കോന്നി വാര്‍ത്ത ഡോട്ട് കോം : പാട്ടകാലവധി കഴിഞ്ഞിട്ടും ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ ളാഹ ,കോന്നി കല്ലേലി തോട്ടത്തിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് താല്‍ക്കാലിക തൊഴിലാളികളെ അണി നിരത്തി തൊഴിലാളി യൂണിയനുകള്‍സംയുക്തമായി നടത്തി വന്ന തൊഴിലാളി സമരം ചര്‍ച്ചയെ തുടര്‍ന്ന് ഇന്ന് അവസാനിപ്പിക്കുവാന്‍ ഹാരിസണ്‍ കമ്പനി പ്രതിനിധികളും തോട്ടം തൊഴിലാളി യൂണിയന്‍ നേതാക്കളും തമ്മില്‍ ധാരണയായി . എന്നാല്‍ ളാഹ ,കോന്നി കല്ലേലി തോട്ടത്തിലെ എത്ര തൊഴിലാളികള്‍ താല്‍കാലികമായി ഉണ്ട് എന്നോ എത്ര തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ ചര്‍ച്ചയില്‍ ധാരണയായി എന്നോ യൂണിയന്‍ നേതാക്കളോ ,കമ്പനിയോ , ഇതുവരെ പറഞ്ഞിട്ടില്ല . പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ളാഹ, കോന്നി കല്ലേലി എസ്റ്റേറ്റുകളിലെ താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു…
Read Moreവിഭാഗം: Editorial Diary
കോന്നി,ളാഹ, എസ്റ്റേറ്റുകളിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തും
konnivartha.com : പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ളാഹ, കോന്നി എസ്റ്റേറ്റുകളിലെ താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു. ഏതാനും മാസമായി ഇരു തോട്ടത്തിലും താല്‍കാലിക തൊഴിലാളികള്‍ സമരത്തിലായിരുന്നു തൊഴിലുടമ പ്രതിനിധികളായി സി. ആര്‍. രഘു (ജനറല്‍ മാനേജര്‍), ഷിജോയ് തോമസ് (മാനേജര്‍) എന്നിവരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളായി ഇളമണ്ണൂര്‍ രവി, മോഹന്‍കുമാര്‍, പി. കെ. ഗോപി, എ. എസ്. രഘുനാഥ്, ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ, അങ്ങാടിക്കല്‍ വിജയകുമാര്‍, വി. കെ. വാസുദേവന്‍ തുടങ്ങയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കോന്നി കല്ലേലി തോട്ടത്തിലെ49 പേരില്‍ 20 പേരെയാണ് സ്ഥിരമാക്കുവാന്‍ ധാരണ എന്നും അറിയുന്നു .ബാക്കി തൊഴിലാളികളുടെ കാര്യത്തില്‍ എന്താണ് നടപടി എന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നില്ല .
