തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേന മുഖേന ഈ ആഗസ്റ്റ് മാസത്തില്‍ കുപ്പി, ചില്ല് മാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിനുള്ള ക്യാമ്പയിനു പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. ഇതു സംബന്ധിച്ച പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കി തുടക്കമിട്ടു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണു ജില്ലയില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഹരിതകര്‍മ്മസേനയ്ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്നതിനും ചില്ല് മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കംചെയ്യുന്നതിനുമാണ് ക്യാമ്പയിന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹരിതകര്‍മ്മസേനയ്‌ക്കൊപ്പം തന്നെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ യുവജനസംഘടകള്‍ തുടങ്ങിയവരെയൊക്കെ ക്യാമ്പയിന്റെ ഭാഗമാക്കണം. ജില്ലാ കളക്ടറുടെ…
Read Moreവിഭാഗം: Entertainment Diary
പമ്പാ ത്രിവേണിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍
പ്രളയം തകര്‍ത്ത പമ്പാ ത്രിവേണിയെ നവീകരിക്കുന്നതിന് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2018ലെ പ്രളയത്തെ തുടര്‍ന്ന് പമ്പാ – ത്രിവേണിയിലെ നടപ്പാലത്തിന്റെ താഴ്‌വശത്ത് പമ്പാനദിയുടെ ഇടത് കര പൂര്‍ണമായും തകര്‍ന്ന് നദിയില്‍ പതിച്ചതിനാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു പ്രവേശനം സാധ്യമായിരുന്നില്ല. ഇതിനു പരിഹാരമായി നദിയുടെ നീരൊഴുക്ക് പൂര്‍വ സ്ഥിതിയിലാക്കി. പാര്‍ക്കിംഗ് ഗ്രൗണ്ടും, നദീതീരവും സംരക്ഷിക്കുന്നതിനായി ഗാബിയോണ്‍ വാളിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. ഗാബിയോണ്‍ വാള്‍ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 3.86 കോടി രൂപയും അനുബന്ധ പ്രവൃത്തികള്‍ക്കുവേണ്ടി ഓണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 71 ലക്ഷം രൂപയും ഉപയോഗിച്ചാണ് പമ്പ ത്രിവേണിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ (ആര്‍കെഐ) ഉള്‍പ്പെടുത്തി അനുവദിച്ച നാലു കോടി രൂപ…
Read Moreവാക്സിന്‍ രണ്ടാം ഡോസിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നടപടി തുടങ്ങി: ഡിഎംഒ
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി മേയ് 12ന് ശേഷം രജിസ്റ്റര്‍ ചെയ്ത കോവിന്‍ പോര്‍ട്ടലില്‍ നിന്നും രണ്ടാം ഡോസിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഇതു നല്‍കുന്നതിന് പത്തനംതിട്ട ജില്ലയില്‍ നടപടി ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. ജില്ലയില്‍ 16 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നാണ് ഇപ്രകാരം വാക്സിന്‍ നല്‍കിയിരുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ളവരുടെ വിശദാംശങ്ങള്‍ അതത് വാക്സിനേഷന്‍ സെന്ററുകളില്‍ നിന്നും എക്സല്‍ ഷീറ്റില്‍ രേഖപ്പെടുത്തി ജില്ലാ വാക്സിനേഷന്‍ ഓഫീസര്‍ക്ക് അയച്ചു നല്‍കണം. ജില്ലയില്‍ നിന്നും അവ ക്രോഡീകരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് അയച്ചു നല്‍കുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Read Moreഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു ഏനാദിമംഗലം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട് സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, വാര്‍ഡ് മെമ്പര്‍ സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബി.സുനില്‍, അക്വോ കള്‍ച്ചര്‍ പ്രമോട്ടര്‍ പി.കെ സുധ എന്നിവര്‍ പങ്കെടുത്തു. കര്‍ഷകര്‍ക്ക് കാര്‍പ്പ് മത്സ്യങ്ങളായ കട്ല, രോഹു, ഗ്രാസ്‌കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളാണ് വിതരണം ചെയ്യുന്നത്.
