അന്വേഷണ ഏജന്‍സികളോട് സോഴ്സ് വെളിപ്പെടുത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇളവില്ല- കോടതി

  അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പാകെ വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്താതിരിക്കാനുള്ള നിയമപരമായ ഇളവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ലെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി. ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാധ്യമ പ്രവര്‍ത്തകര്‍ സോഴ്സ് വെളിപ്പെടുത്തണമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അഞ്ജനി മഹാജന്‍ വ്യക്തമാക്കി. വ്യാജരേഖ ചമച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളി.

Read More

എല്ലാ സർവകലാശാലകളിലും ആർത്തവ അവധി; യുവജന കമ്മീഷൻ ശിപാർശ നൽകി

ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ  പ്രയാസങ്ങൾ  കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷൻ ശിപാർശ നൽകി. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നിരുന്നു. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നതിനാണ് യുവജന കമ്മീഷൻ ശിപാർശ നൽകിയത്.

Read More

മണ്ണീറ വെള്ളച്ചാട്ടം, അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

  konnivartha.com : : വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞ മണ്ണീറ വെള്ളച്ചാട്ടം കാണുവാൻ ദിനം പ്രതി നൂറു കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റ ഭംഗി ആസ്വദിക്കുവാൻ വിദേശ രാജ്യങ്ങളിൽ നിന്നു പോലും സഞ്ചാരികൾ എത്തിച്ചേരാറുണ്ട്.   അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെന്നതിനാൽ തന്നെ കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്നുമുണ്ട്. എന്നാൽ വെള്ളച്ചാട്ടത്തിൽ എത്തുന്ന സ്ത്രീകൾ കുട്ടികൾ അടക്കമുള്ള സഞ്ചാരികൾക്ക് പ്രാധമിക ആവശ്യങ്ങൾ നിറവേറ്റുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ഇല്ലായിരുന്നു. പലപ്പോഴും സമീപ വീടുകളെ ആശ്രയിച്ചിരുന്നെങ്കിലും അതും ക്രമേണ നിലച്ച മട്ടിലായി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്താൽ ചുറ്റപ്പെട്ട സ്ഥലമായതിനാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സാധിക്കാതെയും വന്നിരുന്നു.   ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം പ്രീത.…

Read More

കുഷ്ഠരോഗ നിര്‍ണയ പ്രചരണം; അശ്വമേധം കാമ്പയിന്‍ 18 മുതല്‍

  സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന അശ്വമേധം കാമ്പയിന്‍ 18 മുതല്‍. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകയും പ്രവര്‍ത്തകനും അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങള്‍ പരിശോധിക്കുന്നതാണ്.സമൂഹത്തില്‍ ഇപ്പോഴും കുഷ്ഠരോഗമുണ്ട്.   കേരളത്തില്‍ പതിനായിരത്തില്‍ 0.13 എന്ന നിരക്കില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. 6 മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്കുഷ്ഠരോഗംവായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠ രോഗം.   മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ചികിത്സയിലിരിക്കുന്ന രോഗിയില്‍ നിന്നും രോഗാണുക്കള്‍ വായുവിലൂടെ പകരില്ല.രോഗ ലക്ഷണങ്ങള്‍തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി…

Read More

12300 ഹെക്ടർ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചു:1086 ഹെക്ടർ വനഭൂമിയിലെമഞ്ഞക്കൊന്ന നശിപ്പിക്കാൻ നടപടി

