മാധ്യമ പ്രവർത്തകന്‍റെ ഫോണ്‍ പോലീസ് വിട്ടുകൊടുക്കണം’; ഹൈക്കോടതി

  konnivartha.com: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി പത്തനംതിട്ടയിലെ മാധ്യമപ്രവര്‍ത്തകന്‍ ജി.വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു.അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനെ. അദ്ദേഹത്തിന്‍റെ ഫോണ്‍ ഉടൻ വിട്ടുനൽകണം. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്ന് ഹൈക്കോടതി പറഞ്ഞു. കേസിൽ അന്വേഷണം നടത്താം, എന്നാൽ പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കും? മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന്‍റെ നാലാം തൂണാണ്. നടപടികൾ പാലിക്കാതെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത്. എല്ലാ മാധ്യമപ്രവർത്തകരുടെയും മൊബൈലുകൾ പിടിച്ചെടുക്കുമോ എന്നും കോടതി ചോദിച്ചു. ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണ്. അതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Read More

കോഴഞ്ചേരി പഞ്ചായത്തിന്റെ ദുരന്ത നിവാരണ മുന്നൊരുക്കം മാതൃകാപരം : മന്ത്രി വീണാ ജോര്‍ജ്

  ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ മുന്നൊരുക്കങ്ങള്‍ ക്രമീകരിക്കണമെന്നുള്ളത് പൂര്‍ണമായി ഉള്‍ക്കൊണ്ടുള്ള കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.   കോഴഞ്ചേരി ഗ്രാമപഞ്ചായത്തും പത്തനംതിട്ട ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായുള്ള വള്ളം, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന ഉദ്ഘാടനം കീഴുകര വള്ളപ്പുഴ കടവില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാലത്ത് പമ്പാ നദി കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലാകുന്നത് സാധാരണ സംഭവമായി തീര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദുരന്തനിവാരണ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി മുന്‍കൈയെടുത്ത ഗ്രാമപഞ്ചായത്തിന്റെയും ഇതില്‍ പങ്കാളിയായ ജില്ലാ പഞ്ചായത്തിന്റെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.   കാലാവസ്ഥ വ്യതിയാനവും പ്രകൃതിക്ഷോഭവും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍…

Read More

ആനയടി-കൂടല്‍ റോഡ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 8.15 കോടി രൂപ അനുവദിച്ചു : ഡെപ്യൂട്ടി സ്പീക്കര്‍

  konnivartha.com: അടൂര്‍ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ ഏറ്റവും പ്രധാനപെട്ട കിഫ്ബിയുടെ 116 കോടി രൂപ അടങ്കല്‍ പദ്ധതിയായ ആനയടി-കൂടല്‍ റോഡുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 8.15 കോടി രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. പഴകുളം മുതല്‍ ഒറ്റത്തേക്ക് വരെയുളള റോഡിലെ പൈപ്പ് ലൈനുകളിടുന്ന പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണമാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കിഫ്ബി ഫണ്ടില്‍ നിന്നും നിര്‍വഹണ ഏജന്‍സിയായ കെആര്‍എഫ്ബി ക്കാണ് നിലവില്‍ ഈ തുക നല്‍കിയിട്ടുളളത്. കുന്നത്തൂര്‍, കോന്നി എന്നീ രണ്ട് മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് 37 കിലോമീറ്ററോളം വരുന്ന ഈ അഭിമാന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്നു വരുന്നുവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.

Read More

കുട്ടനാട്ടിൽ കരയിലും വെള്ളത്തിലും മൊബൈൽ മെഡിക്കൽ ടീമുകൾ

  24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ് ആലപ്പുഴ കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. വെള്ളത്തിൽ സഞ്ചരിക്കുന്ന 3 മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ്, കരയിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റ് എന്നിവയാണ് സജ്ജമാക്കിയത്. വെള്ളിയാഴ്ച മുതൽ ഇവ പ്രവർത്തനം തുടങ്ങും. ഈ സംവിധാനങ്ങൾ ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ മൊബൈൽ യൂണിറ്റുകളിൽ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബോട്ടുകളിലാണ് ആരോഗ്യവകുപ്പിന്റെ കീഴിലുള്ള മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ സജ്ജമാക്കിയിരിക്കുന്നത്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെത്തി രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെയാണ് സേവനം. ചമ്പക്കുളം, കാവാലം, കുപ്പപുറം ആരോഗ്യ…

