konnivartha.com : കോന്നി മെഡിക്കല്‍ കോളജില് ഈ അധ്യയന വര്ഷത്തില് തന്നെ എംബിബിഎസ് പഠന അനുമതി ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവര്ത്തനങ്ങളാണ് ആരോഗ്യമന്ത്രി വീണാജോര്ജിന്റേയും സംസ്ഥാന സര്ക്കാരിന്റേയും നേതൃത്വത്തില്‍ നടത്തി വരുന്നതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര് എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ പ്രവര്ത്തന പ്രവര്ത്തനപുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യമന്ത്രിയുടെ നിര്ദേശങ്ങളിലെ തുടര് നടപടികള് വിലയിരുത്തുന്നതിനും വേണ്ടി കോന്നി മെഡിക്കല്‍ കോളജില് ജില്ലാ കളക്ടര് ഡോ. ദിവ്യ എസ് അയ്യരുടെ സാന്നിധ്യത്തില് ചേര്ന്ന യോഗത്തില് സംസാരിക്കുകയായിരുന്നു എംഎല്‍എ. ഹോസ്റ്റല്, ക്വാര്ട്ടേഴ്സ് എന്നിവയുടെ നിര്മാണം ത്വരിതവേഗത്തില് നടന്നു വരികയാണ്. അടിയന്തിരമായി നിര്മാണം പൂര്ത്തിയാക്കും. കിഫ്ബിയില്നിന്ന് അനുവദിച്ച 241 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാംഘട്ട നിര്മാണ പ്രവര്ത്തനങ്ങള് നടക്കുന്നത്. കൂടാതെ ലേബര് റൂം, ഓഫ്തല്മോളജി, ബ്ലഡ് ബാങ്ക് എന്നിവയ്ക്കായി 86 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 200 കിടക്കകളുള്ള ആശുപത്രി കെട്ടിടം, അക്കാദമിക്…
Read Moreവിഭാഗം: Healthy family
ആശ പ്രവര്ത്തകര്ക്കും ആരോഗ്യ പ്രവര്ത്തകര്ക്കുമുള്ള പരിശീലന സഹായി പ്രകാശനം ചെയ്തു
ദേശീയ കുഷ്ഠരോഗ നിര്മാര്ജന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ പ്രവര്ത്തകര്ക്കും ആശ പ്രവര്ത്തകര്ക്കും കുഷ്ഠരോഗ നിര്മാര്ജന പ്രവര്ത്തനങ്ങളില് പങ്കെടുക്കുന്നവരുടെ കഴിവ് വര്ധിപ്പിക്കുന്നതിനു വേണ്ടി തയാറാക്കിയ ട്രെയിനിംഗ് മോഡ്യൂളിന്റെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി നിര്‍വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര് ഡോ. എസ്. ശ്രീകുമാര്, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. രചന ചിദംബരം, അസിസ്റ്റന്ഡ് ലെപ്രസി ഓഫീസര്‍ ആബിദ ബീവി, ജില്ലാ എഡ്യൂക്കേഷന് ആന്ഡ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന് ആന്ഡ് മീഡിയ ഓഫീസര്മാരായ വി.ആര്‍. ഷൈലാഭായി, ആര്‍. ദീപ, ആരോഗ്യ കേരളം ജൂനിയര് കണ്സള്ട്ടന്റ് പി.എ. അജിത് കുമാര് തുടങ്ങിയവര് പങ്കെടുത്തു. കുഷ്ഠരോഗം ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ്. ആരംഭത്തില് തന്നെ ചികിത്സിച്ചാല് പൂര്ണമായും ഈ രോഗം ഭേദമാക്കാന്…
Read Moreപേവിഷബാധ വാക്സിന്‍ : പത്തനംതിട്ട ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്
konnivartha.com : പേവിഷബാധക്കെതിരായ വാക്സിന്‍ (ഐ.ഡി.ആര്‍.വി) പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അറിയിച്ചു. അടിയന്തിര രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനായി മുറിവിനു ചുറ്റും കുത്തി വയ്ക്കുന്ന ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭ്യമാണ്. മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാല്‍ ഉടന്‍ തന്നെ സോപ്പും വെളളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും മുറിവ് കഴുകണം. ടാപ്പില്‍ നിന്നുളള ഒഴുക്കുവെളളം ആയാല്‍ കൂടുതല്‍ നല്ലത്. ഇതുമൂലം 90 ശതമാനം വൈറസുകളും ഇല്ലാതാകും. കടിയേറ്റ ആളെ വേഗം…
Read Moreവൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നു
konnivartha.com : കേരളത്തിലെ എല്ലാ ജില്ലകളിലും വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നു. വൈറല്‍ പനി ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം പെരുകി . ശക്തമായ ചൂട് , ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെയാണ് മിക്കവരും ചികിത്സ തേടുന്നത്. നീണ്ടു നില്‍ക്കുന്ന പനിയാണ് പടരുന്നത് . കഴിഞ്ഞ ഏതാനും ദിവസമായി പനി ബാധിച്ചു ചികിത്സ തേടിയവരുടെ എണ്ണം കൂടി . സ്വകാര്യ ആശുപത്രികളിലും പനി ബാധിതര്‍ ചികിത്സ തേടുന്നുണ്ട് . ഓണക്കാലത്ത് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു . കൂടാതെ കഴിഞ്ഞ ആഴ്ച കനത്ത മഴയും ഉണ്ടായിരുന്നു . കാലാവസ്ഥ വ്യതിയാനം പനി പടരുവാന്‍ കാരണമായോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കണം .പനി ബാധിച്ചു കഴിഞ്ഞ ദിവസം വനിതാ ഡോക്ടര്‍ മരണപ്പെട്ടിരുന്നു .
