കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കെടുതിയില്‍ നാശനഷ്ടം ഉണ്ടായ വിവിധ പ്രദേശങ്ങള്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിനുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, ആയുര്‍വേദ ആശുപത്രി, മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. കൂടല്‍ നെല്ലിമുരുപ്പ് റോഡിലെ കലുങ്ക് ശക്തമായ വെള്ളമൊഴുക്കിനെ തുടര്‍ന്ന് തകര്‍ന്നിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. നാശനഷ്ടം ഉണ്ടായായിട്ടുള്ള വീടുകളുടെ നഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തകര്‍ച്ചയിലായ കലുങ്ക് അടിയന്തരമായി പുനര്‍നിര്‍മ്മിച്ച് ഗതാഗത യോഗ്യമാക്കുവാന്‍ എല്‍എസ്ജിഡി എഞ്ചിനിയര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളം കയറി തകരാറിലായ വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്ന് പരിഹാരം കാണുമെന്നും എംഎല്‍എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, വൈസ്…
Read Moreവിഭാഗം: Editorial Diary
ശബരിമല കേസ് പരിഗണിക്കണം; മുന്‍ തന്ത്രിയുടെ ഭാര്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു
ശബരിമല യുവതീപ്രവേശക്കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്ത്. മുന്‍ തന്ത്രി കണ്ഠര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനമാണ് ചീഫ് ജസ്റ്റിസ് എൻ വി രമണക്ക് കത്തെഴുതിയത്. 9 അംഗ ബെഞ്ചിന് മുന്നിൽ ഉള്ള കേസ് പരിഗണിക്കണമെന്നാണ് കത്തിലെ ആവശ്യം. കേസിലെ വിധി ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്ന് കത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്നും ദേവകി അന്തര്‍ജനം ചൂണ്ടിക്കാട്ടി. ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 2020 ജനുവരിയില്‍ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ശബരിമല കേസില്‍ വാദം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
Read Moreകോന്നിയില്‍ 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ജില്ലയില്‍ 69 ദുരിതാശ്വാസ ക്യാമ്പുകളില്‍ 2410 പേര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ആറു താലൂക്കുകളിലായി 69 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 740 കുടുംബങ്ങളിലെ 2410 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കോഴഞ്ചേരി താലൂക്കില്‍ 15, അടൂരില്‍ 21, തിരുവല്ലയില്‍ 14, റാന്നിയില്‍ 2, മല്ലപ്പള്ളിയില്‍ 1, കോന്നിയില്‍ 16 ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്. ആകെ 740 കുടുംബങ്ങളിലെ 946 പുരുഷന്മാരും 1011 വനിതകളും 228 ആണ്‍കുട്ടികളും 225 പെണ്‍കുട്ടികളും ക്യാമ്പില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അടൂര്‍ താലൂക്കില്‍ നാലും മല്ലപ്പള്ളി താലൂക്കില്‍ ഒരു വീടും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.
