സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി :അഭിമാനമായി തിരുവനന്തപുരം ആർസിസി സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്. ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർസിസിയിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ആർസിസിയിലെ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയെ പീഡിയാട്രിക് ഓങ്കോസർജറിയുമായി സംയോജിപ്പിച്ചത് കേരളത്തിലെ സർക്കാർ മേഖലയിലും ഒരുപക്ഷേ, രാജ്യത്തെ വളരെ ചുരുക്കം ആശുപത്രികളിലും ഒഴിച്ചാൽ പീഡിയാട്രിക് കാൻസർ സർജറിക്കുള്ള ആദ്യ സംരംഭമാണ്. റോബോട്ടിക് സർജറിയുടെ ഈ…
Read Moreവിഭാഗം: Editorial Diary
നിരാശ്രയരായ മനുഷ്യർക്ക് താമസിക്കാൻ വാസസ്ഥലം നിർമ്മിച്ചു നൽകി
konnivartha.com: ആർഭാട വിവാഹ കാലത്ത് വേറിട്ട മാതൃകയാവുകയാണ് തിങ്കളാഴ്ച അടൂരിൽ നടന്ന ഒരു വിവാഹം. മകൾക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കരുതി വച്ച പണം അനാഥമന്ദിരമായ അടൂർ പള്ളിക്കലിൽ പ്രവർത്തിക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിൽ കഴിയുന്ന നിരാശ്രയരായ മനുഷ്യർക്ക് താമസിക്കാൻ ഒരു വാസസ്ഥലം തന്നെ നിർമ്മിച്ചു നൽകിയിരിക്കുകയാണ് മാതാപിതാക്കൾ. അടൂർ എം.ജി.റോഡിൽ കണിയാംപറമ്പിൽ സി.സുരേഷ് ബാബു,സിനി വിശ്വനാഥ് എന്നിവരുടെ മകൾ മാളവികയുടെ വിവാഹത്തിനോടനുബന്ധിച്ചാണ് കെട്ടിടം നിർമ്മിച്ചു നൽകിയത്. എറണാകുളം കാഞ്ഞിരമറ്റം മാരിത്താഴത്ത് കാരിക്കത്തടത്തിൽ കെ.കെ.സുരേഷ് ബാബുവിൻ്റേയും ബിനുവിൻ്റേയും മകൻ അക്ഷയ് ആയിരുന്നു വരൻ. സി.സുരേഷ് ബാബുവിൻ്റെ അച്ഛൻ പി.ചെല്ലപ്പൻ,സിനി വിശ്വനാഥൻ്റെ അച്ഛൻ എൻ.വിശ്വനാഥൻ എന്നിവരുടെ സ്മരണയ്ക്കായിട്ടാണ് 1800 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള ഈ പുതിയ കെട്ടിടം നിർമ്മിച്ചു നൽകിയത്. മാധ്യമ പ്രവർത്തക കൂടിയായ മകൾ മാളവികയാണ് തൻ്റെ വിവാഹത്തിന് സ്വർണം വേണ്ട എന്ന തീരുമാനം ആദ്യം അറിയിച്ചതെന്ന് സുരേഷ്…
Read Moreആശമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നു: കെ.സുരേന്ദ്രൻ
ആശമാരോടുള്ള സർക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മനസാക്ഷിയുള്ളവർക്ക് ഈ സമരത്തിന് പിന്തുണനൽകാതിരിക്കാനാവില്ലെന്നും സെക്രട്ടറിയേറ്റ് നടയിൽ നടന്ന മുടിമുറിക്കൽ സമരത്തിന് പിന്തുണയുമായെത്തിയ അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സ്വത്വബോധത്തിന്റെ പ്രതീകമാണ് അവരുടെ മുടി. അത് മുറിക്കാൻ പോലും അവർ തയ്യാറായത് വേറെ മാർഗമില്ലാത്തത് കൊണ്ടാണ്. ധീരതയുടെ സമരമാണിത്. 50 ദിവസമായി തുടരുന്ന ഈ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു മനസാക്ഷിയുമില്ല. സർക്കാരിന്റെ ധൂർത്ത് മാത്രം ഒഴിവാക്കിയാൽ മതി ആശാവർക്കർമാരുടെ പ്രശ്നം പരിഹരിക്കാം. പിഎസ്.സി മെമ്പർമാരുടെ ഓണറേറിയം, ഹെലികോപ്റ്റർ വാടക, മന്ത്രിമാരുടെ സ്റ്റാഫുകളുടെ ശമ്പളവും പെൻഷനും തുടങ്ങിയ അനാവശ്യ ധൂർത്ത് ഒഴിവാക്കിയാൽ ആശമാർക്ക് 21,000 രൂപ നൽകാൻ സാധിക്കും. ഒരു സ്ത്രീയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി. അവർ സ്ത്രീകളുടെ സമരത്തെ തിരിഞ്ഞുനോക്കാത്തത് ഞെട്ടിക്കുന്നു. കേരളത്തിലെ ജനങ്ങൾ ഇതിനെല്ലാം മറുപടി നൽകും. കേരളത്തിലെ മുഴുവൻ…
