konnivartha.com : ആരാധനാലായത്തിനുള്ളിൽ അതിക്രമിച്ചു കടന്ന യുവാവ് അറസ്റ്റിൽ. കൊല്ലം പത്തനാപുരം മാങ്കോട് ഷെമീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ ഷമീറാ(33)ണ് കൂടൽ പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച്ച രാത്രി 11.45 ന് കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രത്തിന്റെ കോമ്പൗണ്ടിനുള്ളിൽ കടന്ന ഇയാളെ സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്നയാൾ പറഞ്ഞുവിടാൻ ശ്രമിച്ചപ്പോൾ അസഭ്യം വിളിച്ചുകൊണ്ട്, ശാസ്താ നടയുടെ ഉള്ളിൽ കയറി ഇരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കീഴ്ശാന്തിയും ദേവസ്വം ട്രസ്റ്റ് അംഗവുമായ കലഞ്ഞൂർ പ്ലാസ്ഥാനത്തു മഠത്തിൽ ആർ വാസുദേവൻ പോറ്റിയുടെ മകൻ രാംകുമാർ, തുടർന്ന് കൂടൽ പോലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി, ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസിന് കൈമാറി. സ്റ്റേഷനിലെത്തിച്ച് പോലീസ് വിശദമായി ഇയാളെ ചോദ്യം ചെയ്തു. കഴിഞ്ഞയിടെ കഞ്ചാവ് കൈവശം വച്ചതിന് കൂടൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കഞ്ചാവിനടിമയാണെന്ന് പറയപ്പെടുന്നു. കീഴ്ശാന്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ്…
Read Moreവിഭാഗം: Editorial Diary
പണം ഉണ്ട് :പക്ഷെ വകയ്ക്ക് കൊള്ളില്ല : മാലിന്യം പട്ടാപകൽ പൊതു നിരത്തിൽ വലിച്ചെറിഞ്ഞ് കടന്നു
konnivartha.com : പജീറോ വാഹനം നമ്പർ “MH43X -205”.ഇതിന്‍റെ ഉടമയ്ക്ക് മാലിന്യം പൊതു നിരത്തില്‍ കളയുന്നത് ഹോബി ആണോ .ആണെങ്കില്‍ അങ്ങയുടെ ഈ രീതി തിരുത്തണം . ഈ വാഹനത്തിൽ എത്തി കുഞ്ഞുങ്ങളുടെ പാമ്പേഴ്സ് നിറച്ച ഒരു കെട്ട് മാലിന്യം പട്ടാപകൽ പത്തനംതിട്ട നഗരത്തിലെ റിംഗ് റോഡ് അഞ്ചക്കാല ജംഗ്ഷനും – സെന്റ് പീറ്റേഴ്സ് ജംഗ്‌ഷനും ഇടയിൽ പൊതു നിരത്തിൽ വലിച്ചെറിഞ്ഞ് കടന്നു പോയി . സമൂഹത്തോട് കാണിക്കുന്ന ഈ വൃത്തികേട് കാണിച്ചിട്ട് പകല്‍ മാന്യനായി ഇരിക്കുന്ന അങ്ങയോടു ഒന്നേ പറയാന്‍ ഉള്ളൂ .സ്വന്തം വീട്ടിലെ മാലിന്യം ആ വീട്ടില്‍ തന്നെ സംസ്ക്കരിക്കണം . അതാണ് ഉചിതമായ നടപടി . മാലിന്യ സംസ്കരണ പദ്ധതി നല്ല രീതിയിൽ പത്തനംതിട്ട നഗരസഭ നടത്തി വരുമ്പോൾ അതിനെ ഇത്തരത്തില്‍ ഉള്ള ആൾക്കാർ തകർത്ത് നാടിന് തന്നെ ശാപമായി…
Read Moreതിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമായി
konnivartha.com : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമായി. മലപ്പുറം സ്വദേശിയ്ക്കാണ് (53) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് (43) കരൾ പകുത്ത് നൽകിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ രാത്രി 11.30 ഓടു കൂടിയാണ് പൂർത്തിയായത്. നാഷ് എന്ന അസുഖം മുഖാന്തിരം കരളിൽ സിറോസിസും കാൻസറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാൻസ്പ്ലാന്റ് ഐസിയുവിൽ നിരീക്ഷണത്തിലാണ്. മാറ്റിവയ്ക്കുന്ന കരളിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുവാൻ രണ്ടാഴ്ചയോളം സമയമെടുക്കാറുണ്ട്. ഈ സമയം രോഗി തീവ്ര പരിചരണത്തിലും സൂക്ഷ്മ നിരീക്ഷണത്തിലുമായിരിക്കും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സർജിക്കൽ ഗ്യാസ്ട്രോ, അനസ്തീഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ഗ്യാസ്ട്രോ, റേഡിയോളജി,…
Read Moreകൊക്കാത്തോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു എങ്കിലും കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനം തുടങ്ങിയോ
konnivartha.com : പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു എങ്കിലും കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനം തുടങ്ങിയോ . ഈ മാസം ഇതുവരെ പത്തനംതിട്ട മുനിസിപ്പാലിറ്റി, തിരുവല്ല മുനിസിപ്പാലിറ്റി, തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന മേഖല ഉള്‍പ്പെടെ ഉള്ള അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു എങ്കിലും കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാതെ ഇരിക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടായോ എന്ന് പഞ്ചായത്തോ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരോ മാധ്യമങ്ങളെ ഇത് വരെ അറിയിച്ചില്ല . കൊക്കാത്തോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു എന്ന് ആദ്യം വാര്‍ത്ത നല്‍കിയത് കോന്നി വാര്‍ത്ത ആണ് . എന്നിട്ടും അവിടെ ഉള്ള ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ തങ്ങളുടെ തുടര്‍ പ്രവര്‍ത്തനം അറിയിച്ചില്ല . മാധ്യമങ്ങളിലൂടെ ആണ് ജനം അറിയിപ്പുകള്‍ ശ്രദ്ധിക്കുന്നത്…
Read Moreവിനോദസഞ്ചാര വാഹനങ്ങൾ പരിശോധിക്കാൻ ഫോക്കസ്-3: സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി
konnivartha.com : വിനോദസഞ്ചാരത്തിന് പോകുന്ന വാഹനങ്ങളിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളുമായി പോകുന്ന വാഹനങ്ങളിൽ അനധികൃത രൂപമാറ്റം, അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്‌ളോറുകൾ, അമിത വേഗത എന്നിവ തടയുന്നതിനായുള്ള മോട്ടോർ വാഹന വകുപ്പിന്റെ സംസ്ഥാനമൊട്ടാകെയുള്ള സ്‌പെഷ്യൽ ഡ്രൈവ് ‘ഓപ്പറേഷൻ ഫോക്കസ്-3’ വെള്ളിയാഴ്ച തുടങ്ങി. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ ‘ഓപ്പറേഷൻ ഫോക്കസ്-2 ഡ്രൈവിൽ സംസ്ഥാനത്ത് 3888 കുറ്റങ്ങൾ കണ്ടെത്തി, 26,61,050 രൂപ പിഴ ചുമത്തിയിരുന്നു. വിദ്യാലയങ്ങളിൽ നിന്ന് വിനോദയാത്ര പോകുന്ന സീസൺ പരിഗണിച്ചും വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലും ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം ഇത്തരം കുറ്റങ്ങൾ കർശനമായി തടയുന്നതിന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് / സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലേതുൾപ്പെടെയുള്ള ഫീൽഡ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് ഫോക്കസ്-3 തുടങ്ങിയത്. ഡ്രൈവ് ഒക്ടോബർ 16 വരെ നീണ്ടുനിൽക്കും. കൂടാതെ വിദ്യാഭ്യാസസ്ഥാപന മേധാവികൾ വിനോദ സഞ്ചാരത്തിന് പോകുന്ന വാഹനങ്ങളുടെ…