Read Moreമഴ സാഹചര്യം: അപ്പര്‍ കുട്ടനാട് പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യം
മഴ സാഹചര്യം: അപ്പര്‍ കുട്ടനാട് പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യം കോന്നി വാര്‍ത്ത ഡോട്ട് കോം : മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം ശബരിമല തീര്‍ത്ഥാടത്തിനെത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതിശക്ത മഴയുടെ സാഹചര്യത്തിലും കോവിഡിന്റെ പശ്ചാത്തലത്തിലും ശബരിമല തീര്‍ഥാടനം ഏറ്റവും സുരക്ഷിതമാക്കുന്നതിനുവേണ്ടി സാധ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടത്തിലും വിലയിരുത്തുന്നുണ്ട്. ചില റോഡുകളിലെ പാച്ച്‌വര്‍ക്ക് ശക്തമായ മഴയില്‍ ഒലിച്ചു പോയ നിലയിലാണുള്ളത്. ചില റോഡുകളുടെ വശങ്ങള്‍ ഇടിഞ്ഞ സാഹചര്യവുമുണ്ട്. വെള്ളക്കെട്ട് ഉണ്ടായ റോഡുകളില്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. പോലീസ്, പിഡബ്ല്യുഡി, എന്‍എച്ച്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി ചേര്‍ന്ന് ഗതാഗതം വഴിതിരിച്ച്…
Read Moreമുറിഞ്ഞകല്‍ അതിരുങ്കല്‍ റോഡിലേക്ക് ഇനി മല മുഴുവന്‍ ഇടിഞ്ഞു വീണാലും അധികാരികള്‍ അറിയില്ല : അതിനു മുന്നേ “ഉത്തമനായ” ഉടമ മണ്ണ് നീക്കം ചെയ്യും
മുറിഞ്ഞകല്‍ അതിരുങ്കല്‍ റോഡിലേക്ക് ഇനി മല മുഴുവന്‍ ഇടിഞ്ഞു വീണാലും അധികാരികള്‍ അറിയില്ല : അതിനു മുന്നേ “ഉത്തമനായ” ഉടമ മണ്ണ് നീക്കം ചെയ്യും കോന്നി വാര്‍ത്ത ഡോട്ട് കോം : നാട് മുഴുവന്‍ മഴക്കെടുതികള്‍ മൂലം കഷ്ടതയില്‍ ആണെങ്കിലും മുറിഞ്ഞകല്‍ അതിരുങ്കല്‍ റോഡില്‍ കല്ലുവിള ഭാഗത്തെ റോഡില്‍ മുകളില്‍ ഉള്ള മല ഒന്നിച്ചു ഇടിഞ്ഞു വീണാലും അധികാരികള്‍ തിരിഞ്ഞു നോക്കില്ല . കാരണം ഇവിടെ തുടങ്ങാന്‍ ഇരുന്ന വലിയ പാറമടയുടെ സ്ഥലമാണ് ഇടിഞ്ഞു റോഡില്‍ വീണത് . അധികാരികള്‍ വിവരം അറിഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ല . കലഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫീസ് തുടങ്ങിയവ വെള്ളം കയറിയതിനാല്‍ എത്തിയില്ല എന്നാണ് മുടന്തന്‍ ന്യായം എന്നു പ്രദേശ വാസികള്‍ പറയുന്നു . കഴിഞ്ഞ മാസവും ഇവിടെ മല ഇടിഞ്ഞു റോഡില്‍ വീണു . പരാതികള്‍ നിരവധി ഉയര്‍ന്നു…
Read Moreപത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നും നാളെയും(14, 15) രാത്രി യാത്ര നിരോധിച്ചു
പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നും നാളെയും(14, 15) രാത്രി യാത്ര നിരോധിച്ചു കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനം പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മുന്‍നിര്‍ത്തി ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി 7 മുതല്‍ രാവിലെ 6 വരെ വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്നും നാളെയും(നവംബര്‍ 14, 15 ഞായര്‍, തിങ്കള്‍) നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് 19, ദുരന്ത നിവാരണം, ശബരിമല തീര്‍ത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന്…
Read Moreകൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്താന്‍ പുതിയ സംരക്ഷണ ഭിത്തി
കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്താന്‍ പുതിയ സംരക്ഷണ ഭിത്തി: മന്ത്രി വീണാ ജോര്‍ജ് കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപെടുത്താന്‍ പുതിയ സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ ഭാഗത്തെ കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിനുണ്ടായ കേടുപാടുകള്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ സംരക്ഷണഭിത്തി നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. അടിയന്തരമായി സംരക്ഷണ ഭിത്തിയില്‍ മണ്ണുനിറച്ച് ബലം ഉറപ്പാക്കും. അപ്രോച്ച് റോഡ് പൂര്‍ണമായും സുരക്ഷിതമല്ലാത്തതിനാല്‍ കൈപ്പട്ടൂര്‍ പാലം കടന്നുള്ള വാഹനയാത്ര പരമാവധി വഴിതിരിച്ചുവിടും. ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ഈ വാഹനങ്ങള്‍ ഓമല്ലൂര്‍ – മഞ്ഞനിക്കര- അമ്പലക്കടവ്, തുമ്പമണ്‍ വഴിയും താഴൂര്‍കടവ് വഴി അടൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുവിടും. കൈപ്പട്ടൂര്‍ പാലം ദേശീയ പാതയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അച്ചന്‍കോവില്‍, പമ്പ നദികള്‍ അപകട നിലയ്ക്കും…
Read Moreകോന്നി മാരൂര്‍പ്പാലത്ത് വെള്ളം കയറി
കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ നദി കര കവിഞ്ഞു . 2017 നു സമാനമായ മഴക്കെടുതിയിലേക്ക് കോന്നി മാറുന്നു . കോന്നി പത്തനാപുരം റോഡില്‍ പല ഭാഗവും വെള്ളത്തില്‍ ആണ് . കോന്നി കൊടിഞ്ഞി മൂല കടവില്‍ വെള്ളം ഉയര്‍ന്നതോടെ കോന്നി മാരൂര്‍ പാലത്ത് വെള്ളം കയറി . കോന്നി മാരൂര്‍ പാലം എലിയറക്കല്‍ റോഡില്‍ പൂര്‍ണ്ണമായും വെള്ളം നിറഞ്ഞു .
