽ എന്നിവർ പ്രസംഗിച്ചു.യാത്ര അയപ്പ് യോഗത്തിന് രാജി ദിനേശ് നന്ദി പറഞ്ഞു
Read Moreഇരവിപേരൂര് :വികസന സെമിനാര് നടന്നു
വികസന സെമിനാര് നടന്നു ഇരവിപേരൂര് ഗ്രാമപഞ്ചായത്ത് 2024-25 വാര്ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര് വൈഎംസിഎ ഹാളില് നടന്നു. കേരള ഭാഷ ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര് ബോര്ഡ് അംഗം അഡ്വ വി.ആര് സുധീഷ് വെണ്പാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന് പിള്ള അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ ആര് ജയശ്രീ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് അമിത രാജേഷ്,വാര്ഡ് അംഗങ്ങളായ ത്രേസ്യാമ്മ കുരുവിള,കെ കെ വിജയമ്മ,ജോസഫ് മാത്യു, ബിജി ബെന്നി, സുസ്മിത ബൈജു, ഷേര്ലി ജയിംസ്, എം എസ് മോഹന്,സെക്രട്ടറി ബിന്നി ജോര്ജ് തുടങ്ങിയവര് പങ്കെടുത്തു.
Read Moreമലയാലപ്പുഴ പൊങ്കാല കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു
konnivartha.com: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവക്കൊടിയേറ്റും പൊങ്കാലയും ഫെബ്രുവരി 20 ന് നടക്കും. പൊങ്കാല കൂപ്പൺ വിതരണം പത്തനംതിട്ട ഡിവൈഎസ് പി എസ് നന്ദകുമാർ അമ്പലപ്പുഴ സ്വദേശിനി തൻവിയ വിനോദിന് അദ്യ കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ദിലീപ് കുമാർ അധ്യക്ഷനായി. സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ,ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിപ്പാട് ,ക്ഷേത്രം എ ഒ ഉണ്ണികൃഷ്ണൻ നായർ, പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ എസ് വിജയൻ ,മുൻസിപ്പൽ കൗൺസിലർ ജെറി അലക്സ്, പഞ്ചായത്ത് അംഗങ്ങളായ സുമരാജേശേഖരൻ, ഷീബ, ഉപദേശക സമിതി ജോ: സെക്രട്ടറി മോഹൻ, നല്ലൂർ കരകമ്മിറ്റി അംഗങ്ങളായ കെ കെ അനിൽ ,ശശിധരൻ നായർ, ഓമനകുട്ടൻ, പി പ്രവീൺ, ഡി ഗോപകുമാർ എന്നിവർ സംസാരിച്ചു.
Read Moreമത്സ്യത്തൊഴിലാളി : പ്രത്യേക ജാഗ്രതാ നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം 13.01.2024: കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.മേൽ പറഞ്ഞ തീയതിയിൽ പരാമർശിക്കപ്പെട്ട പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Read More