പ്ലസ് വൺ പ്രവേശനത്തിൽ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്ലസ് വൺ പ്രവേശനത്തിൽ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 28 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. രാവിലെ 10 മുതൽ 5 വരെ അപേക്ഷ നൽകാം. നേരത്തെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ അപേക്ഷ പുതുക്കി നൽകണം. നേരത്തെ അപേക്ഷിക്കാത്തവരും പിഴവ് കാരണം പ്രവേശനം നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമർപ്പിക്കണം. നവംബർ ഒന്നിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.

Read More

മഴക്കെടുതി: 42 മരണം; തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി

  കേരളത്തിലെ മഴക്കെടുതികളിൽ ഒക്‌ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ മൃതദേഹം കണ്ടെത്തി. നിലവിൽ 304 ദുരിതാശ്വാസ ക്യാമ്പുകളിൽ 3851 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. തെക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 2-3 ദിവസങ്ങളിൽ ഇത് തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടെ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 21 നു ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. അടുത്ത ആഴ്ച തുലാവർഷം ആരംഭിക്കാൻ സാധ്യതയുള്ളതിനാൽ കരുതലും ജാഗ്രതയും തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രളയ കെടുതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് വിളിച്ച് ആരായുകയും കേന്ദ്രത്തിന്റെ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ദിവസം ദലൈലാമയും ഐക്യാദാർഢ്യം അറിയിച്ച് സന്ദേശം…

Read More

ദുരിതാശ്വാസ പ്രവര്‍ത്തനം; വകുപ്പുകളുടെ  ഏകോപനം സര്‍വകക്ഷിയോഗം

കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്താന്‍ റാന്നിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗംയോഗം തീരുമാനിച്ചു. ഡാമുകള്‍ തുറന്നുവിട്ടതിനൊപ്പം മഴ തുടരുമെന്ന പ്രവചനം കൂടിയുള്ള പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്നും ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. ദുരിതാശ്വാസ  ക്യാമ്പുകളില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും യുവജന  സംഘടനയുടെ വോളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി ,തഹസില്‍ദാര്‍ നവീന്‍ ബാബു, ഡിവൈഎസ്പി മാത്യു ജോര്‍ജ്, പി ആര്‍ പ്രസാദ്, എം.വി വിദ്യാധരന്‍, ആലിച്ചന്‍ ആറൊന്നില്‍, രാജു മരുതിക്കല്‍, എബ്രഹാം കുളമട, സാംകുട്ടി പാലയ്ക്കാ മണ്ണില്‍, സജീര്‍ പേഴുമ്പാറ, കെ വി കുര്യാക്കോസ് എന്നിവര്‍…

Read More

കൃഷി നാശം: കൃഷിമന്ത്രിയുടെ ഓഫീസിലും കൺട്രോൾ റൂം

  സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്നുള്ള കൃഷി നാശം അറിയിക്കാൻ കൃഷി മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. ഫോൺ നമ്പരുകൾ: 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 88159, 85470 46467. ഫോണിലോ വാട്‌സ് ആപ്പിലോ വിവരങ്ങൾ അറിയിക്കാമെന്ന് കൃഷിമന്ത്രിയുടെ ഓഫീസ് അറിയിച്ചു.   ഇതിനു പുറമെ കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. സംസ്ഥാനതല കൺട്രോൾ സെന്റർ – 9447210314. ജില്ലാതല കൺട്രോൾ സെന്ററുകൾ -തിരുവനന്തപുരം – 9446021290, കൊല്ലം- 94474 53040, പത്തനംതിട്ട- 9495734107, കോട്ടയം- 9446430657, ആലപ്പുഴ- 9497787894, എറണാകുളം- 9446518181, തൃശൂർ- 9383473242, പാലക്കാട്- 9383471457, മലപ്പുറം- 9846820304, കോഴിക്കോട്- 8547802323, ഇടുക്കി- 9447232202, വയനാട്- 7012568399, കണ്ണൂർ-…

Read More

അതീവ ജാഗ്രതാ നിര്‍ദേശം: കക്കി- ആനത്തോട് ഡാമിൽ റെഡ് അലേർട്ട്

    കോന്നി വാര്‍ത്ത ഡോട്ട് കോം : കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. റിസര്‍വോയറിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. എന്നാല്‍, 2021 ഒക്ടോബര്‍ 11 മുതല്‍ 20 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 978.83 മീറ്റര്‍ ആണ്.   കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തില്‍ ജലനിരപ്പ് ചേര്‍ന്നതിനാല്‍ 11/10/2021 നു നീല അലര്‍ട്ടും 12/10/2021 ന് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇന്ന് (15.10.2021) വൈകിട്ട് 5.00 മണിക്ക്…

