കല്ലേലിക്കാവില്‍ അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജ നടന്നു : ആഴിപൂജ, വെള്ളം കുടി നിവേദ്യം,കുംഭ പാട്ട്

  കോന്നി :പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വനവാസി സംസ്‌കാരത്തിന്‍റെ തിരുശേഷിപ്പുകളുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വരുന്ന അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )നടന്നു . വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ എന്നിവയ്ക്ക് ശേഷം വീരയോദ്ധാവും മാന്ത്രികനും 999 മലകളുടെ ഊരാളിയും രോഗാദിപീഡകളകറ്റുന്ന സിദ്ധനുമായിരുന്ന കല്ലേലി ഊരാളി അപ്പൂപ്പനെയും പ്രകൃതിയെയും വാഴ്ത്തി പാടുന്ന കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവയും നടന്നു . .ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് വെള്ളംകുടി നിവേദ്യം. കിഴക്ക് ഉദിമല മുതല്‍ പടിഞ്ഞാറ് തിരുവാര്‍ കടല്‍ വരെ…

Read More

സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കമായി

എഴുത്തമ്മക്ക് ജന്മനാടിന്റെ ആദരം:സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് ജന്മനാടായ ആറന്മുളയിൽ തുടക്കമായി konnivartha.com: പത്തനംതിട്ട:പൈതൃകങ്ങളെ നെഞ്ചിലേറ്റി ഒരു മനുഷ്യായുസു മുഴുവൻ പ്രകൃതിക്ക് വേണ്ടി പോരാടിയ സുഗതകുമാരിക്ക് സ്വന്തം പൈതൃക മാതൃ ഗ്രാമമായ ആറന്മുളയുടെ സമാദരം. പൂമാല കൊണ്ടലങ്കരിച്ച സുഗതകുമാരിയുടെ ചിത്രത്തിന് മുമ്പിൽ ഭദ്രദീപം കൊളുത്തിയും പുഷ്പാർച്ചന നടത്തിയുമാണ് പരിപാടികൾ സമാരംഭിച്ചത്. കുട്ടികൾക്ക് വേണ്ടി സുഗത പരിചയ ശില്പശാല,സുഗത കവിതാലാപനം, ഉപന്യാസരചന തുടങ്ങി വിവിധങ്ങളായ പരിപാടികളോടെയാണ് സുഗതോത്സവത്തിന് തുടക്കമിട്ടത് ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം അങ്കണത്തിൽ നടന്ന സുഗത പരിചയം ശില്പശാല കേന്ദ്രകാബിനറ്റ് മുൻപ്രിൻസിപ്പൽ സെകട്ടറി ടി. കെ.എ നായർ ഉൽഘാടനം ചെയ്തു. മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിലൂടെ മാത്രമേ കാലാവസ്ഥ വ്യതിയാനത്തെ നേരിടാനാവൂ എന്ന് ഉൽഘാടന പ്രസംഗത്തിൽ ടി കെ എ നായർ വ്യക്തമാക്കി. മരം ഒരു വരമാണ്. പ്രകൃതിയുടെ പ്രസാദമാണ്. ആഗോളതാപനത്തിന് മറുപടി മരം മാത്രം. സുഗതകുമാരി എഴുതിയ…

Read More

കോന്നി കല്ലേലിക്കാവില്‍ അത്യഅപൂര്‍വ്വ അനുഷ്ഠാനപൂജ ജനുവരി 20 ന്

  ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറും:അത്യഅപൂര്‍വ്വ അനുഷ്ഠാനപൂജ ജനുവരി 20 ന് കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വരുന്ന അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )ഈ മാസം 20 നു( 2025 ജനുവരി തിങ്കൾ 20 ) നിറഞ്ഞാടും. വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ, കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില്‍ നടക്കും. ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. ചടങ്ങുകൾക്ക് മുന്നോടിയായി മകരം ഒന്നിന് രാവിലെ നവാഭിഷേക പൂജ,…

Read More

2025 ലെ മഹാകുംഭ മേള:വാര്‍ത്തകള്‍ ( 13/01/2025 )

