18 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കൊവിഡ് (NEGVAC), നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (NTAGI) എന്നിവ പരിഗണിക്കുന്നു. രാജ്യത്തെ 12 വയസും അതിന് മുകളിലുമുള്ളവരിൽ നടത്തിയ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാഡില ഹെൽത്ത്‌കെയർ നിർമ്മിക്കുന്ന സൈകോവ് ഡി വാക്‌സിന്, അടിയന്തരഘട്ടങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി, ദേശീയ തലത്തിലെ നിയന്ത്രണ ഏജൻസിയായ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI)യിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇനിപ്പറയുന്ന കോവിഡ് 19 വാക്സിനുകൾ രാജ്യത്ത് 18 വയസ്സിന് താഴെയുള്ളവരിൽ ക്ലിനിക്കൽ പരീക്ഷണത്തിലാണ്: 1.. ഭാരത് ബയോടെക് കമ്പനി നിർമ്മിക്കുന്ന കോ വാക്സിന്റെ II/III ഘട്ട ക്ലിനിക്കൽ പരീക്ഷണം 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ള…
Read Moreവിഭാഗം: Editorial Diary
110 വയസിൽ തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്തു
110 വയസിലും തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നൽകിയിരിക്കുകയാണ് മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ്. വണ്ടൂർ സ്വദേശി രവിയ്ക്കാണ് മെഡിക്കൽ കോളേജ് നേത്രരോഗ വിഭാഗം ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പൂർണ വിജയമായിരുന്നു. അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ കാഴ്ചയിൽ രവിയും കുടുംബവും സന്തോഷം പങ്കുവെച്ചു. മികച്ച ചികിത്സ നൽകി കാഴ്ചയുടെ ലോകത്തെത്തിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. രണ്ടു കണ്ണുകളിലും യുവിയൈറ്റിസും തിമിരവും ബാധിച്ച് പൂർണമായും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് രവി മഞ്ചേരി മെഡിക്കൽ കോളേജ് നേത്ര രോഗവിഭാഗത്തിൽ ചികിത്സ തേടിയത്. അദ്ദേഹത്തിന്റെ പ്രായവും മറ്റസുഖങ്ങളും ശസ്ത്രക്രിയക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. നേത്ര രോഗ വിഭാഗം മേധാവി ഡോ. രജനിയുടെ നേതത്വത്തിൽ രണ്ടു കണ്ണുകളുടെയും തിമിര ശസ്ത്രക്രിയ ഒരേ ദിവസം നടത്തി. നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.എസ്. രേഖ,…
Read Moreപാട്ടമ്മയ്ക്ക് (എം കെ സൗദാമിനിയമ്മ 101) ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി
KONNIVARTHA.COM : മലയാലപ്പുഴയുടെ പാട്ടമ്മയ്ക്ക് (എം കെ സൗദാമിനിയമ്മ 101) ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി.അഞ്ചു തലമുറയെ പാട്ടു പഠിപ്പിച്ച മലയാലപ്പുഴക്കാരുടെ സ്വന്തം പാട്ടമ്മ. ഭർത്താവ് പ്രശസ്തനായ കാഥികൻ കെ കെ വാദ്ധ്യാരുടെ ഹാർമ്മോണിസ്റ്റും പിൻപാട്ടുകാരിയുമായിരുന്നു. കെ കെ വാദ്ധ്യാരോടൊപ്പം നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചു. സ്ത്രീകള്‍ വേദിയില്‍ എത്തുന്നത് അത്യപൂര്‍വമായ കാലഘട്ടത്തില്‍ ഹാര്‍മോണിയം വായിച്ചും പാട്ടുപാടിയും പിന്നീട് കഥാപ്രസംഗത്തിലൂടെയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ കലാകാരി ആയിരുന്നു മലയാലപ്പുഴ സൗദാമിനി. അക്കാലത്തെ ജനകീയ കഥാപ്രാസംഗികന്‍ ആയിരുന്ന കെ.കെ വാധ്യാരുടെ ട്രൂപ്പിലൂടെ അരങ്ങില്‍ സജീവമായ അവര്‍ പിന്നീട് അദ്ദേഹത്തിന്റെ ജീവിതസഖിയുമായി. പില്‍ക്കാലത്ത് വേദികള്‍ കീഴടക്കിയ ഒട്ടനവധി വനിതാപ്രതിഭകള്‍ക്ക് മലയാലപ്പുഴ സൗദാമിനി പ്രചോദനം ആയിരുന്നു.കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ, സംസ്കാര സാഹിതി പുരസ്കാരം അടക്കം നിരവധി ബഹുമതികൾ പാട്ടമ്മയെ തേടിയെത്തി . 1921 ൽ മലയാലപ്പുഴ…