Read Moreകോന്നിയിലെ കിണര്‍ വെള്ളത്തില്‍ നിറ വ്യത്യാസം :പഞ്ചായത്ത് ഇടപെട്ടു
konnivartha.com: കോന്നിയിലെ കിണര്‍ വെള്ളത്തില്‍ നിറ വ്യത്യാസം വന്നത് സംബന്ധിച്ച് കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത നല്‍കിയതിനു പിന്നാലെ കോന്നി പഞ്ചായത്ത് വിഷയത്തില്‍ ഇടപെട്ടു . നിറ വ്യത്യാസം സംബന്ധിച്ച് ആവശ്യമായ നടപടി ഉണ്ടാകണം എന്ന് കോന്നി ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ആവശ്യം ഉന്നയിച്ചു എന്ന് പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് അറിയിച്ചു . അടുത്തദിവസം തന്നെ വെള്ളം എടുത്തു പരിശോധിക്കാം എന്ന് ആണ് അധികാരികളുടെ മറുപടി . കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാല്‍ നിറം എന്ന് കോന്നി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുകയും ചെയ്തു . വീട്ടുകാര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് അംഗമടക്കം വീട്ടില്‍ എത്തി .പല പ്രാവശ്യം കോന്നി ആരോഗ്യ വകുപ്പില്‍ ബന്ധപെട്ടു എങ്കിലും ഫോണ്‍ സ്വിച് ഓഫ് ആയിരുന്നു .…
Read Moreകോന്നി താലൂക്ക് ആശുപത്രിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ടോ
konnivartha.com: നാട്ടില്‍ നടക്കുന്ന പൊതുജന ആരോഗ്യ വിഷയം കൃത്യമായി അന്വേഷിച്ചു അതിനു പരിഹാരം കാണേണ്ട കോന്നി താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തു “ഓഫ് ലൈനില്‍ “ആണ് .ജനങ്ങള്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത ഇങ്ങനെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കോന്നി നിവാസികള്‍ക്ക് എന്തിന് ആണ് .വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ ഇടപെടണം . ജനം വിളിക്കുന്നത് കാര്യം ഉള്ളതിനാല്‍ . ഫോണ്‍ ഓഫ് ആണെന്ന് ജനപ്രതിനിധികള്‍ പോലും പറയുന്നു . ഈ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവം അല്ല . കോന്നി താലൂക്ക് ആശുപത്രി നിയന്ത്രിയ്ക്കുന്ന അധികാരികള്‍ ഇനി എങ്കിലും നല്ല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കോന്നി പോലെ വിശാലമായ മേഖലയില്‍ നിയമിക്കണം . ആര് വിളിച്ചാലും എടുത്തു മറുപടി പറയുകയും തന്നാല്‍ കഴിയുന്ന കാര്യം ചെയ്തു കൊടുക്കണം . കോന്നിയിലെ പൊതുജന…
Read Moreബെംഗളൂരു–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ:റിസർവേഷൻ ആരംഭിച്ചു
konnivartha.com: തിരുവനന്തപുരം നോർത്തിൽനിന്ന് ബെംഗളൂരുവിലേയ്ക്കു എസി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ.ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555) ഏപ്രിൽ 4 മുതൽ മേയ് 5 വരെ സർവീസ് നടത്തും.വെള്ളിയാഴ്ചകളിൽ രാത്രി 10ന് ബെംഗളൂരു എസ്എംവിടി ടെർമിനലിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06556) ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.30 ബെംഗളൂരുവിലെത്തും. വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ,തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവിടെ സ്റ്റോപ്പുകൾ ഉണ്ട് . സെക്കൻഡ് എസി–2, തേഡ്–16 എന്നിങ്ങനെയാണു കോച്ചുകൾ. തേഡ് എസിയിൽ 1490 രൂപയും സെക്കൻഡ് എസിയിൽ 2070 രൂപയുമാണു ബെംഗളൂരു–തിരുവനന്തപുരം നിരക്ക്. റിസർവേഷൻ ആരംഭിച്ചു.