Read Moreതണ്ണിത്തോട് മൂഴി തേക്കുതോട്- കരിമാൻതോട് റോഡ് നിലവാരം ഉറപ്പ് വരുത്തും: എം എൽ എ
തണ്ണിത്തോട് മൂഴി തേക്കുതോട്- കരിമാൻതോട് റോഡ് നിലവാരം ഉറപ്പ് വരുത്തും- അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ. സമയ ബന്ധിതമായി നിർമാണം പൂർത്തീകരിക്കാൻ തീരുമാനം. konnivartha.com : ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന തണ്ണിത്തോട് മൂഴി തേക്കുതോട് കരിമാൻതോട് റോഡ് നിർമ്മാണ പ്രവർത്തി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പരിശോധിച്ചു. തണ്ണിത്തോട് മൂഴി തേക്ക് തോട് കരിമാൻ തോട് റോഡ് 6.76 കോടി രൂപ ചിലവിലാണ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നത്. തണ്ണിത്തോട് മൂഴിയിൽ നിന്നും നാല് കിലോമീറ്റർ തേക്ക് തോടു വരെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 4.26 കോടി രൂപ ചിലവിലും തുടർന്നുള്ള രണ്ടര കിലോമീറ്റർ 2.5 കോടി രൂപ ചിലവിൽ പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർമ്മാണ പ്രവർത്തി നടത്തുന്നത്. പൊതുമരാമത്ത് അധീനതയിലുള്ള രണ്ടര കിലോമീറ്റർ ഭാഗത്താണ് ഒരാഴ്ച…
Read Moreവന്യജീവിവാരാഘോഷത്തിന്‍റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
konnivartha.com : കോന്നി ഫോറസ്റ്റ് റെയ്ഞ്ചിലെ ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ്സ്റ്റേഷനും, കൊന്നപ്പാറ വി.എന്‍.എസ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ്‌കോളജ് എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായി വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഞളളൂര്‍ മുതല്‍ എലിമുളളുംപ്ലാക്കല്‍ വരെയുളള റോഡ് ഭാഗങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം നടത്തി. അഡ്വ. കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. കോന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി ജെയിംസ്, ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മധുസൂദനന്‍ പിളള, ബീറ്റ്ഫോറസ്റ്റ് ഓഫീസര്‍ രാഖി എസ്. രാജന്‍, ഫോറസ്റ്റ് വാച്ചര്‍ ബി. റഹിം, വി.എന്‍.എസ്. കോളജ് എന്‍.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ വി. രഞ്ജിത്ത്, വി.എന്‍.എസ്. കോളജ് കൊമേഴ്സ് വിഭാഗം തലവന്‍ ശോഭാകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യ നിര്‍മാര്‍ജനം നടത്തിയത്.