   konnivartha.com : വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ 12300 ഹെക്ടർ വനഭൂമിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചു കിടക്കുന്നതായി കണക്കാക്കിയിട്ടുണ്ടെന്നും ഇതിൽ ആദ്യഘട്ടമെന്ന നിലയിൽ 1086 ഹെക്ടർ വനഭൂമിയിലെ മഞ്ഞക്കൊന്ന നശിപ്പിക്കാൻ നടപടി ആരംഭിച്ചതായും വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. 2.27 കോടി രൂപയാണ് ഇതിനായുള്ള ടെൻഡർ തുക നിശ്ചയിച്ചിട്ടുള്ളത്. ടെൻഡറുകൾ ഈ മാസം അന്തിമമാക്കി ഉടൻ ജോലി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.   നെഞ്ച് ഉയരത്തിൽ 10 സെന്റി മീറ്ററിന് മുകളിൽ [DBH (Diametrical Breast Height)] വണ്ണം ഉള്ള മഞ്ഞക്കൊന്ന മരങ്ങളുടെ പുറം തൊലി നീക്കം ചെയ്തുകൊണ്ട് (Debarking) അവ ഉണക്കി കളയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക. 10 സെന്റി മീറ്ററിൽ താഴെ വണ്ണം ഉള്ള തൈകൾ വേരോടെ പിഴുതു മാറ്റും. ഡിബാർക്കിംഗ് നടത്തുന്നതിനുള്ള 3 ജോലികൾക്കാണ് ഇപ്പോൾ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. 330 ഹെക്ടർ സ്ഥലത്തിന് 69 ലക്ഷം രൂപ, 260…

Read More

നാടിനാവശ്യം സാധാരണക്കാര്‍ക്ക് പ്രയോജനമാകുന്ന വികസനം : ഡെപ്യൂട്ടി സ്പീക്കര്‍

നാടിനാവശ്യം സാധാരണക്കാര്‍ക്ക് പ്രയോജനമാകുന്ന വിധം ഉള്ള വികസനമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ നഗരസഭ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ബീന ബാബു, റോണി പാണംതുണ്ടില്‍, സിന്ധു തുളസീധരക്കുറുപ്പ്, എ. അലാവുദിന്‍ എന്നിവരും കൗണ്‍സിലര്‍മാരായ സൂസി ജോസഫ്, അനു വസന്തന്‍, അപ്സര സനല്‍, രജനി രമേശ്, ശശികുമാര്‍, രാജി ചെറിയാന്‍, ശ്രീജ ആര്‍ നായര്‍, വരിക്കോലില്‍ രമേശ്, ജി. ബിന്ദു കുമാരി, ഡി. ശശി കുമാര്‍, റീനാ ശാമുവല്‍, കെ. ഗോപാലന്‍, അനൂപ് ചന്ദ്രശേഖര്‍, സുധ പത്മകുമാര്‍, ലാലി സജി, എസ്. ഷാജഹാന്‍, ശ്രീലക്ഷ്മി ബിനു, എം. അനിതാദേവി, ശോഭ തോമസ്, കെ. മഹേഷ് കുമാര്‍, ഗോപു കരുവാറ്റ, ബി. വേണു…

Read More

ഓമല്ലൂരില്‍ ഇനി കുടിവെള്ളം മുടങ്ങില്ല; പൈപ്പ്ലൈന്‍ നവീകരണം പൂര്‍ത്തിയായി

  ഓമല്ലൂര്‍ കുടിവെള്ള പദ്ധതി നവീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പൈപ്പ്‌ലൈന്‍ നവീകരിച്ചത്. പദ്ധതി നവീകരണത്തിന്റെ ഭാഗമായി ഷട്ടര്‍മുക്ക് – കൊടുന്തറ റോഡില്‍ പഴയ പൈപ്പ് ലൈന്‍മാറ്റി പുതിയവ സ്ഥാപിച്ചു. 50 വര്‍ഷം പഴക്കമുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ കേടുപാട് സംഭവിച്ച് ജലവിതരണം തടസപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കിയത്. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ നവീകരണം പ്രയോജനപ്പെടും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. വാട്ടര്‍ അതോററ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുളസീധരന്‍ പങ്കെടുത്തു.

Read More

പ്രധാനമന്ത്രി അഗ്നിവീരന്മാരുടെ ആദ്യ ബാച്ചിനെ അഭിസംബോധനചെയ്തു

  konnivartha.com : മൂന്നു സൈനികവിഭാഗങ്ങളിൽ അടിസ്ഥാനപരിശീലനം ആരംഭിച്ച അഗ്നിവീരന്മാരുടെ ആദ്യസംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു. പുതപാത വെട്ടിത്തെളിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ ആദ്യസംഘമായതിനു അഗ്നിവീരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പരിവർത്തനനയം നമ്മുടെ സായുധസേനകൾക്കു കരുത്തേകുന്നതിലും ഭാവിയിലേക്ക് അവരെ സജ്ജരാക്കുന്നതിലും മാറ്റം വരുത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു. യുവ അഗ്നിവീരന്മാർ സായുധസേനയ്ക്കു കൂടുതൽ യുവത്വമേകുമെന്നും സാങ്കേതികവൈദഗ്ധ്യം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഗ്നിവീരന്മാരുടെ സാധ്യതകൾ ഉയർത്തിക്കാട്ടിയ അദ്ദേഹം, രാഷ്ട്രത്തിന്റെ പതാക എപ്പോഴും ഉയർത്തിപ്പിടിക്കുന്ന സായുധസേനകളുടെ ധീരതയുടെ പ്രതിഫലനമാണ് അവരുടെ മനോഭാവമെന്നും പറഞ്ഞു. ഈ അവസരത്തിലൂടെ അവർ നേടുന്ന അനുഭവം ജീവിതത്തിന് അഭിമാനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. നവ ഇന്ത്യ നവോന്മേഷം നിറഞ്ഞതാണെന്നു പറഞ്ഞ പ്രധാനമന്ത്രി, നമ്മുടെ സായുധസേനകളെ നവീകരിക്കാനും സ്വയംപര്യാപ്തമാക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ യുദ്ധ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക ഇടപെടൽ…

Read More

പ്രകൃതി കൃഷി സെമിനാറും കാര്‍ഷികമേളയും നടത്തി

പ്രകൃതി കൃഷി ഭാവി തലമുറയ്ക്കായുള്ള കരുതല്‍: അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പ്രകൃതി കൃഷിയുടെ ആശയങ്ങള്‍ ഭാവി തലമുറയ്ക്കായുള്ള കരുതലാണെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രകൃതി കൃഷി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനവും ജൈവ ഉത്പാദന ഉപാധികളുടെ നിര്‍മാണ പരിശീലനവും വിപണനവും നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രകൃതി കൃഷി സെമിനാറും കാര്‍ഷികമേളയും സംഘടിപ്പിച്ചത്.  മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ അധ്യക്ഷ വഹിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.  പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍  ജാന്‍സി കെ കോശി, കൃഷി വിജ്ഞാന…

Read More

രോഗം വന്ന് ഒറ്റപെടുന്നവരെ സന്ദർശിക്കുകയാണ് ഏറ്റവും വലിയ പാലിയേറ്റീവ് പ്രവർത്തനം: ഡോ. ടി എം തോമസ് ഐസക്

  konnivartha.com :  രോഗം വന്ന് ഒറ്റപെടുന്നവരെ സന്ദർശിക്കുകയാണ് ഏറ്റവും വലിയ പാലിയേറ്റീവ് പ്രവർത്തനം എന്ന് മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പാലിയേറ്റീവ് ദിനാചരണവും സംവാദവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ജനങ്ങൾ പാലിയേറ്റീവ് രംഗത്ത് നല്ല നിലയിൽ ഇടപെടുന്നു .ലോകത്തിലെ ഏറ്റവും നല്ല പാലിയേറ്റീവ് പ്രവർത്തനം ഉള്ളത് കേരളത്തിലാണ് ഇവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാലിയേറ്റീവിനായി പ്രത്യേകം ഫണ്ട് വയ്ക്കാറുണ്ട് കൂടാതെ ഇ എം എസ് സൊസൈറ്റി പോലുള്ള സംഘടനകളുടെ ഇടപെടീലും ഉണ്ട്. പാലിയേറ്റീ രoഗത്ത് കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷനായി .പി ജെ അജയകുമാർ, റവ.ജസൺ, റവ.സജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ…

Read More