ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാര്‍ക്കായി ഏകദിന പരിശീലന ക്ലാസ് നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്തെ ഡി എച്ച് ക്യൂ സഭാ ഹാളില്‍ ജില്ലാ സി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനപരിപാടി ജനമൈത്രി പദ്ധതി ജില്ലാ നോഡല്‍ ഓഫീസറും സി ബ്രാഞ്ച് ഡിവൈഎസ്പി യുമായ ആര്.പ്രതാപന് നായര്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ഐ:എ.ബിനു സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ബീറ്റ് ഓഫീസര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ജനങ്ങളുമായി ഏറ്റവുമധികം ഇടപഴകുന്ന പോലീസ് വിഭാഗമായ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുംവിധം ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ മനസിലാക്കി സഹായങ്ങളുമായി എത്തിയതിലൂടെ ജനമൈത്രി പോലീസ് സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യമായി മാറിയ അനുഭവം ബീറ്റ് ഓഫീസര്‍മാര്‍ക്ക് ആവേശം…
Read Moreവിഭാഗം: Entertainment Diary
കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണം : കെ സുരേന്ദ്രന്
കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു ബിജെപി സ്ഥാനാർത്ഥി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് രണ്ടിടങ്ങളിൽ ജനവിധി തേടാനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 84 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പിൽ മല്‍സരിച്ച കോന്നിയിലുമാണ് സുരേന്ദ്രൻ പോരിന് ഇറങ്ങുന്നത് . ബി ജെ പിയുടെ എ പ്ലസ് കാറ്റഗറിയില്‍ ആണ് കോന്നി . വിജയ സാധ്യത ഉള്ള മണ്ഡലങ്ങളെ ആണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത് . സംസ്ഥാനത്ത് 9 മണ്ഡലം എ പ്ലസില്‍ ഉണ്ട് . ഇവിടെ എല്ലാം കരുത്തരായ സ്ഥാനാര്‍ഥികളെ തന്നെ കണ്ടെത്തുവാന്‍ ബി ജെ പിയ്ക്ക് കഴിഞ്ഞു . നേമത്ത് ആര് മത്സരിച്ചാലും ബിജെപിയെ തോൽപ്പിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നരേന്ദ്ര മോദി വേണോ വീരപ്പൻമാർ വേണോ എന്ന ചോദ്യമാണ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിലുള്ളത്. അവസാന ഘട്ടത്തിൽ…
Read Moreജില്ലയില്‍ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു
ജില്ലയില്‍ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു: പരാതി അറിയിക്കാം പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു. തെലങ്കാന സ്വദേശിയായ സ്വരൂപ് മന്നവ 2011 ഐആര്‍എസ് (ഇന്ത്യന്‍ റവന്യൂ സര്‍വീസ്) ബാച്ച് ഉദ്യോഗസ്ഥനാണ്. പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലാണ് താമസം. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച പരാതികള്‍ 94473 71890 എന്ന നമ്പരിലോ [email protected] എന്ന ഇ- മെയിലിലോ അയയ്ക്കാവുന്നതാണ്. കൂടാതെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ നേരിട്ടെത്തിയും പരാതികള്‍ അറിയിക്കാം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കുറ്റമറ്റതും സുരക്ഷിതവും: തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ വി എം) കരുത്തുറ്റതും കേടുവരുത്താന്‍ കഴിയാത്തവിധം സുരക്ഷിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധത സംരക്ഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഫലപ്രദമായ സാങ്കേതികവും…
