വിദേശരാജ്യങ്ങളിലേക്കുള്ള പിസിസി പാസ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിമാത്രം

  konnivartha.com : വിദേശ രാജ്യങ്ങളിലേക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി(പിസിസി) ഇനിമുതല്‍ അപേക്ഷ നല്‍കേണ്ടത് പാസ്‌പോര്‍ട്ട് ഓഫീസുകളിലാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.   ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നോ നല്‍കിവരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇനിമുതല്‍ ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ അപേക്ഷ നല്‍കിയാല്‍ ലഭ്യമാകും. പോലീസ് സ്റ്റേഷനുകളെയോ പോലീസ് ഓഫീസുകളെയോ ഇതിനായി ആരും സമീപിക്കേണ്ടതില്ലെന്നും എല്ലാ എസ്എച്ച്ഒ മാരെയും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Read More

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (16 ചൊവ്വ) അവധി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (നവംബര്‍ 16 ചൊവ്വ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണെന്ന് ഉത്തരവില്‍ പറയുന്നു.

Read More

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജം: കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജം: കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ കോന്നി വാര്‍ത്ത : (konnivartha.com )ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സംവിധാനം സജ്ജമാണെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. പേമാരിയും, വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരിതങ്ങള്‍ വിലയിരുത്താന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗവും ചേര്‍ന്നു. 2018 ന്റെ അവസ്ഥയ്ക്ക് സമാനമായ നിലയിലാണ് അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയരുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ഏത് പ്രതിസന്ധിയേയും നേരിടാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും എം.എല്‍.എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. കലഞ്ഞൂര്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ വെള്ളം കയറി. കമ്പ്യൂട്ടറുകള്‍ക്കും ഫയലുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും രംഗത്തിറങ്ങി പ്രവര്‍ത്തനങ്ങള്‍ നടത്തി. കലഞ്ഞൂര്‍ ഇടത്തറ സെന്റ്…

Read More

റേഷൻ കാർഡിലെ പിശക് തിരുത്താം; തെളിമ പദ്ധതി

റേഷൻ കാർഡിലെ പിശക് തിരുത്താം; തെളിമ പദ്ധതിക്ക് 15നു തുടക്കം റേഷൻ കാർഡിലെ പിശകുകൾ തിരുത്താനും പുതിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുമായുള്ള ‘തെളിമ’ പദ്ധതിക്കു നവംബർ 15നു തുടക്കമാകുമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ റേഷൻ ഗുണഭോക്താക്കളുടേയും ആധാർ വിവരങ്ങൾ റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരി ഒന്നിനു പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.   2017-ലെ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ വന്ന പിശകുകൾ തിരുത്തുന്നതിനായാണ് ‘തെളിമ’ പദ്ധതി നടപ്പാക്കുന്നത്. അംഗങ്ങളുടെ പേര്, വയസ്, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയിലെ പിശകുകൾ, എൽ.പി.ജി, വൈദ്യുതി എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, ഏറ്റവും പുതിയ വിവരങ്ങളുടെ ഉൾപ്പെടുത്തൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ഡിസംബർ 15 വരെയാണ്…

Read More

വകയാര്‍ -അരുവാപ്പുലം റോഡിലെ കലുങ്ക് അപകടാവസ്ഥയില്‍ : വാര്‍ഡ് മെംബര്‍ എം എല്‍ എയ്ക്കു കത്ത് നല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ കോന്നി പഞ്ചായത്ത് വാര്‍ഡ് 13 ല്‍ ഉള്ള വകയാര്‍ അരുവാപ്പുലം പൊതു മരാമത്ത് റോഡില്‍ കലുങ്ക് അപകടാവസ്ഥയിലായി .കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയത്ത് വയലില്‍ വെള്ളം കയറിയതിനാല്‍ ഇരു വയലുകളുടെയും ഇടയിലൂടെ ഉള്ള ഈ കലുങ്കിന്‍റെ ഒരു ഭാഗം ആണ് തകര്‍ന്നത് . ഇടക്കാലത്ത് ഇതുവഴി ടിപ്പര്‍ ലോറികള്‍ പോയതോടെ അതും തകരാറിന് കാരണമായി .വകയാര്‍ പോസ്റ്റ് ഓഫീസിന് മുന്നിലൂടെ അരുവാപ്പുലത്തിന് ഉള്ള റോഡ് കലുങ്കാണ് അപകട സ്ഥിതിയില്‍ ഉള്ളത് . കലുങ്ക് തകര്‍ച്ചയിലായതോടെ വാര്‍ഡ് മെംബര്‍ അനി സാബു ഇടപെടുകയും കോന്നി എം എല്‍ എയ്ക്കും പൊതുമാരാമത്ത് വിഭാഗത്തിനും കത്ത് നല്‍കിയിരുന്നു . മെമ്പറുടെ നിരന്തര ഇടപെടലുകള്‍ ഉണ്ടായതോടെ പൊതു മരാമത്ത് വിഭാഗം എഞ്ചിനീയര്‍ എത്തി കലുങ്കിന്‍റെ അപകടാവസ്ഥ നേരിട്ടു മനസ്സിലാക്കി . ഈ…

Read More

ചൊവ്വാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴകനക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നവംബർ 10 നും കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നവംബർ 11 നും മഞ്ഞ ,ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Read More

