konnivartha.com:പൗരാണിക ആചാരങ്ങളുടെ ഓർമ്മകളുണർത്തി പഴമയുടെയും പെരുമയുടെയും ആചാരത്തിന്റെയും പിന്തുടർച്ചയാണ് തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം . അന്യം നിന്നുപോകുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം സമീപ പ്രദേശങ്ങളിലെ ഏറ്റവും വലിയ പാരമ്പര്യ വ്യാപാരമേളയാണ്. ചരിത്രത്തോടൊപ്പം ഭക്തിയും സംസ്കാരവും ഒന്നിക്കുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം പത്തനംതിട്ടക്കാരുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്. കേരളത്തിന്റെ സമൃദ്ധിയെ അടയാളപ്പെടുത്തിയിരിക്കുന്ന പഴമയുടെ ഈ ആഘോഷത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ക്ഷേത്രത്തിന് സമീപം ഉണക്കസ്രാവ് വിൽക്കുന്നതു മുതൽ കൗതുകകരമായ പല കാഴ്ചകളും ഇവിടെ കാണുവാനുണ്ട്. ഉണക്കസ്രാവ് വില്പ്പനയില് റെക്കോര്ഡ് നേട്ടമാണ് ഇക്കുറി ഉണ്ടായത് .ദൂരെ സ്ഥലങ്ങളില് നിന്നും അനേക ആളുകള് ഉണക്കസ്രാവ് വാങ്ങാന് ഇന്നും എത്തി.
Read Moreവിഭാഗം: Entertainment Diary
വിയറ്റ്നാമീസ് ചിത്രം “സ്കിൻ ഓഫ് യൂത്തി”ന് ‘സുവർണ്ണമയൂരം’ പുരസ്കാരം
വിയറ്റ്നാമീസ് ചിത്രമായ “സ്കിൻ ഓഫ് യൂത്ത്” മികച്ച ചലച്ചിത്രത്തിനുള്ള അഭിമാനകരമായ ‘സുവർണ്ണമയൂരം’ നേടി. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുഗനും ചേർന്ന് പുരസ്കാരം സമ്മാനിച്ചു.സംവിധായിക ആഷ്ലീ മേഫെയർ, നിർമ്മാതാക്കളായ ട്രാൻ തോ ബിച്ച് എൻഗോക്, ആഷ് മേഫെയർ, ഫ്രാൻ ബോർജിയ എന്നിവർ സംയുക്തമായി ഗോൾഡൻ പീക്കോക്ക് ട്രോഫിയും സർട്ടിഫിക്കറ്റും 40,00,000 രൂപ ക്യാഷ് പ്രൈസും പങ്കിടും. 1990-കളിൽ സൈഗോണിൽ നടക്കുന്ന ഈ ചിത്രം, ലിംഗമാറ്റ ശസ്ത്രക്രിയ സ്വപ്നം കാണുന്ന ട്രാൻസ്ജെൻഡർ ലൈംഗിക തൊഴിലാളിയായ സാനും, തൻ്റെ മകനെ പിന്തുണയ്ക്കാൻ പോരാടുന്ന നാമും തമ്മിലുള്ള തീവ്രമായ പ്രണയത്തെ പര്യവേക്ഷണം ചെയ്യുന്നു. സാൻ ഒരു സ്ത്രീയായി ജീവിക്കാൻ തീരുമാനമെടുത്തിരിക്കുന്നു. അതേസമയം നാം അവളുടെ ശസ്ത്രക്രിയയ്ക്ക് പണം സമ്പാദിക്കാൻ ക്രൂരമായ പീഡനങ്ങൾ സഹിക്കുന്നു. അക്രമാസക്തമായ അധോലോകവും…
Read Moreഐതിഹാസിക ലോകം ഐഎഫ്എഫ്ഐ വേദിയിലെത്തിച്ച് എ.ആർ.എം
konnivartha.com; ഒരു ഐതിഹാസിക വിളക്ക്; മൂന്ന് തലമുറകളുടെ കഥ; ശക്തമായ ഭാവനാലോകത്തെ സാഹസിക യാത്ര. ‘എ.ആർ.എം.’ (അജയൻ്റെ രണ്ടാം മോഷണം) എന്ന സിനിമ കേരളത്തിൻ്റെ നാടോടിക്കഥകളുടെ ആകർഷണീയതയും ഐതിഹാസികതകളുടെ ചലച്ചിത്ര ഗാംഭീര്യവുമായാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തിയത്. വേദിയിലെത്തിയ സംവിധായകൻ ജിതിൻ ലാൽ, നടൻ ടൊവിനോ തോമസ്, ദേശീയ പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി എന്നിവർ സിനിമയുടെ നീണ്ട സര്ഗാത്മക യാത്രയെക്കുറിച്ചും വിവിധ തലങ്ങളിലായി ക്രമീകരിച്ച തിരക്കഥയെക്കുറിച്ചും അഭിനേതാക്കളില്നിന്നും