Read Moreകോന്നിയുടെ മലയോരങ്ങളില്‍ കടുവാ ചിലന്തി പിടിമുറുക്കുന്നു
konnivartha.com : കോന്നിയുടെ മലയോര മേഖലയായ തണ്ണിത്തോട്ടില്‍ കടുവാ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തി. എലിമുള്ളുംപ്ലാക്കല്‍ കുളത്തുങ്കല്‍ ഷൈലജന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കടുവാ ചിലന്തിയെ കണ്ടെത്തിയത്. പേര് സൂചിപ്പിക്കുന്നപോലെ തന്നെ കടുവയുടെ ശരീരത്തിലെ മഞ്ഞയും കറുപ്പും കലര്‍ന്ന വരകള്‍ ഇവയുടെ ശരീരത്തില്‍ ഉള്ളതിനാലാണ് ഇതിനെ കടുവ ചിലന്തി എന്ന് വിളിക്കുന്നത്.മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമാണ് ഇത്തരം ചിലന്തികള്‍ക്ക്.4.5 സെന്റീമീറ്റര്‍ വലിപ്പമുള്ള കടുവാ ചിലന്തിയുടെ കടിയേറ്റാല്‍ ശരീരത്തില്‍ കുമിളകള്‍ രൂപപ്പെട്ട് ചൊറിഞ്ഞ് പൊട്ടുകയും ചില സന്ദര്‍ഭങ്ങളില്‍ മരണം വരെ സംഭവിക്കുന്നതിനും സാധ്യതയുണ്ട്. ചെറിയ ജീവികളെയാണ് ഇത് ഭക്ഷിക്കാറുള്ളതെങ്കിലും സാധാരണ ചിലന്തികളെ പോലെ ഇത് വല കെട്ടി ഇരപിടിക്കാറില്ല.വീണ് കിടക്കുന്ന ദ്രവിച്ച തടികള്‍ക്കുള്ളിലാണ് ഇതിന്റെ വാസം.പല്ലിയാണ് ഇഷ്ട ഭക്ഷണം.ഇരകളില്‍ ആസിഡുപോലെയുള്ള ദ്രവം കുത്തി വെച്ച് ദ്രവരൂപത്തില്‍ ആക്കിയ ഇരയെ ഇത് വലിച്ച് കുടിക്കുകയാണ് ചെയ്യുന്നത്.കേരളത്തിലെ പശ്ചിഘട്ട മലനിരകള്‍ക്ക് താഴെ…
Read Moreപ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജൻമാർക്കെതിരെ പ്രവാസി ക്ഷേമ ബോർഡ്
konnivartha.com :കേരള പ്രാവാസി ക്ഷേമ നിധിയിൽ പ്രവാസികൾക്ക് അംഗത്വം എടുത്തു നല്കാം എന്ന വ്യാജ പ്രചരണവുമായി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്. ക്ഷേമ നിധിയിൽ അർഹരായ പ്രവാസി കേരളീയർക്ക് ഓൺലൈനായി അംഗത്വമെടുക്കുന്നതിനുള്ള സൂരക്ഷിതമായ എല്ലാ സൗകര്യങ്ങളും കേരള പ്രവാസി ക്ഷേമ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.pravasikerala.org മുഖേന ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈൻ ആയി അംഗത്വ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം നിലനിർത്തിയിട്ടുണ്ടെന്ന് ബോർഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. അംഗത്വത്തിനായുള്ള രജിസ്‌ട്രേഷൻ ഫീസ് 200 രൂപ മാത്രമാണ്. ഒമാനിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്‌സ്‌ചേഞ്ച്, മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി ലിമിറ്റഡ്, (കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം ക്ലിപ്തം നമ്പർ: 4455, മലപ്പുറം) എന്നീ സ്ഥാപനങ്ങൾ മാത്രമാണ് അർഹതയുള്ളവർക്ക് പ്രവാസി ക്ഷേമനിധി അംഗത്വം ബോർഡിന്റെ ഓൺലൈൻ സംവിധാനം വഴി…
Read Moreകല്ലും മുള്ളും അച്ചൻ കോവിൽ -കല്ലേലി കാനനപാതയുടെ “അലങ്കാരം”
കോന്നി വാർത്ത ഡോട്ട് കോം :തമിഴ് മക്കളായ ശബരിമല അയ്യപ്പന്മാർ കാൽ നടയായി എത്തേണ്ട അച്ചൻ കോവിൽ കല്ലേലി കാനന പാതയാണ് ഈ കാണുന്നത്. കല്ലേലി വഴക്കര മൂഴി മുതൽ തുടങ്ങുന്ന ദുർഘട പാത. ടാറിങ് പൂർണ്ണമായും ഇല്ലാത്ത അവസ്ഥ. കടിയാർ മുതൽ ചെമ്പനരുവി വരെ 28 കിലോമീറ്റർ ദൂരം അധികാരികളുടെ അനാസ്ഥയിൽ തകർന്നു കിടക്കുന്നു. കഴിഞ്ഞ ആഴ്ച ഉണ്ടായ പേമാരിയിൽ തോടുകൾ നിറഞ്ഞു ഒഴുകി രണ്ട് തോട് പാലങ്ങളുടെ സംരക്ഷണ കെട്ടുകൾ തകർന്നു. ഒരു പാലത്തിന്റെ “നടുവ് “തളർന്നു. വലിയ വാഹനം കയറിയാൽ സ്ലാവ് ഒടിയും. ഒരു പാലത്തിനു സമീപം അഗാധ ഗർത്തമാണ്. കോട്ടാവാസൽ കടന്ന് അച്ചൻ കോവിലിൽ ദർശനം നടത്തി ശബരിമലയ്ക്ക് വരുന്ന അയ്യപ്പൻമാരുടെ ഏക കാൽ നട പാതയാണ് തകർന്നത്. വനം വകുപ്പ് ഈ വഴിയിലെ കാടുകൾ എല്ലാ വർഷവും തെളിയിച്ചിരുന്നു.…
