തൊഴില്‍ അന്വേഷകര്‍ എന്നതിനേക്കാളുപരി തൊഴില്‍ ദാതാക്കളായി ചെറുപ്പക്കാരെ രൂപാന്തരപ്പെടുത്താനുള്ള മനോഭാവ മാറ്റത്തിലേക്കു സമൂഹം മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ മനസിലാക്കി ക്രിയാത്മകമായി ഇടപെടാന്‍ ചെറുപ്പക്കാര്‍ക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ(കെ-ഡിസ്‌ക്) യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ പുത്തന്‍ ആശയ രൂപീകരണത്തിന് ഊന്നല്‍ നല്‍കി കെ-ഡിസ്‌ക് നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പദ്ധതി രാജ്യത്തുതന്നെ സമാനതകളില്ലാത്തതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയെ മനുഷ്യ നന്മയ്ക്കായി ഉപയോഗിക്കുക എന്നതാണു സര്‍ക്കാരിന്റെ കാഴ്ചപ്പാട്. അതിനായി ഈ മേഖലയിലെ മുന്നേറ്റങ്ങളെ സ്വാംശീകരിക്കുകയും ദൈനംദിന ജീവിതത്തിലെ പ്രശ്‌നപരിഹാരത്തിന് ഉപയോഗപ്പെടുത്തുകയും വേണം. യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം പോലുള്ള പദ്ധതികള്‍ ഇതു ലക്ഷ്യംവച്ചുള്ളതാണ്. നൈപുണ്യ വികസനം, വ്യവസായ പുനഃസംഘടന, കാര്‍ഷിക നവീകരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി 40,00,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാണു…
Read Moreവിഭാഗം: Editorial Diary
ഒമിക്രോൺ: കേരളത്തില്‍ അതീവ ജാഗ്രത
അയൽ സംസ്ഥാനമായ കർണാടകയിൽ അതിതീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് കേരളത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനം മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ ഒത്തൊരുമിച്ച് പ്രവർത്തിക്കും. ഉയർന്ന റിസ്‌ക് രാജ്യങ്ങളിൽ നിന്നുവരുന്നവർക്ക് പരിശോധനകൾ നിർബന്ധമാണ്. കേന്ദ്ര മാർഗനിർദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഏഴു ദിവസം ക്വാറന്റൈനും ഏഴു ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ രണ്ട് ശതമാനം പേരെ പരിശോധിക്കും. അവരിൽ നെഗറ്റീവാകുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പോസീറ്റീവായാൽ ആശുപത്രിയിൽ പ്രത്യേകം തയാറാക്കിയ വാർഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. വാക്സിൻ എടുക്കുകയാണ് പ്രധാന പ്രതിരോധം. അതുപോലെ അടിസ്ഥാന സുരക്ഷാ മാർഗങ്ങളും പിന്തുടരണം. റിസ്‌ക് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് വന്നവരുടെ ജനിതക…
Read Moreഒമിക്രോൺ: കേരളത്തില്‍ പ്രത്യേക വാക്സിനേഷൻ യജ്ഞം ആരംഭിച്ചു
പുതിയ സാഹചര്യത്തിൽ വാക്സിൻ എടുക്കുന്നവരുടെ എണ്ണം കൂടി വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഡിസംബർ 15 വരെ പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിൻ നൽകുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്സിനെടുപ്പിക്കുകയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിച്ചവർക്ക് മൂന്നു മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. നിശ്ചിത…
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ 30 കിടക്കകള്‍ ഉള്ള ശബരിമല വാര്‍ഡ് തുറന്നു