Read Moreശുചിത്വമില്ലായ്മ സമൂഹത്തിലെ വലിയ വിപത്ത്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
konnivartha.com : നാം ജീവിക്കുന്ന സമൂഹത്തിലെ വലിയ വിപത്ത് ശുചിത്വമില്ലായ്മയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ജില്ലാതല സംഗമവും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ ജില്ലാതല ഉദ്ഘാടനവും പത്തനംതിട്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണെന്നുള്ള ബോധ്യം ആവശ്യമാണെന്നും ഒരു വാര്‍ഡില്‍ രണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങളെങ്കിലും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ആര്‍ഭാടം കാണിക്കുന്നവര്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന തുച്ഛമായ 40 അല്ലെങ്കില്‍ 50 രൂപ കൊടുക്കാന്‍ മടി കാണിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുവാന്‍ പാടില്ല. സേനാംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ സഹായങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കുന്നതില്‍ മടി കാണിക്കരുതെന്നും എംസിഎഫിന്റെ പ്രവര്‍ത്തനം കാര്യക്ഷമം ആക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരിതകര്‍മ്മ സേന കേരളത്തിന് നല്‍കുന്ന സംഭാവന വലുതാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ…
Read Moreഇരു വൃക്കകളും തകരാര്‍ : കോന്നി അരുവാപ്പുലം നിവാസിയ്ക്ക് ഇരുപത് ലക്ഷം രൂപ ഉടന്‍ വേണം
KONNIVARTHA.COM : ഇരു വൃക്കകളും തകരാറിലായ കോന്നി അരുവാപ്പുലം കല്ലേലി തോട്ടത്തില്‍ മുപ്പത്തി രണ്ടു വയസ്സുകാരനായ വിപിന്‍ വിക്രമന് അടിയന്തിരമായി ചികിത്സയ്ക്ക് ആവശ്യമായ ഇരുപതു ലക്ഷം രൂപ വേണം . യുവാവ് ഇപ്പോള്‍ ചികിത്സയിലാണ് . വൃക്ക മാറ്റി വെക്കല്‍ ഓപ്പറേഷന് വേണ്ടിയാണ് ഇത്രയും തുക വേണ്ടത് .പ്രവാസിയായിരുന്നു . രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് .ചികിത്സയ്ക്ക് ആവശ്യമായ തുക താങ്ങാവുന്നതിലും അപ്പുറമാണ് . ദയവായി എല്ലാവരുടെയും സഹായം തേടുകയാണ് ഇതിനായി സുമനസ്സുകള്‍ ഒത്തു ചേര്‍ന്ന് ചികിത്സാ ധനസഹായം വേഗത്തില്‍ ലഭ്യമാക്കണം . മുഴുവന്‍ ആളുകളും തങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു name: bipin.v a/c : 10650100298116 bank : federal bank branch :konni ifsc; GDRL0001065 G PAY: 919188435017 CONTACT NUMBER: 9495505402,8086005616,9946852446
Read Moreകേരളത്തില്‍ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമണകാരികളാകാന്‍ കാരണം ..?
