konnivartha.com : പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി, ലൈംഗികമായി പീഡിപ്പിക്കുകയും, ഗർഭിണിയാക്കുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടി. മല്ലപ്പള്ളി ആനിക്കാട് മാരിക്കൽ നമ്പുരാക്കൽ വീട്ടിൽ ബെന്നിജോണിന്റെ മകൻ ജോൺസൺ ബെന്നി (19) ആണ് കീഴ്‌വായ്‌പ്പൂർ പോലീസിന്റെ പിടിയിലായത്. ഈവർഷം ജനുവരി 22 ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പതിനേഴുകാരിയെ വീട്ടിൽ നിന്നും പ്രതി വശീകരിച്ച് തട്ടിക്കൊണ്ടുപോയി, ഇയാളുടെ വീട്ടിൽ എത്തിച്ച് പലതവണ ലൈംഗികപീഡനത്തിന് വിധേയയാക്കുകയായിരുന്നു. ഈമാസം എട്ടിന്, പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞുകഴിഞ്ഞും പ്രതി പീഡിപ്പിച്ചതായി മൊഴിയിൽ പറയുന്നു. പെൺകുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത കീഴ്‌വായ്‌പ്പൂർ പോലീസ്, കൗൺസിലിങ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും, വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. പ്രതിയ്ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതിനെത്തുടർന്ന്, വീടിനു സമീപത്തുനിന്നും ചൊവ്വാഴ്ച്ച പിടികൂടുകയായിരുന്നു. പെൺകുട്ടിയെ വീഡിയോ കാളിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം, കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം…
Read Moreവിഭാഗം: Editorial Diary
പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.എ എലിസബത്തിനെ കണ്ടെത്തി
konnivartha.com : കഴിഞ്ഞ ദിവസം കാണാതായ പനമരം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ബന്ധുക്കളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.ഈ മാസം 10 ന് കോടതി ആവശ്യവുമായി ബന്ധപ്പെട്ട് പാലക്കാടേക്ക് പോയ സിഐയെ കാണാതാവുകയയിരുന്നു. ഔദ്യോഗിക നമ്പറും സ്വകാര്യ നമ്പരും സ്വിച്ച് ഓഫായ നിലയിലായിരുന്നു. അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് കൽപ്പറ്റയിലുണ്ടെന്ന് എലിസബത്ത് പറഞ്ഞിരുന്നുവെങ്കിലും അന്വേഷിച്ചെത്തിയ പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ സംഭവത്തിൽ കേസെടുത്ത പോലീസ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു.
Read Moreപട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നില്‍: ഡെപ്യൂട്ടി സ്പീക്കര്‍
konnivartha.com : സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാ തല സമ്മേളനവും ബോധവത്ക്കരണ സെമിനാറും പന്തളം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കാര്യത്തില്‍ സമഗ്രപുരോഗതി കൈവരിച്ചാല്‍ മാത്രമേ സാമൂഹ്യനീതി ലഭിക്കൂ. കേരളം മുന്നിലാണെങ്കിലും ഇന്ത്യയുടെ മൊത്തത്തിലുള്ള കാര്യം പരിശോധിച്ചാല്‍ പുരോഗതിയിലേക്ക് നാം എത്തിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും ജാതിയുടെ പേരില്‍ ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് നാടിനെ പൂര്‍ണമായും മോചിപ്പിച്ച് പുരോഗതിയിലേക്ക് എത്തിക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പിന്തുണയും അത്യാവശ്യമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഗോത്രസാരഥി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക്…
Read Moreഇലന്തൂര്‍ നരബലിയുടെ മുഖ്യ ആസൂത്രകന്‍ ഒന്നാംപ്രതിയായ മുഹമ്മദ് ഷാഫി: സാഡിസ്റ്റിക്കും സൈക്കോപാത്തുമാണ്
