തദ്ദേശസ്ഥാപന വാര്‍ഡ് പുനര്‍വിഭജനം: ജില്ലയില്‍ 1099 വാര്‍ഡുകള്‍

  konnivartha.com: തദ്ദേശസ്ഥാപന വാര്‍ഡ് പുനര്‍വിഭജന പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ പത്തനംതിട്ട ജില്ലയിലെ വാര്‍ഡുകളുടെ എണ്ണം 1099 ആയി. നേരത്തെ 1042 ആയിരുന്നു. ഗ്രാമപഞ്ചായത്ത് 833, ബ്ലോക്ക് പഞ്ചായത്ത് 114, ജില്ലാ പഞ്ചായത്ത് 17, നഗരസഭ 135 എന്നിങ്ങനെയാണ് പുതിയ വാര്‍ഡുകളുടെ എണ്ണം. മുമ്പ് യഥാക്രമം 788, 106, 16, 132 എണ്ണമായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ചെയര്‍മാനും വിവിധ സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറിമാരായ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, കെ.ബിജു, എസ്. ഹരികിഷോര്‍, ഡോ. കെ.വാസുകി എന്നിവര്‍ അംഗങ്ങളും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് ജോസ്‌നമോള്‍ സെക്രട്ടറിയുമായ ഡീലിമിറ്റേഷന്‍ കമ്മീഷനാണ് വാര്‍ഡ് വിഭജനപ്രക്രിയ പൂര്‍ത്തിയാക്കിയത്. മൂന്ന് ഘട്ടമായിട്ടായിരുന്നു വാര്‍ഡ് പുനര്‍വിഭജനപ്രക്രിയ. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തും മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിലുമാണ് പുനര്‍വിഭജനം നടത്തിയത്. 2011 ലെ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: ഇന്നുകൂടി പേര് ചേർക്കാം( 12/08/2025 )

  konnivartha.com: തദ്ദേശ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തിരുത്തലുകൾ വരുത്താനും വാർഡുകൾ മാറിപ്പോയവർക്ക് സ്ഥാനമാറ്റം വരുത്താനും പേരുകൾ നീക്കം ചെയ്യാനും ഇന്നു കൂടി അപേക്ഷിക്കാം. ഈ മാസം 7 വരെയായിരുന്ന സമയം പിന്നീടു നീട്ടി നൽകുകയായിരുന്നു.പേരു ചേർക്കാൻ ഇതു വരെ 27 ലക്ഷത്തിൽപരം (27,07,036) അപേക്ഷകളാണു ലഭിച്ചത്. മേൽവിലാസത്തിലും പേരിലും മറ്റുമുള്ള തെറ്റുകൾ തിരുത്താൻ 12,529 അപേക്ഷകളും കിട്ടി. പേരുകൾ നീക്കം ചെയ്യാൻ 3232 പേരാണ് നേരിട്ട് അപേക്ഷിച്ചത്. സ്ഥലംമാറിപ്പോയവരോ പരേതരോ ആയ 3.71 ലക്ഷം പേരുടെ വിവരങ്ങൾ പട്ടികയിൽനിന്നു നീക്കാൻ നടപടി തുടങ്ങി.പ്രവാസികളായ 4497 പേർ ഇതു വരെ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

Read More

ലീപ് കേരള ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു:ജില്ലാ കലക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

  തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി ലീപ് കേരളയുടെ ഹെല്‍പ്പ് ഡെസ്‌ക് പത്തനംതിട്ട നഗരസഭ കാര്യാലയത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ യോഗ്യരായവരുടെ പേര് ഉള്‍പ്പെട്ടുവെന്ന് ഉറപ്പാക്കുക, വോട്ടിംഗ് പങ്കാളിത്തത്തില്‍ വോട്ടര്‍മാരുടെയും യുവാക്കളുടെയും നിസംഗത പരിഹരിക്കുക, തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചുള്ള അറിവും ധാരണയും മെച്ചപ്പെടുത്തുന്നതിന് അവബോധം സൃഷ്ടിക്കുക, എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്തുവെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് ലോക്കല്‍ ബോഡി അവയര്‍നസ് പ്രോഗ്രാം-കേരള(ലീപ് കേരള)യുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ്റ് ഡയറക്ടര്‍ കെ.എസ് രമേശ്, മുനിസിപ്പല്‍ സെക്രട്ടറി എ.എം മുംതാസ് എന്നിവര്‍ പങ്കെടുത്തു. ലീപ് കേരളയുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറായും തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായും ജില്ലാതല…

Read More

വോട്ടര്‍പട്ടിക പുതുക്കല്‍ ; 9,10 തീയതികളില്‍ തദ്ദേശസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും

  വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 9, 10 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ ദിവസങ്ങളില്‍ ഓഫീസില്‍ ഹാജരാകുന്ന അപേക്ഷകര്‍ക്ക് ഹിയറിംഗിനും ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ (ഫോം 5) നേരിട്ടു സ്വീകരിക്കുന്നതുമുള്‍പ്പെടെ വോട്ടര്‍പട്ടികപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികള്‍ക്കും സൗകര്യമൊരുക്കണമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

