തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെയും വോട്ടിംഗ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സർക്കാർ പ്രസ്സുകളിൽ ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറത്തിലുമാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്. തിരുവനന്തപുരം മണ്ണന്തല ഗവ. പ്രസ്സ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ പഞ്ചായത്തുകൾ, തിരുവനന്തപുരം ജില്ലയിലെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ), തിരുവനന്തപുരം ഗവ. സെൻട്രൽ പ്രസ്സ് (കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലാ പഞ്ചായത്തുകൾ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ), തിരുവനന്തപുരം ഗവ. സ്റ്റാമ്പ് മാനുഫാക്ച്ചറി പ്രസ്സ് (ഇടുക്കി ജില്ലാ പഞ്ചായത്ത്), വാഴൂർ ഗവ. പ്രസ്സ്…
Read Moreവിഭാഗം: Election
ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ് പേപ്പറിൽ തമിഴ്, കന്നട ഭാഷകളിലും പേരുണ്ടാകും
konnivartha.com; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിംഗ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവയിൽ സ്ഥാനാർത്ഥികളുടെ പേര് തമിഴ്/കന്നട ഭാഷകളിൽ കൂടി ചേർക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഭാഷാന്യൂനപക്ഷ വോട്ടർമാരുളള വാർഡുകളിൽ മലയാളത്തിന് പുറമേ തമിഴിലും, കാസർഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷ വോട്ടർമാരുളള വാർഡുകളിൽ കന്നഡ ഭാഷയിലുമാണ് പേരുകൾ ഉൾപ്പെടുത്തുക. തിരുവനന്തപുരം കോർപ്പറേഷനിലെ വലിയശാല, കരമന വാർഡുകളിൽ തമിഴിലും കാസർകോട് മുൻസിപ്പാലിറ്റിയിലെ 18 വാർഡുകളിൽ കന്നഡയിലുമാണ് വിവരങ്ങൾ ഉൾപ്പെടുത്തുക. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യൻകാവ് ഗ്രാമപഞ്ചായത്തുകളിലായി 5 വീതം വാർഡുകളിലും, പത്തനംതിട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഗവി വാർഡിലും മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലും ഇടുക്കിയിലെ 22 ഗ്രാമ പഞ്ചായത്തുകളിലായി 229 വാർഡുകളിലും, പാലക്കാട് ആറ് ഗ്രാമപഞ്ചായത്തുകളിലായി 93 വാർഡുകളിലും, വയനാട് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കൈതക്കൊല്ലി വാർഡിലും…
Read Moreതദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ
konnivartha.com; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസർമാർ, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, 1034 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവരും തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്. വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷത്തിഎൺപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 14 പൊതു നിരീക്ഷകരേയും 70 ചെലവു നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 2300 സെക്ടറൽ ഓഫീസർമാർ, 184 ആന്റി-ഡിഫേസ്മെന്റ് സ്ക്വാഡുകൾ, 70 ജില്ലാതല പരിശീലകർ, 650 ബ്ലോക്കുതല പരിശീലകർ എന്നിവരുമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേർപ്പെടുന്നത്.
