ഡിസം. 8 നും 9 നും ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

  ഡിസം. 8 ന് ആലപ്പുഴ ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി konnivartha.com; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ മുന്നൊരുക്കങ്ങൾക്കായി ആലപ്പുഴ ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഡിസ്ട്രിബ്യൂഷൻ സെൻറർ/കളക്ഷൻ സെന്റർ/ സ്‌ട്രോംഗ്‌ റും എന്നിവ സ്ഥിതി ചെയ്യുന്ന കോളേജുകൾക്കും ഡിസംബർ എട്ടിന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ൻ്റെ ഭാഗമായി ഡിസംബർ ഒമ്പതിന് ജില്ലയിൽ പൊതു അവധിയും ആണ്.

Read More

ഇന്റര്‍വ്യൂ 10 ന് ( സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് )

  പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഡിസംബര്‍ പത്തിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ നേരിട്ടെത്തണം. ഫോണ്‍-0497 2700194

Read More

പോളിങ് ഉദ്യോഗസ്ഥർ യഥാസമയം പോളിങ് സാമഗ്രികൾ കൈപ്പറ്റണം

  ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉൾപ്പെടെയുള്ള പോളിങ് സാധനങ്ങളുടെ വിതരണം വോട്ടെടുപ്പ് ദിവസത്തിന്റെ തലേദിവസം രാവിലെ 9 ന് ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥർ അതത് വിതരണ-കേന്ദ്രത്തിൽ യഥാസമയം എത്തിച്ചേർന്ന് പോളിങ് സാമഗ്രികൾ കൈപ്പറ്റിയതിന് ശേഷം ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങളിൽ പോളിങ് സ്റ്റേഷനുകളിൽ എത്തിച്ചേരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ 9 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 8നും, ഡിസംബർ 11ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 10 നുമാണ് പോളിങ് സാമഗ്രികളുടെ വിതരണം നടക്കുക. സംസ്ഥാനത്ത് ആകെ 244 വിതരണ കേന്ദ്രങ്ങളാണുള്ളത്. പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലും, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ അതത് സ്ഥാപനതലത്തിലുമാണ് വിതരണ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. വിതരണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. വിതരണത്തിന് ആവശ്യമായ കൗണ്ടറുകൾ സജ്ജമാക്കാനും, വിതരണ കേന്ദ്രങ്ങളിൽ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സഹായം, പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള വാഹന സൗകര്യം എന്നിവ ജില്ലാ…

Read More

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 04/12/2025 )

ചിത്രം :യഹിയ പത്തനംതിട്ട    തദ്ദേശ തിരഞ്ഞെടുപ്പ്: ഇവിഎം കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ല കലക്ടര്‍ സന്ദര്‍ശിച്ചു തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് കേന്ദ്രങ്ങള്‍ ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സന്ദര്‍ശിച്ചു.   നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ കമ്മീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ച സ്ട്രോങ് റൂമും ജില്ല കലക്ടര്‍ പരിശോധിച്ചു. പന്തളം, പത്തനംതിട്ട നഗരസഭകളിലെയും മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെയും വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങാണ് നടന്നത്. സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ പ്രിന്റ് ചെയ്ത ബാലറ്റ് ലേബല്‍ വോട്ടിംഗ് മെഷീനില്‍ ചേര്‍ത്ത് പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തി. നഗരസഭ, ത്രിതല പഞ്ചായത്ത് എന്നിടങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് അതാത് കേന്ദ്രങ്ങളില്‍ സജ്ജമാക്കുന്നത്. വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി മെഷീനില്‍ വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ്…

Read More

ജവഹര്‍ നവോദയ വിദ്യാലയം : ആറാം ക്ലാസ് പ്രവേശന പരീക്ഷ ഡിസംബര്‍ 13ന്

  ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ ഡിസംബര്‍ 13 ന് നടക്കും. navodaya.gov.in/ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡുമായി അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ രാവിലെ 10 ന് മുമ്പ് എത്തണം. ഫോണ്‍ : 04735 294263, 9591196535.

