konnivartha.com: ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രയാസങ്ങളെപറ്റിയും, കേരള ഗവൺമെൻറ് ന്യൂനപക്ഷ സ്കോളർഷിപ്പ് 50% വെട്ടിക്കുറച്ച വിഷയം ഉൾപ്പെടെ ന്യൂപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിജോർജ് കുര്യന് നാഷണൽ ക്രിസ്ത്യൻ മൂമെന്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ലാകമ്മിറ്റി നിവേദനം നൽകി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഹ്യൂമെൻ എംപവർമെൻ്റ് എക്സിക്യൂട്ടിവ് അംഗവും,കരുതൽ കോ-ഓർഡിനേറ്ററും,നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് ജില്ലാപ്രസിഡന്റും,കണ്ടനാട് ഈസ്റ്റ് എഴക്കരനാട് സെന്റ്.ജോസഫ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരിയുമായ ഫാദർ.ബെന്യാമിൻ ശങ്കരത്തിൽ അച്ചൻ്റെ നേതൃത്വത്തിൽ ജില്ലാകമ്മിറ്റി അംഗങ്ങൾ ചേർന്നാണ് നിവേദനം നൽകിയത്.
Read Moreവിഭാഗം: Editorial Diary
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം:12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്
konnivartha.com:സ്വകാര്യ യൂണിവേഴ്സിറ്റിയുടെ വിവാദപരസ്യം വായനക്കാരെയും വരിക്കാരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസിദ്ധീകരിച്ചതിന് 12 പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങള്‍ക്കാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ‘നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന് ഫ്രണ്ട് പേജിൽ വാർത്തയെന്നവിധം പ്രസിദ്ധീകരിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടാണ് നടപടി. സംഭവത്തില്‍ 14 ദിവസത്തിനുള്ളില്‍ പത്രങ്ങള്‍ രേഖാമൂലം മറുപടി നല്‍കണം. 1978ലെ പ്രസ് കൗൺസിൽ നിയമത്തിന്റെ 14ാം ഉപവകുപ്പ് പ്രകാരമാണ് നോട്ടീസ്. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്‌ചയ്‌ക്കകം രേഖാമൂലം നൽകണമെന്നും പറയുന്നു. 2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ ഈ പത്രങ്ങളിൽ കൊച്ചി സ്വകാര്യ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പരിപാടിയുടെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു ഉണ്ടായിരുന്നത്. 2050ല്‍ പത്രങ്ങളുടെ…
Read Moreപ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ഉയർന്ന ബിപി; ജീവൻ രക്ഷിച്ച് ആരോഗ്യ പ്രവർത്തകർ
50 ലക്ഷത്തിലധികം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിശോധന നടത്തി ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂൽപുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. സ്‌കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ പരിശോധനയിലാണ് ഉയർന്ന ബിപി കണ്ടെത്തിയത്. കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായി അതീവ ഗുരുതരമായ അവസ്ഥയിലേക്ക് പോകുമായിരുന്ന സാഹചര്യത്തെ തക്ക സമയത്ത് കണ്ടെത്തി ശരിയായ രീതിയിൽ ഇടപെട്ട് ചികിത്സ ഉറപ്പാക്കി. മാതൃകാപരമായ പ്രവർത്തനം നടത്തിയ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സ്‌കൂൾ ഹെൽത്ത് പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനിടയിലാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർബിഎസ്‌കെ നഴ്‌സുമാരായ റീത്ത, ടിന്റു കുര്യക്കോസ് എന്നിവർ അസാധാരണമായി ഉയർന്ന ബിപിയുള്ള കൗമാരക്കാരനെ കണ്ടെത്തിയത്. സംശയം തോന്നിയ അവർ മറ്റൊരു ബിപി അപാരറ്റസിൽ പരിശോധിച്ചപ്പോഴും റീഡിങ് ഒന്ന്…