2025 ലെ മഹാകുംഭ മേള:കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം പ്രധാന പ്രവർത്തനങ്ങൾ ആരംഭിച്ചു മഹാകുംഭത്തിൽ 5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ‘ഇൻക്രെഡിബിൾ ഇന്ത്യ’ പവലിയൻ ടൂറിസം മന്ത്രാലയം സ്ഥാപിക്കുന്നു. ഇത് വിദേശ വിനോദസഞ്ചാരികൾ, പണ്ഡിതർ , ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, പത്രപ്രവർത്തകർ, വിദേശികൾ , ഇന്ത്യൻ പ്രവാസികൾ തുടങ്ങിയവർക്ക് സൗകര്യമൊരുക്കും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കുംഭമേളയുടെ പ്രാധാന്യവും പ്രദർശിപ്പിക്കുന്ന പവലിയൻ സന്ദർശകർക്ക് ആഴത്തിലുള്ള അനുഭവം നൽകും. ഇന്ത്യയിലെ പ്രിയപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾക്ക് വോട്ട് ചെയ്യാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്ന ‘ ദേഖോ അപ്നാ ദേശ്’ പവലിയനിൽ ഉണ്ടായിരിക്കും. മഹാകുംഭത്തിൽ പങ്കെടുക്കുന്ന വിദേശ വിനോദസഞ്ചാരികൾ, സമൂഹമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവർ, പത്രപ്രവർത്തകർ, ഫോട്ടോഗ്രാഫർമാർ എന്നിവരുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ടൂറിസം മന്ത്രാലയം ഒരു പ്രത്യേക ടോൾ ഫ്രീ ടൂറിസ്റ്റ് ഇൻഫോ ലൈൻ (1800111363 അല്ലെങ്കിൽ 1363) സജ്ജമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പത്ത്…

Read More

‘കോഴഞ്ചേരി പുഷ്പമേള’ യ്ക്ക് തുടക്കം

  konnivartha.com: കോഴഞ്ചേരി: കാഴ്ചകൾക്ക് നിറമേകി ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സംഘടിപ്പിച്ചു വരുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ പുഷ്‌പോത്സവമായ ‘കോഴഞ്ചേരി പുഷ്പമേള’ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടങ്ങി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അഗ്രിഹോർട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. സെയ്ന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി റവ.ഫാ.ഏബ്രഹാം തോമസ് മുഖ്യപ്രഭാഷണം നടത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, പുഷ്പമേള രക്ഷാധികാരി റോയി എം.മുത്തൂറ്റ്, അഗ്രിഹോർട്ടി സൊസൈറ്റി ജനറൽ കൺവീനർ പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഇരുപ്പക്കാട്ട്, പുഷ്പമേള കമ്മിറ്റി ഖജാൻജി വിജോ പൊയ്യാനിൽ, വൈസ് ചെയർമാൻ ഷാജി പള്ളിപ്പീടികയിൽ, ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി കൊച്ചുതുണ്ടിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത ഉദയകുമാർ, പുഷ്പമേള ജനറൽ കൺവീനർ ബിജിലി പി.ഈശോ, എന്നിവർ പ്രസംഗിച്ചു. പുഷ്പമേളയോട് അനുബന്ധിച്ച്…

Read More

കലയുടെ തലസ്ഥാനത്തേക്ക് കലാകിരീടം :തൃശൂരിന് 1008 പോയിന്റും പാലക്കാടിന് 1007 പോയിന്റും

  konnivartha.com: കേരള സ്കൂള്‍ കലോത്സവത്തിന്‍റെ കലാ കിരീടം കലയുടെ തലസ്ഥാനമായ തൃശൂരിന്.നാല് ദിവസമായി തലസ്ഥാന നഗരിയിലെ വേദികളില്‍ നടന്ന വാശിയേറിയ മത്സര ഇനങ്ങള്‍ സമാപിക്കുമ്പോള്‍ 1008 പോയിന്റ്‌ നേടി തൃശൂര്‍ സ്വര്‍ണ്ണകപ്പില്‍ പേര് എഴുതിച്ചേര്‍ത്തു . പാലക്കാട് 1007 പോയിന്റ് നേടി റാം സ്ഥാനത്ത് എത്തി . ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്.ഹയര്‍ സെക്കന്‍ഡറിയില്‍ തൃശൂരി 526 ഉം പാലക്കാടിന് 525  പോയന്റുമാണുള്ളത്.കാല്‍നൂറ്റാണ്ടിനുശേഷമാണ് തൃശൂര്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നത്.   1999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്.കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂര്‍1003 പോയന്റുമായി മൂന്നാം സ്ഥാനത്ത് എത്തി . 21 വര്‍ഷം കിരീടം നേടി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ. 1000 പോയന്റാണുള്ളത്. സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്. ജി.ഗുരുകുലം ഹയര്‍…

