സംസ്ഥാനത്ത് ഞായറാഴ്ച മാത്രം ലോക്ക്ഡൗൺ; കടകൾ എല്ലാ ദിവസവും തുറക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. ഞായറാഴ്ച മാത്രമേ ഇനി മുതൽ ലോക്ക്ഡൗൺ ഉണ്ടാവൂ. ശനിയാഴ്ചത്തെ ലോക്ക്ഡൗൺ ഒഴിവാക്കി. അടുത്ത ആഴ്ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം എല്ലാ ദിവസങ്ങളിലും കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി. ടിപിആർ അനുസരിച്ചുള്ള നിബന്ധനകൾ ഒഴിവാക്കുമെന്നും സൂചനയുണ്ട്. ഒരാഴ്ച റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം പരിഗണിച്ചാവും മേഖല തിരിച്ചുള്ള നിയന്ത്രണങ്ങൾ. രോഗബാധിതർ കുറവുള്ള ഇടങ്ങളിൽ ഇളവ് അനുവദിക്കും കടകള്‍ എല്ലാ ദിവസും തുറക്കണം : വ്യാപാരി സമിതി സമരം സംഘടിപ്പിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമതി കോന്നി ഏരിയയുടെ നേതൃത്വത്തിൽ നടന്ന ജീവിതസമരം സിവിൽ സ്റ്റേഷനു…
Read Moreവിഭാഗം: Entertainment Diary
“ലേഖ”യുമായി പോൾ വെങ്ങോലയുടെ കൊച്ചുമകൻ ജോർജ് ബേബി സംവിധായകനായി
konnivartha.com : പഴയ കാല ക്യാരക്ടർ നടനും, ഹാസ്യനടനുമായ പോൾ വെങ്ങോലയുടെ കൊച്ചുമകൻ ജോർജ് ബേബി സംവിധായകനായി അരങ്ങേറുന്നു. ലേഖ എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നത്. ലിംപിഡ് മീഡിയ ലാബ് നിർമ്മിക്കുന്ന ലേഖയുടെ രചനയും ജോർജ് ബേബി തന്നെയാണ് നിർവഹിക്കുന്നത്. പെരുമ്പാവൂരും പരിസരങ്ങളിലുമായി ലേഖയുടെ ചിത്രീകരണം തുടങ്ങി. സാഹചര്യം കൊണ്ട് വേശ്യാവൃത്തി ചെയ്യേണ്ടി വന്ന ലേഖ ഒരു പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ ചെയ്യുന്നു. അതിനെ തുടർന്നുണ്ടാവുന്ന അന്വേഷണത്തിൽ ഉണ്ടാവുന്ന പൊട്ടിത്തെറികൾ അവതരിപ്പിക്കുകയാണ് ലേഖ എന്ന ചിത്രത്തിലൂടെ ജോർജ് ബേബി. അറിയപ്പെടുന്ന കീബോർഡിസ്റ്റായ ജോർജ് ബേബി, പെരുംബാവൂർ അല്ലപ്ര ലിംപിഡ് മീഡിയ സ്റ്റുഡിയോ ഉടമയുമാണ്.നിരവധി ടെലിഫിലിമുകൾക്കും, ആൽബങ്ങൾക്കും ബി.ജി.എം വർക്കുകൾ ചെയ്തിട്ടുള്ള ജോർജ് ബേബിയുടെ സ്വപ്ന സാക്ഷാത്കാരമാണ് ലേഖ എന്ന ചിത്രം.നല്ലൊരു ത്രില്ലർ ചിത്രമായിരിക്കും ലേഖ എന്ന് ജോർജ് ബേബി പറയുന്നു. പോൾ വെങ്ങോലയുടെ…
Read Moreകോന്നി ,അച്ചന് കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്”
കോന്നി ,അച്ചന് കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്” കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ,അച്ചന് കോവില്‍ വാഗമണ്‍ പശ്ചാതലത്തിൽ പുതിയ സിനിമയുടെ ചിത്രീകരണം നടക്കും. സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന് പേരിട്ട ചിത്രം വിശുദ്ധ പുസ്തകം എന്ന സിനിമയ്ക്കു ശേഷം ഷാബു ഉസ്മാൻ കോന്നി കഥ എഴുതി സംവിധാനം ചെയ്യുന്നു . പൂജാസിനി ക്രിയേഷന്റെ ബാനറിൽ ഹംസ ശൂരനാട് ,പ്രണവം ഉണ്ണികൃഷ്ണൻ ,സലാം എന്നിവർ ചേർന്ന് സ്ട്രൈക്കിംഗ് ഫോഴ്സ് നിര്‍മ്മിക്കും . പൂർണ്ണമായും കോന്നി അച്ചന് കോവില്‍ കാടിന്റെ പശ്ചാതലത്തിൽ കഥ പറയുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എന്ന് ഷാബു ഉസ്മാന് “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട്” പറഞ്ഞു. മലയാളത്തിലെയും തമിഴിലേയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമ മൂന്നു ഭാഷകളിലായി ചിത്രീകരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സെപ്തംബറിൽ…