KONNIVARTHA.COM :കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ശബരിമലയുടെ അടിസ്ഥാന ആരോഗ്യസ്ഥാപനമായി മാറുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ച ശബരിമല വാർഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ. ശബരിമലയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത് കോന്നി സർക്കാർ മെഡിക്കൽ കോളേജാണ്.മെഡിക്കൽ കോളേജ് പ്രവർത്തനം വിപുലമാകുന്നതോടെ തീർത്ഥാടകർക്ക് ശബരിമലയിൽ നിന്നും വേഗത്തിൽ കോന്നിയിലെത്തി ചികിത്സ തേടാൻ കഴിയും. ശബരിമലയുടെ അടിസ്ഥാന മെഡിക്കൽ കോളേജ് എന്ന നിലയിൽ കോന്നിയ്ക്ക് വലിയ വികസന സാധ്യതയാണ് നിലനില്ക്കുന്നത്. മെഡിക്കൽ കോളേജിൽ നിന്നും ഒരു പ്രധാന പാത വട്ടമൺ- കുപ്പക്കര വഴി പയ്യനാമണ്ണിലെത്തി അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡിൻ്റെ ഭാഗമാകും. ശബരിമലയിൽ നിന്നും ആങ്ങമൂഴി – സീതത്തോട് – ചിറ്റാർ – തണ്ണിത്തോട് വഴി പയ്യനാമണ്ണിലെത്തി മെഡിക്കൽ കോളേജ് പാതയിലൂടെ ആശുപത്രിയിൽ എത്തിച്ചേരാം.നിലവിൽ കോട്ടയം മെഡിക്കൽ കോളേജിനെയാണ് ശബരിമല തീർത്ഥാടനത്തിൻ്റെ ഭാഗമായി…
Read Moreഇന്ത്യയിലും ഒമിക്രോണ്‍; കര്‍ണാടകയില്‍ എത്തിയ രണ്ട് പേര്‍ക്ക് രോഗം.
രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. 66, 46 വയസുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. രോഗികളുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു Omicron Covid Variant Live Updates: Two cases of Omicron Covid variant found in Karnataka, confirms Health Ministry. Two cases of omicron Variant reported in the country so far. Both cases from Karnataka: Lav Agarwal, Joint Secretary, Union Health Ministry
Read More653 അധ്യാപകരെ താത്ക്കാലികമായി പ്രഥമാധ്യാപകരാക്കി വിദ്യാഭ്യാസ വകുപ്പ്
കൂടുതൽ പി. എസ്. സി നിയമനങ്ങൾ സാധ്യമാകും സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകർക്ക് താത്ക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കിൽപ്പെട്ട പ്രമോഷൻ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 മാസത്തോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് നടപടി. ഈ പ്രൊമോഷനുകൾ നൽകുമ്പോൾ ആയിരത്തിൽപരം തസ്തികകൾ ഒഴിയും. ഈ തസ്തികളിലേക്ക് പി എസ് സി വഴി പുതിയ നിയമനം നടത്താം. 540 തസ്തികകൾ വകുപ്പ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെടുകയായിരുന്നു.
Read Moreകോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി
KONNIVARTHA.COM : കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന സർവ്വേയിലൂടെ മെഡിക്കൽ കോളേജ് ഭൂമിയുടെ കൃത്യമായ രേഖപ്പെടുത്തലാണ് നടത്തുന്നത്.മെഡിക്കൽ കോളേജ് ഭൂമി പൂർണ്ണമായി സംരക്ഷിക്കുന്നതിനും, എല്ലാ തുടർ വികസന പ്രവർത്തനങ്ങൾക്കും ആവശ്യത്സരണം ഭൂമി നീക്കിവയ്ക്കുന്നതിനും സർവ്വേ സഹായകമാകും. കോന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാൻറ് ആർക്ക് സർവ്വേ ടീം ആണ് സർവ്വേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി,ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡൻ്റ് മണിയമ്മ രാമചന്ദ്രൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ:സി.വി.രാജേന്ദ്രൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. കെ രഘു, ശ്രീകുമാർ,ഷീബ,രഘുനാഥ് ഇടത്തിട്ട,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ…