Read More

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുതുക്കല്‍: അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

  konnivartha.com: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. 2025 ജൂലൈ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. 2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനും (ഫോം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോം 7) സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിംഗിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന (എഫ്.എല്‍.സി) ജില്ലയില്‍ ആരംഭിച്ചു. കലക്ടറേറ്റിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം വെയര്‍ഹൗസിന് സമീപം സജ്ജീകരിച്ച പ്രത്യേക പന്തലിലാണ് പരിശോധന നടക്കുന്നത്. എഫ്.എല്‍.സിയിലൂടെ വോട്ടിംഗ് മെഷീനുകളുടെ സാങ്കേതികവും ഭൗതികവുമായ പരിശോധനയാണ് നടത്തുന്നത്. വോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഭാഗമായ കണ്‍ട്രോള്‍യൂണിറ്റും ബാലറ്റ് യൂണിറ്റുമാണ് പരിശോധിക്കുന്നത്. 2210 കണ്‍ട്രോള്‍ യൂണിറ്റുകളും 6250 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും. ഓരോ മെഷീനും പരിശോധിച്ച് പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തും. ഓഗസ്റ്റ് 20 വരെയാണ് പരിശോധന. യന്ത്രങ്ങളില്‍ ഉണ്ടാകുന്ന സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധികളും എഫ്.എല്‍.സി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ വകുപ്പുകളില്‍ നിന്നായി 35 ഉദ്യോഗസ്ഥരുണ്ട്. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബീന…

Read More

ജില്ലാ പഞ്ചായത്ത് വാര്‍ഡ് ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ് പൂര്‍ത്തിയായി

  konnivartha.com; സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ് പൂര്‍ത്തിയായി. പരാതി സമര്‍പ്പിച്ചവരില്‍ ഹാജരായ മുഴുവന്‍ പേരെയും കമ്മിഷന്‍ നേരില്‍ കേട്ടു. തിരുവനന്തപുരം തൈയ്ക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ നടന്ന ഹിയറിംഗില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍, കമ്മിഷന്‍ അംഗം ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കമ്മിഷന്‍ സെക്രട്ടറി എസ്. ജോസ്‌നമോള്‍ എന്നിവര്‍ പങ്കെടുത്തു. 14 ജില്ലകളിലായി ആകെ 147 പരാതികളാണ് ലഭിച്ചത്. ഇതോടെ വാര്‍ഡ് വിഭജനത്തിന്റെ പ്രക്രിയകള്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. ജില്ലാപഞ്ചായത്ത് കരട് വാര്‍ഡ് വിഭജനനിര്‍ദ്ദേശങ്ങള്‍ ജൂലൈ 21 ന് പ്രസിദ്ധീകരിച്ചിരുന്നു. അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ഡീലിമിറ്റേഷന്‍ പ്രക്രിയ പൂര്‍ത്തിയാകും. 14 ജില്ലാപഞ്ചായത്തുകളിലായി നിലവിലുണ്ടായിരുന്ന 331 വാര്‍ഡുകള്‍ 346 ആയി വര്‍ദ്ധിക്കും.

Read More

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ

  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് (എഫ്.എല്‍.സി) ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെ ഇലക്ഷന്‍ വെയര്‍ ഹൗസിനു സമീപമുള്ള ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിംഗ് മെഷീനുകളുടെ ആധികാരികത ഉറപ്പാക്കുന്നത് ജനാധിപത്യ പ്രക്രിയയില്‍ ഏറ്റവും അനിവാര്യമായ നടപടിയാണ്. എഫ്.എല്‍.സി പ്രവര്‍ത്തനം വളരെ കൃത്യതയോടും കാര്യക്ഷതയോടും ഏറ്റെടുക്കേണ്ട ഒന്നാണ്. എഫ്.എല്‍.സിയിലൂടെ വോട്ടിംഗ് മെഷീനുകളുടെ സാങ്കേതികവും ഭൗതികവുമായ പരിശോധനയാണ് നടത്തുന്നത്. ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ ചുമതലയില്‍ നടക്കുന്ന എഫ്.എല്‍.സി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ചാര്‍ജ് ഓഫീസര്‍ ആയി കോന്നി ഭൂരേഖ തഹസില്‍ദാര്‍ പി. സുദീപിനെ നിയോഗിച്ചു. ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലെ എഞ്ചിനീയര്‍മാരും എഫ്.എല്‍.സി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാം

  konnivartha.com: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചേര്‍ക്കാം. ഫോം 4 എയിലാണ് അപേക്ഷിക്കേണ്ടത്. പേരു ചേര്‍ക്കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കേരളത്തിലെ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ നിയോജകമണ്ഡലത്തിലെ / വാര്‍ഡിലെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് (ഇ.ആര്‍.ഒ) അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവടങ്ങളില്‍ അതത് സെക്രട്ടറിമാരും കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കി citizen registration നടത്തണം. ‘Pravasi Addition’ കോളം ക്ലിക് ചെയ്ത് ലോഗിന്‍ ചെയ്യണം. അപേക്ഷകന്റെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നല്‍കി എല്ലാ കോളങ്ങളും പൂരിപ്പിക്കണം. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയാകണം. വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ പൗരനായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കും

  തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലൈ 23 നും അന്തിമപട്ടിക ആഗസ്റ്റ് 30 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. 2025 ലെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടത്തിയ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ. ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) ഫസ്റ്റ് ലെവൽ ചെക്കിങ് (FLC) ജൂലൈ 25 മുതൽ ആഗസ്റ്റ് 25 നകം പൂർത്തിയാക്കുമെന്നും കമ്മീഷൻ അറിയിച്ചു. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും ഇ.വി.എമ്മുകളുടെ ക്ഷമതാപരിശോധന പൂർത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരണം കമ്മീഷണർ അഭ്യർത്ഥിച്ചു. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ആഗസ്റ്റ് 7 വരെ ഓൺലൈനായി നൽകാം. യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുൻപോ18 വയസ്സ് പൂർത്തിയായവർക്കാണ്…

Read More