Read Moreസ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം 2022 പ്രഖ്യാപിച്ചു
konnivartha.com: സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമായ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. സാമൂഹ്യപ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകൾക്കും യുവാ ക്ലബ്ബുകൾക്കും അവളിടം ക്ലബ്ബുകൾക്കുമുള്ള (യുവതി ക്ലബ്ബുകൾ) പുരസ്ക്കാരവും പ്രഖ്യാപിച്ചു. അവാർഡിനർഹരാകുന്ന വ്യക്തികൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകും. ജില്ലയിലെ മികച്ച യൂത്ത് – യുവാ- അവളിടം ക്ലബ്ബുകൾക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച…
Read Moreവിജിൽ ഇന്ത്യ മൂവ്മെൻ്റ് പ്രതിഷേധം രേഖപ്പെടുത്തി
നിരപരാധികളെ പത്തനംതിട്ട പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവം : വിജിൽ ഇന്ത്യ മൂവ്മെൻ്റ് പ്രതിഷേധം രേഖപ്പെടുത്തി konnivartha.com: പത്തനംതിട്ടയിൽ പോലീസ് സംഘം നടത്തിയ ക്രൂരമർദ്ദനത്തിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗുരുതരമായ പൗരാവകാശ മനുഷ്യാവകാശ ലംഘനമാണ് പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.സംഘത്തിലെ കുറ്റക്കാരായ പോലീസുകാരെ സസ്പെൻ്റ് ചെയ്ത് ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നതിന് സംസ്ഥാന ഭരണകൂടം തയ്യാറാകണമെന്ന് ജില്ലാ കൺവീനർ സലിൽ വയലാത്തല ആവശ്യപ്പെട്ടു.
Read Moreയുവതിയടക്കമുള്ള നിരപരാധികളെ മര്‍ദിച്ച പത്തനംതിട്ട എസ് ഐയെ സസ്പെന്‍റ് ചെയ്തു
konnivartha.com: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പോലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട പോലീസിലെ എസ്ഐ ജിനു ജോസ് മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥരായ ജിബിൻ ജോസഫ്, അഷാഖ് റഷീദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത് . ഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി. എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസിന്‍റെ മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ10 പേർക്കെതിരെയുമാണ് കേസ്.ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത വിവാഹസംഘത്തെ ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണു സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം.മർദനത്തിൽ…
Read Moreപത്തനംതിട്ട എസ് ഐയ്ക്ക് എതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം
വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവരെ ആളുമാറി മര്‍ദിച്ച സംഭവത്തില്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധം.സ്ത്രീകളടക്കമുള്ള സംഘത്തെ അകാരണമായി മര്‍ദിച്ച സംഭവത്തില്‍ പത്തനംതിട്ട എസ്.ഐക്കെതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം എന്ന് ആവശ്യം ഉയര്‍ന്നു . ജനങ്ങളെ അകാരണമായി ഉപദ്രവിക്കുന്ന ഈ പോലീസുകാരന്‍ സേനയ്ക്ക് തന്നെ അപമാനം ആണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു .എസ്.ഐ. ജിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാത്രം സ്ഥലം മാറ്റിയ നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു .പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് സ്ഥലം മാറ്റം എന്നും തുടര്‍നടപടി ഉണ്ടാകുമെന്നും പോലീസിലെ ഉന്നതര്‍ പറയുന്നു എങ്കിലും പരാതിക്കാര്‍ തൃപ്തര്‍ അല്ല . എസ് ഐയ്ക്ക് എതിരെ ഉള്ള നടപടി കുറഞ്ഞുപോയെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും മര്‍ദനമേറ്റവര്‍ പറഞ്ഞു.സ്ത്രീകളടക്കമുള്ള സംഘമായിരുന്നു. അകാരണമായാണ് മര്‍ദിച്ചത്. ജീപ്പില്‍…