Read Moreആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള പാലത്തിന്റെ നിര്‍മാണത്തിനുള്ള നടപടി വേഗത്തിലാക്കണം
ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള പാലത്തിന്റെ നിര്‍മാണത്തിനുള്ള നടപടി വേഗത്തിലാക്കണം : ജില്ലാ വികസന സമിതി യോഗത്തില്‍ കോന്നി എം എല്‍ എ ആവശ്യം ഉന്നയിച്ചു ഓണ്‍ലൈന്‍ പഠന സൗകര്യത്തിലും വാക്സിനേഷനിലും സമ്പൂര്‍ണത കൈവരിക്കാന്‍ പരിശ്രമിക്കണം: മന്ത്രി വീണാ ജോര്‍ജ് കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യം എല്ലാവര്‍ക്കുമുള്ള സമ്പൂര്‍ണ ജില്ലയായി പത്തനംതിട്ടയെ മാറ്റുന്നതിനും സമ്പൂര്‍ണ വാക്സിനേഷന് കൈവരിക്കുന്നതിനും എല്ലാവരും പരിശ്രമിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കണം. ഓണക്കാലം വരുന്ന പശ്ചാത്തലത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളരെ ശ്രദ്ധ പുലര്‍ത്തണം. വാക്സനേഷന് സെന്ററില്‍ തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കണം. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിലെ കാര്യങ്ങള്‍ കളക്ടറുടെ ടാസ്ക്ഫോഴ്സിന് തീരുമാനിക്കാം. മേയ്,…
Read Moreലഹരി വസ്തുക്കള്‍ക്കെതിരേ പോലീസ് റെയ്ഡ് ഊര്‍ജിതം, നിരവധി കേസുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമവിരുദ്ധമായി മദ്യ നിര്‍മാണവും ലഹരി വസ്തുക്കളുടെ വിപണനവും നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി ജില്ലയില്‍ പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് (ഡാന്‍സാഫ്) വ്യാപകമായി നടത്തിയ റെയ്ഡില്‍ മേയ്, ജൂണ്‍ ജൂലൈ മാസങ്ങളില്‍ ആയിരം ലിറ്ററോളം കോട പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ വാറ്റുപകരണങ്ങളും, വില്പനക്കായി സൂക്ഷിച്ച വാറ്റുചാരായവും, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു. ജില്ലയില്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ റെയ്ഡുകള്‍ ശക്തിപ്പെടുത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി പറഞ്ഞു. കോവിഡ് രോഗവ്യാപനം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഡാന്‍സാഫ് ടീമിന്റെ സേവനം പ്രയോജനപ്പെടുത്തി വ്യാപകമായി റെയ്ഡുകള്‍ നടന്നുവരികയാണ്. വ്യാജ വാറ്റിലൂടെ അനധികൃതമായി ചാരായം നിര്‍മിച്ച് വിപണനം നടത്തുകയും, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും, നിരോധിത പുകയില ഉത്പന്നങ്ങളും കടത്തി വില്പന നടത്തുകയും ചെയ്യുന്നവരെ പിടികൂടാന്‍ റെയ്ഡുകള്‍…
Read Moreമലയാള നടൻ ജനാർദ്ദനൻ മരിച്ചുവെന്ന് വ്യാജ പ്രചരണം