Read Moreഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയണം
konnivartha.com : ആഗോളഭീകരവാദത്തിനെതിരായ പോരാട്ടം വിജയിക്കാന്‍ ഭീകരസംഘടനകൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം ഇല്ലാതാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ യുഎന്‍ രക്ഷാസമിതിയില്‍. ഭീകരസംഘടനകളെയും സായുധസംഘങ്ങളെയും വളർത്തുന്നത് രഹസ്യഇടനാഴികളിലൂടെ എത്തുന്ന സാമ്പത്തിക സഹായമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീകരവാദം വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് മന്ത്രി പറഞ്ഞു. അല്‍ ഖായിദവും ഇസ്ലാമിക് സ്റ്റേറ്റും അനുബന്ധ ഭീകരപ്രസ്ഥാനങ്ങളും മേഖലയില്‍ ശക്തിപ്രാപിക്കുകയാണ്. ആഫ്രിക്കയുടെ പ്രകൃതിവിഭവങ്ങളെ സാമ്പത്തിക സ്രോതസുകളാക്കിയും ജനതയെ അടിമകളാക്കിയും ഭീകരര്‍ ആധിപത്യം സ്ഥാപിക്കുകയാണ്. സ്വർണവും ധാതുവിഭവങ്ങളും വനവിഭവങ്ങളുമെല്ലാം ഈ സംഘടനകളുടെ കരുത്ത് കൂട്ടുന്ന പണാടിത്തറയായി മാറുന്നു. ഭീകരതയ്ക്ക് തടയിട്ടില്ലെങ്കില്‍ സായുധകലാപങ്ങള്‍ പതിവായ ഭൂഖണ്ഡത്തിന് ഇരട്ടിപ്രഹരമാകുമെന്ന് മന്ത്രി പറഞ്ഞു. ഏത് സമയത്തും ആക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായേക്കാമെന്ന സാഹചര്യം ആഫ്രിക്കന്‍ രാജ്യങ്ങളുടെ സ്ഥിരതയെയും സമാധാനത്തെയും ബാധിച്ചിട്ടുണ്ടെന്ന് വി.മുരളീധരന്‍ പറഞ്ഞു. മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലെ സാമൂഹിക വികസനത്തിനും സാമ്പത്തിക പുരോഗതിക്കും കടുത്ത വെല്ലുവിളിയാണ് ഭീകരസംഘടനകൾ…
Read Moreദേശീയ തലത്തിൽ പുരസ്‌കാരത്തിളക്കവുമായി വീണ്ടും കേരളം
konnivartha.com : കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021ലെ പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ അവാർഡ്‌സിൽ കേരളത്തിന് മൂന്ന് പുരസ്‌കാരങ്ങൾ. സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിലാണ് രണ്ട് പുരസ്‌കാരങ്ങളും. ഓരോവിഭാഗങ്ങൾക്കും വേണ്ടി പ്രത്യേകം നടപ്പാക്കിയ പ്രൊജക്ടുകളിൽ ( community oriented projects) കേരളമാണ് ഒന്നാമത് എത്തിയത്. ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. വരുമാനവുമായി ബന്ധപ്പെടുത്തി നടപ്പാക്കിയ ഭവനപദ്ധതിയുടെ മാതൃകയ്ക്ക് (Best convergence model of BLC- PMAY U with livelihood) പ്രത്യേക പുരസ്‌കാരവും ലഭിച്ചു. നഗരസഭകളിൽ കണ്ണൂർ മട്ടന്നൂർ നഗരസഭമൂന്നാം സ്ഥാനം നേടി. കേരളം നടത്തിയ മികവേറിയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഭവനരഹിതരായ മുഴുവൻ ആളുകൾക്കും വീടൊരുക്കാനുള്ള സർക്കാർ ഇടപെടലുകൾക്ക് ദേശീയ തലത്തിലെ ഈ അംഗീകാരം ഊർജമേകും. എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിലേക്ക്…
Read Moreലഹരി മുക്ത ബോധവത്ക്കരണ ക്ലാസ് നടത്തി
konnivartha.com : ലഹരിക്കെതിരായ നവകേരള മുന്നേറ്റ കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ചെന്നീര്‍ക്കര എസ്എന്‍ഡിപി എച്ച്എസ്എസില്‍ വിമുക്തി മിഷന്റെയും എക്‌സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് വിപുലമായ ‘ലഹരി മുക്ത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് ക്ലാസ് ഉദ്ഘാടനം ചെയ്തു. വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മുഹമ്മദലി ജിന്ന ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ പി. ഉഷ, സ്‌കൂള്‍ മാനേജര്‍ എം.സി ബിന്ദുസാരന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ഹെഡ്മിസ്ട്രസ് എസ്. ഷീബ, അധ്യാപകര്‍, രക്ഷിതാക്കള്‍ വിദ്യാര്‍ഥികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read More