konnivartha.com : കേരളത്തില്‍ മുന്‍പ് എങ്ങും ഇല്ലാത്ത വിധത്തില്‍ തെരുവ് നായ്ക്കള്‍ ആക്രമണകാരികളാകുവാന്‍ കാരണമായി ചിലര്‍ പറയുന്നത് ഇവയാണ് . നാല്‍ക്കാലികളെ കശാപ്പു ചെയ്യുന്നതിന് മുന്‍പ് ഇവയെ കൊല്ലാന്‍ ശര്‍ക്കരയില്‍ മാരകമായ കുരുടാന്‍ കൊടുത്താണ് കൊല്ലുന്നത് . തലേ ദിവസം തന്നെ ശര്‍ക്കരയില്‍ കുരുടാന്‍ എന്ന മാരക വിഷം കൂടിയ അളവില്‍ കലര്‍ത്തി നല്‍കുന്നതോടെ നാല്‍ക്കാലികള്‍ ഏറെ സമയത്തിന് ഉള്ളില്‍ മയങ്ങി മരിക്കുന്നു . ഈ മാംസം ആണ് മിക്ക ഇറച്ചി കടയിലും വില്‍ക്കുന്നത് . കോന്നി അടക്കമുള്ള എണ്‍പത് ശതമാനം സ്ഥലത്തും ശാസ്ത്രീയമായി നാല്‍ക്കാലികളെ കശാപ്പു ചെയ്യാന്‍ ഇടമില്ല . കോന്നിയടക്കം ഉള്ള സ്ഥലത്ത് അന്യ സ്ഥലത്ത് നിന്നുമാണ് പച്ച ഇറച്ചി വെളുപ്പിനെ എത്തിച്ചു വരുന്നത് . ശരിയായ വിധം വേവിച്ചില്ല ഇല്ലെങ്കില്‍ ചെറിയ അളവില്‍ കുരുടാന്‍ മനുക്ഷ്യരുടെ രോഗ പ്രതിരോധ ശേഷിയെ കാര്യമായി…
Read Moreചിറ്റാറിൽ ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കാൻ 2 ഏക്കർ ഭൂമി കൈമാറുന്നു
konnivartha.com : ചിറ്റാറിൽ ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കാൻ 2 ഏക്കർ ഭൂമി ആരോഗ്യ വകുപ്പിനു കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ആശുപത്രി നിർമ്മാണം ഉടൻ ആരംഭിക്കാമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. ചിറ്റാര്‍ വില്ലേജില്‍പ്പെട്ട 2 ഏക്കർ (80.94 ആര്‍) സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സ്ത്രീകളുടെയും കുട്ടികളുടേയും ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണത്തിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ച് അംഗീകാരം നൽകി. രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് കൈമാറാനാണ് തീരുമാനിച്ചത്. ചിറ്റാറിൽ പുതിയതായി നിർമ്മിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാതല സ്പെഷ്യാലിറ്റി ആശുപത്രിക്ക് അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എ യുടെ അഭ്യർത്ഥന പ്രകാരം വി.കെ.എൽ ഗ്രൂപ്പ് ഉടമ ഡോ. വർഗീസ് കുര്യൻ സൗജന്യമായി വിട്ടു നൽകിയ ഭൂമിയാണ്…
Read Moreലഹരി വിമുക്ത റാന്നിക്കായി പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ‘റെയിന്‍’ കര്‍മ്മ പദ്ധതി
konnivartha.com : ലഹരി വിമുക്ത റാന്നി എന്ന ലക്ഷ്യവുമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി മണ്ഡലത്തില്‍ വിപുലമായ ജനകീയ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും. റെയിന്‍ (റാന്നി ഇനിഷിയേറ്റീവ് എഗനെസ്റ്റ് നാര്‍ക്കോട്ടിക്ക്സ് ) എന്ന പേരില്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ഗ്രാമ സഭകള്‍ ചേരും. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി ഇത്തരത്തില്‍ വിപുലമായ ജനകീയ ഇടപെടല്‍ കേരളത്തില്‍ ആദ്യമായാണ് ഒരു മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ‘ലഹരിയുടെ ആദ്യ ഉപയോഗം ഒഴിവാക്കുക’ എന്ന ആപ്തവാക്യവുമായി സ്‌കൂള്‍ തലം മുതല്‍ ആരംഭിക്കുന്ന പ്രചാരണ -ബോധവല്‍ക്കരണ പരിപാടിയോടൊപ്പം, ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിന് സഹായിക്കുക, ലഹരി ഉത്പന്നങ്ങളുടെ ഉപയോഗ- വിതരണ സംവിധാനങ്ങള്‍ കണ്ടെത്തുന്നതിനും അതിന്റെ വിതരണം തടയുന്നതിനും കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നിവ പദ്ധതിയുടെ ലക്ഷ്യമാണ്. ലഹരി…
Read Moreഡോ. എം.എസ്. സുനിലിന്റെ 253 -മത് സ്നേഹഭവനം ബിന്ദുവിനും കുടുംബത്തിനും
konnivartha.com /പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 253 -മത് സ്നേഹഭവനം പത്തനംതിട്ട തോട്ടുപുറം ശിവാലയ ത്തിൽ ബിന്ദു ഓമനക്കുട്ടനും കുടുംബത്തിനുമായി ഷിക്കാഗോ എൽമാഷ് സിഎസ്ഐ ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ ഉദ്ഘാടനവും താക്കോൽദാനവും സിഎസ്ഐ ചർച്ച് അംഗം പ്രദീപ് തോമസ് നിർവഹിച്ചു. വർഷങ്ങളായി ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു ഓമനക്കുട്ടനും ഭാര്യ ബിന്ദുവും പ്ലസ് വൺ വിദ്യാർഥിനിയായ മകൾ അർച്ചനയും താമസിച്ചിരുന്നത്. മകളുടെ വിദ്യാഭ്യാസത്തിനും വീട്ടുചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായി വീട് പണിയാൻ യാതൊരു നിവൃത്തിയുമില്ലാതെ അപകടാവസ്ഥയിലുള്ള കുടിലിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറി യും സിറ്റൗട്ടുമടങ്ങിയ ഒരു വീട് നിർമ്മിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സജി ജോൺ., പ്രോജക്ട്…
Read More