Read More

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കുക: ഡി.എം.ഒ

  കനത്ത മഴയെതുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. ജില്ലയില്‍ നിലവില്‍ 54 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, പാലിയേറ്റീവ് കെയര്‍ രോഗികള്‍ എന്നിവര്‍ ക്യാമ്പില്‍ ഉണ്ട്. പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. അഞ്ച് മിനിട്ടെങ്കിലും തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ഭക്ഷണത്തിന് മുമ്പും, ശേഷവും മലമൂത്രവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് നന്നായി കഴുകണം. ടോയ്ലറ്റുകള്‍ വൃത്തിയായി പരിപാലിക്കണം. സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകള്‍ ക്യാമ്പിലുണ്ടെങ്കില്‍ കൃത്യമായി മരുന്ന് കഴിക്കണം. മരുന്ന് കൈവശമില്ലെങ്കില്‍ മെഡിക്കല്‍ ടീമിനെ അറിയിക്കണം. കാലില്‍മുറിവുളളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയും പാദരക്ഷകള്‍ നിര്‍ബന്ധമായും ധരിക്കുകയും വേണം. എലിപ്പനി തടയാന്‍…

Read More

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ( ജൂലൈ 6 )

  KONNIVARTHA.COM : പത്തനംതിട്ട ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്കുള്ള സാധ്യതയുള്ളതായി കാണുന്നു. നിലവിൽ ജില്ലയിൽ പന്ത്രണ്ടു റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതു മൂലം സഞ്ചാരം സുഗമമല്ലാതായിരിക്കുകയാണ്. വിവിധ താലൂക്കുകളിലായി 33 ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇന്ന് (6 ജൂലൈ 2023) നു ജില്ലയിലെ അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നു. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. പത്തനംതിട്ട ജില്ലയില്‍ 27 ക്യാമ്പുകള്‍ തുറന്നു; 581 പേരെ മാറ്റി പാര്‍പ്പിച്ചു പത്തനംതിട്ട ജില്ലയില്‍ 27 ക്യാമ്പുകളിലായി 581 പേര്‍ കഴിയുന്നു. കോഴഞ്ചേരി താലൂക്കില്‍ രണ്ടു ക്യാമ്പുകളിലായി 22 പേരും മല്ലപ്പള്ളി താലൂക്കില്‍ 10 ക്യാമ്പുകളിലായി 194 പേരും തിരുവല്ല താലൂക്കില്‍ 15 ക്യാമ്പുകളിലായി 365 പേരും ഉള്‍പ്പെടെ ആകെ 581 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്.…

Read More

മാധ്യമ പ്രവര്‍ത്തകരും തൊഴിലാളികളാണ് :കേരളത്തിലെ മാധ്യമങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം വേണം : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

  konnivartha.com: മറുനാടന്‍ മലയാളിയുടെ ഓഫീസ് അടച്ചുപൂട്ടിയ നടപടിയെ അതിശക്തമായി അപലപിക്കുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ‘ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്. ആഭ്യന്തര അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിൽ ഭരണകൂട ഭീകരത കേരളത്തിൽ ഉടലെടുക്കുകയാണോ എന്ന് ഭയക്കുന്നു. മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതും ഒരുപാട് പേർക്ക് ജോലി നഷ്ടമാക്കുന്നതും ഫാസിസത്തിന്റെ മറ്റൊരു മുഖമായി മാറുന്നതിന്റെ തെളിവായി മാത്രമേ കാണുവാൻ സാധിക്കൂ. ഇത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. കേസിലെ പ്രതിയെ പിടിക്കാൻ സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചുകൊണ്ട് നടത്തുന്ന പോലീസ് നടപടികൾ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പരിശോധിക്കണം. കേസിൽ പ്രതിയായ ഷാജൻ സ്കറിയായെ പിടിക്കുന്നതിനുവേണ്ടി എന്ന വ്യാജേന സ്ഥാപനം അടച്ചു പൂട്ടിച്ച നടപടിയിൽ മുഖ്യമന്ത്രി ഇടപെടണമെന്നും സ്ഥാപനം തുറന്നു പ്രവർത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി…