Read More

ചരിത്രമുറങ്ങുന്ന പൈതൃക പഥത്തിലൂടെ ഒരു കാൽനടയാത്ര

konnivartha.com: പൈതൃകനടത്തം:2025 ജനു. 11:മാലക്കര മുതൽ ആറന്മുള വരെ:ചരിത്രമുറങ്ങുന്ന പൈതൃക പഥത്തിലൂടെ ഒരു കാൽനടയാത്ര മുൻതലമുറകളുടെ പൈതൃക വേരുകൾ തേടി അറിയാനും അറിയിക്കാനുമുള്ള ജനകീയ യജ്ഞം ആയുർവേദ വൈദ്യശാസ്ത്ര ഗവേഷണ പഠന രംഗത്ത് വിസ്മയമായിരുന്ന ആലപ്പുറത്ത് കൊച്ചു രാമൻ വൈദ്യരുടെ തറവാട്ടിൽ നിന്ന് പ്രകൃതിയുടെ കാവലാളായി ഒരു മനുഷ്യായുസ് മുഴുവൻ അചഞ്ചല പോരാട്ടങ്ങൾ നടത്തിയ സുഗതകുമാരിയുടെ ജന്മഗൃഹത്തിലേക്ക് ഒരു തീർത്ഥയാത്ര അറിവും അന്നവും വെള്ളവും മണ്ണും നെഞ്ചോടു ചേർത്ത പൂർവ്വ സൂരികളുടെ കർമ്മഭൂമിയിലൂടെ ഒരു പഥ സഞ്ചാരം.കുമ്മനം രാജശേഖരന്‍(ആഘോഷ സമിതി ഭാരവാഹി, മിസോറാം മുൻ ഗവർണ്ണര്‍ ) konnivartha.com/തിരുവനന്തപുരം:പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദവിദ്യാപീഠത്തില്‍ നടക്കും. സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91ാം ജന്മവാര്‍ഷികദിനമായ…

Read More

തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി ( 08/01/2025 )

  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധി നൽകിയത്. എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. നേരത്തെ വേദികള്‍ക്കും താമസ സൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.   മറ്റു സ്‌കൂളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുകയാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫി വിതരണം മന്ത്രി വി. ശിവൻകുട്ടി എസ്. എം. വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. പതിനാറായിരത്തോളം പേർക്കാണ് ട്രോഫികൾ നൽകുന്നത്. ഇതോടൊപ്പം പ്രശസ്തി പത്രവും…

Read More

സ്‌കൂൾ കലോത്സവം : വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 03/01/2025 )

  സ്‌കൂൾ കലോത്സവം : സ്വർണ്ണകപ്പ് ഏറ്റുവാങ്ങി konnivartha.com: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി. മന്ത്രി ജി ആർ അനിൽ, എംഎൽഎ മാരായ ആന്റണി രാജു, ജി സ്റ്റീഫൻ, വി ജോയ്, വി കെ പ്രശാന്ത്, ഐ ബി സതീഷ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യുട്ടി മേയർ പി കെ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര വെള്ളിയാഴ്ചയാണ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 7 മണിയോടെ നിയമസഭയ്ക്ക് മുന്നിലെത്തി. പി എം ജി ജങ്ഷനിൽ നിന്നും വിദ്യാർത്ഥികളുടെ വിവിധ കലാകായിക രൂപങ്ങളുടെ അകമ്പടിയോടെ…

Read More

63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വാര്‍ത്തകള്‍ ( 03/01/2025 )

  63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി ഉദ്ഘാടനം ജനുവരി നാലിന് മുഖ്യമന്ത്രി നിർവഹിക്കും ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ വയനാട് വെള്ളാർമല സ്‌കൂളിലെ കുട്ടികളും konnivartha.com: 63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും. തുടർന്ന്…

Read More