Read Moreമലയാളി നഴ്‌സുമാരെ ജർമനി വിളിക്കുന്നു
നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും വ്യാഴാഴ്ച ധാരണാപത്രം ഒപ്പുവയ്ക്കും KONNIVARTHA.COM : കേരളത്തിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിൽ അനന്തസാധ്യകൾക്ക് വഴിതുറന്ന് നോർക്ക റൂട്ട്‌സും ജർമനിയിലെ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്‌മെന്റ് നടത്താൻ അധികാരമുള്ള സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ഡിസംബർ രണ്ട് വ്യാഴാഴ്ച ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളെ തുടർന്ന് മലയാളികളുടെ പരമ്പരാഗത കുടിയേറ്റ കേന്ദ്രങ്ങൾക്കു പുറമെയുള്ള സാധ്യതകൾ കണ്ടെത്താനുള്ള നോർക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവത്കൃത രാജ്യമായ ജർമനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട്‌മെന്റിന് വഴി തുറന്നിരിക്കുന്നത്. ട്രിപ്പിൾ വിൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ജർമൻ റിക്രൂട്ട്മെന്റ് പദ്ധതി ഇന്ത്യയിൽത്തന്നെ സർക്കാർ തലത്തിൽ ജർമനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലടക്കമുള്ള വിപുലമായ കുടിയേറ്റ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിൾ വിൻ കണക്കാപ്പെടുന്നത്. കോവിഡാനന്തരം ആഗോളതൊഴിൽ…
Read Moreജില്ലാതല എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു
ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല എയ്ഡ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്നവരോട് സമൂഹം കരുണ കാണിക്കണമെന്നും എച്ച്.ഐ.വി ബാധിതര്‍ ഉള്‍പ്പടെയുള്ളവരെ ഒറ്റപ്പെടുത്തുന്നത് ക്രൂരതയാണെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും പുതിയ സങ്കീര്‍ണമായ വൈറസുകളെ സൃഷ്ടിക്കും. ഇതിനെതിരെ നിതാന്ത ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍ എയ്ഡ്‌സ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഡ്‌സ്ദിനാചരണത്തോടനുബന്ധിച്ച് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാപഞ്ചായത്ത ്പ്രസിഡന്റ് വിതരണം…
Read Moreനാവികസേനാ മേധാവിയായി അഡ്മിറൽ ആർ ഹരി കുമാർ ചുമതലയേറ്റു
ഇന്ത്യൻ നാവികസേനയുടെ 25-ാമത് നാവികസേനാ മേധാവിയായി അഡ്മിറൽ ആർ ഹരി കുമാർ ചുമതലയേറ്റു നാവികസേനയുടെ 25-ാമത് മേധാവിയായി അഡ്മിറൽ ആർ ഹരി കുമാർ 2021 നവംബർ 30-ന് ചുമതലയേറ്റു.ഇന്ത്യൻ നാവികസേനയിൽ നാൽപ്പത്തിയൊന്ന് വർഷത്തിലധികം നീണ്ടുനിന്ന മഹത്തായ സേവനങ്ങൾക്ക് ശേഷം, വിരമിച്ച അഡ്മിറൽ കരംബീർ സിംഗിന്റെ പിൻഗാമിയായിട്ടാണ് അദ്ദേഹം ചുമതലയേറ്റത് . ഖഡക്‌വാസ്‌ലയിലെ പ്രശസ്തമായ നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയാണ് അഡ്മിറൽ ആർ ഹരി കുമാർ.1983 ജനുവരി 01-ന് ആണ് ഇന്ത്യൻ നാവികസേനയിലേക്ക് അദ്ദേഹം കമ്മീഷൻ ചെയ്യപ്പെട്ടത്. 38 വർഷത്തിലേറെ നീണ്ട തന്റെ സേവന കാലയളവിൽ അദ്ദേഹം കോസ്റ്റ് ഗാർഡ് ഷിപ്പ് C-01, IN കപ്പലുകൾ നിഷാങ്ക്, കോറ, രൺവീർ, വിമാനവാഹിനിക്കപ്പൽ INS വിരാട് എന്നിവയുടെ കമാൻഡറായി പ്രവർത്തിച്ചു .പീരങ്കി അഭ്യാസങ്ങളിൽ വിദഗ്ദ്ധനായ അദ്ദേഹം നിരവധിസുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് . നാവികസേനാ മേധാവിയായി ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ദേഹം…
Read More