Read Moreപോളിംഗ് ഉദ്യോഗസ്ഥര്ക്കുള്ള പരിശീലനം നവംബര് 28 വരെ
konnivartha.com; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥര്ക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥര്ക്കുമുള്ള പരിശീലനം പത്തനംതിട്ട ജില്ലയില് നവംബര് 28 വരെ നടക്കും. നവംബര് 25 നാണ് പരിശീലനം ആരംഭിച്ചത്. പരിശീലനത്തിന് ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര് അറിയിച്ചു. പോളിംഗ് ബൂത്തിലെ ക്രമീകരണം, മറ്റു നടപടി എന്നിവയുടെ വിശദമായ ക്ലാസും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് സംബന്ധിച്ച പ്രായോഗിക പരിശീലനവും ഹരിത തിരഞ്ഞെടുപ്പ് സംബന്ധിച്ച ക്ലാസും പോളിംഗ് ഉദ്യോഗസ്ഥര്ക്ക് നല്കും. ജില്ലയില് 13 പരിശീലന കേന്ദ്രങ്ങളാണുള്ളത്. പരിശീലന കേന്ദ്രങ്ങളില് പോസ്റ്റല് ബാലറ്റ് ശേഖരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Read Moreതീവ്ര വോട്ടര് പട്ടിക പരിഷ്കരണം : ബിഎല്ഒയെ ആദരിച്ചു
konnivartha.com; തീവ്ര വോട്ടര് പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി എന്യൂമറേഷന് ഫോമിന്റെ ജോലി 100 ശതമാനം പൂര്ത്തിയാക്കിയ റാന്നി മണ്ഡലത്തിലെ ബിഎല്ഒ എസ് ജെ ജയശ്രീയെ ജില്ലാ കലക്ടര് എസ് പ്രേം കൃഷ്ണന് പഴവങ്ങാടിയിലെ വീട്ടിലെത്തി ആദരിച്ചു. 775 വോട്ടര്മാരുടെ എന്യൂമറേഷന് ഫോം വിതരണം, ശേഖരണം, ഡിജിറ്റലൈസേഷന് എന്നിവയാണ് ജയശ്രീ പൂര്ത്തിയാക്കിയത്. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐത്തല 39-ാം നമ്പര് അങ്കണവാടി ടീച്ചറാണ്. 2018 ല് അങ്കണവാടി ജീവനക്കാരുടെ ആധാര് ലിങ്ക് ചെയുന്ന പ്രക്രിയ ജില്ലയില് ആദ്യമായി പൂര്ത്തിയാക്കി ജില്ലാ ഭരണകൂടത്തിന്റെ ആദരവും മികച്ച അങ്കണവാടി പ്രവര്ത്തകയ്ക്കുള്ള പഞ്ചായത്ത്തല പുരസ്കാരവും ജയശ്രീ നേടിയിട്ടുണ്ട്. വി എസ് സുരേഷാണ് ഭര്ത്താവ്. ശ്രീലക്ഷ്മി, സൂര്യ ശ്രീ, സൂരജ് എന്നിവര് മക്കളും. ഡെപ്യൂട്ടി കലക്ടര്മാരായ ബീന എസ് ഹനീഫ്, ആര് ശ്രീലത, റാന്നി തഹസില്ദാര് ആവിസ് കുമരമണ്ണില് എന്നിവര് പങ്കെടുത്തു.
Read Moreപത്തനംതിട്ട ജില്ല: മുനിസിപ്പാലിറ്റികളില് മത്സരിക്കുന്നത് 441 സ്ഥാനാര്ഥികള്
പത്തനംതിട്ട ജില്ല: മുനിസിപ്പാലിറ്റികളില് മത്സരിക്കുന്നത് 441 സ്ഥാനാര്ഥികള് konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പില് പത്തനംതിട്ട ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില് മത്സരിക്കുന്നത് 441 സ്ഥാനാര്ഥികള്. 41 പത്രിക പിന്വലിച്ചു. മുനിസിപ്പാലിറ്റി- മത്സരിക്കുന്ന സ്ഥാനാര്ഥികളുടെ എണ്ണം എന്ന ക്രമത്തില്. പിന്വലിച്ച എണ്ണം ബ്രാക്കറ്റില് തിരുവല്ല- 130(2). അടൂര്-90(7). പത്തനംതിട്ട- 104 (22). പന്തളം-117 (10)
Read Moreപോസ്റ്റൽ ബാലറ്റ് വിതരണം 26ന് തുടങ്ങും
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ജീവനക്കാർക്കുള്ള ഉത്തരവ് ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് മേധാവികൾ, വരണാകാരികൾ, ഉപവരണാധികാരികൾ എന്നിവർ യഥാസമയം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ ഉത്തരവിന്റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫാറത്തിലും, സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകേണ്ടതാണെന്ന് കമ്മീഷൻ എല്ലാ വരണാധികാരികൾക്കും നിർദ്ദേശം നൽകി. ത്രിതലപഞ്ചായത്തുകളെ സംബന്ധിച്ച് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നൽകേണ്ടത്. പോളിംഗ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാൽ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമ്മീഷൻ ആവശ്യപ്പെട്ടു. പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ ➣ പോളിംഗ് സ്റ്റേഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർ ➣ പോളിംഗ്…
Read Moreപോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 25ന് തുടങ്ങും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം നവംബർ 25 മുതൽ 28 വരെ ജില്ലകളിൽ നടക്കും. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ ഉത്തരവിൽ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിതകേന്ദ്രങ്ങളിൽ പരിശീലനത്തിന് ഹാജരാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. പരിശീലനത്തിന് ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങൾ, മറ്റു നടപടികൾ എന്നിവയുടെ വിശദമായ ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സംബന്ധിച്ച പ്രായോഗിക പരിശീലനവും ഉണ്ടാകും.
