നാല് കിലോയിലധികം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : തമിഴ്‌നാട്ടില്‍ നിന്നും കൊല്ലം വഴി തിരുവല്ല ഭാഗത്തേക്ക് വില്പനക്കായി കൊണ്ടുവന്ന നാലു കിലോ 200 ഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ സുമേഷ് ഭവനത്തില്‍ സുമേഷ് (43), കോട്ടയം വെള്ളൂര്‍ ഇരുമ്പയം ഇഞ്ചിക്കാലായില്‍ വീട്ടില്‍ ജോബിന്‍ (26) എന്നിവരെയാണ് ജില്ലാ പോലീസ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് ( ഡാന്‍സാഫ് ) കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാറിന് കൈമാറുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പ്രതികളെ കുരുക്കിയത്. രാവിലെ 10.50…
Read Moreവിഭാഗം: Entertainment Diary
2021 വേള്‍ഡ് കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് : അവസാന റൗണ്ടില്‍ 42 ചിത്രങ്ങള്‍
2021 വേള്‍ഡ് കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡിന്റെ അവസാന റൗണ്ടില്‍ 42 ചിത്രങ്ങള്‍. ലോകത്തിലെ വിവിധയിടങ്ങളില്‍ നിന്നും മത്സരത്തിലേക്കയച്ച 7000ലധികം ചിത്രങ്ങളില്‍ നിന്നാണ് മികച്ച 42 ചിത്രങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയിരുക്കുന്നത്. വന്യജീവി സംരക്ഷണം എന്ന ലക്ഷ്യത്തോട് കൂടിയാണ് 2015ല്‍ പ്രശസ്ത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരായ പോള്‍ ജോയ്ന്‍സണ്‍ ഹിക്‌സും ടോം സുല്ലാമും ചേര്‍ന്ന് വെല്‍ഡ് കോമഡി വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്.
Read More‘കോന്നി ഫിഷ്’ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ പത്തിന് നടക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : ‘കോന്നി ഫിഷ്’ പദ്ധതി യുടെ ഉദ്ഘാടനം സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് സീതത്തോട് പഞ്ചായത്തിലെ ആനത്തോട് ഡാം പരിസരത്ത് ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ പട്ടികവർഗ്ഗ കുടുംബങ്ങളുടെ ശാക്തീകരണം മുൻനിർത്തിയും, കോന്നിയിലെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് എം.എൽ.എയുടെ നേതൃത്വത്തിൽ കോന്നി ഫിഷ് പദ്ധതി നടപ്പിലാക്കുന്നത്. എം.എൽ.എ ആനത്തോട് ഡാമിലെത്തി കൂട് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കോന്നി നിയോജക മണ്ഡലത്തിലെ കക്കി, ആനത്തോട് ഡാമുകളുടെ പരിസരത്ത് താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 100 തൊഴിലാളികളെയാണ് ഇതിൻ്റെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഫിഷറീസ് വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ജലകൃഷി വികസന ഏജൻസി (അഡാക്ക്) നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുകയാണ്. ആദ്യ ഘട്ടമായി ആനത്തോട് ഡാം റിസർവോയറിൻ്റെ മധ്യഭാഗത്തായി…
Read Moreമുതിർന്നവരെ ചേട്ടാ ,ചേച്ചി എന്ന് വിളിക്കണം: കെ സുധാകരൻ
മുതിർന്നവരെ ചേട്ടാ ,ചേച്ചി എന്ന് വിളിക്കണം: കെ സുധാകരൻ സർ,മാഡം എന്നീ വിശേഷണങ്ങൾ ഒഴിവാക്കാനൊരുങ്ങി കോൺഗ്രസ്. സർ, മാഡം വിളികൾ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വേണ്ടന്ന് വയ്ക്കണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നിർദേശിച്ചു. മുതിർന്നവരെ ചേട്ടാ ,ചേച്ചി എന്നി വിശേഷണങ്ങൾ ഉപയോഗിച്ച് വിളിക്കണം. ഇക്കാര്യത്തിൽ മാത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നടപടി മാതൃകാപരമെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. ഇതിനിടെ അടി മുതൽ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തണമെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടു. ഇന്നലെ കണ്ട കോൺഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Moreതെരുവിൽ കഴിഞ്ഞ വൃദ്ധനെ ഡിവൈന്‍ കരുണാലയം ഏറ്റെടുത്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : താമസിക്കാൻ വീടോ നോക്കുവാൻ ബന്ധുക്കളോ ഇല്ലാതെ വര്‍ഷങ്ങളായി കടത്തിണ്ണയിൽ കഴിഞ്ഞ ശാരീരികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന വൃദ്ധനെ ഡിവൈന്‍ കരുണാലയം ഏറ്റെടുത്തു. കോന്നി അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് പ്രവര്‍ത്തകര്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലാണ് അവശനിലയില്‍ കഴിയുന്ന ശാരീരികവെല്ലുവിളി നേരിടുന്ന കുമ്പഴ സ്വദേശി ഗോപാലകൃഷ്ണനെ കാണുന്നത്, നടക്കുവാൻ പോലും ബുദ്ധിമുട്ടിയിരുന്ന വൃദ്ധന്റെ കാര്യം ഗോൾഡൻ ബോയ്സ് പ്രവർത്തകർ അറിയിച്ചതനുസരിച്ച് വാഴമുട്ടം ഡിവൈൻ കരുണാലയം ഏറ്റെടുക്കുക യായിരുന്നു. കരുണാലയം മാനേജര്‍ വി.ജെ.ലോനപ്പന്‍ ഗോൾഡൻ ബോയ്സ് പ്രസിഡന്റ് റോബിൻ കാരാവള്ളിൽ, സെക്രട്ടറി കെ എസ് ബിനു, സിജോ അട്ടച്ചാക്കൽ, രാജേഷ് പേരങ്ങാട്ട്, അജു അരികിനേത്ത് , വിഷ്ണു മെഡികെയർ, എന്നിവർ പങ്കെടുത്തു.
