കല്ലേലി കാവിൽ മലക്കൊടി എഴുന്നള്ളിച്ചു : ദർശനം ധനു 10 വരെ

  KONNIVARTHA.COM : :പൂർണ്ണമായ പ്രകൃതി സംരക്ഷണ പൂജകൾ ഒരുക്കി 999 മലകൾക്കും ഒന്ന് പോലെ മൂല നാഥനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ പവിത്രമായ മലക്കൊടി എഴുന്നള്ളിച്ച്പ്രത്യേക പീഠത്തിൽ ഇരുത്തി. ധനു പത്തു വരെ ഭക്തജനതയ്ക്ക് മലക്കൊടി ദർശിക്കാവുന്നതും നാണയപറ, മഞ്ഞൾ പറ, വിത്ത് പറ എന്നിവ തിരു മുന്നിൽ സമർപ്പിക്കവുന്നതുമാണ്. കാവ്‌ ഉണർത്തി മലയ്ക്ക് താംബൂലം സമർപ്പിച്ചതോടെ ആദി ദ്രാവിഡ നാഗ ഗോത്ര ചടങ്ങുകൾക്ക് മല വിളിച്ചു ചൊല്ലി. ജലത്തിൽ നിന്നും മരത്തിൽ നിന്നും മണ്ണിൽ നിന്നും വനത്തിൽ നിന്നും വന്ന ജീവി വർഗ്ഗങ്ങൾക്കും പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗങ്ങൾക്കും ഊട്ടും പൂജയും നൽകിയതോടെ 999 മലക്കൊടി ചെണ്ട മേളത്തോടെയും ആർപ്പ് വിളികളോടും കൂടി എഴുന്നള്ളിച്ചു. തുടർന്ന് പ്രഭാത പൂജയും നമസ്ക്കാരവും നടന്നു. കാവ്‌ മുഖ്യ ഊരാളി ഭാസ്കരൻ, വിനീത്…

Read More

വിമുക്തി ഷോർട്ട് ഫിലിം മത്‌സരം നടത്തുന്നു

സംസ്ഥാന ലഹരി വർജ്ജനമിഷൻ വിമുക്തി സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ ലഹരിയുടെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തുന്നതിനും സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഷോർട്ട് ഫിലിം മത്‌സരം സംഘടിപ്പിക്കുന്നു.   ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ്. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപയും ലഭിക്കും. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ 2022 ജനുവരി 31 നകം ഷോർട്ട് ഫിലിം vimukthiexcise@gmail.com ലേക്ക് അയയ്ക്കണം. മത്‌സര നിബന്ധനകളും മറ്റുവിശദാംശങ്ങളും vimukthi.kerala.gov.in ൽ ലഭിക്കും.

Read More

അതിദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്താന്‍ എന്‍.എസ്.എസ് വോളന്റീയര്‍മാര്‍

  ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്തുന്നതിനായി ഇലന്തൂര്‍ ഗവ. കോളജിലെ എന്‍.എസ്.എസ് വോളന്റീയര്‍ സ്വയംസന്നദ്ധരായി മുന്നോട്ട്. 13 വാര്‍ഡുകളിലായി 26 വിദ്യാര്‍ത്ഥികളാണ് സേവനം ചെയ്യുന്നത്. ഗ്രാമപഞ്ചായത്തില്‍ നടന്ന പരിശീലനത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാനത്ത് അപൂര്‍വ്വം ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് എന്‍.എസ്.എസിന്റെ സഹകരണത്തോടെ സര്‍വേ നടപടികല്‍ നടക്കുന്നത്. ഇന്ന്(16) മുതല്‍ വിവിധ വാര്‍ഡുകളില്‍ മൂന്നു തലത്തിലുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിക്കുകയാണ്. തുടര്‍ന്ന് വാര്‍ഡ്തല ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ എന്യൂമറേഷന്‍ പ്രവത്തികള്‍ പൂര്‍ത്തിയാക്കും.

Read More

എസ്.പി.സി കേഡറ്റുകൾക്കുള്ള സ്പോർട്സ് ഷൂ വിതരണം ചെയ്തു

  KONNIVARTHA.COM : കോന്നി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി കേഡറ്റുകൾക്കുള്ള സ്പോർട്സ് ഷൂ വിതരണം ഹെഡ്മിസ്ട്രസ്സ്. സന്ധ്യ നിർവഹിച്ചു . അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ബിന്ദു എസ്, സീനിയർ അധ്യാപിക ഷഫി ടീച്ചർ എന്നിവർ സംസാരിച്ചു

Read More

ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ ഇരുണ്ട വശങ്ങള്‍: ശ്രദ്ധേയമായി അഖില്‍ വിജയന്റെ ‘ഗെയിമര്‍’

