പയ്യനാമണ്ണില്‍ നിന്നും കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പയ്യനാമണ്ണ് മൂന്നു മുക്ക് ഭാഗത്തു കോന്നി എക്സ്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ കന്നാസുകളിലും, പാത്രങ്ങളിലുമായി സൂക്ഷിച്ചു വന്നിരുന്ന 720 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. എക്സ്സൈസ് ഇന്റലിജിൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ്‌ പരിശോധന നടത്തിയത്. മൂന്നു മുക്ക് എന്ന സ്ഥലത്തുള്ള തോടിന്റെ അരികിൽ കുറ്റി കാടുകൾക്കിടയിൽ ആണ്‌ കോട സൂക്ഷിച്ചു വന്നിരുന്നത്‌. ടി കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോന്നി എക്സ്സൈസ് റേഞ്ച് അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ എ. ഷെമീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവെന്റിവ് ഓഫീസർമാരായ മുഹമ്മദ്ലി ജിന്ന, സുരേഷ് റ്റി. എസ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷെഹീൻ, ആസിഫ് സലിം, മഹേഷ്‌ എന്നിവരും പങ്കെടുത്തു

Read More

സേവാഭാരതി പ്രവര്‍ത്തകര്‍ കല്ലേലി ഭാഗത്തെ മാലിന്യം നീക്കം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം സേവാഭാരതിയുടെ നേതൃത്വത്തിൽ കല്ലേലി ചെക്ക്പോസ്റ്റ് മുതൽ വയക്കര പാലം വരെയുള്ള റോഡിലെ ഇരുവശങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്തു. വോളന്റിയർമാരായ അഖിൽ,അനന്തു, പ്രസി, സന്ദീപ്, വിജീഷ്, അരുൺ, രാജേഷ്, വിവേക് എന്നിവരോടൊപ്പം ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ ഷൈൻ,സംഗീത എന്നിവരും പങ്കെടുത്തു.

Read More

എഡ്യൂ- കെയർ പദ്ധതി

  എഡ്യൂ- കെയർ പദ്ധതി കോന്നി വാര്‍ത്ത ഡോട്ട് കോം : വിദ്യാർത്ഥികളുടെ ഓൺ ലൈൻ പഠനത്തിനായി നടപ്പിലാക്കിയ എഡ്യൂ- കെയർ പദ്ധതിയിലേക്ക് 40മൊബൈൽ ഫോണുകളും 15 എല്‍ ഇ ഡി ടെലി വിഷനും നൽകി നൈൽ &ബ്ലൂ ഹിൽ ഗ്രൂപ്പ്‌ ഉടമ ജോബിപി സാം മാതൃകയായി . ഗ്രൂപ്പിന്റെ പ്രതിനിധി ഷിബു പി സാം തണ്ണിതോട് എസ്. എൻ.ഡി.പി അഡിറ്റോറിയത്തിൽ വച്ച് കോന്നി എം എല്‍ എ അഡ്വ കെ  യു ജനീഷ് കുമാറിന്  കൈമാറി . ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി സി പി ഐ എം തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് കൈമാറിയത്. നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ എഡ്യൂ കെയർ – ഇ ലേണിംഗ് ചലഞ്ച് എന്ന പേരിലാണ്…

Read More

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

  തപസ് (ടീം പത്തനംതിട്ട സോൾജിയേഴ്‌സ്) കോന്നി വാര്‍ത്ത ഡോട്ട് കോം : പഠനസാമഗ്രികൾ വിതരണം ചെയ്ത് തപസ് . ഇളക്കൊള്ളൂർ സാംബവ മഹാസഭയിലെ കുട്ടികൾക്ക് പഠനസാമഗ്രികൾ ആവശ്യം ഉണ്ടെന്നുള്ള അപേക്ഷയെ തുടർന്ന് പത്തനംതിട്ടയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് രംഗത്തെത്തി. ഇന്ന് സാംബവ മഹാസഭയുടെ സെക്രട്ടറി ബിന്ദു സുരേഷിന് പഠനസാമഗ്രികൾ കൈമാറി ആണ് തപസ് മാതൃക ആയത്. തപസിനു വേണ്ടി തപസ് വൈസ് പ്രസിഡന്റ്‌ സനൂപ് കോന്നി, തപസ് ചാരിറ്റി അംഗം ബിനു കുമാർ ഇളക്കൊള്ളൂർ എന്നിവർ പങ്കെടുത്തു.   ‘സഹായത’ എന്ന കർമ്മസേന കോന്നി വാര്‍ത്ത : ഇലന്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സഹായത’ എന്ന കർമ്മസേനയുടെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അനേകം സഹായ പദ്ധതികൾ നടപ്പിലാക്കിവരുന്നു. ഇതിൻറെ ഭാഗമായി ക്രമീകരിച്ച “പഠനോപകരണ മൊബൈൽഫോൺ ചാലഞ്ചിന്റെ” ഭാഗമായി 15 മൊബൈൽ ഫോണുകൾ സാമ്പത്തികമായി നിർധനാവസ്ഥയിലുള്ള…