Read Moreഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍
കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മാസപ്പിറ ദൃശ്യമായതിനാലാണ് ചെറിയ പെരുന്നാളായിരിക്കുമെന്ന് മതപണ്ഡിതര്‍ അറിയിച്ചത്.വിശ്വാസത്തിന്റേയും സാഹോദര്യത്തിന്റേയും ത്യാഗത്തിന്റേയും മൂല്യമാണ് ഈദുല്‍ ഫിത്തര്‍ വിളിച്ചോതുന്നത്.ഇസ്ലാമിക് കലണ്ടറിലെ പത്താം മാസമായ ശവ്വാല്‍ ഒന്നാണ് ചെറിയ പെരുന്നാളായി കൊണ്ടാടുന്നത്. പാവപ്പെട്ടവര്‍ക്ക് ഫിത്തര്‍ സക്കാത്ത് എന്ന പേരില്‍ അരി വിതരണം നടത്തിയ ശേഷമാണ് വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിനെത്തുന്നത്. ഈദുല്‍ ഫിത്തര്‍ എന്നു ചെറിയ പെരുന്നാള്‍ അറിയപ്പെടാനും ഇതാണ് കാരണം. വലിപ്പ ചെറുപ്പമില്ലാതെ ഓരോ വ്യക്തിയും ധാന്യ വിതരണം നടത്തേണ്ടത് വിശ്വാസിയുടെ നിര്‍ബന്ധിത ബാധ്യതയാണ്. പെരുന്നാള്‍ ദിവസം പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍
Read Moreനവീന്‍ ബാബുവിന് നീതി വേണ്ടേ : ആരാണ് അന്വേഷണം മരവിപ്പിച്ചത്
konnivartha.com: കേരള സര്‍ക്കാരിന്‍റെ ഭാഗമായ കണ്ണൂര്‍ മുന്‍ എഡിഎം പത്തനംതിട്ട മലയാലപ്പുഴ നിവാസി നവീൻ ബാബു ജീവനൊടുക്കിയ കേസിലെ ഏക പ്രതി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി.ദിവ്യ മാത്രമെന്ന് പോലീസ് തയാര്‍ ചെയ്ത കുറ്റപത്രത്തില്‍ അക്കം ഇട്ടു പറയുന്നു .ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും കേരള പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. ഒരാള്‍ അധിക്ഷേപം ഉന്നയിച്ചാല്‍ തെറ്റ് ഒന്നും ചെയ്തില്ല എങ്കില്‍ അതിനു എതിരെ കോടതി മുഖേന മാനനഷ്ട കേസ് ഫയല്‍ ചെയ്യാനും തന്‍റെ ഭാഗം ന്യായീകരിക്കാനും അത് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തുവാനും ഏതൊരു വ്യക്തിയ്ക്കും അധികാരം ഉണ്ട് . കോടതിയില്‍ സാക്ഷികള്‍ കൂറുമാറി പ്രതിഭാഗം ചേരുന്നത് നിത്യ സംഭവം ആണ് . കേരള സര്‍ക്കാരിന്‍റെ ഭാഗമായ എ ഡി എം ആണ് മരണപ്പെട്ടത്…
Read Moreകേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. മാസപ്പിറ ദൃശ്യമായതിനാലാണ് നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് മതപണ്ഡിതര്‍ അറിയിച്ചത്. റംസാന്‍ 29 പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ അറിയിച്ചു. കാപ്പാടും പൊന്നാനിയിലും തിരുവനന്തപുരത്തും മാസപ്പിറ ദൃശ്യമായതായി മതപണ്ഡിതര്‍ അറിയിച്ചു. ശവ്വാൽ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ തിങ്കളാഴ്‌ച ഇദുൽ ഫിത്ർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവർ അറിയിച്ചു
Read Moreകോന്നിയിലെ മേഘയുടെ മരണം:കുടുംബത്തെ സുരേഷ് ഗോപി സന്ദർശിച്ചു
konnivartha.com: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന കോന്നിയിലെ മേഘയുടെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. അമിത് ഷായുടെ ഓഫിസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വേഗത്തിലാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ വീട് ബി ജെ പി നേതാക്കള്‍ക്ക് ഒപ്പമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചത് .മരണവുമായി ബന്ധപ്പെട്ടു കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നു മന്ത്രി ഉറപ്പു നൽകി. അന്വേഷണം ത്വരിതപ്പെടുത്താൻ ശ്രമിക്കുമെന്നും അതിൽ വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും അന്വേഷണത്തിന് ആവശ്യമായ നടപടി കൈക്കൊള്ളുന്നതിനു മുൻകയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ല എന്ന് മേഘയുടെ പിതാവ് പറഞ്ഞു . വിവാഹ…
Read More