Read Moreസായുധസേനാ പതാകദിന നിധി സമാഹരണത്തിന് തുടക്കമായി
നമുക്ക് വേണ്ടിയും നമ്മുടെ നാടിനുവേണ്ടിയും ത്യാഗം സഹിച്ച എല്ലാ ധീരജവാന്‍മാര്‍ക്കും ജീവന്‍ വെടിഞ്ഞവരുടെ കുടുംബാഗംങ്ങള്‍ക്കും താങ്ങായും പിന്തുണയായും നില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ സായുധസേനാ പതാകദിന നിധി സമാഹരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. പരിശീലനത്തിലൂടെ അച്ചടക്കവും ചിട്ടയായ ദിനചര്യകളും ലഭ്യമാകുന്ന ഓരോ അവസരങ്ങളും വിനിയോഗിച്ച് ജീവിതത്തില്‍ വെല്ലുവിളികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ജവാന്‍മാര്‍. സായുധസേനാ പതാകദിനത്തില്‍ പത്തനംതിട്ട ജില്ലയിലേയും രാജ്യത്തെയും എല്ലാ ധീര ജവാന്‍മാരുടെയും വിമുക്തഭടന്മാരുടെയും ഓര്‍മ്മയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതായും കളക്ടര്‍ പറഞ്ഞു. ഡിസംബര്‍ ഏഴാണ് സായുധസേനാ പതാകദിനമായി ആചരിക്കുന്നത്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ച സായുധ സേനാംഗങ്ങളെ കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുക, യുദ്ധ വിധവകളുടെയും കുടുംബാംഗങ്ങളുടെയും പുനരധിവാസം ഉറപ്പാക്കുക, വിമുക്ത ഭടന്മാരുടെയും വിധവകളുടെയും കുട്ടികളുടെയും ക്ഷേമ…
Read Moreജന നന്മയില്‍ അധിഷ്ഠിതമായ ജനകീയ വാര്‍ത്തകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം
*സ്വാഗതം * www.konnivartha.com ( *konni first internet media* ) ജന നന്മയില്‍ അധിഷ്ഠിതമായ ജനകീയ വാര്‍ത്തകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം / വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ https://www.konnivartha.com/ (ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ) online news portal കോന്നി വാര്‍ത്ത ഫേസ് ബുക്ക് പേജിലേക്ക് സ്വാഗതം https://www.facebook.com/www.konnivartha കോന്നി വാര്‍ത്ത ഹെല്‍ത്തി ഫാമിലി ഫേസ് ബുക്ക് ഗൂപ്പിലേക്ക് സ്വാഗതം https://www.facebook.com/konnivarthah… കോന്നി വാര്‍ത്ത എഫ് എം ഫേസ് ബുക്ക് https://www.facebook.com/KONNIFM കോന്നി വാര്‍ത്ത റിയല്‍ എസ്റ്റേറ്റ് ഫേസ് ബുക്ക് പേജ് https://www.facebook.com/konnirealestate കോന്നി വാര്‍ത്ത വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം https://chat.whatsapp.com/Gf2mWyK7LMQ… കോന്നി വാര്‍ത്ത വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം https://chat.whatsapp.com/HQkKbcO9VaS… കോന്നി വാര്‍ത്ത വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം https://chat.whatsapp.com/GMnvVEnnCzc… തൊഴില്‍ അവസരങ്ങളുടെ കൃത്യമായ വിവരങ്ങള്‍ക്ക് കോന്നി വാര്‍ത്ത ജോബ് പോര്‍ട്ടല്‍ വാട്സ്സ്…
Read Moreമലയാലപ്പുഴ ദേവീ സദനം സൗദാമിനിയമ്മ (പാട്ടമ്മ, 101) അന്തരിച്ചു
മലയാലപ്പുഴ ദേവീ സദനം സൗദാമിനിയമ്മ (പാട്ടമ്മ, 101) അന്തരിച്ചു konnivartha.com: അഞ്ചു തലമുറയെ പാട്ടു പഠിപ്പിച്ച മലയാലപ്പുഴക്കാരുടെ സ്വന്തം പാട്ടമ്മ അന്തരിച്ചു. ഭർത്താവ് പ്രശസ്തനായ കാഥികൻ കെ കെ വാദ്ധ്യാരുടെ ഹാർമ്മോണിസ്റ്റും പിൻപാട്ടുകാരിയുമായിരുന്നു. കെ കെ വാദ്ധ്യാരോടൊപ്പം നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചു.സിംഗപ്പുർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങിലും പാട്ടമ്മ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് കെ കെ വാദ്ധ്യാരുടെ മരണത്തിന് ശേഷം സൗദാമിനിയമ്മ കാഥികയെന്ന നിലയിലും തിളങ്ങി. 4 വർഷം മുൻപ് വരെ പാട്ടു പഠിപ്പിക്കുമായിരുന്നു. ഓർമ്മശക്തിക്കും ശബ്ദത്തിനും ഒരു കുഴപ്പവുമില്ലായിരുന്നു. സൗദാമിനിയമ്മ ഒരു ജൻമം പാട്ടിൽ ജീവിക്കുകയാണ്.കോന്നി വാര്‍ത്ത ആണ് പാട്ടമ്മയെ ജന മധ്യത്തില്‍ അവതരിപ്പിച്ചത് . പിന്നീട് നിരവധി ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ താരമായി . കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ, സംസ്കാര സാഹിതി പുരസ്കാരം അടക്കം നിരവധി ബഹുമതികൾ പാട്ടമ്മയെ തേടിയെത്തി .മുഖ്യമന്ത്രി പിണറായി വിജയൻ…