Read More

കാട്ടു പന്നിയെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊന്ന് ഇറച്ചിയാക്കിയ 2 പേര്‍ പിടിയില്‍

കാട്ടു പന്നിയെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊന്ന് ഇറച്ചിയാക്കിയ 2 പേര്‍ പിടിയില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി റേഞ്ചിലെ സൗത്ത് കുമരംപുത്തൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന അങ്ങാടിക്കലിൽ കാട്ടു പന്നിയെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊല്ലുകയും ഇറച്ചിയാക്കുകയും ചെയ്തതിന് രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തുണ്ടിൽ വീട്ടിൽ ടി എസ് ജെയിംസ് (52), സൗത്ത് അങ്ങാടിക്കൽ സുബിൻ നിവാസിൽ സുഭാഷ് ജി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാട്ടുപന്നിയുടെ ഇറച്ചി പ്രതികളുടെ വീട്ടിൽനിന്നും വനംവകുപ്പ് പിടികൂടുകയായിരുന്നു. കൂടൽ- ചന്ദനപ്പള്ളി റോഡ് സൈഡിലെ ഇലക്ട്രിക് ലൈനിൽ നിന്നും 80 മീറ്റർ നീളത്തിൽ വയർ കണക്ട് ചെയ്താണ് പ്രതികൾ ജെയിംസിൻ്റെ കൃഷിഭൂമിയിലുള്ള ഫെൻസിങ് കമ്പിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നത്. ഈ കമ്പിയിൽ തട്ടി ചത്ത കാട്ടുപന്നിയെ പ്രതികൾ അവിടെ വച്ച് മുറിച്ച് കഷണങ്ങളാക്കി ടിയാന്മാരുടെ വീടുകളിലേക്ക് കൊണ്ടു…

Read More

എല്ലാവരെയും ഭയപ്പെടുത്തിയ കോട്ടയം പുഷ്പനാഥ്

കഥപറയും കടലാസുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം പരമ്പര ഭാഗം ഒന്ന് അഗ്നി @കോന്നി വാര്‍ത്ത ഡോട്ട് കോം   എല്ലാവരെയും ഭയപ്പെടുത്തിയ കോട്ടയം പുഷ്പനാഥ് കോന്നി വാര്‍ത്ത ഡോട്ട് കോം: അയാളുടെ   കൈവിരലുകള്‍ വേഗത്തില്‍ ചലിച്ചു . പേപ്പറില്‍ എന്തൊക്കയോ കോറി . ഒടുവില്‍ എടുത്തു വായിച്ചു . കോട്ടയം പുഷ്പനാഥ് എഴുതുന്ന ഏറ്റവും പുതിയ അപസര്‍പ്പക നോവല്‍ അടുത്താഴ്ച്ച മുതല്‍ പ്രസിദ്ധീകരിക്കുന്നു .1990 കളിലെ വാരികകളില്‍ കോട്ടയം പുഷ്പനാഥ് എന്ന പേര് നിറഞ്ഞു നിന്നു . കോട്ടയം പുഷ്പനാഥിന്‍റെ അപസര്‍പ്പക നോവലുകള്‍ ഇല്ലാതെ കേരളത്തിലെ ഒരു ആഴ്ച്ച പതിപ്പുകളും ഇറങ്ങിയിരുന്നില്ല . അത്ര മാത്രം ജന ഹൃദയങ്ങളില്‍ ഈ നോവലുകാരന്‍ ഇടം പിടിച്ചിരുന്നു . പുഷ്പനാഥൻ പിള്ള അഥവാ സി ജി സക്കറിയ കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലൂടെ അറിയപ്പെട്ടു. കേരളത്തിലെ വായനശാലകളില്‍ എല്ലാം…

Read More

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

മൈലപ്ര രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര രാജീവ്ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . ആന്റോ ആന്റണി എം.പി. വിതരണ ഉത്ഘാടനം നിര്‍വ്വഹിച്ചു . വിദ്യാർത്ഥികൾക്ക് പൊതുസമൂഹത്തിന്റെ പിൻതുണ നൽകേണ്ട സമയമാണ് ഇപ്പോഴെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. എസ്.എച്ച് .എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ഫോറം ചെയർമാൻ ജോഷ്വാ മാത്യു അദ്ധ്യക്ഷത വഹിച്ചു.ഫോറം കൺവീനർ സലിംപി.ചാക്കോ ,കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഏൽസി ഈശോ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ചെറിയാൻ സി.റ്റി , സ്റ്റാഫ് സെക്രട്ടറി ഫാ. ജോർജ്ജ് വർഗ്ഗീസ്, പി.റ്റി.എ പ്രസിഡന്റ് ജോഷി കെ. മാത്യു, ഫോറം രക്ഷാധികാരി മാത്യു തോമസ് , ഗ്രാമപഞ്ചായത്ത് അംഗം സുനിൽകുമാർ എസ്,തോമസ് ജോർജ്ജ് കൊച്ചുവിളയിൽ, സജി…