Read Moreകൊച്ചുകോയിക്കൽ ” കണ്ണൻ” കുട്ടിയാന ഇവിടെ ഹാപ്പിയാണ്
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ കുട്ടിയാന കൊച്ചുകോയിക്കൽ ” കണ്ണൻ” ഹാപ്പിയാണ്. വനപാലകരുടെ സംക്ഷണയിലാണ് അവൻ. ദിവസവും രാവിലെ കുളി അതു കഴിഞ് ഒലി വോയിൽ തേച്ച് കുണുങ്ങി കുണുങ്ങി ഒരു നടപ്പ് അത് കണ്ടാൽ ആരും ഒന്നു നോക്കി പോവും. അത്രയ്ക്കു സുന്ദരനാണ് കൊച്ചു കോയിക്കൽ ” കണ്ണൻ” എന്ന കുട്ടിയാന. അമ്മയാന അടുത്തില്ലങ്കിലും അവൻ വനപാലകരുടെ സംരക്ഷണയിൽ സദാ സമയം ഹാപ്പിയാണ്. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ പ്രത്യേക കൂട്ടിലാണ് വനപാലകർ സംരക്ഷിച്ചു വളർത്തുന്നത്.ദിവസവും രണ്ടര മണിക്കൂർ ഇടവിട്ട് പാലും മറ്റ് പോഷകാഹാരങ്ങളും നൽകുന്നുണ്ട്. ലാക്ടോജൻ 150 ഗ്രാം, കോക്കനട്ട് പൗഡർ 100 ഗ്രാം, ഗ്ലൂക്കോസ് 150 ഗ്രാം, പ്രോട്ടിൻ പൗഡർ 10 ഗ്രാം, സൺ ഫ്ലവർ ഓയിൽ 10 മില്ലിഗ്രാം വീതം തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കലക്കി കൊടുക്കുന്നത്.…
Read Moreറാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകും: ഡോ. തോമസ് ഐസക്
റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകുമെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നടത്തുന്ന നോളജ് വില്ലേജിന്റെ ഭാഗമായി അധ്യാപകരുമായി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാല വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടക്കാനുള്ള നൂതന പഠന രീതികള്‍, വിദ്യാര്‍ഥികളുടെ അഭിരുചി കണ്ടെത്തല്‍, ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍, ഡിജിറ്റല്‍ വിദ്യാഭ്യാസം സര്‍ഗാത്മകമാക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നേടാന്‍ ഉള്ള പരിശീലനം, വിദേശത്തും സ്വദേശത്തുമുള്ള തൊഴില്‍ അവസരങ്ങളും ഉപയോഗപ്പെടുത്താനുള്ള പരിശീലനവും, പ്രീപ്രൈമറി വിദ്യാഭ്യാസത്തെ മോണ്ടിസോറി പഠന രീതിയുമായി ബന്ധപ്പെടുത്തിയുള്ള കരിക്കുലം നവീകരണം തുടങ്ങിയ പദ്ധതികളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ വിശദമായ രൂപരേഖ തുടര്‍ന്ന് തയാറാക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക്…
Read Moreക്യാപ്റ്റൻ രാജു സ്മാരക അവാർഡ് ബാലചന്ദ്രമേനോന്