Read Moreമക്കള്‍ക്കൊപ്പം’ രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടി വിദ്യാര്‍ഥികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കും: ഡെപ്യൂട്ടി സ്പീക്കര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ലൈന്‍ ക്ലാസുകളില്‍ മാത്രമായി ഒതുങ്ങിയ സ്‌കൂള്‍ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘മക്കള്‍ക്കൊപ്പം’ രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടി വിദ്യാര്‍ഥികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ‘മക്കള്‍ക്കൊപ്പം’ രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ ഈ കാലത്ത് വീടുകളില്‍ ഒതുങ്ങിക്കഴിയാന്‍ നിര്‍ബന്ധിക്കപ്പെട്ട നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിക്‌ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസുകളായിരുന്നു പഠനത്തിന് ആദ്യ ആശ്രയം. ഇപ്പോള്‍ അതതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ ക്ലാസുകളും മറ്റുമുണ്ട്. എന്നാല്‍ കൂട്ടുകൂടാനും അധ്യാപകരുമായി മുഖാമുഖം സംവദിക്കാനുമൊക്കെ കഴിയാതെ വരുന്ന ബാലകരും കൗമാരക്കാരുമെല്ലാം വലിയതോതിലുള്ള മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ജീവിതത്തിന്റെ താളക്രമം തെറ്റിയതുമൂലമുള്ള പ്രയാസങ്ങള്‍ക്കിടയില്‍ കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ കാണാന്‍ രക്ഷിതാക്കള്‍ക്കു കഴിയുന്നുമില്ല. ഇതു പരിഹരിക്കാനുള്ള…
Read Moreകല്ലേലി കാവില്‍ നാഗ പൂജ സമര്‍പ്പിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കര്‍ക്കടകത്തിലെ പിതൃപൂജയോട് അനുബന്ധിച്ചുള്ള വാവൂട്ട് ചടങ്ങിന് ശേഷം ഉള്ള ആയില്യം നാളില്‍ നടത്തപ്പെടുന്ന നാഗ പൂജ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം )നാഗ തറയില്‍ നടന്നു . മണ്ണിന് ഉടയവരായ നാഗ രാജനും നാഗ യക്ഷിയമ്മയ്ക്കും അഷ്ട നാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ടും കരിക്ക് അഭിഷേകവും കാവ് മുഖ്യ ഊരാളി ഭാസ്കരന്‍റെ നേതൃത്വത്തില്‍ കാവ് ആചാര അനുഷ്ഠാനത്തോടെ സമര്‍പ്പിച്ചു
Read Moreതേൾ – ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രം പൂർത്തിയായി
കോന്നി വാര്‍ത്ത ഡോട്ട് കോം : തേൾ എന്ന വ്യത്യസ്തമായ ഫാമിലി, സസ്പെൻസ് ത്രില്ലർ ചിത്രവുമായി എത്തുകയാണ് ഷാഫി എസ്.എസ്.ഹുസൈൻ എന്ന സംവിധായകൻ. തൻവീർ ക്രീയേഷൻസിൻ്റെ ബാനറിൽ ജസീം സൈനുലാബ്ദിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. തേൾ ഉടൻ ഒ.ടി.ടി റിലീസാണ്. ബിസ്സിനസ്സുകാരനായ ദീരജിൻ്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ദീരജ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ നിരഞ്ജനയെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. വിവാഹശേഷം ദീരജിൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന പൊട്ടിത്തെറികൾ ഭയാനകമായിരുന്നു. ഈ കഥ സസ്പെൻസ് നില നിർത്തി കൊണ്ട് പറയുകയാണ് സംവിധായകൻ. ദീരജായി, അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, നിരഞ്ജന എന്ന കഥാപാത്രത്തെ ഡയാന ഹമീദും അവതരിപ്പിക്കുന്നു. തൻവീർ ക്രീയേഷൻസിൻ്റെ ബാനറിൽ ജസീം സൈനുലാബ്ദിൻ നിർമ്മിക്കുന്ന തേൾ ഷാഫി എസ്.എസ്.ഹുസൈൻ രചന, സംവിധാനം നിർവ്വഹികുന്നു. ക്യാമറ – വിജീഷ് കപ്പാറ, കോ.പ്രൊഡ്യൂസേഴ്‌സ്…