Read More

ഡോ .എം .എസ്. സുനിലിന്റെ 288-മത് സ്നേഹഭവനം വിധവയായ രജനിയുടെ ആറംഗ കുടുംബത്തിന്

  konnivartha.com/പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 288 മത്തെ സ്നേഹഭവനം ളാക്കൂർ മൂലപ്പറമ്പ് ആനക്കല്ലിൻ മുകളിൽ വിധവയായ രജനിക്കും കുടുംബത്തിനും ആയി വിദേശ മലയാളിയായ ജയ്സൺ മാത്യുവിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ജയ്സന്റെ സഹോദരി ജെസ്സി ടോമും പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നവനീതും ചേർന്ന് നിർവഹിച്ചു . കുറെ നാളുകൾക്കു മുമ്പ് രജനിയുടെ ഭർത്താവ് മരിക്കുകയും ഭർത്താവിൻറെ വീട്ടിൽ സുരക്ഷിതത്വമില്ലാതെ വന്ന സാഹചര്യത്തിൽ അച്ഛൻ നാരായണൻ രജനിയെയും മൂന്ന് കുട്ടികളെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ഇവർക്കായി ഏഴ് സെൻറ് സ്ഥലം നൽകുകയും അതിൽ രജനിയും മൂന്ന് കുട്ടികളും അച്ഛനും അമ്മയുമായി സുരക്ഷിതമല്ലാത്ത കുടിലിൽ കഴിയുകയുമായിരുന്നു. നാരായണൻ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കും നിത്യ ചിലവിനുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന…

Read More

വിപണിയില്‍ മധുരം നിറയ്ക്കാന്‍ കോട്ടാങ്ങല്‍ ശര്‍ക്കര

  konnivartha.com: പത്തനംതിട്ട ജില്ലയുടെ കാര്‍ഷികചരിത്രത്തില്‍ കരിമ്പ് കൃഷിയ്ക്കും ശര്‍ക്കര ഉത്പാദനത്തിനും ഏറെ പ്രാധാന്യമുണ്ടായിരുന്നു. റബര്‍, കപ്പ ഉള്‍പ്പെടെയുള്ള വിളകളുടെ വരവോടെ കരിമ്പുകൃഷി കുറഞ്ഞു. നീണ്ട ഇടവേളയ്ക്കു ശേഷം കരിമ്പു കൃഷിയും ശുദ്ധമായ ശര്‍ക്കര ഉത്പാദനവും ജനപ്രിയമാകുകയാണ്. കൃഷിഭവന്റെ സഹകരണത്തോടെ കോട്ടാങ്ങല്‍ കരിമ്പ് കര്‍ഷക ഉല്‍പാദക സംഘം രൂപീകരിച്ച് കരിമ്പു കൃഷി പുനരുജ്ജീവനവും ശര്‍ക്കര ഉത്പാദനവും ആരംഭിച്ചു.   സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. സംരംഭം വിജയമാകുന്നതോടു കൂടി തരിശുപാടങ്ങളിലേക്ക് കൃഷി കൂടുതല്‍ വ്യാപിപ്പിക്കും. മേഖലയിലെ തരിശുകിടക്കുന്ന 100 ഏക്കറിലേക്ക് കരിമ്പ് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. തിരുവന്‍വണ്ടൂരില്‍ നിന്ന് എത്തിച്ച മാധുരിക്കും ജാവയ്ക്കും പുറമെ കണ്ണൂര്‍, തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നുള്ള കരിമ്പാണ് ഇവിടെ കൃഷിക്കും ശര്‍ക്കര ഉത്പാദനത്തിനും ഉപയോഗിക്കുന്നത്. ശര്‍ക്കര നിര്‍മാണത്തിനുള്ള ചക്കും എന്‍ജിനും തോണിയുമടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ശര്‍ക്കര നിര്‍മിക്കുന്നതിന് തമിഴ്‌നാട്ടില്‍…

Read More

ആംബുലൻസുകളിൽ ജി പി എസ് കർശനമാക്കും

    റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആബുലൻസുകൾക്ക് ജി പി എസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്ടോബർ 1 മുതൽ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇൻസൈറ്റ് പദ്ധതിയുടെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാർക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന പരിപാടിയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ എൻജിനീയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്,യൂണിഫോം എന്നീ ആവശ്യങ്ങൾ നടപ്പിലാക്കും. ആംബുലൻസുകൾക്ക് കളർകോഡ് പാലിക്കുന്നതോടൊപ്പം, അനാവശ്യ ലൈറ്റുകളും ഹോണുകളുമുൾപ്പെടെ എക്‌സ്ട്രാ ഫിറ്റിംഗ് പൂർണമായി ഒഴിവാക്കണം. മൂന്ന് വർഷത്തിലൊരിക്കൽ ഡ്രൈവർമാർക്ക് പരിശീലനം ഉറപ്പാക്കുമെന്നും ആംബുലസിന്റെ ദുരുപയോഗം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബോധവൽക്കരണം, നിയമ അവബോധം എന്നിവയിലൂടെ പുതു യാത്രാസംസ്‌കാരം രൂപീകരിക്കുന്നതിനുള്ള പരിപാടികളാണ് ഗവൺമെന്റ് സംഘടിപ്പിക്കുന്നത്. സ്‌കൂൾ കോളേജ് ബസ് ഡ്രൈവർമാർ, കെ എസ് ആർ ടി…

Read More