Read Moreപത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളില് മത്സരിക്കുന്നത് 2723 സ്ഥാനാര്ഥികള്
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളില് മത്സരിക്കുന്നത് 2723 സ്ഥാനാര്ഥികള് konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പില് പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില് മത്സരിക്കുന്നത് 2723 സ്ഥാനാര്ഥികള്. 622 പത്രികകള് പിന്വലിച്ചു. ഗ്രാമ പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്ഥികളുടെ എണ്ണം എന്ന ക്രമത്തില്. പിന്വലിച്ച എണ്ണം ബ്രാക്കറ്റില് ആനിക്കാട്- 46(8). കവിയൂര്-42(2). കൊറ്റനാട്-48(3). കല്ലൂപ്പാറ-42(1). കോട്ടാങ്ങല്-49(5). കുന്നന്താനം-49(2). മല്ലപ്പള്ളി-52(4). കടപ്ര-56(7). കുറ്റൂര്-50(4). നിരണം-59(0). നെടുമ്പ്രം-43(3). പെരിങ്ങര- 56(1). അയിരൂര്-56(15). ഇരവിപേരൂര്-59(14). കോയിപ്രം-64(19). തോട്ടപ്പുഴശേരി-49 (6). എഴുമറ്റൂര്-45(11). പുറമറ്റം-43(11). കോന്നി-61(40). അരുവാപ്പുലം-50(19). പ്രമാടം-65 (18). മൈലപ്ര- 46(3). വള്ളിക്കോട്-50(16). തണ്ണിത്തോട്-43 (19). മലയാലപ്പുഴ-45(11). പന്തളം തെക്കേക്കര- 48(17). തുമ്പമണ്-40 (17). കുളനട-70 (12). ആറന്മുള-61 (25). മെഴുവേലി-58 (12). ഏനാദിമംഗലം-49(19). ഏറത്ത്-56(16). ഏഴംകുളം- 66(14). കടമ്പനാട്- 56(19). കലഞ്ഞൂര്- 66(3). കൊടുമണ്-57(48). പള്ളിക്കല്-81 (38). ഓമല്ലൂര്-48(29). ചെന്നീര്ക്കര-48(23). ഇലന്തൂര്-46(5). ചെറുകോല്-43 (0). കോഴഞ്ചേരി- 36(0).…
Read Moreപത്തനംതിട്ട ജില്ല : ബ്ലോക്ക് പഞ്ചായത്തുകളില് മത്സരിക്കുന്നതിന് 345 സ്ഥാനാര്ഥികള്
konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പില് പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില് മത്സരിക്കുന്നതിന് 345 സ്ഥാനാര്ഥികള്. 59 നാമനിര്ദേശ പത്രിക പിന്വലിച്ചു. ബ്ലോക്ക് പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്ഥികളുടെ എണ്ണം എന്ന ക്രമത്തില്. പിന്വലിച്ച എണ്ണം ബ്രാക്കറ്റില് മല്ലപ്പള്ളി-43 (5). പുളിക്കീഴ്-42 (1). കോയിപ്രം- 41(12). കോന്നി- 42 (7). പന്തളം- 43 (10). പറക്കോട്- 47 (7). ഇലന്തൂര്- 43(7).റാന്നി-44 (10)
Read More