konnivartha.com : പത്തനംതിട്ട ഇലന്തൂര്‍ നരബലിയുടെ മുഖ്യ ആസൂത്രകന്‍ ഒന്നാംപ്രതിയായ മുഹമ്മദ് ഷാഫിയാണെന്ന് പോലീസ്. ചോദ്യംചെയ്യലുമായി ഇയാള്‍ ആദ്യം സഹകരിച്ചില്ലെന്നും ദമ്പതിമാരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഷാഫി കുറ്റംസമ്മതിച്ചതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. ഈ കേസില്‍ ആദ്യം കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളും സ്‌കോര്‍പിയോ കാറുമാണ് തുമ്പായത്.അങ്ങനെ ഷാഫിയിലേക്ക് എത്തി. എന്നാല്‍ ഷാഫിയെ ചോദ്യംചെയ്തിട്ട് ഒന്നും ലഭിച്ചില്ല. ഇയാള്‍ ചോദ്യംചെയ്യലുമായി സഹകരിച്ചില്ല. ഇതോടെ ശാസ്ത്രീയ തെളിവുകളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും ശേഖരിച്ചു.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം പത്തനംതിട്ട ജില്ലയിലേക്ക് എത്തി. അവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ലൊക്കേഷനും ശേഖരിച്ച് നടത്തിയ അന്വേഷണം ദമ്പതിമാരിലേക്ക് എത്തി. അവരെ ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ആ മൊഴികള്‍ അടിസ്ഥാനമാക്കി ചോദ്യംചെയ്തപ്പോളാണ് ഷാഫി കുറ്റംസമ്മതിച്ചതെന്നും കമ്മീഷണര്‍ പറഞ്ഞു. ഈ നരബലിയിലെ മുഖ്യപ്രതി…
Read Moreപത്തനംതിട്ട ഇലന്തൂരെ വൈദ്യന്‍റെ വീട്ടില്‍ നടന്ന ഇരട്ട നരബലി: ഷാഫി മുഖ്യ സൂത്രധാരന്‍
konnivartha.com : പെരുമ്പാവൂര്‍ സ്വദേശി ഷാഫി(ഷിഹാബ്) പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ദഗവല്‍സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ട് സ്ത്രീകളെ നരബലി നല്‍കിയ കേസില്‍ പോലീസ് പിടിയിലുള്ളത് . കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പ്രത്യേകമായി അന്വേഷിച്ചു വരുന്നു . കുടുംബത്തിന്റെ ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയായിരുന്നു രണ്ട് സ്ത്രീകളെയും പ്രതികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.സംസ്ഥാനത്ത് കാണാതായ ആളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരുന്നു . പാരമ്പര്യ വൈദ്യനും തിരുമ്മല്‍ വിദഗ്ധനുമായ ഭഗവല്‍സിങ് ഇങ്ങനെയൊരു കൃത്യം ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതോടെ നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സെപ്റ്റംബര്‍ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബര്‍ 27-ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി.പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഷാഫിയും ഭഗവല്‍സിങ്ങും ഇയാളുടെ ഭാര്യയും…
Read Moreആനന്ദം കണ്ടെത്താന്‍ ലഹരി ആവശ്യമില്ല : ജില്ലാ കളക്ടര്‍
konnivartha.com : ജീവിതത്തില്‍ ആനന്ദം കണ്ടെത്താന്‍ ലഹരിയുടെ ആവശ്യമില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ നടത്തിയ ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു പറയുന്നതിനൊപ്പം അതിന്റെ ആശയം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കെണികളില്‍ അകപ്പെടാതെ സ്വന്തം ജീവിതത്തെ വെളിച്ചത്തിലേക്ക് നയിക്കണമെന്ന് തിരിച്ചറിയുകയും പരസ്പരം സഹായം നല്‍കുകയും ചെയ്യണമെന്ന് വിദ്യാര്‍ഥികളോട് കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ലഹരിക്കെതിരായ പ്രതിജ്ഞ ജില്ലാ കളക്ടര്‍ ചൊല്ലി കൊടുത്തു. കോളജിലെ വിദ്യാര്‍ഥികളുടെ ലഹരി വിരുദ്ധ സമ്മതപത്രം പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന് കൈമാറി. എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ തെരുവുനാടകം അവതരിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍…
Read Moreനരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങള്‍: വനിതാ കമ്മീഷന്‍
konnivartha.com : അന്ധവിശ്വസത്തിന്റെ ഭാഗമായി നടത്തിയ നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളായി മാറ്റപ്പെടുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങളാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. പത്തനംതിട്ട ഇലന്തൂരില്‍ നരബലി നടന്ന സ്ഥലം സന്ദര്‍ശിച്ച് സാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍.വിദ്യാഭ്യാസമേറെയുള്ള കേരള സമൂഹത്തില്‍ അന്ധവിശ്വാസങ്ങളുടെ ഭാഗമായിട്ട് നരബലി അടക്കമുള്ള ക്രൂര കൃത്യങ്ങള്‍ നടക്കുന്നുവെന്നത് ഭയപ്പെടുത്തുന്നതാണ്. വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടുവാന്‍ സ്ത്രീകള്‍ തയാറാകുന്നുവെന്നതും ചര്‍ച്ച ചെയ്യേപ്പെടേണ്ട വിഷയമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന നരബലി അടക്കമുള്ള ഹീനകൃത്യങ്ങളെക്കുറിച്ചാണ് ഇതുവരെ ചര്‍ച്ച ചെയ്തിരുന്നത്. ഇപ്പോള്‍ സാക്ഷര കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട് ഇത്തരം ഹീനകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് വിഷമകരമായ കാര്യമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. പോലീസ് നടത്തിയ ജാഗ്രതയോടു കൂടിയുള്ള അന്വേഷണത്തിന്റെ ഫലമായാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തു വരാന്‍ ഇടയായതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. വനിതാ കമ്മീഷന്‍…
Read Moreപത്തനംതിട്ടയില്‍ നരബലി; കൊച്ചിയിൽ നിന്ന് 2 സ്ത്രീകളെ തട്ടിക്കൊണ്ട് വന്നു കൊന്നു
konnivartha.com : കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. പത്തനംതിട്ട കോഴഞ്ചേരി ഇലന്തൂരില്‍ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടത്തിയത്. പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റാണ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്.ഇലന്തൂര്‍ സ്വദേശിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീകള്‍ ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ പത്തനംതിട്ട എത്തിച്ചു ബലി നൽകിയെന്നാണ് വിവരം.രണ്ട് പേരുടെയും മൃതദേഹം കുഴിച്ചിട്ടിരിക്കുകയായിരുന്നു. കാലടിയിൽ നിന്നാണ് യുവതിയെ ആദ്യം കൊണ്ടുപോയത്. കാലടി സ്വദേശിയായ സ്ത്രീയെ മറ്റൊരു ആവശ്യത്തിനെന്ന കാരണം പറഞ്ഞാണ് പത്തനംതിട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. നരബലിക്കായി യുവതികളെ തട്ടിക്കൊണ്ട് പോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്. പ്രതികൾ ഇത് സംബന്ധിച്ച്…
Read Moreഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്കിന് പൂർണ നിരോധനം
konnivartha.com : ഒക്ടോബർ ഒന്ന് മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് പഞ്ചായത്ത് ഡയറക്ടർ കർശന നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സ്ഥാപനങ്ങളിൽ ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് നിരോധനം കൃത്യമായി നടക്കുന്നുയെന്നത് ഉറപ്പാക്കുന്നതിന് അടിയന്തര പരിശോധന നടത്താൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദ്ദേശം നൽകി. ഇതിനോടകം രണ്ട് തവണകളായി നടത്തിയ പരിശോധനയിൽ 9.57 ടൺ നിരോധിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. 60,04,876 രൂപ രൂപ പിഴചുമത്തി നോട്ടീസ് നൽകി
Read Moreഅനധികൃതമായി പണം സമ്പാദിച്ചതിന് ജിയോളജിസ്റ്റ് ദമ്പതികൾക്ക് സസ്പെന്‍ഷൻ
konnivartha.com : അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജിയോളജിസ്റ്റ് ദമ്പതികള്‍ക്ക് സസ്പെന്‍ഷന്‍. മൈനിങ് ആന്‍ഡ് ജിയോളജി മിനറല്‍ സ്ക്വാഡിലെ ജിയോളജിസ്റ്റായ എസ്.ശ്രീജിത്ത്, ഇയാളുടെ ഭാര്യ ഗീത എസ്.ആര്‍ (ജിയോളജിസ്റ്റ്, മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറേറ്റ്) എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. അഞ്ചു വർഷത്തിനിടെ മാത്രം ഇവർ അധികം സമ്പാദിച്ചത് 1കോടി 32 ലക്ഷം രൂപയെന്നു വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2014 മെയ് 1 മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഇരുവരും അനധികൃതമായി പണം സമ്പാദിച്ചത്. അന്വേഷണം പൂര്‍ത്തിയാകും വരെ ഇരുവരെയും സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. അനധികൃത പാറമടകളുടെ പ്രവര്‍ത്തനം മൂലം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്നുന്നുവെന്ന ആരോപണം നിലനില്‍കുന്ന പത്തനംതിട്ട ജില്ലയിലാണ് ഈ കാലയളവില്‍ എസ്.ശ്രീജിത്ത് ജോലി ചെയ്തിരുന്നത്. 2002ൽ സർവീസിൽ…
Read More