Read Moreമഴവെള്ള സംരക്ഷണത്തിന്റെ പ്രധാന്യം ഉള്‍ക്കൊണ്ട് മഹിമ ക്ലബ്
കോന്നി വാര്‍ത്ത ഡോട്ട് കോം : മഹിമ ആര്‍ട്ട്സ് &സ്പോര്‍ട്ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന “ക്യാച്ച് ദി റെയ്ന്‍ ക്യാംപെ യിന്റെ ” ഭാഗമായി പത്തനംതിട്ട ബസ് സ്റ്റാന്റിലും കോന്നി ടൗണിലും ഫ്ളാഷ്മോമ്പും തെരുവ്നാടകവും സംഘടിപ്പിച്ചു . അട്ടച്ചാക്കല്‍ ഈസ്റ്റ് ജംഗ്ഷനില്‍ ക്യാംപെയിന്റെ ഫ്ളാഗ് ഓഫ് ക്ലബ് രക്ഷാധികാരി ആന്റണി മണ്ണില്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ല യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. മഴവെള്ള സംരക്ഷണത്തിന്റെ പ്രധാന്യം ഉള്‍ക്കൊണ്ട് ആണ് പരിപാടി സംഘടിപ്പിച്ചത് . മഹിമ ആര്‍ട്ട്സ് &സ്പോര്‍ട്ട്സ് ക്ലബിന്റെ ഖജാന്‍ജി സുജിത്ത് സി.ക്ലബ് കമ്മറ്റിയംഗങ്ങളായ രഞ്ചിത്ത് കുമാര്‍,മനീഷ് വി.ജി.,സുജിത്ത് കുമാര്‍,സ്നേഹ,അമ്മു തുടങ്ങിയവര്‍ സംസാരിച്ചു . മഹിമയുടെ മഹിള പ്രവര്‍ത്തകരും പങ്കെടുത്തു
Read Moreറിതിങ്ക് സിംഗിള്‍ യൂസ് ക്യാമ്പയിന് വിജയികളെ ഹരിത കേരളം മിഷന് അനുമോദിച്ചു
കോന്നി വാര്‍ത്ത : പത്തനംതിട്ട ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് ആരംഭിച്ച റിതിങ്ക് സിംഗിള്‍ യൂസ് ക്യാമ്പയിന് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജിഎച്ച്എസ്എസ് കലഞ്ഞൂര്‍ ഹരിത ക്യാമ്പസ് പ്രവര്‍ത്തന ഉദ്ഘാടനവും കവി ഇഞ്ചക്കാട് ബാലചന്ദ്രന് ജിഎച്ച്എസ്എസ് നിര്‍വഹിച്ചു. ജിഎച്ച്എസ്എസ് കലഞ്ഞൂര്‍, ജിഎച്ച്എസ്എസ് മാങ്കോട് എന്നീ സ്കൂളുകളില്‍ നിന്നും ക്യാമ്പയിന് ഭാഗമായ വിദ്യാര്‍ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സ്കൂള്‍ അങ്കണത്തില്‍ ഫലവൃക്ഷ തൈ നട്ടുകൊണ്ടാണ് അദ്ദേഹം ഹരിത ക്യാമ്പസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജിഎച്ച്എസ്എസ് കലഞ്ഞൂര്‍ പി ടി എ പ്രസിഡന്റ് എസ് രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജിഎച്ച്എസ്എസ് കലഞ്ഞൂര്‍ പ്രിന്‍സിപ്പല്‍ പി. ജയഹരി സ്വാഗതം പറഞ്ഞു. ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ആര് രാജേഷ് യോഗത്തില്‍ റിതിങ്ക് സിംഗിള്‍ യൂസ് ക്യാമ്പയിന് പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍…
Read Moreവ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ
വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ. നൂറ്റമ്പതിൽപരം ആളുകളിൽ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയ കൊട്ടാരക്കര സ്വദേശി അരുൺ ചന്ദ്രൻ പിള്ള ആണ് അറസ്റ്റിലായത്.തമിഴ്നാട് താംബരത്തെ എയർ ഫോഴ്സ് സ്റ്റേഷനിൽ പ്രതി കുറച്ചുനാൾ താത്കാലിക ജോലി നോക്കിയിരുന്നു. ഈ സമയത്ത് ലഭിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു അരുൺ തട്ടിപ്പ് നടത്തിയിരുന്നത്. വ്യോമസേനയിൽ ജോലി വാങ്ങിത്തരാമെന്നും വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള വാഹനം ലേലത്തിൽ വാങ്ങിത്തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പുകൾ.എറണാകുളം കളംശേരിയിലും സമീപപ്രദേശങ്ങളിലും വീട് വാടകയ്ക്കെടുത്തായിരുന്നു ഇയാൾ റിക്രൂട്ട്മെൻ്റ് ഇടപാടുകൾ നടത്തിയിരുന്നത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം സ്വദേശികൾ തട്ടിപ്പിന് ഇരയായി