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: അവധികൾ പ്രഖ്യാപിച്ച് ഉത്തരവായി

  തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള എല്ലാ സർക്കാർ, അർദ്ധ-സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങൾക്കും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. നേരത്തെ ഡിസംബർ 2ന് പുറപ്പെടുവിച്ച ഉത്തരവിൽ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയ്ക്ക് ജില്ല തിരിച്ച് അവധി പ്രഖ്യാപിച്ചിരുന്നു.   Local elections: Holidays declared, orders issued   The state government has declared a holiday for all government, semi-government and commercial institutions under the Negotiable Instruments Act in connection with the local body elections.…

Read More

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത :ഓറഞ്ച് അലർട്ട്

    പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മലപ്പുറം, വയനാട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   Thunderstorm with Heavy rainfall and maximum surface wind speed reaching 40 kmph is very likely to occur at isolated places in the Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Kozhikode & Kannur (ORANGE ALERT: Valid for…

Read More

തമിഴിലെ മുതിര്‍ന്ന ചലച്ചിത്ര നിര്‍മാതാവ് എവിഎം ശരവണന്‍ (86) അന്തരിച്ചു

konnivartha.com; :Veteran Tamil cinema producer and owner of AVM Studios in Chennai, M. Saravanan died on Thursday morning (December 4, 2025) due to age-related illness, his family said. He was 86. Born in 1939, Saravanan, also known as AVM Saravanan, along with his brother M Balasubramanian assisted their father, veteran A.V തമിഴിലെ മുതിര്‍ന്ന ചലച്ചിത്ര നിര്‍മാതാവ് എ.വി.എം. ശരവണന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അന്ത്യം.   എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തമിഴിലെ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രജനീകാന്തിന്റെ ശിവാജി: ദ ബോസ്, വിജയ്‌യുടെ വേട്ടൈക്കാരന്‍, അരവിന്ദ് സാമി, കജോള്‍, പ്രഭുദേവ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ മിന്‍സാരക്കനവ്, സൂര്യയുടെ അയന്‍, ജമിനി, പ്രിയമാന തോഴി തുടങ്ങിയ…

Read More

ശബരിമല: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 50 ലക്ഷം

    മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ. പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനേന 275-300 ദീർഘദൂര സർവീസുകളും നടത്തുന്നു. ഇത് ഭൂരിഭാഗവും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്. 300 പമ്പ ദീർഘദൂര സർവീസുകൾ എങ്കിലും ദിനവും നടക്കും പമ്പ-കോയമ്പത്തൂർ, പമ്പ-തെങ്കാശി അന്തർ സംസ്ഥാന സർവീസുകളുമുണ്ട്. തീർത്ഥാടകരുടെ ഭാഗത്ത്‌ നിന്ന് ആവശ്യമുയർന്നാൽ മലബാർ ഭാഗത്ത്‌ നിന്ന് കൂടുതൽ സർവീസുകൾ നടത്താമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. ഡിമാന്റ് ഉണ്ടെങ്കിൽ തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സർവീസുകൾ തുടങ്ങാൻ സാധിക്കും. ശബരിമല സീസൺ പ്രമാണിച്ചു വിവിധ ഡിപ്പോകളിൽ നിന്നും അധികമായി വിന്യസിച്ചത് ഉൾപ്പെടെ 290 ഡ്രൈവർമാരും 250 കണ്ടക്ടർമാരുമാണ് ഡ്യൂട്ടിയിലുള്ളത്

Read More

സന്നിധാനത്ത് ഇന്ന് വൈകിട്ട് കാർത്തിക ദീപം തെളിക്കും

  വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തികയായ ഇന്ന് (ഡിസംബർ 4) ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പ് തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനര് തിടപ്പള്ളിയിൽ കാർത്തിക ദീപം തെളിക്കും. തുടർന്ന് ദീപം കൽ വിളക്കുകളിലേക്ക് പകരും. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിക്കുകയും മാളികപ്പുറത്ത് വിശേഷാല്‍ ദീപാരാധന നടത്തുകയും ചെയ്യും. വലിയനടപ്പന്തൽ, പാണ്ടിത്താവളം, ദേവസ്വം, സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സ്ഥാനങ്ങൾ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിയും.

Read More