Read Moreഅച്ചന്‍കോവില്‍ കോവില്‍ നദി കരകവിഞ്ഞു : കല്ലേലി ചെളിക്കുഴിയില്‍ മല ഇടിഞ്ഞു
അച്ചന്‍കോവില്‍ കോവില്‍ നദി കരകവിഞ്ഞു : കല്ലേലി ചെളിക്കുഴിയില്‍ മല ഇടിഞ്ഞു കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ നദി കരകവിഞ്ഞു ഒഴുകിയതിനെ തുടര്‍ന്നു കോന്നിയുടെ പല മേഖലയിലും വെള്ളം കയറി . പല വീടുകളും വെള്ളത്തിന് അടിയിലായി . കല്ലേലി ചെളിക്കുഴിയില്‍ മലയില്‍ നിന്നും ഉരുള്‍ പൊട്ടി. കല്ലും മണ്ണും മറ്റും ഒഴുകി എത്തി .ഇവിടെ ജന വാസ മേഖല അല്ലാത്തതിനാല്‍ ആളപായം ഉണ്ടായിട്ടില്ല . കോന്നി അച്ചന്‍ കോവില്‍ റോഡില്‍ പല ഭാഗത്തും വെള്ളം കയറി . കല്ലേലി മേഖലയില്‍ രണ്ടാള്‍ പൊക്കത്തില്‍ വെള്ളം നിറഞ്ഞു . അതിരുങ്കല്‍ കൊല്ലന്‍പടി റോഡില്‍ വവെള്ളം നിറഞ്ഞു . കോന്നി പത്തനാപുരം റോഡില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി . പല ഭാഗത്തും മണ്ണിടിച്ചില്‍ ഉണ്ടായി . കോന്നി മേഖലയില്‍ വ്യാപകമായി മഴക്കെടുതി…
Read Moreകോന്നി വനത്തിലും രാവിലെ മുതൽ കനത്ത മഴ
കോന്നി വനത്തിലും രാവിലെ മുതൽ കനത്ത മഴ കോന്നി വാർത്ത :രാവിലേ 5 മണി മുതൽ കനത്ത മഴ ഒരേ പോലെ ഉണ്ട്. മാനം കറുത്തു ഇരുണ്ട അവസ്ഥയിൽ ആണ്. അച്ചൻ കോവിൽ വനത്തിൽ മഴ തുടരുന്നു. കോന്നി പത്തനാപുരം റോഡ് നിറഞ്ഞു വെള്ളം ഒഴുകുന്നു. വകയാർ, കൊല്ലൻ പടി, മുറിഞ്ഞകൽ, നെടുമൺ കാവ് കൂടൽ എന്നിവിടെ തോടുകൾ നിറഞ്ഞു ഒഴുകുന്നു. ഏത് സാഹചര്യവും നേരിടാൻ പോലീസിന് ഡി ജി പി നിർദ്ദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
Read More