Read Moreഅണഞ്ഞിട്ടും അണയാതെ – തെരുവിൽ തള്ളപ്പെടുന്ന മാതാപിതാക്കളുടെ കഥ
കോന്നി വാര്‍ത്ത ഡോട്ട് കോം : പെറ്റു വളർത്തിയിട്ടും,തെരുവിൽ ജീവിക്കേണ്ടി വന്ന ഒരമ്മയുടെ ദുരിത ജീവിത കഥ അവതരിപ്പിക്കുകയാണ് അണഞ്ഞിട്ടും അണയാതെ എന്ന ഹ്യസ്വചിത്രം. ലൂതറൻ സഭയിലെ ഫാ.സുബിൻ ആർ.വി, കൃസ്ത്യൻ മീഡിയ സെൻ്ററിൻ്റെ ബാനറിൽ ഒരുക്കുന്ന ഈ ചിത്രം, ബാലു വിമൽ രചനയും സംവിധാനവും നിർവ്വഹിക്കുന്നു .ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഉടൻ ടെലികാസ്റ്റ് ചെയ്യും. മക്കളെ പോറ്റി വളർത്തുന്ന ഒരു അമ്മ.ഇളയ മകൾ അന്ധനായ ഒരാളെ പ്രണയിച്ച് വീട് വിട്ടപ്പോൾ വളരെ ദു:ഖിച്ചു. പക്ഷേ,മറ്റ് മക്കൾ പ്രായമായ അമ്മയെ തെരുവിൽ തള്ളിയപ്പോൾ, അവിടെയെത്തി അമ്മയെ സ്വീകരിച്ച്, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ, അന്ധൻ്റ കൂടെ ഒളിച്ചോടിയ ഇളയ മകൾ എല്ലാവർക്കും ഒരു മാതൃകയായി. അമ്മ അവളുടെ വീട്ടിൽ അണയാത്ത ദീപമായി പ്രകാശിച്ചു. നല്ലൊരു സന്ദേശ ചിത്രമാണ് അണഞ്ഞിട്ടും അണയാതെ. കാറ്റുവിതച്ചവൻ എന്ന മലയാള സിനിമയ്ക്ക് ശേഷം…
Read Moreകല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജ പൂർവ്വികർക്ക് സമർപ്പിച്ചു
കല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജ പൂർവ്വികർക്ക് സമർപ്പിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :999 മലകളെ വിളിച്ചു ചൊല്ലി പ്രകൃതി സംരക്ഷണ പൂജകൾ ഒരുക്കി 101 കരിക്ക് പടേനിയുടെ തെളിനീർ പൂർവ്വികർക്ക് സമർപ്പിച്ചു കൊണ്ട് കർക്കടക വാവ് ദിനത്തിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )വാവൂട്ട് ചടങ്ങോടെ ആശാന്മാരെ കുടിയിരുത്തിയ പർണ്ണശാലയിൽ പിതൃ പൂജകൾ നടന്നു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വാവൂട്ട് ചടങ്ങ് ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ സ്വാഗതം പറഞ്ഞു. കോവിഡ് മാനദണ്ഡപ്രകാരം കർക്കടക വാവ് ബലി തർപ്പണം മാറ്റി പകരം പിതൃ പൂജ നടന്നു. ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, മലയ്ക്ക് കരിക്ക് പടേനി, വാനര ഊട്ട്, മീനൂട്ട്, ആദ്യ ഉരുമണിയന്‍…
Read Moreപിതൃസ്മരണയിൽ പ്രാർഥനയോടെ കോന്നി കല്ലേലി കാവില്‍ വാവൂട്ടും പിതൃ പൂജയും നാളെ നടക്കും ( 8/8/2021 )
പിതൃസ്മരണയിൽ പ്രാർഥനയോടെ കോന്നി കല്ലേലി കാവില്‍ വാവൂട്ടും പിതൃ പൂജയും നാളെ നടക്കും ( 8/8/2021 ) കോന്നി വാര്‍ത്ത ഡോട്ട് കോം : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ കാവ് ആചാരങ്ങളിൽ കുടിയിരുത്തി കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ കോന്നി കല്ലേലി കാവിൽ കർക്കിടക വാവ് പിതൃ പൂജയും വാവൂട്ടും നാളെ പുലർച്ചെ 5.30 മണിമുതൽ നടക്കും. രാവിലെ 5 മണിയ്ക്ക് കാവ് ഉണര്ത്തല് മല ഉണർത്തി മലയ്ക്ക് കരിക്ക് പടേനിയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും .പ്രകൃതിയുടെയും വന്യ ജീവികളുടെയും നിലനിൽപ്പിനും ഐശ്വര്യത്തിന് വേണ്ടി പ്രകൃതിസംരക്ഷണ പ്രത്യേക പൂജയോടെ പര്ണ്ണശാലയില് പൂര്വ്വികരുടെ പേരിലും നാളിലും പിതൃപൂജ ചടങ്ങുകള്ക്ക് കാവ് മുഖ്യ ഊരാളി ഭാസ്കരന് ഭദ്രദീപം തെളിയിക്കും . ഭൂമി പൂജ , വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ…
Read More