Read More

കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുമ്പോള്‍ ശ്രദ്ധിക്കുക

കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുമ്പോള്‍ ശ്രദ്ധിക്കുക കോന്നി വാര്‍ത്ത ഡോട്ട് കോം : കമ്പനികളുടെ കസ്റ്റമര്‍കെയര്‍ നമ്പറുകള്‍ ആധികാരിക വെബ്സൈറ്റില്‍നിന്ന് മാത്രമേ എടുക്കാവൂ . ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കിട്ടുന്ന ആദ്യ ഫലങ്ങള്‍ ചിലപ്പോള്‍ വ്യാജ നമ്പറുകളായിരിക്കും. ഈ നമ്പറുകളില്‍ ബന്ധപ്പെട്ടതിന് ശേഷം ഓണ്‍ലൈന്‍ ത്ട്ടിപ്പിന് ഇരയായ കേസുകള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബുദുള്‍ സലാം പറഞ്ഞു. അപരിചിതരുമായി ഓണ്‍ലൈനില്‍ യാതൊരു ആശയവിനിമയവും നടത്തരുത്. അപരിചിതരില്‍ നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ തട്ടിപ്പിനായുള്ള തുടക്കമാവാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ മേഖലയില്‍ കുറ്റകൃത്യങ്ങള്‍ നടത്താന്‍ സാങ്കേതിക അറിവുകള്‍ ഉള്ള ധാരാളം ക്രിമിനലുകള്‍ ഉണ്ട്. അതുകൊണ്ട് അപരിചിത ബന്ധങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഓണ്‍ലൈന്‍ വിദ്യാഭ്യാസ കാലത്തെ സൈബര്‍…

Read More

മുട്ടയ്ക്ക് ഉള്ളില്‍ മുട്ട : മുട്ടയിട്ട കോഴി ചത്തു

മുട്ടയ്ക്ക് ഉള്ളില്‍ മുട്ട : മുട്ടയിട്ട കോഴി ചത്തു കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട കടമ്മനിട്ട ആറാട്ടുപുഴയിൽ വീട്ടിൽ ബീന ജോയി വളർത്തിയ പിടക്കോഴി എന്നത്തേയും പോലെ ഇന്ന് രാവിലെയും മുട്ട ഇട്ടു. പക്ഷെ മുട്ടയ്ക്ക് സാധാരണ മുട്ടയേക്കാൾ വലിപ്പം. ഈ മുട്ട ഇട്ട ശേഷം അഞ്ചു മിനിറ്റിനുള്ളില്‍ കോഴി തളർന്നു വീണു ചത്തു . ആദ്യമായാണ് ഇത്രയും വലിപ്പ കൂടുതൽ ഉള്ള മുട്ട കോഴി ഇടുന്നത് . ഈ മുട്ട വീട്ടുകാർ പൊട്ടിച്ചു നോക്കിയപ്പോൾ അതിനകത്ത് വീണ്ടും തോടോടു കൂടിയ മറ്റൊരു മുട്ട കണ്ടു . ഒരു മുട്ടക്കകത്ത് രണ്ടു മഞ്ഞക്കരു വരുന്നത് സ്വാഭാവികം ആണെങ്കിലും വലിയ മുട്ടയ്ക്ക് ഉള്ളില്‍ ചെറിയ മുട്ട തോടോടെ കണ്ടത് വീട്ടുകാരിലും നാട്ടുകാരിലും പുതിയ അനുഭവമാണ് . ഈ “പ്രതിഭാസത്തിന്‍റെ ” കാരണം അറിയുവാന്‍ വീട്ടുകാര്‍ സോഷ്യല്‍ മീഡിയായില്‍…

Read More

“സഹായത”യുടെ നേതൃത്വത്തിൽ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്കും സഹായം

“സഹായത”യുടെ നേതൃത്വത്തിൽ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്കും സഹായം കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക് ഡൗൺ കാരണം ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്ന പ്രക്കാനത്തും ഇലന്തൂരിലുള്ള 180ഓളം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സന്നദ്ധ സംഘടനായ “സഹായത”യുടെ ചെയര്‍മാനും ഇലന്തൂര്‍ ബ്ലോക്ക് അംഗവുമായ അജി അലക്സിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. വീടുകളിലെത്തിയാണ് സഹായം കൈമാറിയത് .ഈ ലോക്ക് ഡൌണ്‍ കാലത്ത് “സഹായത”യുടെ സഹായം പാവങ്ങളില്‍ എത്തിക്കുന്ന അജി അലക്സ്സിന് എല്ലാ വിധ ആശംസയും നേരുന്നു . ദർശൻ ഡി കുമാർ, ആൽവിൻ പ്രക്കാനം, ഷൈജു, സ്വാമിനാഥൻ,മുകുന്ദൻ കെ പി, മനോജ്,റെജി, സാജൻ, രാഹുൽ, സുരേഷ്, ജെറിൻ, ജസ്സിൻ,പ്രബീഷ്,സുമേഷ്, വിൻസ്, എന്നിവരാണ് “സഹായത”യുടെ മറ്റ് പ്രധാന പ്രവര്‍ത്തകര്‍ .

Read More