  KONNIVARTHA.COM : ഗെയിമിങ്ങ് ആസക്തിയുടെ മാനസിക വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ഗെയിമര്‍’ എന്ന ഡോക്ക്യുമെന്ററി ശ്രദ്ധ നേടുന്നു. നെടുമങ്ങാട് സ്വദേശിയായ അഖില്‍ വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. അവതരണത്തിലും ആശയത്തിലും പുതുമകള്‍ നിറഞ്ഞ ‘ഗെയിമര്‍’ പതിമൂന്നാമത് രാജ്യാന്തര ഹൃസ്വ ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രതികരണം കരസ്ഥമാക്കിയിരിക്കുന്നു. പതിവു ശൈലികളില്‍ നിന്ന് വേറിട്ട്, കോണ്‍ഫ്‌ലിക്ട് എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഗെയിമര്‍ അവതരിപ്പിച്ചിരിക്കുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ലൈറ്റിങ്ങിലും എഡിറ്റിങ്ങിലും പുതിയ പരീക്ഷണങ്ങള്‍ നടത്തിയെന്നതും ഗെയിമറിന്റെ സവിശേഷതയാണ്.     ‘പഠനത്തിന്റെ ഭാഗമായാണ് ‘ഗെയിമര്‍’ നിര്‍മ്മിച്ചത്. ഡോക്ക്യുമെന്ററിയുടെ ഭാഷയില്‍ പുതുമയുണ്ടാകണമെന്ന നിര്‍ബന്ധബുദ്ധിയില്‍ നിന്നുമാണ് എഡിറ്റിങ്ങിലും വിഷയത്തിന്റെ അവതരണത്തിലും പരീക്ഷണം നടത്താനുള്ള ആര്‍ജ്ജവമുണ്ടായത്. എഡിറ്റിങ്ങ് നിര്‍ണായകമായതിനാല്‍, പിജി കാലത്ത് സീനിയറായിരുന്ന അമല്‍ദേവിനെ തന്നെ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. അദ്ദേഹം അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.   ‘ ഗെയിമറിന്റെ സംവിധായകനായ…

Read More

ആധുനിക രീതിയില്‍ നിര്‍മ്മിച്ച ആനന്ദപ്പള്ളി- കൊടുമണ്‍ റോഡ്   മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

3.95 കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആനന്ദപ്പള്ളി-കൊടുമണ്‍ റോഡ് പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ശബരിമല പാതകളുടെ യഥാസമയത്തുള്ള നവീകരണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയെന്നും മഴ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചെങ്കിലും വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലിനാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. അടൂര്‍ നഗരസഭ അധ്യക്ഷന്‍ ഡി.സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീന പ്രഭ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മകുഞ്ഞ്, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധര കുറുപ്പ്, കൗണ്‍സിലര്‍മാരായ രാജി ചെറിയാന്‍, ശ്രീജ എസ്.നായര്‍, രമേശ് വരിക്കോലില്‍, കൊടുമണ്‍…

Read More

സൂപ്പർസോണിക് മിസൈൽ സഹായ ടോർപ്പിഡോ സംവിധാനം വിജയകരമായി വിക്ഷേപിച്ചു

  ഡിആർഡിഒ വികസിപ്പിച്ച സൂപ്പർസോണിക് മിസൈൽ അസിസ്റ്റഡ് ടോർപ്പിഡോ സംവിധാനം ഒഡീഷയിലെ വീലർ ദ്വീപിൽ നിന്ന് ഇന്ന് വിജയകരമായി വിക്ഷേപിച്ചു.അടുത്ത തലമുറ മിസൈൽ അധിഷ്ഠിത ടോർപ്പിഡോ ഡെലിവറി സംവിധാനമാണിത് .ദൗത്യത്തിനിടെ, മിസൈലിന്റെ മുഴുവൻ ദൂര ശേഷിയും വിജയകരമായി പ്രദർശിപ്പിച്ചു. ടോർപ്പിഡോയുടെ പരമ്പരാഗത പരിധിക്കപ്പുറം അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷി വർദ്ധിപ്പിക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിസൈലിൽ ടോർപ്പിഡോ, പാരച്യൂട്ട് ഡെലിവറി സിസ്റ്റം, റിലീസ് മെക്കാനിസം എന്നി സംവിധാനങ്ങൾ ഉണ്ട് .ഈ കാനിസ്റ്റർ അധിഷ്‌ഠിത മിസൈൽ സംവിധാനത്തിൽ രണ്ട് ഘട്ട സോളിഡ് പ്രൊപ്പൽഷൻ, ഇലക്‌ട്രോ-മെക്കാനിക്കൽ ആക്യുവേറ്ററുകൾ, പ്രിസിഷൻ ഇനേർഷ്യൽ നാവിഗേഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ അടങ്ങിയിരിക്കുന്നു. ഗ്രൗണ്ട് മൊബൈൽ ലോഞ്ചറിൽ നിന്നാണ് മിസൈൽ വിക്ഷേപിക്കുന്നത്, ഇതിന് നിരവധി ദൂരങ്ങൾ മറികടക്കാൻ കഴിയും.സൂപ്പർസോണിക് മിസൈൽ അസിസ്റ്റഡ് ടോർപ്പിഡോ സംവിധാനത്തിന്റെ വിജയകരമായ പരീക്ഷണത്തിൽ പങ്കെടുത്ത ടീമുകളെ പ്രതിരോധ മന്ത്രി രാജ്‌നാഥ്…