കോന്നി വാര്‍ത്ത ഡോട്ട് കോം : : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത്തെ അവാർഡ് മലയാള സിനിമയുടെ സകലകലാവല്ലഭൻ ബാലചന്ദ്രമേനോന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോയും ജില്ല കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു. ഒരു സിനിമയുടെ സകല മേഖലയിലും ബാലചന്ദ്രമേനോൻ്റെ സാന്നിദ്ധ്യമുണ്ട്. കഥ,തിരക്കഥ ,സംഭാഷണം ,നിർമ്മാണം ,സംവിധാനം ,ഗായകൻ,ഗാനരചയിതാവ് ,നടൻ, വിതരണക്കാരൻ ,എഡിറ്റിംഗ് എന്നി നിലകളിലും പത്രപ്രവർത്തകൻ, അഭിഭാഷകൻ തുടങ്ങിയ മേഖലകളിലും ബാലചന്ദ്രമേനോൻ്റെ സാന്നിദ്ധ്യമാണ് ബാലചന്ദ്രമേനോനെ അവാർഡിനായി പരിഗണിച്ചത്. മൊമൻ്റേയും അനുമോദന പത്രവും നൽകും . ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , പത്മശ്രീയും നേടിയിട്ടുണ്ട് .ഏറ്റവും കൂടുതൽ ഫീച്ചർ ഫിലിമുകളിൽ നടൻ ,സംവിധായകൻ ,എഴുത്തുകാരൻ എന്നീ നിലകളിൽ 2018ലെ ലിംക ബുക്ക് ഓഫ് റെക്കാർഡും ലഭിച്ചു.കഴിഞ്ഞ…
Read Moreവി.കോട്ടയം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാൾ
കോന്നി വാര്‍ത്ത ഡോട്ട് കോം : വി.കോട്ടയം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി.ദൈവമാതാവിന്റെ എട്ടുനോമ്പു പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ.ഡോ.കോശി പി.ജോർജ്ജ് കൊടിയേറ്റി. സെപ്തംബർ 1മുതൽ 8 വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30 ന് പ്രഭാത നമസ്കാരം 7 ന് വി.കുർബാന .എല്ലാ ദിവസവും വൈകിട്ട് 6 ന് സന്ധ്യാ പ്രാർത്ഥന.7ാം തീയതി വൈകിട്ട് കല്ലേലിക്കുഴി കുരിശടിയിൽ സന്ധ്യാ പ്രാർത്ഥന. 8ാം തീയതി കത്തീഡ്രലിൽ മൂന്നിൻമേൽ കുർബ്ബാന, നേർച്ച ,കൊടിയിറക്കോടെ സമാപനം എന്നിവ നടക്കുമെന്ന് ജോ.കൺവീനർ ജോസ് പനച്ചയ്ക്കൽ അറിയിച്ചു
Read Moreപെരുന്തേനരുവി – മണക്കയം റോഡ് ഉയര്ത്താന് നടപടിയായി
കുരുമ്പന്മൂഴി നിവാസികള്ക്ക് താല്ക്കാലിക ആശ്വാസമായി പെരുന്തേനരുവി – മണക്കയം റോഡ് ഉയര്ത്താന് നടപടിയായതായി അഡ്വ.. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റോഡ് താല്ക്കാലികമായി മക്കിട്ട് ഉയര്ത്തുന്നതിന് പട്ടികവര്ഗ വകുപ്പ് അഞ്ചു ലക്ഷം രൂപയോളമാണ് ചെലവഴിക്കുന്നത്. മഴ കനക്കുന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് ഉയര്ന്ന് കുരുമ്പന് മൂഴി കോസ്വേ വര്ഷത്തില് പല പ്രാവശ്യം മുങ്ങിപ്പോവുകയും അരയാഞ്ഞിലി മണ്ണ്, കുരുമ്പന് മൂഴി, മണക്കയം ഭാഗങ്ങള് ഒറ്റപ്പെടുകയും ചെയ്തിരുന്നു. പെരുന്തേനരുവി ഡാമിന്റെ ഭാഗത്തുനിന്നും മണക്കയം – കുരുമ്പന് മൂഴിയിലേക്ക് ഒരു ചെറിയ പാത ഉണ്ടായിരുന്നെങ്കിലും ഇതിന്റെ 800 മീറ്റര് ഭാഗം ചതുപ്പ് നിറഞ്ഞ് സഞ്ചരിക്കാന് പറ്റാത്ത അവസ്ഥയായിരുന്നു. ഇവിടെ മണ്ണിട്ട് ഉയര്ത്തിയാണ് ഇപ്പോള് റോഡ് താല്ക്കാലികമായി സഞ്ചാര യോഗ്യമാക്കിയിരിക്കുന്നത്. നാറാണംമൂഴി പഞ്ചായത്തിനാണ് പട്ടിക വര്ഗ വകുപ്പ് തുക കൈമാറുക. പദ്ധതി നടപ്പാക്കേണ്ടത് നാറാണംമൂഴി പഞ്ചായത്താണ്. 360 ആദിവാസി കുടുംബങ്ങള് ഉള്പ്പെടെയുള്ളവരാണ്…
Read More