Read Moreകോന്നിയില്‍ ജനീഷ് കുമാറിന് വേണ്ടി പ്രചരണം തുടങ്ങി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തില്‍ ഇടത്ത് പക്ഷ മുന്നണി സ്ഥാനാര്‍ഥിയായി അഡ്വ കെ യു ജനീഷ് കുമാറിന്റെ പേര് ഏരിയാ ,ജില്ലാ സംസ്ഥാന കമ്മറ്റി അംഗീകരിച്ചതോടെ ജനീഷിന് വേണ്ടിയുള്ള ചുമര് എഴുത്ത് കോന്നിയില്‍ സജീവമായി .സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും . അതിന് മുന്നേ പാര്‍ട്ടിപ്രവര്‍ത്തകര്‍ അതിരുങ്കല്‍ മേഖലയില്‍ ആണ് ആദ്യ ചുമര് എഴുത്ത് തുടങ്ങിയത് .ശ്യാം അതിരുങ്കലിന്റെ നേതൃത്വത്തില്‍ അതിരുങ്കല്‍ തോട്ട് കര ഭാഗത്താണ് ചുമര് എഴുത്ത് തുടങ്ങിയത് . നിലവിലെ എം എല്‍ എ കൂടിയായ ജനീഷ് കുമാറിന്റെ വികസന നേട്ടം ആണ് ഇടത് മുന്നണി യുടെ പ്രചാരണ ആയുധം . കോന്നി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കിയ കാര്യങ്ങളും മണ്ഡലത്തിലെ റോഡ് വികസനവും ആവണിപ്പാറയിലെ വൈദ്യുതി നേട്ടവും പ്രകടന പത്രികയില്‍ സ്ഥാനം നേടും . ഒന്നര വര്‍ഷക്കാലം…
Read Moreസൗജന്യ പി.എസ്.സി പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി മത്സര പരീക്ഷകൾക്കായി ആറുമാസത്തെ സൗജന്യ പരിശീലനം നൽകുന്നു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. ഏപ്രിൽ 12നാണ് ക്ലാസുകൾ തുടങ്ങുന്നത്. താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം മാർച്ച് 27ന് മുൻപ് ട്രെയിനിംഗ് സെന്ററിൽ അപേക്ഷ നൽകുകയും ഏപ്രിൽ ഒൻപതിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുകയും വേണം. അപേക്ഷാഫോം ട്രെയിനിംഗ് സെന്റർ ഓഫീസിൽ ലഭിക്കും.
Read Moreകേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർബിഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിലായെന്ന് എ. വിജയരാഘവൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്. ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാനുള്ളത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. മുഖ്യമന്ത്രി നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിച്ചതാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത്.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പൂര്‍ണ്ണ വാര്‍ത്തകള്‍
നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തണം- ഇലക്ഷന് കമ്മീഷന് നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നത് ഉറപ്പാക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീകാറാം മീണ പുറപ്പെടുവിച്ചു. പിവിസി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി, തോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പിവിസി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കണം. കോട്ടണ്‍ തുണി (100 ശതമാനം കോട്ടണ്‍ ഉപയോഗിച്ച് നിര്‍മിച്ചത്), പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ, പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. ഇത്തരം മെറ്റീരിയല്‍ പ്രിന്റ് ചെയ്യുമ്പോള്‍…
Read More