എലിപ്പനി: അതീവ ജാഗ്രതാ നിര്‍ദേശം

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ് എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണന്നും ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം സങ്കീർണ്ണമാകില്ലെന്നും അവർ പറഞ്ഞു. മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പർക്കത്തിൽ ഏർപ്പെടേണ്ടി വരുന്നവർ നിർബന്ധമായും  ഡോക്സിസൈക്ലിൻ എന്ന എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നും മന്ത്രി അറിയിച്ചു. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ  ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.  രോഗത്തിന്റെ സ്വയം ചികിൽസിക്കാൻ ആരും ശ്രമിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു. *എലിപ്പനി:വിശദവിവരങ്ങൾ *എലിപ്പനി വരുന്നതെങ്ങനെ? എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ…

Read More

ആതുരസേവന രംഗത്ത് ജില്ലയ്ക്ക് കരുത്തേകാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഒരുങ്ങുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : ആതുരസേവന രംഗത്ത് പത്തനംതിട്ട ജില്ലയിലെ തന്നെ കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാകാനുള്ള തയാറെടുപ്പിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി 3.38 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ന്യൂറോളജി, കാര്‍ഡിയോളോജി എന്നിവയ്ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, പീഡിയാട്രിക്, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ഇ.എന്‍.റ്റി, ഡെര്‍മ്മറ്റൊളജി, ഒഫ്താല്‍മോളജി, സൈക്യാട്രി, അനസ്‌തേഷ്യോളജി, ഫോറന്‍സിക്, ഡെന്റല്‍, പാലിയേറ്റീവ് കെയര്‍, ഫിസിയോതെറാപ്പി, ജീറിയാട്രിക്, ടെലിമെഡിസിന്‍ എന്നീ സ്‌പെഷ്യാലിറ്റികളാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇതുകൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒരു മിനിറ്റില്‍ 1000 ലിറ്ററും, 500 ലിറ്ററും ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍, ആംബുലന്‍സ്, 108 ആംബുലന്‍സ്, ലാബ്, ഫാര്‍മസി, എക്‌സ്്‌റേ, സി.ടി, മൊബൈല്‍ ഐ യൂണിറ്റ്, പി.പി യൂണിറ്റ്, കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി,…

Read More

തിരുവല്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ 55 കിലോവാട്ട് സൗരോര്‍ജ നിലയം

കേരള വാട്ടര്‍ അതോറിറ്റി തിരുവല്ല ജലഭവനു മുകളില്‍ സ്ഥാപിച്ച 55 കിലോവാട്ട് സൗരോര്‍ജ നിലയം പ്രവര്‍ത്തനസജ്ജമായി. ഇതോടെ പത്തനംതിട്ട സര്‍ക്കിളിനു കീഴില്‍ 80 കിലോവാട്ട് ശേഷിയില്‍ സൗരോര്‍ജ വൈദ്യുതി ഉത്പാദനം നടത്താനാകും.  ഓഗസ്റ്റില്‍ പത്തനംതിട്ട സര്‍ക്കിളിനു കീഴില്‍ കല്ലിശേരി പ്ലാന്റിന്റെ മേല്‍ക്കൂരയില്‍ 25 കിലോവാട്ട് സൗരോര്‍ജ നിലയം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തിരുവല്ല ജലഭവന്‍ പ്ലാന്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും അത്രയും യൂണിറ്റ് വൈദ്യുതി ജലഭവന്‍ തിരുവല്ല, തിരുവല്ല ഡിവിഷന്‍ ഓഫീസിന്റെ പരിധിയിലുള്ള എടത്വാ, ചങ്ങനാശേരി സബ് ഡിവിഷനുകള്‍, നെടുമ്പ്രം, ചങ്ങനാശേരി, കിടങ്ങറ സെക്ഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ വൈദ്യുത ഉപഭോഗത്തില്‍നിന്നും കുറവു വരുത്തുന്ന രീതിയിലാണ് കെഎസ്ഇബിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.   കല്ലിശേരി സോളാര്‍ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും അത്രയും യൂണിറ്റ് വൈദ്യുതി പമ്പ് ഹൗസിന്റെ വൈദ്യുത ഉപഭോഗത്തില്‍ നിന്നും കുറവു…

Read More

വിവരാവകാശ അപേക്ഷ ഓൺലൈനിൽ :വെബ്‌പോർട്ടൽ പ്രവർത്തനം തുടങ്ങി

konnivartha.com : സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ നിയമം 2005 പ്രകാരം  സമർപ്പിക്കുന്ന രണ്ടാം അപ്പീൽ, പരാതി അപേക്ഷകൾ എന്നിവ ഓൺലൈനായി സ്വീകരിക്കുന്നതിനായി NIC രൂപീകരിച്ച വെബ്‌പോർട്ടൽ മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ കമ്മീഷണർമാരായ ഡോ. കെ.എൽ. വിവേകാനന്ദൻ, എസ്. സോമനാഥൻ പിള്ള, കെ. സുധാകരൻ, ശ്രീലത പി.ആർ,  NIC യിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് വെരിഫൈഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് പരാതി/ അപ്പീൽ അപേക്ഷകൾ ഫയൽ ചെയ്യുന്നതിനും അതോടൊപ്പം ഫയൽ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം വെബ് പോർട്ടലിൽ ലഭ്യമാണ്.  വിലാസം: https://rti.sic.kerala.gov.in/

Read More