മലയാള നടൻ ജനാർദ്ദനൻ മരിച്ചുവെന്ന് വ്യാജ പ്രചരണം : മരണപ്പെട്ടത് കന്നഡ നടന് കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാള നടന് ജനാര്ദ്ദനന് മരണപ്പെട്ടു എന്ന തരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഇന്നലെ വൈകിട്ട് മുതല്‍ സോഷ്യല്‍ മീഡിയാകളില്‍ വ്യാജ പ്രചാരണം നടക്കുന്നു . മലയാള നടന് ജനാര്‍ദ്ദനന്റെ ചിത്രം സഹിതമാണ് വ്യാജ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചത് . സോഷ്യല്‍ മീഡിയ ഫ്ലാറ്റ് ഫോമുകളായ ഫേസ് ബുക്ക് ,വാട്സ് ആപ്പ് എന്നിവയിലൂടെ ആണ് വ്യാജ പ്രചരണം നടന്നത് . കന്നടയിലെ ജനാര്‍ദ്ദനനന്‍ എന്നു പേരായ ഒരു നടന് മരണപ്പെട്ടിരുന്നു . കേട്ടപ്പാതി കേള്‍ക്കാത്ത പാതി സോഷ്യല്‍ മീഡിയാ ജ്വരം ബാധിച്ച ചില ആളുകള്‍ മലയാള നടന് ജനാര്‍ദ്ദനന്റെ ചിത്രം വെച്ച് മരണപ്പെട്ടതായി പോസ്റ്ററുകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു . സത്യാവസ്ഥ അറിയാത്ത സിനിമാ പ്രവര്‍ത്തകര്‍ പോലും ഈ…
Read Moreജനപ്രതിനിധിക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ആദരവ് നല്കി
കോന്നി വാര്‍ത്ത ഡോട്ട് കോം : മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമിസ്ട്രിയില്‍ ഡോക്ടര്‍ ഓഫ് ഫിലോസഫി നേടിയ അട്ടച്ചക്കല്‍ സെന്റ്.ജോര്‍ജ്ജ്.വി.എച്ച്.എസ്.എസ്. പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഡോ.തോമസ് എബ്രഹാമിനും കഴിഞ്ഞ തദ്ദേശീയ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് അംഗമായി വിജയിച്ച ജിജോമോഡിക്കും പത്താം ക്ലാസില്‍ നിന്ന് ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും ആദരവ് സമര്‍പ്പിച്ചു. മൈലപ്ര മാര്‍ കുറിയക്കോസ് ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ഫാ.പി.വൈ ജസ്സനച്ചന് അദ്ധ്യക്ഷനായി ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര് സജി നെനാന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ രശ്മിഗ്രേസ്,പി.റ്റി.എ പ്രസിഡന്റ് സി.കെ വിദ്യാധരന് , എബ്രഹാം കെ.ജോസഫ് ,റോയിസ് മാത്യു ,രാജു തോമസ്,മേരി എസ്. കരോളിന്, ടി.എസ്.ഈശോ പൂര്‍വ്വവിദ്യാര്‍ത്ഥി ജിബിന്‍ ,അന്‍സു അനില്‍,മെറീന ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഗൂഗിള്‍ മീറ്റിലൂടെ നടന്ന യോഗത്തില്‍ കുട്ടികളും പങ്കെടുത്തു
Read Moreകെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കണം: എംപ്ലോയീസ് സംഘ്(ബി എം എസ് )
കോന്നി വാര്‍ത്ത ഡോട്ട് കോം : 2011-ന് ശേഷം നാളിതുവരെ മുടങ്ങി കിടക്കുന്നകെ എസ്സ് ആര് ടി സി യിലെ സേവന-വേതന കരാർ അടിയന്തിരമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട്കെ എസ് റ്റി എംപ്ലോയീസ് സംഘ് – ൻ്റെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ജീവനക്കാർ പ്രതിഷേധ ദിനമായി ആചരിച്ചു. സർക്കാർ ജീവനക്കാർക്ക് രണ്ട് പരിഷ്ക്കരണം നടപ്പിലാക്കിയിട്ടും, കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിൽ ശമ്പള പരിഷക്കരണം നടപ്പിലാക്കാത്തത് അങ്ങേയറ്റത്തെ തൊഴിലാളി വഞ്ചനയാണ്. ജൂൺ മാസം കെ എസ് ആർ ടി സി ജീവനക്കാർക്ക് പുതുക്കിയ ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി വാക്കുപാലിക്കാത്തതിലും, പന്ത്രണ്ടു മണിക്കൂറിലധികം സിംഗിൾ ഡ്യൂട്ടി നിർവഹിക്കണമെന്ന ഉത്തരവിൽ പ്രതിഷേധിച്ചും സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ ജില്ലയിലെ എല്ലാ KSRTC യൂണിറ്റുകളിലും പ്രതിഷേധ പ്രകടനം നടന്നു. കെ എസ് ആർ ടി…