Read Moreവിവാഹസംഘത്തെ മർദിച്ച കേസിൽ പത്തനംതിട്ട എസ്ഐയ്ക്ക് ഗുരുതര വീഴ്ച
വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പത്തനംതിട്ട എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്ഐ എസ്.ജിനുവിനെ ജില്ലാ പൊലീസ് ഓഫിസിലേക്കു സ്ഥലം മാറ്റി. സംഭവത്തിൽ 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ 10 പേർക്കെതിരെയുമാണ് കേസ്.വിഷയത്തിൽ പ്രതിഷേധിച്ചു കോൺഗ്രസും യൂത്ത് കോൺഗ്രസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു വിവാഹസംഘത്തെ ആക്രമിച്ചത്.കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. മർദനത്തിൽ കോട്ടയം സ്വദേശിനി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്.ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.രാത്രി പത്തേമുക്കാലോടെ സ്റ്റാൻഡിനു സമീപത്തെ…
Read Moreഡോ.എം .എസ്. സുനിലിന്റെ 341 – മത് സ്നേഹഭവനം കുഞ്ഞമ്മയ്ക്കും 5 കൊച്ചുമക്കൾക്കും
konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 341 – മത് സ്നേഹഭവനം വർഗീസ് കുര്യന്റെ സഹായത്താൽ കുമ്പഴ വെട്ടൂർ റേഡിയോ ജംഗ്ഷനിൽ ആനക്കുടി വീട്ടിൽ കുഞ്ഞമ്മയ്ക്കും അവരുടെ 5 ചെറു മക്കൾക്കുമായി പണി പൂർത്തീകരിച്ച് നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും വർഗീസ് കുര്യൻ നിർവഹിച്ചു. വർഷങ്ങളായി മാതാപിതാക്കൾ നഷ്ടപ്പെട്ട 5 ചെറുമക്കളുമായി എങ്ങോട്ട് പോകണമെന്ന് അറിയാതെ വിഷമ അവസ്ഥയിൽ കഴിയുമ്പോൾ ആണ് ലൈഫിൽ നിന്നും കുഞ്ഞമ്മയ്ക്ക് അഞ്ച് സെൻറ് സ്ഥലം വാങ്ങുവാൻ സാധിച്ചത്. എന്നാൽ വെള്ളമോ വൈദ്യുതിയോ ലഭിക്കാത്ത പ്രസ്തുത സ്ഥലത്ത് വീട് പണിയാൻ കഴിയാതെ പാതിവഴിയിൽ ഉപേക്ഷിച്ച് പൊളിഞ്ഞു വീഴാറായ ഒരു ചെറിയ കുടിലിൽ ആയിരുന്നു വൈദ്യുതി പോലുമില്ലാതെ ഈ അഞ്ചു കുട്ടികൾ ഈ മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ…
Read Moreസിഎംഎഫ്ആർഐ മേള:ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി
konnivartha.com: സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന ത്രിദിന മത്സ്യമേളയിൽ പൊതുജന ശ്രദ്ധ നേടി ഇന്ത്യയുടെ ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി. ഏറെ സാധ്യതകളുള്ള ആഴക്കടലിലെ മത്സ്യവൈവിധ്യങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ് സംയുക്ത ഗവേഷണ പദ്ധതി. ഇന്ത്യൻ സമുദ്രാതിർത്തിയിലെ ആഴക്കടലിൽ ഗണ്യമായ മത്സ്യസമ്പത്തുണ്ട്. എന്നാൽ, ഇവ പിടിക്കപ്പെടാതെ കിടക്കുകയാണ്. ഇരുന്നൂറ് മീറ്റർ മുതൽ ആയിരം മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിൽ കാണപ്പെടുന്ന മിസോപെലാജിക് മത്സ്യങ്ങളെ മത്സ്യത്തീറ്റ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള ഗവേഷണ-വികസന ശ്രമങ്ങളാണ് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. മെഴുക് ധാരാളമടങ്ങിയിരിക്കുന്നതിനാൽ ഇവ മനുഷ്യർക്ക് ഭക്ഷ്യയോഗ്യമല്ല. എന്നാൽ, മത്സത്തീറ്റക്ക് ഇവയെ ഉപയോഗിക്കുന്നതിലൂടെ ഈ ആവശ്യങ്ങൾക്ക് തീരക്കടലുകളിലെ മത്തി പോലുള്ള വാണിജ്യമത്സ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് തടയാനാകും. തീരക്കടലുകളിലെ മീനുകളിന്മേലുള്ള അമിത സമ്മർദം ഒഴിവാക്കി സുസ്ഥിരത മെച്ചപ്പെടുത്തുകയാണ് ഈ സംയുക്ത പദ്ധതിയുടെ ലക്ഷ്യം. ഫാറ്റി ആസിഡുകളും കൊഴുപ്പുകളും കൊണ്ട് സമ്പന്നമാണ്…
Read More