അണിയറപ്രവർത്തകരില്നിന്നും ചിത്രം ആവശ്യപ്പെട്ട പ്രതിബദ്ധതയെക്കുറിച്ചും സംവദിച്ചു. തൻ്റെ ചലച്ചിത്ര വിദ്യാലയം ഐഎഫ്എഫ്ഐ ആയിരുന്നുവെന്ന് ജിതിൻ ലാൽ വികാരഭരിതമായ ഓർമപ്പെടുത്തലുമായി അപ്രതീക്ഷിതമായാണ് ജിതിൻ സെഷന് തുടക്കം കുറിച്ചത്. തൻ്റെ ആദ്യ ഐഎഫ്എഫ്ഐ 2013-ൽ ആയിരുന്നുവെന്നും പിന്നീട് ഓരോ വർഷവും സിനിമ പഠിക്കാനും ഉൾക്കൊള്ളാനും വളരാനുമായി മേളയില് വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ചലച്ചിത്ര പഠന സ്ഥാപനത്തിലും പോയിട്ടില്ലെന്നും ഐഎഫ്എഫ്ഐ…
Read Moreതരംഗമായി “എക്കോ” : തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്നു
konnivartha.com; പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി “എക്കോ” ഭാഷാ ഭേദമന്യേ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് എക്കോ. കിഷ്കിന്ധാകാണ്ഡത്തിനു ശേഷം അതെ ടീമൊരുക്കിയ എക്കോ ഓരോ ദിവസവും ടിക്കറ്റ് ബുക്കിങ്ങിലും തരംഗമാകുകയാണ്. സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ എക്കോ മലയാള സിനിമാ ലോകത്തു പുതു ചരിത്രം രചിക്കുകയാണ്. ആദ്യ ദിനം 37.1k ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ വിറ്റഴിഞ്ഞപ്പോൾ അടുത്ത ദിനങ്ങളിൽ വൻ പ്രേക്ഷകപ്രീതിയോടെ 97.44k, 103.26k എന്നീ കണക്കിലാണ് ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത്. കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളിലും വിദേശ രാജ്യങ്ങളിലും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് എക്കോ. ഇന്ത്യയിൽ (ഞായറാഴ്ച)…
Read Moreഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള: ചരിത്ര പരേഡുമായി 56-ാം പതിപ്പിന് തുടക്കം
konnivartha.com: തെരുവുകളിലേക്ക് ചുവടുകൾ വെക്കൂ, ആ താളം അനുഭവിക്കൂ; ചുരുളഴിയുന്ന കഥകളെ കണ്ടറിയൂ; ഗോവയെ വിസ്മയത്തിൻ്റെ ജീവസ്സുറ്റ തിരശ്ശീലകളിലേക്ക് പരിവര്ത്തനം ചെയ്യുകയാണ് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള. ഐഎഫ്എഫ്ഐ-യുടെ ശ്രദ്ധേയമായ പ്രയാണത്തില് ഇതാദ്യമായി പരമ്പരാഗത വേലിക്കെട്ടുകള് ഭേദിച്ച് ഗോവയുടെ ഊർജസ്വലമായ ഹൃദയത്തിലേക്ക് മേള കടന്നുചെന്നു. ഇതുവരെ കാണാത്ത അഭൂതപൂർവമായ ആഘോഷത്തിലലിഞ്ഞ് ഗോവയിലെ ജനങ്ങളെയും തെരുവുകളെയും മനസ്സിനെയും മേള വരവേറ്റു. പ്രൗഢമായ ഉദ്ഘാടനച്ചടങ്ങിൻ്റെ ഭാഗമായി ഐഎഫ്എഫ്ഐ 2025 നഗരത്തെ വിശാലമായ ജീവസ്സുറ്റ കാൻവാസാക്കി മാറ്റി. സിനിമയുടെ തിളക്കം സാംസ്കാരിക പ്രൗഢിയില് അലിഞ്ഞുചേര്ന്നപ്പോള് കഥവിഷ്കാരത്തിൻ്റെ മായാജാലം തെരുവുകളില് നൃത്തം ചെയ്തു. കലാകാരന്മാരും കലാപ്രകടനം നടത്തുന്നവരും സിനിമാ പ്രേമികളും തെരുവുകളിൽ ഊർജവും ആവേശവും നിറച്ചപ്പോൾ സർഗാത്മകതയുടെ മിടിക്കുന്ന ഇടനാഴിയായി ഗോവ മാറി. ഇത് മേളയുടെ കേവലം തുടക്കമല്ല, മറിച്ച് ഐഎഫ്എഫ്ഐയുടെ പാരമ്പര്യത്തിലെ ധീരമായ പുത്തന് അധ്യായത്തിൻ്റെ പിറവിയുടെ സൂചനയാണ്. ആഘോഷങ്ങൾക്ക് തുടക്കം…