Read Moreഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം. മരുന്നിന്റെ പേര്, ഉദ്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ: 1. Paracetamol Tablets IP, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T 3810, 08/2022. 2. Calcium with Vitamin D3 Tablets IP (CALCIUM WITH CHOLECALCIFEROL TABLETS) Shel D-HD, M/s. Thrift Pharmaceuticals Pvt. Ltd, Khasra, U.K., THT-21831, 11/2023. 3. Paracetamol and Diclofenac…
Read Moreഈ അറിയിപ്പ് “വെച്ചവര്‍ “മാത്രം ശ്രദ്ധിക്കുക പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണം
പൊതുസ്ഥലങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ ഈ മാസം 25നകം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബന്ധപ്പെട്ട അധികാരികളുടെ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ ഈ മാസം 22ന് മുന്‍പ് ബന്ധപ്പെട്ട വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്ക് നീക്കം ചെയ്തിട്ടില്ലെങ്കില്‍ കേരള ഭൂസംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ അറിയിച്ചു.
Read Moreഇനി ക്യൂ നിന്ന് വലയേണ്ട; വീട്ടിലിരുന്നും ഒപി ടിക്കറ്റെടുക്കാം
ആശുപത്രി അപ്പോയ്‌മെന്റ് ഓണ്‍ലൈന്‍ വഴിയും എടുക്കാം 300ല്‍ പരം ആശുപത്രികളില്‍ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ വഴി പുതിയ സംവിധാനം Konnivartha. Com :ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്ന്‍മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പരും (Unique Health…
Read Moreപത്തനംതിട്ട ജില്ലയിലെ പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണം
കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുസ്ഥലങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ ഈ മാസം 25നകം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ബന്ധപ്പെട്ട അധികാരികളുടെ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ ഈ മാസം 22ന് മുന്‍പായി ബന്ധപ്പെട്ട വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കൊടിമരങ്ങള്‍ ഇവ നീക്കം ചെയ്യുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി. തോമസ് അറിയിച്ചു.
Read Moreപേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം
പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന്‍ നടപടി സ്വീകരിക്കും റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്കിയതായും കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അപേക്ഷകള്‍ ഈ മാസം 30ന് മുന്‍പ് നല്കണമെന്ന് ജില്ലാ കളക്ടര്‍ മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന്‍ നടപടി സ്വീകരിക്കുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനായി റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്കിയതായും എം.എല്‍.എ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ മഴക്കെടുതി നാശനഷ്ടം സംഭവിച്ച കലഞ്ഞൂര്‍, ഏനാദിമംഗലം, അരുവാപ്പുലം എന്നീ പഞ്ചായത്തുകളുടെ നാശനഷ്ടവും മഴക്കെടുതിയും അവലോകനം ചെയ്യുവാനും ആശ്വാസം നല്‍കുവാനും കലഞ്ഞൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു പഞ്ചായത്തുകളില്‍ മാത്രമായി മുന്നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കൃഷി,…
Read More