Read More

മൂലൂര്‍ സ്മാരകത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

  സരസകവി മൂലൂരിന്റെ ഇലവുംതിട്ടയിലെ സ്മാരകത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്കായുള്ള വിദ്യാരംഭ ചടങ്ങുകളും കവിസംഗമവും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദ്യാരംഭ ചടങ്ങിന് പുറമേ നിന്നും ആചാര്യന്മാര്‍ ഉണ്ടായിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ ആദ്യക്ഷരം എഴുതിച്ചു. മുപ്പതിലധികം കുട്ടികള്‍ രാവിലെ ഏഴരക്കും പത്തിനുമിടയില്‍ അറിവിന്റെ ലോകത്തേക്ക് അക്ഷര ചുവടുകള്‍ വച്ചു. വിദ്യാരംഭ ചടങ്ങുകള്‍ക്കു ശേഷം കവിസമ്മേളനം നടന്നു. ഹൃദ്രോഗ ചികിത്സകനും മൂലൂരിന്റ മാതൃകുടുംബാംഗവുമായ ഡോ. സുരേഷ് പരുമല കവി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്മാരക കമ്മിറ്റി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മൂലൂര്‍ സ്മാരകം സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയികളായ ആദിത്യ ബോസിനും അര്‍ജുനും ക്യാഷ് അവാര്‍ഡും മെമന്റോയും സമ്മാനിച്ചു. കവി സമ്മേളനത്തില്‍ ചന്ദ്രമോഹന്‍ റാന്നി, വള്ളിക്കോട് രമേശന്‍, ഡോ. പി.എന്‍. രാജേഷ് കുമാര്‍, രമേശ്…

Read More

മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുന്ന വിഷയം

  കോന്നി വാര്‍ത്ത ഡോട്ട് കോം : മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുന്ന ഒരു വിഷയമാണെന്നും ഇതിന് വേണ്ടത്ര പരിഗണന സമൂഹം നൽകിയിട്ടില്ലെന്നും പ്രശസ്ത കൺസ്സൾറ്റന്റ് സൈക്കോളജിസ്റ് ഡോ അഞ്ജു ട്രീസ ആൻഡ്രൂസ് അഭിപ്രായപ്പെട്ടു. ലോകത്തിലെ നൂറു കോടിയോളം ജനങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാനസികാരോഗ്യ പ്രശ്നം നേരിടുന്നവരാണെന്ന് അവർ പറഞ്ഞു.പതിനഞ്ച് ശതമാനത്തോളം പേർ , ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇത്തരം പ്രശ്നം അഭിമുഖികരിച്ചിട്ടുണ്ടാകുമെന്ന് ഡോ അഞ്ജു പറഞ്ഞു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ഫീൽഡ് ഔട്ട്റീച് ബ്യൂറോ, വിമലാ കോളേജിലെ സൈക്കോളജി വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച യുവജനങ്ങളുടെ മാനസികാരോഗ്യ സുസ്ഥിതി എന്ന വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഡോ അഞ്ജു. സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ, യുവജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നവർ നിർദ്ദേശിച്ചു. രാത്രിയിൽ ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ്…

Read More

പോലീസ് സേവനങ്ങള്‍ മുറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് സേവനങ്ങളും സഹായങ്ങളും ഏതു സമയവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും ഓരോ മൊബൈല്‍ സിയുജി സിം കാര്‍ഡുകള്‍ അനുവദിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. പോലീസ് സ്‌റ്റേഷനുകളിലെ ലാന്‍ഡ് ഫോണുകള്‍ മഴ, ഇടിമിന്നല്‍ ഉള്ള സമയങ്ങളിലും മറ്റും കേടുപാടുണ്ടായി അറ്റകുറ്റപ്പണികള്‍ വേണ്ടിവരുന്നതും ലൈന്‍ തകരാറുകള്‍ സംഭവിക്കുന്നതും കാരണം പൊതുജനങ്ങള്‍ക്ക് അത്യാവശ്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയാതെ വരുന്നു. രാത്രി കാലങ്ങളില്‍ ഇതു വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. മലയോര മേഖലകളിലുള്ള സ്‌റ്റേഷന്‍ പരിധികളില്‍ താമസിക്കുന്നവര്‍ക്കാണ് മിക്കപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടിവരിക. ഏത് അനിവാര്യഘട്ടങ്ങളിലും പൊതുജനങ്ങള്‍ ആദ്യം വിളിക്കുന്നത് പോലീസ് സ്‌റ്റേഷനിലേക്കാണെന്നതിനാല്‍ 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സിയുജി സിം കാര്‍ഡ് അനുവദിച്ചതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. അതത് ദിവസത്തെ ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലുള്ള…

Read More

ആസാദി കാ അമൃത് മഹോത്സവ്: ശുചിത്വ സന്ദേശ വാഹനയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെയും, ഗാന്ധിജയന്തി ആഘോഷത്തിന്റെയും ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശുചിത്വസന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ശുചിത്വ സന്ദേശ വാഹനയാത്രയ്ക്ക് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ ശുചിത്വ പദവിയില്‍ ഉയര്‍ന്ന നിലവാരത്തോടെ എത്തിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി വരുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്താകെ ശുചീകരണ യജ്ഞം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.     ശുചിത്വം എന്നത് വ്യക്തിയുടെ അകത്തും പുറത്തും ഒരുപോലെ തിളങ്ങി നില്‍ക്കേണ്ട സവിശേഷതയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഗാന്ധി ദര്‍ശനങ്ങള്‍ ജീവിതത്തിന്…

Read More

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ

konnivartha.com : 01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റിയോടുകൂടി 01.10.2021 മുതൽ 30.11.2021 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും. ശിക്ഷണ നടപടിയുടെ ഭാഗമായോ, മന:പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിൽ തൊഴിൽ രഹിത വേതനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടാലായ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും നിർവഹിക്കാം.

Read More