Read Moreകുടുംബശ്രീ മാനേജ്മെന്റ് ടീം അംഗത്തെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കുടുംബശ്രീ സംരംഭകര്‍ ഉല്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള പദ്ധതിയായ കുടുംബശ്രീ ഹോംഷോപ്പിലേക്ക് കുടുംബശ്രീ സംവിധാനത്തെ കുറിച്ച് അവബോധവും വിപണന രംഗത്ത് പ്രാവീണ്യവും പ്രവര്‍ത്തി പരിചയമുള്ളതും വിപണന അംഗങ്ങളില്‍ നിന്നും വിപണന ലാഭത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ/കുടുംബാംഗങ്ങളോ ആയ 45 വയസിന് താഴെപ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തസ്തികയുടെ പേര്: കുടുംബശ്രീ- ഹോം ഷോപ്പിലേക്ക് മാനേജ്മെന്റ് ടീം (ഒഴിവ് – 5). വിദ്യാഭ്യാസയോഗ്യത: മിനിമം വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. മാര്‍ക്കറ്റിംഗ് രംഗത്ത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അക്കൗണ്ടിംഗിലുള്ള പ്രാവീണ്യം എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അയല്‍ക്കൂട്ട അംഗത്വ സര്‍ട്ടിഫിക്കറ്റും വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയടക്കം ആഗസ്റ്റ് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം. വിലാസം: ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍,…
Read Moreകോടതിയിലുള്ള വിഷയം വനിതാ കമ്മീഷന് പരിഗണിക്കാന്‍ കഴിയില്ല
കോടതിയിലുള്ള വിഷയം വനിതാ കമ്മീഷന് പരിഗണിക്കാന്‍ കഴിയില്ല: ഷാഹിദ കമാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം വനിതാ കമ്മീഷന് പരിഗണിക്കാന്‍ കഴിയില്ലെന്നു കേരള വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍ പറഞ്ഞു. വനിതാ കമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ സിറ്റിംഗ് നടത്തി സംസാരിക്കുകയായിരുന്നു അവര്‍. അറിഞ്ഞുകൊണ്ടോ അറിയാതെയോ കോടതിയില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന കാരണം പറഞ്ഞ് കോടതിയിലുള്ള കാര്യം മറച്ചുവച്ചും വനിതാ കമ്മീഷനില്‍ പരാതി നല്‍കാറുണ്ട്. വനിത കമ്മീഷന് ഹിയര്‍ ചെയ്യുമ്പോള്‍ സൂഷ്മമായി പരിശോധിക്കും. കോടതി പരിഗണിക്കുന്നത് വനിതാ കമ്മീഷന് പരിഗണിക്കില്ല. കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ വീണ്ടും കമ്മീഷന് പരാതി നല്കാതിരിക്കാന് ശ്രദ്ധിക്കണം. വഴി തര്‍ക്കങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങളും വനിതാ കമ്മീഷന് പരിഗണിക്കാന്‍ കഴിയില്ല. ചെറിയൊരു ശതമാനം സ്ത്രീകള്‍ എങ്കിലും വ്യാജ പരാതികള്‍ വനിതാ കമ്മീഷന് നല്‍കുന്നുണ്ട്. അത്തരത്തില്‍ നിയമത്തെ ദുര്യുപയോഗം ചെയ്യാന്‍ പാടില്ലെന്നും ഷാഹിദ…
Read More