Read More

വിശ്വസുന്ദരി : ഇന്ത്യയുടെ ഹർണാസ് സന്ധു

  ഇന്ത്യയുടെ ഹർണാസ് സന്ധുവിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തു. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം 2021 ലാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്. പഞ്ചാബ് സ്വദേശിയാണ് ഹർണാസ്. 21 വർഷത്തിന് ശേഷമാണ് ഇന്ത്യൻ സ്വദേശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യ പദവി സ്വന്തമാക്കിയത്.പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഹർണാസ് തന്റെ 17-ാം വയസ് മുതൽ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. 2017 ൽ മിസ്സ് ചണ്ഡീഗഡായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019 ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Read More

സത്യപാലിന്റെ ചിത്രപ്രദര്‍ശനം ‘വീലിങ് ഓണ്‍ ബോര്‍ഡര്‍ലൈന്‍സ്’ ആരംഭിച്ചു

പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ ടി.എ. സത്യപാലിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ‘വീലിങ് ഓണ്‍ ബോര്‍ഡര്‍ലൈന്‍സ്’ ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ആരംഭിച്ചു. ബിനാലെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൊച്ചി ആര്‍ട്ട് വീക്കിനോട് അനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സിജിഎച്ച് എര്‍ത്ത് എംഡിയും സിഇഒയുമായ മൈക്കിള്‍ ഡോമിനിക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍, കെ.ജെ. മാക്‌സി എംഎല്‍എ, ബോസ് കൃഷ്ണാമാചാരി, ഡോ. സി.എസ്. ജയറാം, ഡോ. സി.ബി. സുധാകരന്‍, ബി.ആര്‍. അജിത്ത്, ബാബു ജോണ്‍, ജോസ് ഡോമിനിക് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ഡോ. സി.ബി. സുധാകരന്‍ രചിച്ച ഫ്രെഡ്രിക് ജെയിംസണ്‍ എന്ന മലയാളം പുസ്തകം പി. രാജീവ് പ്രകാശനം ചെയ്തു. പ്രദര്‍ശനം 2022 ജനുവരി 12 വരെ നീണ്ടുനില്‍ക്കും.

Read More

പത്തനംതിട്ട അബാന്‍ ജങ്ഷന്‍ മേല്‍പാലം നിര്‍മ്മിക്കുന്നത്  ദീര്‍ഘ വീക്ഷണത്തോടെ: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ് അബാന്‍ ജങ്ഷന്‍ മേല്‍പാലമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അബാന്‍ ജങ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാഷ്ട്രീയകക്ഷി ഭേദമന്യേ പത്തനംതിട്ടയിലെ ജനങ്ങള്‍ ഒരുമിച്ച് ഒരു പൊതുകൂട്ടായ്മയായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ജില്ലയുടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് വികസനം സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയ പാതയുടെ നിലവാരത്തോടെയാകും മേല്‍പാല നിര്‍മ്മാണ നടത്തുകയെന്നും മന്ത്രി പറഞ്ഞു.   അടുത്ത അഞ്ചു വര്‍ഷക്കാലം പരമാവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുക, പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ 22 കോടി രൂപയുടെ പുതിയ പദ്ധതി, ജില്ലയില്‍ കൂടുതല്‍ ജില്ലാ ഓഫീസുകള്‍ കൊണ്ടുവരിക, ജില്ലയില്‍ എല്ലാവര്‍ക്കും വീടുകളില്‍ കുടിവെള്ളം എത്തിക്കുക എന്നീ വികസന പദ്ധതികള്‍ക്കാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ശുദ്ധവായു, ശുദ്ധവെള്ളം എന്നിവ ലഭ്യമാകുന്ന ഏറ്റവും നല്ല പ്രദേശങ്ങളില്‍ ഒന്നാണ് പത്തനംതിട്ട.…

Read More