Read Moreഫോമാ ലാസ് വേഗസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു
പന്തളം ബിജു konnivartha.com; ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ലാസ് വേഗസിൽ നടത്തിയ ഫാമിലി നൈറ്റ് പങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവ് കൊണ്ടും വൻവിജയമായി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ രെജിസ്ട്രേഷൻ ക്ലോസ്സ് ചെയ്തശേഷം വാക് ഇൻ രെജിസ്ട്രേഷനായി വന്നവർക്ക് ഇരിപ്പിടമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. നൂറ് റെജിഷ്ട്രേഷനിൽ നിന്നും ഇരട്ടിയിലധികമായ ഇരുനൂറിലേക്ക് എത്തിയപ്പോഴേക്കും ഹാൾ നിറഞ്ഞുകവിഞ്ഞു. റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെയും ബിസിനസ് ചെയർ ബിജു സക്കറിയായുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ റീജിയനിൽ നിന്നുള്ള എല്ലാ അംഗസംഘടനകളും പങ്കെടുത്തു. RVP ജോൺസൺ, എല്ലാവരെയും സദസ്സിന് പരിചയപ്പെടുത്തി സ്വാഗതം ചെയ്തു. അമേരിക്കയിലൂടനീളമുള്ള ഫോമാ പ്രവർത്തകർ പങ്കെടുത്ത ഈ പരിപാടി മലയാളികളുടെ സംഘടനാ ശക്തി വിളിച്ചോതുന്നതായി അദ്ദേഹം എടുത്ത് പറഞ്ഞു. ചെയർമാൻ റെനി പൗലോസിന്റെ ഈശ്വര…
Read MoreIFFI 2025: Goa CM Dr. Pramod Sawant and Union Minister of State Dr. L. Murugan highlight the festival’s global reach and cultural impact
konnivartha.com; With the 56th International Film Festival of India (IFFI) about to start in five days, a press conference on the prestigious film festival was addressed by the Chief Minister of Goa Dr. Pramod Sawant and Union Minister of State for Information and Broadcasting and Parliamentary Affairs Dr. L. Murugan, in Panaji today. Addressing the media, Goa CM Dr. Pramod Sawant said that as part of the festival, films will be screened at INOX Panaji, INOX Porvorim, Maquinez Palace Panaji, Ravindra Bhavan Madgaon, Magic Movies Ponda, Ashoka and Samrat…
Read More56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള:നവംബർ 20 മുതൽ 28 വരെ ഗോവയില് നടക്കും
konnivartha.com; 56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 4 ദിവസം മാത്രം ശേഷിക്കെ മേളയുമായി ബന്ധപ്പെട്ട് ഇന്ന് പനാജിയിൽ സംഘടിപ്പിച്ച വാര്ത്താ സമ്മേളനത്തിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകനും പങ്കെടുത്തു. മേളയുടെ ഭാഗമായി പനാജി ഐഎൻഒഎക്സ്, പോർവോറിം ഐഎൻഒഎക്സ്, പനാജിയിലെ മാക്വിനസ് പാലസ്, മഡ്ഗാവിലെ രവീന്ദ്ര ഭവൻ, പോണ്ട മാജിക് മൂവീസ്, പനാജിയിലെ അശോക, സമ്രാട്ട് സ്ക്രീന്സ് എന്നിവിടങ്ങളിൽ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു. പ്രൗഢമായ പരേഡോടുകൂടിയാണ് ഈ വർഷം ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കുക. നവംബർ 20-ന് വൈകിട്ട് 3.30-ന് ഗോവ എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫീസ് മുതൽ കലാ അക്കാദമി വരെയാണ് പരേഡ്. മേളയില് പങ്കെടുക്കാനെത്തുന്ന പ്രതിനിധികളുടെ സൗകര്യത്തിന് എല്ലാ വേദികളിലേക്കും സൗജന്യ…
Read Moreഫിലിം സർട്ടിഫിക്കേഷൻ:ബഹുഭാഷാ മൊഡ്യൂൾ അവതരിപ്പിച്ചു
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി), അതിന്റെ ഇ-സിനിപ്രമാൺ പോർട്ടലിൽ ബഹുഭാഷാ മൊഡ്യൂൾ ആരംഭിച്ചു. മൊഡ്യൂൾ ഇപ്പോൾ പൊതുജന ഉപയോഗത്തിനായി പൂർണ്ണ സജ്ജവും സജീവവുമാണ്. ഇന്ത്യൻ ചലച്ചിത്ര വ്യവസായമേഖലയിലെ ഫിലിം സർട്ടിഫിക്കേഷൻ പ്രക്രിയ ഡിജിറ്റൽ രൂപത്തിലേക്ക് ആക്കാനും ലളിതമാക്കാനുമുള്ള സിബിഎഫ്സിയുടെ നിരന്തര പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ നൂതന സംരംഭം. ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യാൻ താല്പര്യപ്പെടുന്ന സിനിമകളുടെ സർട്ടിഫിക്കേഷൻ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഈ പുതിയ സംവിധാനം എന്ന് സിബിഎഫ്സി ചെയർമാൻ ശ്രീ പ്രസൂൺ ജോഷി അഭിപ്രായപ്പെട്ടു. ഇതിനായി നിലവിലുള്ള സംവിധാനത്തിന് പുറമേയാണ് ഈ അധിക സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. ഈ സൗകര്യം ഉപയോഗിച്ച്, അപേക്ഷകർക്ക് ഇപ്പോൾ ഒരു ഏകീകൃത അപേക്ഷ വഴി വിവിധ ഭാഷകളിലുള്ള സിനിമകൾ സമർപ്പിക്കാൻ കഴിയും. ഇത് നടപടിക്രമങ്ങളുടെ ആവർത്തനം ഗണ്യമായി കുറയ്ക്കുന്നു. ഈ…
Read Moreട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പ്രകാശനം ചെയ്തു
konnivartha.com; മനാമ:പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹറിൻ ചാപ്റ്ററിൻ്റെ ആദ്യ പ്രസിദ്ധീകരണമായ സുനിൽ തോമസ് റാന്നിയുടെ യാത്രാവിവരണം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് എന്ന പുസ്തകത്തിൻ്റെ ജിസിസി തല പ്രകാശന കർമ്മം ബഹറിൻ കേരളീയ സമാജത്തിൽ വെച്ചു പ്രിയദർശിനി ബഹറിൻ ചാപ്റ്റർ കോഡിനേറ്റർ സൈദ് എം എസ് അധ്യക്ഷതയിൽ ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു. പുസ്തകത്തിൻ്റെ ആദ്യ കോപ്പി സ്വീകരിച്ചത് യാത്ര ഏറെ ഇഷ്ടപെടുന്ന ഐസിആർഎഫ് മുൻ ചെയർമാൻ അരുൾദാസ് തോമസ് ആണ്. ബഹറിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മുഖ്യാഥിതി ആയിരുന്നു. യാത്ര പ്രേമിയും ചലച്ചിത്രകാരനുമായ അജിത് നായർ സദസിനു പുസ്തകം പരിചയപ്പെടുത്തി. ഒഐസിസി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒഐസിസി ജനറൽ സെക്രട്ടറി മനു മാത്യു , മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, അലക്സ് മഠത്തിൽ , നോവലിസ്റ്റ്…
Read More