Read Moreഡോ.എം.എസ്. സുനിലിന്റെ 230-ാമത് സ്നേഹഭവനം ആശയ്ക്കും കുടുംബത്തിനും
konnivartha.com : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായി സ്വന്തം വസ്തുവിൽ കുടിലുകളിൽ താമസിക്കുന്ന നിരാലംബരായ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 230ാമത് സ്നേഹഭവനം ഇലവുംതിട്ട അയത്തിൽ ചക്കാലയിൽ പുത്തൻവീട്ടിൽ ആശയ്ക്കും കുടുംബത്തിനുമായി ചിക്കാഗോ മലയാളിയായ സക്കറിയ എബ്രഹാമിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീടില്ലാതെ അടച്ചുറപ്പില്ലാത്ത ചെറിയ ഒരു കുടിലിലായിരുന്നു ഭർത്താവ് ഉപേക്ഷിച്ച ആശയുടെയും കുഞ്ഞുങ്ങളുടെയും ജീവിതം. ഇവരുടെ ദുരിതപൂർണ്ണമായ ജീവിതം കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ച് കൊടുക്കുകയായിരുന്നു. ചടങ്ങിൽ മുൻ ഡെപ്യൂട്ടി കളക്ടർ ജയ്സിംഗ്., കെ.പി. ജയലാൽ., മോഹനദാസ് എന്നിവർ പ്രസംഗിച്ചു.
Read Moreപതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജം
പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജം കടയ്ക്കാവൂർ പോക്സോ കേസില്‍ അമ്മ കുറ്റവിമുക്ത. കടയ്ക്കാവൂർ പോക്സോ കേസ് നടപടികൾ പൊലീസ് അവസാനിപ്പിച്ചു. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്. ഈ സംഭവം ഊതി വീര്‍പ്പിച്ചത് മാധ്യമങ്ങള്‍ ആണ് .സത്യം ഏതാ അസത്യം ഏതാ എന്ന് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിവില്ലാ കാലം ആണ് .അവര്‍ എല്ലാം ഏതോ മായിക പ്രപഞ്ചത്തില്‍ ആണ് . തങ്ങളുടെ ചാനലില്‍ ആദ്യം ന്യൂസ് വരണം എന്നുള്ള ഏതോ പരക്കം പാച്ചില്‍ .അവിടെ നീതി നിഷേധിച്ചു . ഒരു ഭാഗം കേട്ടു കൊണ്ട് വാര്‍ത്തകള്‍ “പടച്ചു വിടുന്നു ,അപ്പോള്‍…
Read Moreമഹാരാഷ്ട്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു
കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം (ബി 1.1.529) സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. 33 വയസ്സുകാരനായ ഇയാള്‍ നവംബര്‍ 23നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴി ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്.
Read Moreഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍: ഇയാള്‍ രാജ്യം വിട്ടിട്ടു 5 ദിവസം
ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബര്‍ 27-ന് രാജ്യം വിട്ടതായും ബെംഗളൂരു കോര്‍പറേഷന്‍. രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബര്‍ 27-ന് രാജ്യം വിട്ടതായും ബെംഗളൂരു കോര്‍പറേഷന്‍ ഇയാളുടെ യാത്രാ വിവരങ്ങള്‍ കോര്‍പറേഷന്‍ പുറത്തുവിട്ടു. നവംബര്‍ 20-ന് ഇന്ത്യയിലെത്തിയ 66 കാരനായ ഇയാള്‍ക്ക് കോവിഡ് സ്ഥരീകരിച്ചിരുന്നു. ഏഴ് ദിവസത്തിന് ശേഷം ദുബായിലേക്ക് പോകുകയായിരുന്നു. ഇയാള്‍ കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു.നവംബര്‍ 20-ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഇയാള്‍ അവിടെ നിന്നുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയനായ ഇയാള്‍ ഹോട്ടലിലേക്ക് മാറി. രണ്ട് ദിവസത്തിന് ശേഷം ഇയാളുടെ…
Read More